പത്തനംതിട്ട: കോന്നിയിൽ നിന്ന് അട്ടച്ചാക്കൽ, വെട്ടൂർ വഴിയാണ് കുന്പഴയിലെത്തിയത്. കുന്പഴയിൽ ആറ·ുള നിയോജകമണ്ഡലത്തിലെ പ്രവർത്തകർ രാഹുൽഗാന്ധിയെ വരവേറ്റു. സ്ഥാനാർഥി കെ. ശിവദാസൻ നായർക്കൊപ്പം തുറന്ന വാഹനത്തിലാണ് കുന്പഴയിൽ നിന്നു പത്തനംതിട്ടയിലേക്കു നീങ്ങിയത്. വെയിലിന്റെ കാഠിന്യം ഏറിയപ്പോൾ ശിവദാസൻ നായരുടെ തലയിൽ തലോടിയ രാഹുൽ ഗാന്ധി ചൂട് ഏൽക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. ഇതൊന്നും സാരമില്ലെന്ന അദ്ദേഹത്തിന്റെ മറുപടി രാഹുലിനും ഇഷ്ടമായി.റോഡിനിരുവശവും കാത്തുനിന്നവരെ കൈവീശി അഭിവാദ്യം ചെയ്താണ് രാഹുൽ ഗാന്ധി നീങ്ങിയത്. കുലശേഖരപതി, കണ്ണങ്കര, അബാൻ ജംഗ്ഷൻ എന്നിവിടങ്ങളിൽ വൻജനാവലിയാണ് ആവേശപൂർവം കാത്തുനിന്നത്. പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ വാഹനത്തിൽ നിന്നിറങ്ങി പ്രത്യേകം തയാറാക്കിയ വേദിയിലേക്കു നീങ്ങി. വേദിയിൽ നിന്നുകൊണ്ടാണ് പ്രസംഗിച്ചത്. എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ, പ്രഫ.പി.ജെ. കുര്യൻ തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു. പത്തനംതിട്ട പോസ്റ്റ് ഓഫീസ് റോഡ്, സ്റ്റേഡിയം ജംഗ്ഷൻ, റിംഗ് റോഡ് വഴി റോഡ് ഷോ സെന്റ് പീറ്റേഴ്സ്…
Read MoreCategory: Kottayam
റാന്നിയിലേക്ക് ജനസഞ്ചയം! വോട്ടർമാരെ കൈയിലെടുത്ത്, പ്രവർത്തകർക്ക് ആവേശം പകർന്ന് രാഹുൽഗാന്ധി; തന്റെ ചിത്രവുമായി കാത്തുനിന്ന കുട്ടികളുടെ അടുക്കൽ ഇറങ്ങി, ചിത്രം ഏറ്റുവാങ്ങി
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം ഉറപ്പിക്കുന്നതിന് കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ റോഡ്ഷോ. ഇന്നലെ രാവിലെ 11.20ന് പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തോടു ചേർന്ന ഗ്രൗണ്ടിൽ ഹെലികോപ്ടറിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധിയെ എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ്, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസ്, കോന്നിയിലെ യുഡിഎഫ് സ്ഥാനാർഥി റോബിൻ പീറ്റർ എന്നിവർ ചേർന്നു സ്വീകരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രാഹുൽഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നൂറുകണക്കിനു പ്രവർത്തകർ പ്രമാടത്ത് രാഹുൽഗാന്ധിയെ വരവേൽക്കാനുണ്ടായിരുന്നു. അവിടെനിന്നു പ്രത്യേക വാഹനത്തിൽ കോന്നിയിലേക്കു യാത്ര തിരിച്ചു. റോഡിനിരുവശവും നൂറുകണക്കിനാളുകൾ രാഹുലിന് അഭിവാദ്യം അർപ്പിച്ച് കാത്തുനിന്നിരുന്നു. രാഹുൽഗാന്ധിയുടെ ചിത്രത്തോടുകൂടിയ ബോർഡുകൾ, പോസ്റ്ററുകൾ, ത്രിവർണ പതാക എന്നിവ ഏന്തിയാണ് ആളുകൾ കാത്തുനിന്നത്. കൊച്ചകുട്ടികളും വയോധികരും അടക്കമുള്ളവർ അഭിവാദ്യം അർപ്പിച്ച് കാത്തുനിന്നു. കാറിലിരുന്നു തന്നെ എല്ലാവരെയും അഭിവാദ്യം ചെയ്താണ് രാഹുൽ…
