സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ഈ​ട് നി​ർ​ത്തി വാ​യ്പ​ക​ളെ​ടു​ക്കു​ന്നു; സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​ടെ മ​റ പി​ടി​ച്ചെന്ന് കെ. ​സു​രേ​ന്ദ്ര​ൻ

  കോ​ട്ട​യം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന പ​ദ്ധ​തി​ക​ളി​ലെ​ല്ലാം അ​ഴി​മ​തി ന​ട​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ഫെ​മ നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളാ​ണ് ഈ ​സ​ർ​ക്കാ​രി​ന്‍റെ വി​ശ്വ​സ്ത​ർ. സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ഏ​ൽ​പ്പി​ക്കു​ന്ന​തും ഈ ​ത​ട്ടി​പ്പ് സം​ഘ​ത്തെ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ഈ​ട് നി​ർ​ത്തി വാ​യ്പ​ക​ളെ​ടു​ക്കു​ക​യാ​ണ്. ഈ ​കൊ​ള്ള​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലും ഒ​ന്നും അ​റി​ഞ്ഞി​ല്ല എ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. .ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് സി​എ​ജി റി​പ്പോ​ർ​ട്ട് ചോ​ർ​ത്തി ന​ൽ​കി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. തോ​മ​സ് ഐ​സ​ക്കി​ന് ഈ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ൻ ആ​കി​ല്ല. നി​യ​മം ലം​ഘി​ച്ച​ത്തി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​ക​ണം. എ​ല്ലാ വ​കു​പ്പി​ലും ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളാ​ണ് കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ജ​ന​ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തി​ക്കൊ​ണ്ടു​ള്ള നയം! ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ​തെ​ല്ലാം എ​ൽ​ഡി​എ​ഫ് ഉ​റ​പ്പാ​ക്കും: ജോ​സ് കെ. ​മാ​ണി

ത​ല​നാ​ട്: ജ​ന​ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തി​ക്കൊ​ണ്ടു​ള്ള ന​യ​മാ​ണ് എ​ൽ​ഡി​എ​ഫി​നു​ള്ള​തെ​ന്നും അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​വും, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സു​ര​ക്ഷ, ക​ർ​ഷ​ക ക്ഷേ​മം എ​ന്നി​വ​യ്ക്കാ​യു​ള്ള സ​മ​ഗ്ര ക​രു​ത​ലു​മാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ജോ​സ് കെ.​മാ​ണി പ​റ​ഞ്ഞു. പാ​ലാ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യം വി​ക​സ​ന സ​ന്ദേ​ശ പ​ദ​യാ​ത്ര പ​രി​പാ​ടി​ക​ളു​ടെ ത​ല​നാ​ട്ടി​ൽ ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കി മ​ല​യോ​ര​ത്തും ജ​ന​വാ​സം സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ൽ സാ​ധ്യ​മാ​ക്കു​ന്ന വി​ക​സ​നം ഉ​റ​പ്പു വ​രു​ത്തും. പ്രാ​ദേ​ശി​ക വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും ഇ​തി​നാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും ജോ​സ് കെ. ​മാ​ണി പറഞ്ഞു. ത​ല​നാ​ട്ടി​ലെ​ത്തി​യ ജാ​ഥാ ക്യാ​പ്റ്റ​ൻ ജോ​സ് കെ. ​മ​ാണി​യെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. മേ​സ്തി​രി​പ്പ​ടി, ചാ​മ​പ്പാ​റ, വെ​ള്ളാ​നി, മേ​ല​ടു​ക്കം, ഇ​ല​വും​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ർ​ണ​ർ…

Read More

എം.​എം. മ​ണി ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കും; ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ

  തൊ​ടു​പു​ഴ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ന്ത്രി എം.​എം. മ​ണി ഉ​ടു​മ്പ​ൻ​ചോ​ല​യി​ൽ വീ​ണ്ടും മ​ത്സ​രി​ക്കും. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ ന​ൽ​കി​യ​ത്. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ന്നി​ല്ലെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ന്ത്രി മ​ണി തു​ട​ക്കം കു​റി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഇ.​പി. ജ​യ​രാ​ജ​ൻ ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ജ​യ​രാ​ജ​ൻ ക​ണ്ണൂ​ർ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​നെ അ​റി​യി​ച്ചു. അ​തേ​സ​മ​യം, പി. ​ജ​യ​രാ​ജ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ തീ​രു​മാ​നം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വി​ടാ​നും ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ തീ​രു​മാ​ന​മാ​യി.

