കുമരകം: കുട്ടിക്കള്ളന്മാർക്ക് പണം ഏറെ ആവശ്യമാണ്. ധൂർത്തിനു പുറമേ ലഹരിക്കും പണം തികയാതെ വന്നപ്പോൾ മോഷണം കലയാക്കി. കുമരകത്തെ ആരാധനാലയങ്ങളുടെ ഭണ്ഡാരം കുത്തിത്തുറന്നു മോഷണം വെളിപ്പെട്ടതു മറ്റൊരു മോഷണ സംഭവത്തിൽ പിടിയിലാവരിലൂടെ. കോട്ടയം നഗരത്തിലെ തിയറ്ററിൽ സെക്കൻഡ് ഷോ കാണാനെത്തിവരുടെ ബൈക്ക് മോഷ്ടിച്ച രണ്ടു യുവാക്കളിലൂടെയാണ് കുമരകം ക്ഷേത്രത്തിൽ നടന്ന മോഷണ സംഭവം ചുരുളഴിയുന്നത്. തൊടുപുഴ ഒളമറ്റം ഞണ്ടിറുകണ്ണിൽ അഖിലേഷ് പീറ്റർ (18), തൊടുപുഴ പാറശേരി ജഗൻ സുരേഷ് (19) എന്നവരെയാണ് കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് പോലീസ് പിടികൂടിയത്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമുള്ള തിയറ്ററിൽ സിനിമ കാണാൻ എത്തിയവരുടെ ബൈക്കാണ് മോഷണം പോയത്. ബൈക്കുമായി കടന്നു കളഞ്ഞ ഇരുവരേയും തൊടുപുഴയിൽ നിന്നും പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കുമരകത്തു ക്ഷേത്രത്തിൽ നടന്ന മോഷണവിവരവും പുറത്താകുന്നത്. ഇവരുടെ സുഹൃത്തായ മറ്റൊരാളായിരുന്നു കുമരകത്തെ മോഷണത്തിനു പിന്നിൽ.…
Read MoreCategory: Kottayam
വൈക്കത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേരേക്കടവ് കായൽപാലം ചർച്ചയാകുന്നു; ഇടതുപക്ഷം നൽകുന്ന വിശദീകരണവും ഇപ്പോഴത്തെ അവസ്ഥയും ഇങ്ങനെ…
വൈക്കം: വൈക്കത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ചർച്ചാ വിഷയമായി നേരേകടവ് – മാക്കേക്കടവ് കായൽപാലം. വൈക്കത്തും അരൂരും ഒരുപോലെ പാലത്തിന്റെ അവസ്ഥ ചൂട് പിടിക്കുന്പോൾ പ്രതിരോധിക്കാനും വോട്ടാക്കി മാറ്റാനും മൂന്നു മുന്നണികളും രംഗത്ത്. നിർമാണം പൂർത്തിയാകും മുന്പേ പ്രവർത്തനങ്ങൾ നിലച്ചതാണ് നേരേകടവ് – മാക്കേക്കടവ് കായൽപാലം.തീരദേശത്തേയും മലനാടിനേയും കൂട്ടിയിണക്കുന്ന തുറവുർ- പന്പ ഹൈവേയുടെ ഭാഗമായാണ് കായൽ പാലം വിഭാവനം ചെയ്തത്. വൈക്കം -ചേർത്തല താലൂക്കുകളെ ബന്ധിപ്പിച്ചു വേന്പനാട്ടു കായലിലെ ഏറ്റവും വീതി കുറഞ്ഞ മാക്കേക്കടവ്- നേരേകടവ് ഫെറിയിൽ 2016 ലാണ് പാലത്തിന്റെ ശിലാസ്ഥാപനം നടത്തി നിർമാണമാരംഭിച്ചത്. 98 കോടി രൂപ വിനിയോഗിച്ചു 750 മീറ്റർ നീളത്തിൽ ഇരുവശത്തും നടപ്പാതയോടു കൂടിയ പാലം നിർമിക്കുന്നതിനായിരുന്നു പദ്ധതി. പാലത്തിന്റെ നിർമാണ ചുമതല ഏറ്റെടുത്ത കണ്സ്ട്രക്ഷൻ കന്പിനി 18 മാസത്തിനകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്നാണ് കരാറിൽ പറഞ്ഞിരുന്നത്. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ…
