കോട്ടയം: ജില്ലയിലെ കോണ്ഗ്രസ് പ്രവർത്തകർക്ക് ആവേശം പകർന്ന് രാഹുൽഗാന്ധിയുടെ സന്ദർശനം. കായംകുളത്തു നിന്നുമാണ് രാഹുൽ ഗാന്ധി കോട്ടയം ജില്ലയിലേക്ക് എത്തിയത്.ചിങ്ങവനത്താണ് രാഹുൽ ഗാന്ധിക്കു ജില്ലയിലേക്കുള്ള വരവേൽപ്പ് നല്കിയത്. തുടർന്നു പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തിൽ പങ്കെടുത്തു. തുടർന്നു ചോഴിയക്കാട്, പാറയ്ക്കൽകടവ്, പുതുപ്പള്ളി വഴി മണർകാട് എത്തിയ രാഹുൽഗാന്ധി മണർകാട് കവലയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിച്ചു. കൊടുങ്ങൂർ വഴി ഒന്നിനു പൊൻകുന്നത്തെത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന ജോസഫ് വാഴയ്ക്കനുവേണ്ടി പ്രചാരണം നടത്തും. പൈക വഴി പാലായിൽ എത്തി രണ്ടിനു മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. മരങ്ങാട്ടുപള്ളി വഴി മൂന്നിനു ഉഴവൂരിലെത്തി മോൻസ് ജോസഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും. തുടർന്നു കൂത്താട്ടുകുളം വഴി പിറവത്തേക്കു പോകും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ…
Read MoreCategory: Kottayam
പോരാട്ടച്ചൂടിനിടയിൽ സൗഹൃദപ്പെരുമഴ! സി.കെ. ആശയും എന്ഡിഎ സ്ഥാനാര്ഥി അജിത സാബുവും മുമ്പേ പരിചയക്കാരാണ്…
വൈക്കം: കനത്ത ചൂടിലും പോരാട്ട വീര്യത്തോടെ ഇഞ്ചോടിഞ്ച് പൊരുതുന്ന വൈക്കത്തെ മുന്നണി സ്ഥാനാർഥികളായ മൂന്നുവനിതകളും സായാഹ്നത്തിൽ വൈക്കം കായലോര ബീച്ചിൽ ഒരുമിച്ചു കണ്ടപ്പോൾ സൗഹൃദം തിരതല്ലി. യുഡിഎഫ് സ്ഥാനാർഥി ഡോ. പി.ആർ. സോനയും എൽഡിഎഫ് സ്ഥാനാർഥി സി.കെ. ആശയും എൻഡിഎ സ്ഥാനാർഥി അജിത സാബുവും മുന്പേ പരിചയക്കാരാണ്. സി.കെ. ആശ വൈക്കത്തെ സിറ്റിംഗ് എംഎൽഎയാണെങ്കിൽ ഡോ. പി.ആർ. സോന കോട്ടയം നഗരസഭ ചെയർപേഴ്സണായിരുന്നു. ഇവർക്കു മുന്പേ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അധികാരസ്ഥാനത്തെത്തിയ വനിതയായിരുന്നു അജിതാസാബു. ജനപ്രതിനിധികളായിരുന്നതിനാൽ ജനങ്ങളുടെ അഭിരുചികളും വികസന കാഴ്ചപ്പാടും മനസിലാക്കിയിട്ടുള്ള മൂവരും വോട്ടർമാരുടെ മനസിന്റെ രസതന്ത്രമറിഞ്ഞാണ് തെരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്. പരസ്പരം സഹായിച്ചും സഹകരിച്ചും പ്രവർത്തിച്ചുവന്ന ഇവർ സ്ഥാനാർഥികളായി പോരാടുന്പോഴും വ്യക്തിപരമായ ബഹുമാനത്തിനോ സൗഹൃദത്തിനോ യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നും ബന്ധങ്ങൾ കൂടുതൽ ഉൗഷ്മളമാകുകയാണ് ചെയ്തതെന്നും സോനയും ആശയും അജിതയും പറയുന്നു.
Read Moreമണർകാട്ടെ പെട്രോൾ പമ്പ് ആക്രമണം; പിന്നിൽ വിവാദ പണമിടപാടുകാരനോ? കുടുക്കാൻ സിസിടിവി ദൃശ്യം പരിശോധിച്ച് പോലീസ്
കോട്ടയം: മണർകാട്ടെ പെട്രോൾ പന്പ് ആക്രമണത്തിനു പിന്നിലും മാലം സ്വദേശിയായ വിവാദ പണമിടപാടകാരനെന്ന് സൂചന . ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് പെട്രോൾ പന്പിലെത്തിയ സംഘം ജീവനക്കാരെ മർദിക്കുകയും ആക്രമണം നടത്തുകയും ചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. മണർകാട് സ്വദേശിയായ റജിൻ കെ. രാജു (37), പുതുപ്പള്ളി സ്വദേശിയായ പി.ടി. സരിൻ (30), മണർകാട് എരുമപ്പെട്ടി സ്വദേശി എ.ആർ. വൈശാഖ് (28) എന്നിവരെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പന്പ് ഉടമയുടെ മകൻ ബിബിൻ കുരുവിള (23), വനിതാ ജീവനക്കാരായ സുനിതാ വിനോദ് (43), അഖില (36), സിനി (36) എന്നിവർക്കാണ് പരിക്കേറ്റ ഇവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുണ്ടാ സംഘം ആക്രമണം നടത്തിയതു പന്പിന്റെ പിന്നിലൂടെ എത്തിയാണ്. നാളുകളായി മാലം സ്വദേശിയായ വിവാദ പണമിടപാട് കാരനുമായി…
Read Moreപി.സിക്കെതിരേ പ്രതിഷേധം എസ്ഡിപിഐയുടെ ശക്തികേന്ദ്രത്തിൽ; ആശാനെതിരേ അറ്റാക്ക്, കൗണ്ടർ അറ്റാക്ക്!
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ജനപക്ഷം സ്ഥാനാർഥി പി.സി. ജോർജും ഒരു വിഭാഗം ആളുകളും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാർഥിയും എംഎൽഎയുമായി പി.സി. ജോർജിന് ഇന്നലെ തീക്കോയി പഞ്ചായത്തിലായിരുന്നു പ്രചാരണം. പഞ്ചായത്തിൽ ഉൾപ്പെട്ട തേവരുപാറയിൽ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പ്രചാരത്തിനിടയിൽ വോട്ട് അഭ്യർഥിച്ചു പ്രസംഗിക്കുന്പോൾ ഒരു സംഘം പി.സി.യെ കൂവിവിളിക്കുകയായിരുന്നു.ആദ്യം കൂവൽ കാര്യമാക്കാതെ അഭ്യർഥന തുടർന്ന സ്ഥാനാർഥി കൂവൽ കനത്തതോടെ ശരിക്കും പൂഞ്ഞാർ ആശാനായി മാറി. ഒട്ടും വിട്ടുകൊടുക്കാതെ തനതു ശൈലിയിൽ ജോർജ് മൈക്കിലൂടെ പ്രസംഗം തുടർന്നതോടെ കണ്ടു നിന്നവരും അന്തംവിട്ടു. എന്റെ ചിഹ്നം തൊപ്പിയാണെന്നും വോട്ടു ചെയ്യണമെന്നും ആദ്യം അഭ്യർഥന നടത്തിയ ജോർജ് കൂവൽ പരിധിവിട്ടതോടെ നിനക്കൊക്കെ സൗകര്യമുണ്ടെങ്കിൽ വോട്ടു തന്നാൽ മതി, വോട്ടു ചോദിക്കാൻ വരുന്നവരോടു മര്യാദയ്ക്കു പെരുമാറാൻ പഠിക്കടാ, നിന്റെയൊന്നും വോട്ടില്ലെങ്കിലും ജനം എന്നെ ജയിപ്പിക്കുമെന്നു…