Read More

ജില്ലയിൽ കോവിഡ് വാക്സിൻ വിതരണം തുടങ്ങി;  ആവശ്യമുള്ളവർ ഇതൊന്നു ശ്രദ്ധിക്കണം

കോ​ട്ട​യം: ജി​ല്ല​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 60 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും 45 – 60 പ്രാ​യ​പ​രി​ധി​യി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്കു​മാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ൽ​കു​ന്ന​ത്. ആ​ദ്യ​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പ് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ര​ക്കി​ൽ താ​മ​സി​യാ​തെ വാ​ക്സി​ൻ ല​ഭ്യ​മാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എം ​അ​ഞ്ജ​ന അ​റി​യി​ച്ചു. നി​ല​വി​ൽ വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വാ​ക്സി​ൻ ല​ഭി​ക്കാ​ൻ cowin.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. ചെയ്യേണ്ടത് ഇപ്രകാരംആ​ദ്യം മൊ​ബൈ​ൽ ന​ന്പ​ർ എ​ന്‍റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന് ഈ ​മൊ​ബൈ​ൽ ന​ന്പ​റി​ൽ ല​ഭി​ക്കു​ന്ന ഒ​ടി​പിഉ​പ​യോ​ഗി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഒ​രു മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് നാ​ലു​പേ​രു​ടെ വ​രെര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. വാ​ക്സിൻ സ്വീ​ക​രി​ക്കേ​ണ്ട​വ​രു​ടെ പേ​ര്, പ്രാ​യം തി​രി​ച്ച​റി​യ​ൽരേ​ഖ​യു​ടെ വി​വ​ര​ങ്ങ​ൾ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ എ​ന്‍റ​ർ…

Read More

ആണികൾ ആവേശത്തിൽ;‘സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവർ ഇപ്പോഴേ പ്രചാരണം തുടങ്ങിയിട്ടുണ്ട് ’

കോ​ട്ട​യം: ജി​ല്ല​യി​ലെ ഒ​ന്പ​തു മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. പൂ​ഞ്ഞാ​റി​ൽ പി.​സി. ജോ​ർ​ജ് കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ർ സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്ത് വ​രി​ക​യും ചു​വ​രെ​ഴു​ത്തും പ്ര​ചാ​ര​ണ​വും ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പാ​ലാ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മാ​ണി സി. ​കാ​പ്പ​ന്‍റെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ നി​ര​ന്നു ക​ഴി​ഞ്ഞു. പു​തു​പ്പ​ള​ളി​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി കു​ടും​ബ​സം​ഗ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കമി​ട്ടു. വൈ​ക്ക​ത്ത് സി.​കെ. ആ​ശ, ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫ്, കോ​ട്ട​യ​ത്ത് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ണ്ട്. കോട്ട​യം മ​ണ്ഡ​ല​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ ബൂ​ത്തു ക​മ്മറ്റി​ക​ളി​ലും പ​ദ​യാ​ത്ര​ക​ളി​ലും പ​ങ്കെ​ടു​ക്കു​ക​യാ​ണ്. എ​ൽ​ഡി​എ​ഫി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​ക്കു പ​ക​രം സി​പി​ഐ​യ്ക്കു കോ​ട്ട​യം സീ​റ്റ് ന​ൽ​കാ​നു​ള്ള നീ​ക്ക​വും ന​ട​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. ഉമ്മൻചാണ്ടിക്കെതിരേ ജോർജ് കുര്യൻയു​ഡി​എ​ഫി​ന്‍റെ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച…

Read More

വിജയയാത്ര കോട്ടയത്ത്: പണിമുടക്ക് ‘പണി’യാവും; പ്ര​തീ​ക്ഷിച്ചത്ര വി​ജ​യം ല​ഭി​ക്കി​ല്ലെന്ന് സൂചന