Read Moreസാബു പറഞ്ഞു, അതു ഞാനല്ല, പിന്നാലെ ജയിൽ..! സംസ്കരിച്ചതാരെയെന്നതു പോലീസിനും തലവേദന; ഇടയ്ക്കൊക്കെ വീട്ടിൽ നിന്നുമാറി അലഞ്ഞുതിരിയുന്നയാളാണ് സാബു…
പന്തളം: വാഹനാപകടത്തിൽ മരിച്ചെന്നു കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി ’സംസ്കരിച്ച’ സാബു ജീവനോടെ തിരികെ എത്തിയപ്പോൾ വെട്ടിലായത് പോലീസ്.കുടശനാട് വിളയിൽ കിഴക്കേതിൽ പരേതനായ കുഞ്ഞുമോന്റെ മകൻ സാബു (സക്കായി -35) മരിച്ചതായി കരുതി സംസ്കരിച്ചത് കഴിഞ്ഞ ഡിസംബർ 30ന്. എന്നാൽ സാബു കഴിഞ്ഞ വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോൾ പോലീസ് പിടികൂടി ജയിലിലുമാക്കി. വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിയാനാകാതെ കിടന്ന മൃതദേഹമാണ് സാബുവെന്നു കരുതി ബന്ധുക്കൾ പോലീസിൽ നിന്ന് ഏറ്റുവാങ്ങി സംസ്കരിച്ചത്. ഡിസംബർ 25നു പാലാ ഭരണങ്ങാനം ഇടപ്പാടിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാവിനെയാണ് സാബുവിന്റെ വീട്ടുകാർ ഏറ്റുവാങ്ങി കുടശനാട സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ സെമിത്തേരിയിൽ സംസ്കരിച്ചത്. ഇടയ്ക്കൊക്കെ വീട്ടിൽ നിന്നുമാറി അലഞ്ഞുതിരിയുന്നയാളാണ് സാബു. ഏറെദിവസങ്ങളായി വിവരങ്ങളൊന്നുമില്ലാതിരികെ അജ്ഞാത മൃതദേഹ വാർത്ത അറിഞ്ഞ് ബന്ധുക്കൾ അന്വേഷണം നടത്തുകയായിരുന്നു. മൃതദേഹം പരിശോധിച്ച ബന്ധുക്കൾ സാബുവിന്റെ രൂപസാദൃശ്യവും ലക്ഷണങ്ങളും കണ്ട് ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. മാതാവും സഹോദരനുമാണ്…
Read Moreസാബു അല്ലെങ്കിൽ പാലായിലുണ്ടായ അപകടത്തിൽ മരിച്ചതാര് ? സംസ്കരിച്ചയാളെ കണ്ടെത്താൻ പോലീസ് നെട്ടോട്ടം; അന്വേഷണം ഊർജിതമാക്കി പോലീസ്
പാലാ: ക്രിസ്മസ് രാത്രിയിൽ പാലായിലുണ്ടായ അപകടത്തിൽ മരിച്ചതാര്? മരിച്ചെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞു സെമിത്തേരിയിൽ സംസ്കരിച്ച പന്തളം സ്വദേശിയായ യുവാവ് തിരികെ വീട്ടിലെത്തിയതോടെ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. പാലാ പോലീസ് സ്റ്റേഷൻ പരിതിയിൽ ഇടപ്പാടിയിൽ കഴിഞ്ഞ ഡിസംബർ 24ന് രാത്രിയിലാണ് അപകടമുണ്ടായത്. പ്രദേശവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇടപ്പാടിയിൽനിന്നു ഭരണങ്ങാനം ഭാഗത്തേക്ക് പോകുന്ന ഉൾപ്രദേശ റോഡായ കോട്ട വഴിയിലാണ് അപകടം നടന്നത്. അയ്യന്പാറ സ്വദേശി ശരത്തിന്റെ ഓൾട്ടോ കാറാണ് അപകടത്തിനിടയാക്കിയത്. റോഡിൽ കിടക്കുകയായിരുന്ന ആളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നെന്നും വളവും കയറ്റവുമായതിനാൽ ഇരുട്ടത്ത് റോഡിൽ കിടന്നയാളെ കാണാൻ കഴിഞ്ഞില്ലെന്നുമാണ് കാറുടമ അന്നു മൊഴി നൽകിയിരുന്നത്. ശരത്തിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. എന്നാൽ അപകടത്തിൽ മരിച്ചയാൾ ആരെന്നതും അജ്ഞാതനായ ആൾ എങ്ങനെ അവിടെയെത്തിയെന്നതും പോലീസിനെ വലയ്ക്കുന്നു. രാത്രി 12നു പള്ളിയിൽ പോകാനെത്തിയവരാണ് യുവാവ് വാഹനമിടിച്ചു കിടക്കുന്ന വിവരം പോലീസിൽ…