Read Moreഇന്ത്യയൊട്ടാകെ ടാപ്പിംഗ് പഠിപ്പിച്ച് ഈ എരുമേലിക്കാരൻ! 40 വർഷം കഴിഞ്ഞ് 2015 ൽ വിരമിച്ചിട്ടും അയാളെ ബോർഡ് വെറുതെ വിട്ടില്ല…
എരുമേലി: 1975 ലാണ്, ഇരുപതുകാരനായ ഒരു ഡിഗ്രി വിദ്യാർഥി സ്വന്തം വരുമാനം തേടി ടാപ്പിംഗ് ജോലിക്കിറങ്ങിയത്. പഴയ തലമുറയുടെ ടാപ്പിംഗ് രീതികൾ പഠിച്ച് ജോലി ഭംഗിയായി ആസ്വദിച്ചപ്പോൾ ടാപ്പിംഗ് അയാൾക്ക് ഇഷ്ടമേറെയുള്ള കലയായി. ആ മികവിൽ അയാൾക്ക് റബർ ബോർഡ് ജോലി നൽകിയത് ടാപ്പിംഗ് പരിശീലകനായി. ആ പരിശീലകൻ പിന്നെ ഇന്ത്യയൊട്ടുക്ക് ബോർഡിന്റെ സ്വന്തം പരിശീലകനായി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നീണ്ടു പോയി പരിശീലനം. 40 വർഷം കഴിഞ്ഞ് 2015 ൽ വിരമിച്ചിട്ടും അയാളെ ബോർഡ് വെറുതെ വിട്ടില്ല. വീണ്ടും പരിശീലക വേഷത്തിൽ ജോലി ഏൽപ്പിച്ചു. കേരളത്തിലെ തോട്ടങ്ങളായ തോട്ടങ്ങളൊക്കെ ആ പരിശീലകന്റെ പഠന ക്ലാസുകളിലാണ് ഇപ്പോൾ. ടാപ്പിംഗിനെ ജനകീയമാക്കി വേറിട്ട ശൈലി പകർന്ന് ഇന്ത്യയൊട്ടുക്ക് ടാപ്പിംഗ് പഠിപ്പിച്ച ആ പരിശീലകൻ എരുമേലി സ്വദേശിയാണ്. പേര് ശശിധരൻ കണ്ണേലിൽ. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ജനിച്ചു വളർന്ന ശശിധരൻ…
Read Moreകാറിൽ തട്ടിയാണോ ബൈക്ക് മറിഞ്ഞ് വീണത്? ശരീരത്തിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു
കോട്ടയം: ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടവാതൂർ താന്നിക്കപടിയിലെ റബർ മിക്സിംഗ് ഫാക്ടറി മാനേജറായ പെരുന്പാവൂർ കാലടി കൊപ്രക്കാട്ട് വീട്ടിൽ കെ.ആർ ജോയി (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു മണർകാട് മാധവൻപടിക്ക് സമീപമാണ് അപകടമുണ്ടായത്. ഉച്ചഭക്ഷണം കഴിക്കുന്നതിനായി ജോയി വീട്ടിലേക്കു വരുന്പോൾ ബൈക്ക് കാറിൽ തട്ടി ജോയി റോഡിലേക്കു വീണു. തൊട്ടുപിന്നാലെ എത്തിയ സ്വകാര്യ ബസ് ജോയിയുടെ ശരീരത്തിലുടെ കയറിയിറങ്ങുകയായിരുന്നു. ഗുതരമായി പരിക്കേറ്റ ജോയിയെ ഉടൻ തന്നെ മണർകാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. അപകടത്തിനിടയാക്കിയ കാറും ബസും മണർകാട് പോലീസ് പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ചു വരികയാണെന്ന് മണർകാട് പോലീസ് പറഞ്ഞു. ഏറെ നാളായി ജോലി സംബന്ധമായി വടവാതൂരിലായിരുന്നു ജോയി താമസിച്ചിരുന്നത്. മഞ്ജുവാണ് ഭാര്യ. മക്കൾ മീര ( ഇൻഫോപാർക്ക് കൊച്ചി), മേഘ…
Read Moreബിജെപിക്കു തലവേദനയായി കോട്ടയവും ഏറ്റുമാനൂരും; ബിജെപിയുടെ നിർദേശം ബിഡിജെഎസ് അനുസരിക്കുന്നില്ല എന്ന് ആക്ഷേപം
