കോട്ടയം: അശ്രദ്ധമായി തുറന്ന പിക്അപ് വാനിന്റെ ഡോറിൽ തട്ടി മറിഞ്ഞുവീണ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുമാരനല്ലൂർ പൗർണ്ണമിയിൽ ഉണ്ണികൃഷ്ണനാ(55) ണു മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 3.30നു കുമാരനെല്ലൂർ ചവിട്ടുവരിയ്ക്കു സമീപം ഹരിതാ ഹോംസിനു മുന്നിലാണ് അപകടമുണ്ടായത്. കോട്ടയത്തുനിന്നും കുമാരനല്ലൂരിലെ വീട്ടിലേക്കു സ്കൂട്ടറിൽ വരികയായിരുന്നു ഉണ്ണികൃഷ്ണൻ. വഴിയരികിൽ പാർക്കു ചെയ്തിരുന്ന പിക്അപ് വാനിന്റെ ഡോർ തുറക്കുമ്പോൾ അതിൽ തട്ടി സ്കൂട്ടർ മറിയുകയായിരുന്നു. തലയിലിടിച്ചു റോഡിൽ തെറിച്ചുവീണ ഉണ്ണികൃഷ്ണനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നു മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read MoreCategory: Kottayam
കാഞ്ഞിരപ്പള്ളിയിൽ ത്രികോണ മത്സരം; എല്ലാ സ്ഥാനാർഥികളും നന്നായി വിയർക്കേണ്ടി വരും; കാഞ്ഞിരപ്പള്ളി ബിജെപിയുടെ എ പ്ലസ് മണ്ഡലം
കോട്ടയം: വിജയസാധ്യത മുൻനിറുത്തി ബിജെപി തയാറാക്കിയ എ പ്ലസ് ലിസ്റ്റിൽ കാഞ്ഞിരപ്പള്ളിയുമുണ്ട്.മികച്ച സ്ഥാനാർഥിയും ശക്തമായ ത്രികോണ മത്സരവുമുണ്ടായാൽ മധ്യകേരളത്തിൽ സാധ്യതാ ലിസ്റ്റിലാണ് ബിജെപി കാഞ്ഞിപ്പള്ളിയെ പരിഗണിക്കുന്നത്. അമിത് ഷാ, ജെ.പി. നഡ്ഡ, സ്മൃതി ഇറാനി തുടങ്ങിയവരെ പ്രചാരണത്തിനെത്തിക്കാനും നേതാക്കൾ താൽപര്യപ്പെടുന്നു. കെ. സുരേന്ദ്രന്റെ ജാഥ മാർച്ച് രണ്ടിനു കോട്ടയത്തെത്തുന്പോൾ ജില്ലയിലെ ആമുഖ സ്ഥാനാർഥി ചർച്ച നടക്കാനിടയുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വി.എൻ. മനോജ് 31,172 വോട്ടുകൾ കാഞ്ഞിരപ്പള്ളിയിൽ നേടി. യുഡിഎഫിൽ എൻ. ജയരാജ് 53,126 വോട്ടുകളും എൽഡിഎഫിൽ വി.ബി. ബിനു 49,236 വോട്ടുകളുമാണു കരസ്ഥമാക്കിയത്. 2019ൽ കാഞ്ഞിരപ്പള്ളി ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കെ. സുരേന്ദ്രൻ 2,97,396 വോട്ടുകൾ (29 ശതമാനം) വോട്ടുകൾ നേടി. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ സുരേന്ദ്രന് 36,876 വോട്ടുകളുണ്ടായിരുന്നു. തദ്ദേശ ഇലക്ഷനിലും മണ്ഡലത്തിൽ മികച്ച നേട്ടമുണ്ടാക്കി. പള്ളിക്കത്തോട് പഞ്ചായത്തിൽ ഭരണം പിടിച്ചു. ചിറക്കടവ്, വെള്ളാവൂർ…
Read Moreഅപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കാം… ഫുട്പാത്തിൽ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണിയായി ഫ്ളക്സ്ബോർഡുകൾ
കോട്ടയം: വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരേപോലേ ഭീഷണി ഉയർത്തി നഗരത്തിൽ ഫ്ളക്സ് ബോർഡുകൾ. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള യാത്രയുടെ ഫ്ളക്സ് ബോർഡുകളാണ് യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്ട്രിക്കുന്നത്. നഗരത്തിലെ ഫുട്പാത്തുകളോടു ചേർന്നുള്ള പോസ്റ്റുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളാണ് ഭീഷണിയാകുന്നത്. ബേക്കർ ജംഗ്ഷൻ, സെൻട്രൽ ജംഗ്ഷൻ, കഐസ്ആർടിസി, നാഗന്പടം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇങ്ങനെ നിരവധി ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഫുട്പാത്തുകളിലൂടെ നടന്നു പോകുന്ന യാത്രക്കാരുടെ ദേഹത്തും തലയിലും തട്ടിയാണ് അപകടമുണ്ടാകുന്നത്. ഇന്നലെ ബേക്കർ ജംഗ്ഷനിൽ കുമരകം ഭാഗത്തേക്കുള്ള ബസ്റ്റോപ്പിനു സമീപമുള്ള ബോർഡിൽ തട്ടി നിരവധി പേർക്ക് പരിക്കേറ്റിരുന്നു. സാരിയും ചുരിദാറും ബോർഡിൽ ഉടക്കിയാണ് അപകടമുണ്ടായത്. റോഡിലേക്ക് തള്ളി നിൽക്കുന്ന ഈ ബോർഡിൽ തട്ടി ഇന്നലെ വൈകുന്നേരം ബൈക്ക് യാത്രക്കാരനും അപകടമുണ്ടായി. ബോർഡിൽ തട്ടി ബൈക്ക് റോഡിലേക്കു മറിയുകയായിരുന്നു. ഫ്ളക്സ് ബോർഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇതെല്ലാം കാറ്റിൽ പറത്തിയാണ് നഗരത്തിൽ ബോർഡുകൾ…
Read Moreതെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് വികസന സദസുമായി മാണിസി കാപ്പൻ; രാഹുൽ ഗാന്ധി പാലായിലെത്തും
ജിബിൻ കുര്യൻകോട്ടയം: എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ മാണി സി. കാപ്പൻ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് വികസന സദസ് നടത്തുന്നു.ഒന്നര വർഷക്കാലം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ പൊതുജനവുമായി സംവദിക്കുന്നതിനായിട്ടാണ് വികസന സദസ് നടത്തുന്നത്. നേരത്തെ വികസന വിളംബര ജാഥയായിരുന്നു നിശ്ചയിച്ചതെങ്കിലും പദയാത്രയേക്കാൾ നല്ലത് വികസന സദസാണെന്ന യുഡിഎഫ് പ്രാദേശിക നേതൃത്വത്തിന്റെ വികാരം കണക്കിലെടുത്താണ് വികസന സദസ് സംഘടിപ്പിക്കുന്നത്.അടുത്ത മാസം മൂന്നു മുതൽ വികസന സദസിനു തുടക്കമാകും. ഒരു പഞ്ചായത്തിൽ 12 സ്ഥലങ്ങളിൽ രാവിലെ ഒന്പതു മുതൽ രാത്രി ഒന്പതു വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്രാമസഭ മോഡലിലാണ് വികസന സദസ്.യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരിക്കും സദസ് സംഘടിപ്പിക്കുന്നത്. വികസന പ്രവർത്തനങ്ങൾ വിവരിക്കുന്നതിനൊപ്പം മുന്നണി മാറാനുണ്ടായ സാഹചര്യവും എംഎൽഎ വിശദീകരിക്കും. വികസന സദസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി.ജെ.ജോസഫ് തുടങ്ങിയ യുഡിഎഫിന്റെ പ്രമുഖ നേതാക്കളും…
Read Moreവലയിൽ കുടുങ്ങിയ മീനിനു തൂക്കം 14 കിലോ! പിടയുന്ന മത്സ്യം വാങ്ങാൻ വ്യാപാരികൾ മത്സരിച്ചെത്തി; 3000 ത്തോളം വിലയുള്ള വല തകരാറിലായി
മുതലമട: മീങ്കര ഡാമിൽ മത്സ്യബന്ധന തൊഴിലാളി ബാബുവിന്റെ വലയിൽ കുടുങ്ങിയത് പതിനാലുകിലോ തൂക്കമുള്ള ഭീമൻ മത്സ്യം. പരിശലിൽ വലയിട്ടപ്പോൾ വലയിൽ കുടുങ്ങിയ മത്സ്യം രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ പരിശൽ നിയന്ത്രണം ചരിഞ്ഞു തുടങ്ങി. എന്നാൽ ധൈര്യം വീണ്ടെടുത്ത ബാബു സഹായിക്കൊപ്പം വല കരയിലെത്തിച്ചു. പിന്നീട് വലയിൽ നിന്നും മത്സ്യത്തെ ഫിഷറീസ് വകുപ്പിന്റെ മീങ്കര മത്സ്യവിപണന സ്റ്റാളിനു കൈമാറി. പിടയുന്ന മത്സ്യം വാങ്ങാൻ വ്യാപാരികൾ മത്സരിച്ചെത്തി കൊണ്ടുപോവുയും ചെയ്തു. മുൻപും വലിയ മത്സ്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും മീങ്കര ജലസംഭരണിയിൽ നിന്ന് ആദ്യമായാണ് പതിനാലുകിലോ മത്സ്യം ലഭിക്കുന്നത്. ബാബുവിന്റെ 3000 ത്തോളം വിലയുള്ള വലയ്ക്ക് ഭാഗികമായി തകരാറുണ്ടായിട്ടുണ്ടെങ്കിലും വലിപ്പം കുടിയ മത്സ്യം ലഭിച്ചതിൽ ബാബുവും സുഹൃത്തുക്കളും സന്തോഷത്തിലാണ്.