Read Moreപത്തു വർഷത്തിനുള്ളിൽ 12 പേർക്ക് ദാരുണാന്ത്യം; കോട്ടയം നഗരത്തിൽ വാഹനങ്ങളുടെ അടിയിൽപ്പെട്ട് മരിക്കുന്നത് വർധിക്കുന്നു
കോട്ടയം: പത്തു വർഷത്തിനുള്ളിൽ 12 പേരാണു കോട്ടയം നഗരത്തിൽ വാഹനങ്ങളുടെ അടിയിൽപ്പെട്ട് ദാരുണമായി മരണമടഞ്ഞത്. തിരക്കേറിയ കൊച്ചി നഗരത്തിൽപോലും ഇത്രയേറെ ഉയരത്തിലല്ല മരണനിരക്ക്. ബസുകളുടെ അമിതവേഗവും അശാസ്ത്രീയ പാർക്കിംഗും നിയന്ത്രിക്കുന്നതിലെ വീഴ്ചയാണ് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമാകുന്നത്. തിരുനക്കര ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിലാണ് 2019ൽ മകളുടെ കണ്മുന്പിൽ തോട്ടയ്ക്കാട് സ്വദേശിനിയായ വീട്ടമ്മ ബസിനടയിൽപ്പെട്ട് മരിച്ചത്. അതിനു തൊട്ടടുത്ത ദിവസവും സ്റ്റാൻഡിൽ അപകടമുണ്ടായി. എംസി റോഡ് കടന്ന് സ്റ്റാൻഡിലേക്കു വരുന്ന ബസുകളുടെ അമിതവേഗവും അശാസ്ത്രീയ പാർക്കിംഗുമാണു പരിമിതി. മൂന്നു മിനിറ്റുവരെയാണ് സ്റ്റാൻഡിൽ പാർക്കിംഗിന് സമയം അനുവദിച്ചിരിക്കുന്നതെങ്കിലും സ്റ്റാൻഡിൽ നിന്നിറങ്ങിയശേഷവും ആളെ കയറ്റാൻ നിർത്തിയിടുക പതിവാണ്. സ്റ്റാൻഡിൽ കാത്തുനിൽക്കുന്ന യാത്രക്കാർ പാർക്കു ചെയ്യുന്ന ബസുകളുടെ മുന്നിലൂടെയും പിന്നിലൂടെയും കുറുകെ കടക്കുന്ന സാഹചര്യമുണ്ട്. ബസ് സ്റ്റാന്റിലേക്ക് അമിത വേഗത്തിൽ വളവു തിരിഞ്ഞു വരുന്ന ബസുകൾക്ക് വേഗനിയന്ത്രണമില്ല. പോസ്റ്റ്…
Read Moreകൂവലിന് പിന്നാലെ അതിക്രമവും; പി.സി. ജോർജിനെതിരേ നടക്കുന്നത് സംഘടിത ശ്രമമോ? സിപിഎം- എസ്ഡിപിഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോർജ്
കാഞ്ഞിരപ്പളളി: പി.സി. ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരേ സംഘടിത നീക്കമോ? കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പ്രചാരണത്തിനിടെ പി.സി. ജോർജിനെ ചില നാട്ടുകാർ കൂവി വിളിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായി പി.സി. ജോർജ് അസഭ്യവർഷവും നടത്തുകയുണ്ടായി. ഇതിനു പിന്നാലെയാണ് ഇന്നലെ പാറത്തോട് ടൗണിൽ സംഘർഷമുണ്ടായത്. ഇന്നലെ രാവിലെ 9.30ന് പി.സി. ജോർജ് പ്രസംഗിക്കുന്നതിനിടെ മറ്റു മുന്നണികളുടെ പ്രചാരണ വാഹനം കടന്നു പോയതിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘർഷമായത്. സിപിഎം.- എസ്ഡിപിഐ പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയതായി പി.