Read Moreരാഹുൽ ഗാന്ധിയും കെ.കെ. ഷൈലജയും നാളെ കോട്ടയത്ത്; ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ രാഹുൽ പ്രസംഗിക്കും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയും ആരോഗ്യമന്ത്രി കെ.കെ. ഷൈലജയും നാളെ ജില്ലയിലെത്തും. കേന്ദ്രമന്ത്രി അമിത് ഷാ 24നും ജില്ലയിലെത്തും. നാളെ രാവിലെ എത്തുന്ന രാഹുൽ ഗാന്ധി 11ന് ചിങ്ങവനത്തു നിന്നും പരുത്തുംപാറയിലെത്തി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് ചോഴിയക്കാട്, പാറയ്ക്കൽകടവ്, പുതുപ്പള്ളി വഴി 12ന്് മണർകാട് എത്തുന്ന രാഹുൽ ഗാന്ധി മണർകാട് കവലയിൽ ഉമ്മൻചാണ്ടിയുടെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും. അവിടെനിന്നും കൊടുങ്ങൂർ വഴി ഉച്ചകഴിഞ്ഞ് ഒന്നിന് പൊൻകുന്നത്തെത്തി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ മത്സരിയ്ക്കുന്ന ജോസഫ് വാഴയ്ക്കന് വേണ്ടി പ്രചാരണം നടത്തും. പൈക വഴി പാലായിൽ എത്തി ഉച്ചകഴിഞ്ഞു രണ്ടിന്് മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. മരങ്ങാട്ടുപള്ളി വഴി മൂന്നിന് ഉഴവൂരിലെത്തി മോൻസ് ജോസഫിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കും. തുടർന്ന് കൂത്താട്ടുകുളം വഴി പിറവത്തേക്ക് പോകും.നാളെ രാവിലെ 10ന് എലിക്കുളത്താണ് ആരോഗ്യമന്ത്രി കെ.കെ. ഷൈലജയുടെ ആദ്യയോഗം.…
Read More‘ഇതാണോ സാറേ സ്ട്രച്ചർ?’; തകർന്ന സ്ട്രച്ചറിൽനിന്ന് വീഴാൻ തുടങ്ങിയ രോഗിയെ സുരക്ഷാ ജീവനക്കാർ രക്ഷപെടുത്തി; രോഗി വീഴാൻ കാരണമായതിനെക്കുറിച്ച് ആശുപത്രി അധികൃതർ പറയുന്നത്
ഗാന്ധിനഗർ: സ്ട്രച്ചറിൽനിന്ന് താഴെ വീണ രോഗിയെ തറയിൽ വീഴാതെ സുരക്ഷാ ജീവനക്കാർ രക്ഷപെടുത്തി. ഇന്നലെ രാവിലെ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിനു മുൻവശത്തുള്ള മേൽപ്പാലത്തിലായിരുന്നു സംഭവം. മെഡിക്കൽ കോളജ് അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് മൂവാറ്റുപുഴ ഊരമല സ്വദേശി ശശി (53). സിടി സ്കാനിംഗിനു ശേഷം ശശിയെ സ്ട്രച്ചറിൽ വാർഡിലേക്കു കൂട്ടിരിപ്പുകാരൻ കൊണ്ടുപോകുന്നതിനിടെയാണ് സ്ട്രച്ചർ തകർന്നത്. ഇതു ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരായ മോഹൻ ദാസ്, സന്തോഷ്, സജികുമാർ എന്നിവർ ഓടിയെത്തി രോഗി താഴേയ്ക്കു വീഴാതെ താങ്ങിപ്പിടിച്ചു. പിന്നീട് മറ്റൊരു സ്ട്രച്ചർ കൊണ്ടുവന്നാണ് രോഗിയെ വാർഡിലേക്ക് എത്തിച്ചത്. കാലപ്പഴക്കം ചെന്ന സ്ട്രച്ചറാണ് വാർഡുകളിൽ ഉപയോഗിക്കുന്നതെന്നും ഇവ മാറ്റി പുതിയ സ്ട്രച്ചറുകൾ വാർഡുകളിൽ ക്രമീകരിക്കണമെന്നും രോഗികളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സ്ട്രച്ചർ ഉപയോഗിക്കുന്നതിലുള്ള പരിചയക്കുറവാണ് രോഗി വീഴാൻ കാരണമായതെന്ന് ആശുപത്രി അധികൃതരും പ്രതികരിച്ചു.