കോ​ട്ട​യം: നാ​ളെ ജി​ല്ല​യി​ലെ​ത്തു​ന്ന ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന വി​ജ​യ​യാ​ത്ര​യ്ക്കു വാ​ഹ​ന പ​ണി​മു​ട​ക്ക് തി​രി​ച്ച​ടി​യാ​യേ​ക്കും.വി​ജ​യ​യാ​ത്ര​യോ​ട​് അനു​ബ​ന്ധി​ച്ചു വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യാ​ണ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്ധ​വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ വാ​ഹ​ന​പ​ണി​മു​ട​ക്ക് ന​ട​ക്കു​ന്ന​തി​നാ​ൽ വി​ജ​യ​യാ​ത്ര​യ്ക്കു പ്ര​തീ​ക്ഷി ച്ചത്ര വി​ജ​യം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, എ​ൻ.​ടി. ര​മേ​ശ്, എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ, പി.​കെ. കൃ​ഷ്ണ​ദാ​സ്, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ൾ സ​മ്മേ​ള​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Read More

കോട്ടയം, ഏറ്റുമാനൂർ, പുതുപ്പള്ളി മണ്ഡലങ്ങളിലെ  സിപിഎം സ്ഥാനാർഥികൾ: സാധ്യതാ ലിസ്റ്റ് ഇങ്ങനെ

കോ​ട്ട​യം: ജി​ല്ല​യി​ലെ മൂ​ന്നു മ​ണ്ഡ​ല​ത്തി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക ഉ​ട​ൻ ത​യാ​റാ​കും. കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യാ​ണ് സി​പി​എം ജി​ല്ലാ നേ​തൃ യോ​ഗ​ങ്ങ​ളി​ൽ ത​യാ​റാ​ക്കു​ന്ന​ത്. നേ​തൃ​യോ​ഗം ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​ട​ക്കും. ബു​ധ​നാ​ഴ്ച ജി​ല്ലാ സെ​ക്ര​ട്ടറിയേ​റ്റും വ്യാ​ഴാ​ഴ്ച ജി​ല്ലാ ക​മ്മി​റ്റി​യു​മാ​ണ് ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു കൈ​മാ​റും. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മറ്റി ച​ർ​ച്ച ചെ​യ്യും. ഇ​തി​നു ശേ​ഷം സം​സ്ഥാ​ന സെ​ക്ര​ട്ടറി​യേ​റ്റ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യും.ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​നും സു​രേ​ഷ് കു​റു​പ്പി​നും മ​ത്സ​രി​ക്കു​ന്ന​തി​ന് പാ​ർ​ട്ടി സം​സ്ഥാ​ന ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ പ്ര​ത്യേ​കാ​നു​മ​തി വേ​ണം. അ​തു ല​ഭി​ക്കാ​തെ വ​ന്നാ​ൽ കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ൽ മീ​ന​ച്ചി​ലാ​ർ-​മീ​ന​ന്ത​ല​യാ​ർ – കൊ​ടൂരാ​ർ ന​ദീ പു​ന:​സം​യോ​ജ​ന പ​ദ്ധ​തി കോ ​-ഓ​ർ​ഡി​നേ​റ്റ​റും ജി​ല്ലാ ക​മ്മറ്റി​യം​ഗ​വു​മാ​യ കെ. ​അ​നി​ൽ കു​മാ​റോ, ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​സ്ഥാ​ന മി​ഷ​ൻ കോ-…

Read More

മ​ത്തി​ക്കാ​ണ് ഡി​മാ​ൻ​ഡ്! മത്തിക്കും വില കൂടി; കി​ലോ​യ്ക്ക് 300 രൂ​പ; ക​ട​ലി​ല്‍ മ​ത്തി​യു​ടെ ല​ഭ്യ​ത കു​റയാനുള്ള കാരണമായി വി​ദ​ഗ്ധ​ര്‍ പറയുന്നത് ഇങ്ങനെ…