സി. ജോർജ് ആരോപിച്ചു. പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് പി.സി. ജോർജ് മടങ്ങി. പര്യടന പരിപാടിയുടെ ഭാഗമായുളള യോഗത്തിൽ പി.സി. ജോർജ് പ്രസംഗിക്കുന്നതിനിടയാണ് ഇടതു വലത് മുന്നണികളുടെ പ്രചാരണ വാഹനങ്ങൾ കടന്നുപോയത്. തുടർന്നു വീണ്ടും ഇടത് സ്ഥാനാർഥിയുടെ പ്രചാരണ വാഹനം കടന്നുപോകുന്നതിനിടെ ജോർജ് ഇത് ചോദ്യം ചെയ്തു. തുടർന്നു ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തളളും ഉണ്ടായി. നാട്ടുകാർ ഇടപെട്ടു…
Read Moreകായിക പരിശീലനത്തിന്റെ മറവിൽ നടന്നത് വൻ ചൂഷണം! പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരം
കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തു വന്നത് തട്ടികൊണ്ടുപോയ സംഭവം പുറത്തറിഞ്ഞതോടെ. പീഡന കേസിൽ പാലാ കാനാട്ടുപാറ സ്വദേശി ഇമ്മാനുവൽ (20), കായിക പരിശിലകനായ ചെറുതോണി സ്വദേശി പോൾ ജോർജ് (43)എന്നിവരെ കട്ടപ്പന പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയ കാണാതായതോടെ വീട്ടുകാർ കട്ടപ്പന പോലീസിൽ പരാതി നല്കി. പോലീസ് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയെയും ഇമ്മാനുവലിനെയും കണ്ടെത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് നാളുകളായി നടന്നിരുന്നു പീഡനം വിവരം പുറത്തുവരുന്നത്. കായിക പരിശീലകനായ പോൾ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയിരുന്നു. ഈ സമയങ്ങളിൽ പീഡിപ്പിച്ചിരുന്നതായും പെണ്‍കുട്ടി മൊഴി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പോലീസ് പറഞ്ഞു.
Read Moreകോട്ടയത്ത് ഇടതുപക്ഷത്തിന് ആവേശപ്പെരുമഴയായി യെച്ചൂരി! പരിഭാഷകനായി സ്ഥാനാർഥി; അഭിനന്ദിച്ച് നേതാവ്
കോട്ടയം: ഇടതുപക്ഷത്തിന് ആവേശം പകർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്നലെ കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സീതാറാം യെച്ചൂരി പങ്കെടുത്തു. കടുത്തുരുത്തിയിൽ സ്ഥാനാർഥി സ്റ്റീഫൻ ജോർജിനൊപ്പം തുറന്ന വാഹനത്തിൽ റോഡ് ഷോയിൽ പങ്കെടുത്താണ് പ്രവർത്തകർക്ക് യെച്ചൂരി ആവേശം പകർന്നത്. വൈകുന്നേരം കനത്തമഴയ്ക്കുശേഷം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനയിൽ സംഘടിപ്പിച്ച പൊതുയോഗത്തിലും രാത്രിയിൽ കറുകച്ചാലിൽ നടന്ന പൊതുയോഗത്തിലും യെച്ചൂരി പങ്കെടുത്തു. വികസനകാര്യത്തിലും ക്ഷേമകാര്യത്തിലും മാത്രമല്ല വർഗീയതയെ ചെറുത്തു തോൽപ്പിക്കുന്ന കാര്യത്തിലും രാജ്യത്തിനു ബദൽ മാതൃക കാട്ടിയ സർക്കാരാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരെന്നും ഈ സർക്കാർ വീണ്ടും വരണമെന്നാണ് കേരളജനത ആഗ്രഹിക്കുന്നതെന്നും സീതാറം യെച്ചൂരി പ്രസംഗത്തിൽ പറഞ്ഞു. പ്രളയകാലത്തും കോവിഡ് മഹാമാരി കാലത്തും മാനവികതയിലൂന്നി ജനങ്ങളെ ചേർത്തു പിടിച്ച ഭരണാധികാരിയേയും സർക്കാരിനേയുമാണ് കാണാൻ കഴിഞ്ഞതെന്നും സീതാറാം…