Read Moreവോട്ടുകാര്യം, വീട്ടുകാര്യം! വൈക്കത്തെ സ്ഥാനാർഥികളും വീട്ടുവിശേഷങ്ങളും
കോട്ടയം: വൈക്കം മണ്ഡലത്തിൽ മൂന്നു കുടുംബിനികളുടെ നേരിട്ടുള്ള മത്സരമാണ്. യുഡിഎഫിൽ ഡോ. പി.ആർ. സോന, എൽഡിഎഫിൽ സി.കെ. ആശ, എൻഡിഎയിൽ അജിത സാബു എന്നിവരാണ് മത്സരരംഗത്തുള്ളത്. പ്രചാരണച്ചൂടേറിയിരിക്കെ ദിവസം 100 കിലോമീറ്റർ വരെയാണ് പാടവും തോടും കായലും അതിരിടുന്ന തീരദേശ പാതകൾ താണ്ടി ക്ഷീണവും ചൂടും മറന്നുള്ള ഇവരുടെ വോട്ടഭ്യർഥന. പകൽ പ്രചാരണം അവസാനിച്ചശേഷവും ക്ഷീണം മറന്ന് സ്ഥാനാർഥികൾ അർധരാത്രിവരെ പ്രവർത്തകരുമായി വിലയിരുത്തൽ നടത്തും. അടുത്ത ദിവസം പ്രചാരണം നടത്തുന്ന പ്രദേശങ്ങളെ വിലയിരുത്തി പ്രസംഗത്തിൽ പറയേണ്ട കാര്യങ്ങൾ ചിട്ടപ്പെടുത്തും. വൈക്കത്ത് പ്രചാരണം കൊട്ടിക്കയറുന്പോൾ പ്രചാരണത്തിനൊപ്പം വീട്ടുകാര്യങ്ങൾ ഈ കുടുംബിനികൾ ഏറെ ജാഗ്രതയോ കൈകാര്യം ചെയ്യുന്നു. പി.ആർ. സോന സ്ഥാനാർഥിത്വം വന്നതോടെ പി.ആർ. സോന വൈക്കം ചാലാപ്പറന്പിൽ വീട് വാടകയ്ക്കെടുത്തു. ഭർത്താവിനൊപ്പം ഇവിടെയാണ് ഇപ്പോൾ താമസം. കുട്ടികൾ സോനയുടെ എറണാകുളത്തെ വീട്ടിലേക്കു പോയി. പുലർച്ചെ അഞ്ചിന് ഉണരും. രാവിലെത്തെ…
Read Moreസാൻബോട്ട്! ഇലക്ഷൻ ബോധവത്കരണവുമായി റോബോട്ടെത്തി; തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുന്ന വോട്ടർമാരുമായി സംവദിച്ചു
തൊടുപുഴ: ജില്ലയിൽ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് (സ്വീപ്) യന്ത്രമനുഷ്യനെത്തി. സംസ്ഥാന ഇലക്ഷൻ വിഭാഗം ആവിഷ്കരിച്ചിട്ടുള്ള ഏറ്റവും പുതിയ ഡിജിറ്റൽ ബോധവത്കരണ പരിപാടിയുടെ ഭാഗമായിട്ടാണ് സാൻബോട്ട് എന്ന പേരിലുള്ള രണ്ട് ഇൻകർ റോബോട്ടുകളെ രംഗത്തിറക്കിയത്. തൊടുപുഴ മുനിസിപ്പൽ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ, ജില്ലാ കളക്ടറേറ്റ്, കട്ടപ്പന ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ജില്ലാ ഇലക്ഷൻ വിഭാഗം നടത്തുന്ന സ്വീപ് പരിപാടിയുടെ ഭാഗമായി റോബോട്ടിനെ അവതരിപ്പിച്ചു. വോട്ടർമാരുമായി ഇലക്ഷന്റെ പ്രാധാന്യത്തെകുറിച്ച് റോബോട്ട് സംവദിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കുന്ന വോട്ടർമാരുമായി ഇംഗ്ലീഷിലാണ് റോബോട്ട് സംവദിക്കുക. ജില്ലാ ആസ്ഥാനത്ത് കളക്ടർ എച്ച്.ദിനേശൻ, അസി. കളക്ടറും സ്വീപ് നോഡൽഓഫീസറുമായ സൂരജ് ഷാജി എന്നിവരുമായും റോബോട്ട് സംസാരിച്ചു. ജില്ലയിലെ എല്ലാവിഭാഗം ആളുകളെയും പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ജില്ലയിൽ റോബോട്ടിനെ ഉപയോഗിച്ച് ബോധവത്കരണം സംഘടിപ്പിച്ചതെന്ന് കളക്ടർ പറഞ്ഞു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നടത്തിയ ബോധവത്കരണ…