കോ​ന്നി: മ​ത്തി​ക്കാ​ണ് ഡി​മാ​ൻ​ഡ്. വി​പ​ണി​യി​ൽ മ​ത്തി​ക്കു ക്ഷാ​മ​മാ​യ​തോ​ടെ വി​ല കു​ത്ത​നെ ഉ​യ​ർ​ന്നു. കി​ലോ​ഗ്രാ​മി​ന് 300 രൂ​പ​യ്ക്കാ​ണ് ഇ​ന്ന​ലെ കോ​ന്നി​യി​ൽ വി​ല്പ​ന. 120 രൂ​പ​യ്ക്കു ഒ​രു കി​ലോ മ​ത്തി ല​ഭി​ച്ചി​രു​ന്ന സ്ഥ​ല​ത്തു ഇ​ന്ന് 300 രൂ​പ​യാ​ണ് വി​ല. ക​ട​ല്‍ വി​ഭ​വ​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല്പ​ന​യു​ള്ള മീ​നാ​ണ് മ​ത്തി. പൊ​ടി മ​ത്തി കി​ട്ടാ​നു​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം 280 രൂ​പ​യാ​യി​രു​ന്നു വി​ല. കേ​ര​ളീ​യ​രു​ടെ ഇ​ഷ്ട മ​ത്സ്യ​മാ​യ മ​ത്തി​ക്ക് വ​ലി​യ ക്ഷാ​മം നേ​രി​ട്ട​തോ​ടെ ചെ​റു​കി​ട മ​ത്സ്യ വ്യാ​പാ​രി​ക​ളാ​ണ് വി​ഷ​മി​ക്കു​ന്ന​ത്. മു​ന്‍ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ മ​ത്തി​യു​ടെ ല​ഭ്യ​ത​യി​ല്‍ വ​ന്‍ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ക​ട​ലി​ല്‍ മ​ത്തി​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ സ​മ​യ​ത്ത് ഇ​വ​യെ പി​ടി​കൂ​ടു​ന്ന​ത് കൂ​ടു​ത​ല്‍ ത​ക​ര്‍​ച്ച​യി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്തി​യു​ടെ ല​ഭ്യ​ത കു​റ​യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മ​ത്സ്യ ബ​ന്ധ​ന​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് വി​ദ​ഗ്ധ​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. എ​ല്‍​നി​നോ പ്ര​തി​ഭാ​സ​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ല്‍ മ​ത്തി ല​ഭ്യ​ത​യി​ല്‍ കു​റ​വു​ണ്ടാ​കു​മെ​ന്നു​ള്ള പ്ര​വ​ച​നം നേ​ര​ത്തെ…

Read More

കാപ്പൻ പോയത് രക്ഷയായി, എൽഡിഎഫിൽ വലിയ തർക്കങ്ങളില്ലാതെ സീറ്റ് വിഭജനം നടക്കും; ജോ​സ് കെ.​മാ​ണി പാ​ലാ​യി​ൽ ത​ന്നെ മ​ത്സ​രി​ക്കും

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ജി​ല്ല​യി​ൽ ല​ഭി​ക്കു​ന്ന സീ​റ്റു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി പാ​ലാ​യി​ൽ ത​ന്നെ മ​ത്സ​രി​ക്കും. മാ​ണി സി. ​കാ​പ്പ​ൻ മു​ന്ന​ണി വി​ട്ട​തോ​ടെ ത​ർ​ക്ക​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ ഇ​ല്ലാ​താ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി സീ​റ്റി​നാ​യി സി​പി​ഐ മു​റു​കെ പി​ടി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം വ​ഴ​ങ്ങി​യേ​ക്കും. ച​ങ്ങ​നാ​ശേ​രി സീ​റ്റ് വേ​ണ​മെ​ന്ന വാ​ശി​യി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ്. എ​ന്നാ​ൽ ചങ്ങനാശേരി വി​ട്ടു​ത​ര​ണ​മെ​ന്നും പ​ക​രം മ​റ്റൊ​രു സീ​റ്റെ​ന്ന സി​പി​എമ്മിന്‍റെ വാ​ദം മാ​ണി വി​ഭാ​ഗം അം​ഗീ​ക​രി​ച്ചി​ല്ല.ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി​യാ​ണ് സി​പി​എം ച​ങ്ങ​നാ​ശേ​രി ചോ​ദി​ക്കു​ന്ന​ത്. ജോ​ബ് മൈ​ക്കി​ളി​നു വേ​ണ്ടി​യാ​ണ് മാ​ണി ഗ്രൂ​പ്പ് ച​ങ്ങ​നാ​ശേ​രി ചോ​ദി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ത​ളി​പ്പ​റ​ന്പി​ൽ മ​ത്സ​രി​ച്ച ജോ​ബ് മൈ​ക്ക​ിളി​നു ഇ​ത്ത​വ​ണ ഉറപ്പുള്ള സീ​റ്റു ന​ൽ​കി​യേ​ക്കും.പൂ​ഞ്ഞാ​ർ സീ​റ്റി​ൽ സി​പി​എം മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ര​സി​ച്ചു. പൂ​ഞ്ഞാ​റി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ജോ​ർ​ജു​കു​ട്ടി…