Read Moreമുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരം; ഉള്ള കാര്യം തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്ന് സുകുമാരന്‍ നായർ
കോട്ടയം: മന്നം ജയന്തി പൊതു അവധിയാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പൊള്ളത്തരമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായർ. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാന്‍ കഴിയാത്തത് പെരുമാറ്റച്ചട്ടം മൂലമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. എന്‍എസ്എസിന് ആരോടും ശത്രുതയില്ല. ഉള്ള കാര്യം തുറന്നു പറയുമ്പോള്‍ പരിഭവിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മന്നംജയന്തി പൊതു അവധി ദിവസമാണെങ്കിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്സ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന പൊതു അവധിയായിക്കൂടി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 2017ലും 2018ലും രണ്ടുതവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതിനൊന്നും അനുകൂല മറുപടി ലഭിച്ചില്ല- സുകുമാരൻ നായർ പറഞ്ഞു.
Read Moreവൈദ്യുതി കുടിശിക! ഇലയ്ക്കാട് കോളനിയിൽനിന്ന് കൂട്ടത്തോടെ ഫ്യൂസ് ഊരി; ഒടുവില്‍…
കുറവിലങ്ങാട്: ഇലയ്ക്കാട് കോളനിയിൽനിന്ന് വൈദ്യുതി കുടിശികയുടെ പേരിൽ കൂട്ടത്തോടെ ഫ്യൂസ് ഊരി. കോളനിയിലും സമീപത്തുള്ള വീടുകളിലും നിന്നായി അന്‍പതിലേറെ ഫ്യൂസുകൾ ഊരിയതായാണ് നാട്ടുകാരുടെ ആക്ഷേപം. എന്നാൽ കോളനികളുടേതെന്ന പേരിൽ കണക്കുകൾ ലഭ്യമല്ലെന്നും മുപ്പതോളം കണക്ഷനുകൾ വിഛേദിച്ചതായാണു ബോധ്യപ്പെടുന്നതെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു. എട്ടു മാസം വരെ കുടിശികയുള്ളവരുടെ കണക്ഷനാണ് വിഛേദിച്ചതെന്നാണു കെഎസ്ഇബിയുടെ നിലപാട്. രണ്ടായിരം രൂപ വരെ കുടിശിക അടയ്ക്കാനുള്ളവരുണ്ടെന്നും പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് സജീവമായിരിക്കെ കോളനിയിൽ വൈദ്യുതി കൂട്ടത്തോടെ മുടങ്ങിയത് രാഷ്ട്രീയ നേതൃത്വത്തിനും തലവേദനയായി. സംഭവത്തെത്തുടർന്ന് സിപിഎം ഏരിയാ സെക്രട്ടറി പി.എം. ജോസഫ്, ലോക്കൽ സെക്രട്ടറി ബേബി വർക്കി, കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് തോമസ് പുളിക്കിയിൽ എന്നിവരുടെ നേതൃത്വത്തിൽ കെഎസ്ഇബി അധികൃതരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഫ്യൂസുകൾ തിരികെ നൽകിയതായാണ് അറിയുന്നത്. ഗഡുക്കളായി തുക അടയ്ക്കാമെന്ന ഉറപ്പിലാണ് കർശന നടപടികളിൽ ഇളവുണ്ടായതെന്നാണു പറയപ്പെടുന്നത്. ഒത്തുതീർപ്പുകൾക്കു മുന്‍പ്…
Read More