കോട്ടയം: ജില്ലയിൽ കോട്ടയം, ഏറ്റുമാനൂർ സീറ്റുകൾ ബിജെപിക്കു തലവേദനയാകുന്നു. ഏറ്റുമാനൂർ സീറ്റിലെ ബിജെപി സ്ഥാനാർഥിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്പോൾ കോട്ടയത്ത് സ്ഥാനാർഥിക്കെതിരെ നഗരത്തിൽ പോസ്റ്ററുകൾ ഇറങ്ങിയിരിക്കുകയാണ്. ഏറ്റുമാനൂർ സീറ്റ് ബിജെപി നല്കിയിരിക്കുന്നതു ബിഡിജെഎസിനാണ്. എന്നാൽ ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ചുവെന്ന് ബിജെപി പറയുന്പോൾ, പിൻവലിച്ചിട്ടില്ലെന്നും മത്സരിക്കുമെന്നുമാണ് ബിഡിജെഎസ് പറയുന്നത്. ബിഡിജെഎസ് ഭരത് കൈപ്പാറേടനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മത്സരിക്കുന്ന മണ്ഡലത്തിൽ കരുത്തനായ സ്ഥാനാർഥി വേണമെന്നാണ് ബിജെപിയുടെ നിർദേശം.എന്നാൽ ഈ നിർദേശം അനുസരിച്ചല്ല ബിഡിജെഎസ് സ്ഥാനാർഥിയെ നിർത്തിയതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ ബിജെപി നേതൃത്വം റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഏറ്റുമാനൂർ സീറ്റ് ബിജെപി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകരും പ്രതിഷേധത്തിലാണ്.കോട്ടയം, ഏറ്റുമാനൂർ സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു ബിജെപി പ്രവർത്തകർക്കിടിയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സിപിഎം വിട്ട് അടുത്ത നാളിൽ ബിജെപിയിൽ എത്തിയതാണ്…
Read Moreതോർത്തിന്റെ ഒരുവശം കഴുത്തിൽ കെട്ടി മറുവശം കാറിനുള്ളിലെ പിടിയിൽ കെട്ടിയ നിലയിലും;വാഹന ഇടപാടുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ശാസ്ത്രീയ പരിശോധനാ ഫലം കാത്ത് പോലീസ്
കോട്ടയം: കാറിനുള്ളിൽ വാഹന ഇടപാടുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു.ഏറ്റുമാനൂർ ചുണ്ടുകാട്ടിൽ കരുണാകരന്റെ മകൻ സതീശ്കുമാറി (തന്പി – 54) നെയാണ് ഞായറാഴ്ച പുലർച്ചെ ഏറ്റുമാനൂർ – പട്ടിത്താനം ബൈപ്പാസ് റോഡിൽ കഐൻബി ജംഗ്ഷനു സമീപം സംശയാസപദമായ സാഹചചര്യത്തിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോർത്തിന്റെ ഒരുവശം കഴുത്തിൽ കെട്ടി മറുവശം കാറിനുള്ളിലെ പിടിയിൽ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളിൽ നിന്നുംവിഷകുപ്പിയും കണ്ടെത്തിയിരുന്നു. കഴുത്തിലെ കുരുക്ക് മുറുകിയതും വിഷം ഉളളിൽ ചെന്നതുമാണ് മരണകാരണമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹം കണ്ടെത്തിയ കാറിൽ സയന്റിഫിക്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയിരുന്നു. പോലീസ് ശാസ്ത്രീയ പരിശോധന ഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്.