Read More

എടിഎമ്മിൽ നിന്നു കളഞ്ഞുകിട്ടിയ പണം പോലീസിലേൽപ്പിച്ച് യുവാവ് മാതൃകയായി

ക​ടു​ത്തു​രു​ത്തി: എ​ടി​എം കൗ​ണ്ട​റി​ല്‍ നി​ന്നും പ​ണം എ​ടു​ക്കാ​നെ​ത്തി​യ യു​വാ​വി​ന് പ​തി​നാ​യി​രം കൗ​ണ്ട​റി​ല്‍ നി​ന്നും ല​ഭി​ച്ചു. സ്വ​ന്തം അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണ​മെ​ടു​ത്ത് മ​ട​ങ്ങി​യ യു​വാ​വ് ത​നി​ക്ക് എ​ടി​എ​മ്മി​ല്‍ നി​ന്നും ല​ഭി​ച്ച പ​ണം പൊ​തു​പ്ര​വ​ര്‍​ത്ത​ക​നെ ഏ​ല്‍​പി​ച്ചു. പെ​രു​വ-​പി​റ​വം റോ​ഡി​ല്‍ ബോ​യി​സ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ എ​സ്ബി​ഐ​യു​ടെ എ​റ്റി​എ​മ്മി​ല്‍​നി​ന്നാ​ണ് പെ​രു​വ കാ​പ്പി​ക​ര​മ​ല​യി​ല്‍ ജെ​റീ​ഷ് ജോ​ര്‍​ജി​ന് പ​ണം ല​ഭി​ച്ച​ത്. ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ബാം​ഗ്ലൂ​രി​ല്‍ ഗ്രാ​ഫി​ക് ഡി​സൈ​ന​റാ​ണ് ജെ​റീ​ഷ്. എ​റ്റി​എ​മ്മി​ല്‍ നി​ന്നും പ​ണം എ​ടു​ക്കാ​നെ​ത്തി​യ ആ​രു​ടെ​യെ​ങ്കി​ലും പ​ണ​മാ​വാം ജെ​റീ​ഷി​ന് കി​ട്ടി​യ​തെ​ന്ന് ക​രു​തു​ന്നു. കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു പ​ണ​മെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പ​ണം കി​ട്ടാ​തെ മ​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​വാം കൗ​ണ്ട​റി​ല്‍ നി​ന്നും പ​ണം പു​റ​ത്തേ​ക്കു വ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​റ്റി​എം കൗ​ണ്ട​റി​ല്‍ നി​ന്നും ല​ഭി​ച്ച പ​ണം പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ടി.​എം. സ​ദ​നെ​യാ​ണ് ജെ​റീ​ഷ് ഏ​ല്‍​പി​ച്ച​ത്. ഇ​ക്കാ​ര്യം സ​ദ​ന്‍ വെ​ള്ളൂ​ര്‍ പോ​ലീ​സി​ല​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പ​ണ​ത്തി​ന്റെ ഉ​ട​മ ഇ​തു​വ​രെ ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നും പ​ണം…

Read More