Read Moreചങ്ങനാശേരി നഗരസഭാ ജീവനക്കാരനെ അക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ; ഒരു രാഷ്ട്രീയ നേതാവിന്റെ സഹോദരിയുടെ മകനാണ് താന്നെ ആക്രമിച്ചതെന്ന് യുവാവ്
ചങ്ങനാശേരി: നഗര സഭാ കാര്യാലയ വളപ്പിൽ അതിക്രമിച്ചുകയറി ശുചീകരണ തൊഴിലാളിയെ അക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. മഞ്ചാടിക്കര ചക്രപ്പുരയ്ക്കൽ രാഹുൽ (33) ആണ് അറസ്റ്റിലായത്. നഗരസഭയിലെ ശുചീകരണ തൊഴിലാളി തൃക്കൊടിത്താനം പ്രിയദർശൻ വീട്ടിൽ സെൽവരാജി(55)നാണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടിനായിരുന്നു സംഭവം. വിവരമറിഞ്ഞ് ഓടിയെത്തിയ മുനിസിപ്പൽ വൈസ്ചെയർമാൻ ബെന്നി ജോസഫാണ് മുഖത്തുകൂടി രക്തം വാർന്നൊഴുകിയ നിലയിൽ കണ്ടെത്തിയ സെൽവരാജിനെ തന്റെ കാറിൽ കയറ്റി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃതമായി സ്ഥാപിച്ച ബോർഡ് നഗരസഭാധികൃതർ പിടിച്ചെടുത്തിരുന്നു. ഇത് തിരികെ കൊണ്ടുപോകാൻ എത്തിയ സംഘത്തെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയപ്പോഴാണ് സെൽവരാജിന്റെ മുഖത്ത് അടിയേറ്റത്. നഗരത്തിലെ ഒരു രാഷ്ട്രീയ നേതാവിന്റെ സഹോദരിയുടെ മകനാണ് താനെന്ന് ആക്രോശിച്ചാണ് കണ്ടാലറിയാവുന്ന യുവാവ് തന്റെ മുഖത്തടിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സെൽവരാജ് പറയുന്ന വീഡിയോ ദൃശ്യമുണ്ട്. ചെയർപേഴ്സണ്…
Read Moreറോഡിടിഞ്ഞു താഴ്ന്നതോടെ കരിങ്കൽ തോട്ടിലിറക്കി ടിപ്പർ ഉയർത്തി; എഞ്ചിൻ വള്ളങ്ങൾക്ക് തോട്ടിലിറക്കിയ കരിങ്കല്ല് ഭീഷണിയാകുന്നുവെന്ന് നാട്ടുകാർ
കുമരകം: റോഡ് ഇടിഞ്ഞുതാഴ്ന്നതോടെ കരിങ്കൽ കയറ്റി വന്ന ടിപ്പറിലെ കരിങ്കൽ തോട്ടിലേക്കിറക്കിയ ശേഷം ടിപ്പർ ഉയർത്തി. നൂറു കണക്കിന് മത്സ്യതൊഴിലാളികളും മറ്റുള്ളവരും യാത്ര ചെയ്യുന്ന ആറ്റാമംഗലം പള്ളി- കളരിക്കൽ തോട്ടിലൂടെ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഇന്നു രാവിലെ ഒന്പതിനാണ് കരിങ്കൽ കയറ്റിവന്ന ടിപ്പർ ആറ്റാമംഗലം പള്ളി കോന്നക്കരി റോഡിലെ കൽക്കെട്ട് ഇടിഞ്ഞ് അപകടത്തിൽ പെട്ടത്. ടിപ്പറിന്റെ സൈഡ് ഡോർ തുറന്ന് ലോറിയിലുണ്ടായിരുന്ന കരിങ്കല്ല് തോട്ടിലേക്കിറക്കിയ ശേഷമാണ് ജെസിബി ഉപയോഗിച്ച് ടിപ്പർ ഉയർത്തി കൊണ്ടുപോയത് തോട്ടിൽ അപകടക്കെണിയായി കിടക്കുന്ന കരിങ്കല്ലുകൾ മാറ്റിയില്ലെങ്കിൽ വള്ളത്തിൽ ഘടിപ്പിച്ചിരിക്കുന്ന എൻജിന്റെ പ്രൊപ്പല്ലർ കരിങ്കല്ലിൽ ഉടക്കി വള്ളം മറിയാൻ സാധ്യത ഏറെയാണെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത് . തോട്ടിൽ നിന്ന് കരിങ്കല്ലുകൾ മാറ്റുകയും തകർന്ന റോഡും റോഡിന്റെ സംരക്ഷണ ഭിത്തിയും ഉടൻ പുനർനിർമിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകൾ ആവശ്യപ്പെട്ടു.
Read More