Read Moreപ്രായം പതിനെട്ട് താത്പര്യം നേർച്ചപ്പെട്ടികളോടു മാത്രം; വെള്ളാപ്പള്ളി ശ്രീരാഗിനെ പിടികൂടിയപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; മോഷണ സംഘത്തെ തേടി പോലീസ്
കോട്ടയം: നേർച്ചപ്പെട്ടികൾ മാത്രം കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘത്തെ തേടി പോലീസ് സംഘം. ഇന്നലെ നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന പാന്പാടി വെള്ളൂർ കുന്നേപ്പീടിക വെള്ളാപ്പള്ളി ശ്രീരാഗിനെ (18) കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് നേർച്ചപ്പെട്ടികൾ മാത്രം തകർത്ത് മോഷണം നടത്തുന്ന സംഘം കോട്ടയവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവരം പോലീസിന് ലഭിച്ചത്. അടുത്ത കാലത്തായി കോട്ടയം, ചങ്ങനാശേരി, കുമരകം പ്രദേശങ്ങളിൽ നിരവധി ആരാധനാലയങ്ങളുടെ നേർച്ചപ്പെട്ടികൾ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. നാളുകൾക്കു മുന്പ് കളത്തിപ്പടി പൊൻപള്ളി സെന്റ് ജോർജ് പള്ളി, പുതുപ്പള്ളി കാരിമറ്റത്തുള്ള കപ്പേളയുടെ നേർച്ചപ്പെട്ടി എന്നിവർ മോഷണം നടത്തിയ കേസിലാണ് ശ്രീരാഗ് പിടിയിലായത്. കുമരകത്ത് എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിന്റെ നേർച്ചപ്പെട്ടി കുത്തിതുറന്ന് മോഷണം നടത്തിയതും ഇയാളുടെ സംഘത്തിൽപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സംഘത്തിൽപ്പെട്ടവർക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. കോട്ടയം ഈസ്റ്റ്…
Read Moreഇടതും വലതും ബിജെപിയുമായി പല പക്ഷം പിടിക്കുന്ന ചർച്ചകൾ! കോഫി ഹൗസിലെ തീൻമേശയിൽ ആവി പറക്കുന്ന ചർച്ചകൾ
കോട്ടയം: ആവി പറക്കുന്ന ചൂടു കാപ്പിയും കുടിച്ച് മുന്നിലിരിക്കുന്ന പരന്ന വെളുത്ത പാത്രത്തിൽ നിന്നും ബീറ്റ് റൂട്ട് ചുവപ്പ് ഉള്ളിൽ നിറച്ച കട്ലറ്റും മസാല ദോശയും കഴിച്ച് രാഷ്ട്രീയ ചർച്ച ചൂടു പിടിപ്പിക്കുകയാണ് കോഫി ഹൗസിലെ തീൻമേശയിടം. ഇടതും വലതും ബിജെപിയുമായി പല പക്ഷം പിടിക്കുന്ന ആവി പറക്കുന്ന ചർച്ചകൾ തെരഞ്ഞെടുപ്പ് രംഗത്തെയും ചൂടുപിടിപ്പിക്കുന്നു. തർക്കങ്ങളും വാഗ്വാദങ്ങളുമുണ്ടായാലും കാപ്പിയുടെ ചൂടാറുന്നതു പോലെ അത് ഉടൻ തണുക്കും. മസാല ദേശയും നെയ്യ് റോസ്റ്റും പിഞ്ഞാണത്തിൽനിന്നു തീരുന്ന നേരം മാത്രമേയുള്ളൂ ഇവരുടെ തർക്കത്തിന്റെ ആയുസും. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇപ്പോൾ ചർച്ചകൾക്ക് ആളും കൂടി. നേരവും കൂടി. ആരു ജയിക്കും തോൽക്കും എന്നതാണ് പ്രധാന ചർച്ച. തോൽക്കാനുള്ള കാരണങ്ങൾ, ഭരണമാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ, സ്ഥാനാർഥിക്കെതിരേയുള്ള ആരോപണങ്ങൾ തുടങ്ങിയ വർത്തമാനങ്ങൾ കാടുകയറും. 1970കളുടെ അവസാനം മുതൽ കോട്ടയം ടിബി റോഡിലെ കോഫി ഹൗസ്,…
Read Moreപാർട്ടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല! തല മുണ്ഡനം ചെയ്തത് വലിയ സങ്കടമായതുകൊണ്ട്; ലതിക സുഭാഷ്
കോട്ടയം: തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വലിയ സങ്കടമായതുകൊണ്ടാണു തല മുണ്ഡനം ചെയ്തതെന്നും മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷ്. ഏറ്റുമാനൂരിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചത് കെഎസ്യുവിനെയും യൂത്ത് കോണ്ഗ്രസിനെയും പോലെ മഹിള കോണ്ഗ്രസിനും പരിഗണന നൽകാത്തതിനാലാണ്. പ്രതീക്ഷ നൽകിയതുകൊണ്ടാണ് ഏറ്റുമാനൂർ സീറ്റിൽ മഹിള കോണ്ഗ്രസ് ആവശ്യം ഉന്നയിച്ചത്. ഏറ്റുമാനൂരിൽ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞിരുന്നതായി ലതിക പറഞ്ഞു. മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ. ആന്റണി ഇന്നലെ ലതിക സുഭാഷിനെ വിളിച്ച് അനുനയ ശ്രമങ്ങൾ നടത്തിയിരുന്നു. സ്വതന്ത്രയായി മത്സരിക്കരുതെന്നും അവസരമുണ്ടാകുമെന്നും ആന്റണി പറഞ്ഞു. ടൗണിലൂടെ പ്രകടനം നടത്തിയാണ് ലതികയും പ്രവർത്തകരും താരാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കണ്വൻഷനെത്തിയത്.
Read Moreബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാക്കളെ കുടുക്കി സിസിടിവി കാമറ; മാലപോയ ലീമ്മയ്ക്ക് പരാതിയില്ല, കാരണം ഇങ്ങനെ…
ചങ്ങനാശേരി: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാക്കളുടെ ചിത്രങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു. സ്കൂട്ടറിന്റെ രജിസ്റ്റർ നന്പറും വ്യക്തമായി. പായിപ്പാട് പടിക്കലേപറന്പിൽ ലീലാമ്മ ബാലൻ (60) ന്റെ മാല പൊട്ടിച്ചാണ് രണ്ടംഗ സംഘം രക്ഷപ്പെട്ടത്. സ്വർണമല്ലാത്തതിനാൽ ലീലാമ്മ പരാതി നൽകിയില്ലെങ്കിലും യുവാക്കൾ കുടുങ്ങുമെന്ന് ഉറപ്പായി. മാലയിൽ ഉണ്ടായിരുന്ന സ്വർണ താലി താഴെ വീണതിനാൽ നഷ്ടപ്പെട്ടില്ല. പായിപ്പാട് കൊച്ചുപള്ളി ഹോമിയോ ഡിസ്പെൻസറിക്ക് സമീപമായിരുന്നു സംഭവം. വീട്ടിലെത്തിയ ലീലാമ്മ വീട്ടുകാരോടും പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനനെ വിവരം അറിയിച്ചു. തൃക്കൊടിത്താനം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്ന് തൃക്കൊടിത്താനം പോലീസ് പറഞ്ഞു.
Read More