Read Moreഒരു വാഴക്കുലയ്ക്ക് അയ്യായിരം രൂപ! വാങ്ങാനെത്തിയ ആളുടെ വില കേട്ടതോടെ കർഷകന്റെയും കണ്ണുതള്ളി
എടത്വ: ഒരു വാഴക്കുലയ്ക്ക് അയ്യായിരം രൂപ. എടത്വ പച്ച കണിയാംപറന്പിൽ ജോസ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ചങ്ങനാശേരി മാമ്മൂടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്നും ലഭിച്ച അപൂർവയിനം വാഴക്കുലയ്ക്കാണ് തമിഴ്നാട് സ്വദേശിയായ കെട്ടിട നിർമാണ മേസ്തിരി അയ്യായിരം രൂപ വിലനൽകാൻ തയാറായി എത്തിയത്. വാങ്ങാനെത്തിയ ആളുടെ വില കേട്ടതോടെ കർഷകന്റെയും കണ്ണുതള്ളി. വാഴക്കുലയുടെ പ്രത്യേകത അന്വേഷിച്ചറിഞ്ഞ ജോസ് തത്കാലം വാഴക്കുല വിൽക്കാൻ തയാറായില്ല. മാമ്മൂട്ടിലെ വാഴത്തോട്ടത്തിൽ വയ്ക്കാനായി ചങ്ങനാശേരി നഴ്സറിയിൽ നിന്നും വാങ്ങിയ ഏത്തവാഴ വിത്തിൽനിന്നാണ് അപൂർവയിനം വാഴക്കുല വിരിഞ്ഞത്. ജനിതകമാറ്റം സംഭവിച്ചുണ്ടാകുന്ന ഇത്തരം വാഴക്കുല അപൂർവമായി മാത്രമേ കണ്ടുവരാറുള്ളെന്നും ഒൗഷധഗുണമുള്ള ഫലമാണെന്നും തമിഴ്നാട് സ്വദേശി അറിയിച്ചതായി ജോസ് പറഞ്ഞു. വാഴക്കുലയെക്കുറിച്ച് കൂടുതൽ വ്യക്തമല്ലാത്തതിനാൽ ജോസ് വാഴക്കുല വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreകോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ യൂണിയൻ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; കേസിനെ പ്രതിരോധിക്കാൻ മറുകേസ്?
കോട്ടയം: പണിമുടക്കിൽ പങ്കെടുത്തെന്ന കാരണത്താൽ കെ എസ്ആർടിസിയിൽ ജീവനക്കാരെ മർദിച്ച സംഭവത്തെ പ്രതിരോധിക്കാൻ മറുവിഭാഗത്തിന്റെ മാരക ട്വിസ്റ്റ്. വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും കാണിച്ച് ഡിഡിഒയ്ക്കും കോട്ടയം പോലീസ് ചീഫിനും പരാതി. ഇന്നലെ രാവിലെ 11നാണ് നാടകീയമായ രംഗങ്ങൾ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്നത്. കഴിഞ്ഞദിവസം പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുത്ത കാരണത്താൽ പ്രകോപനമില്ലാതെ രണ്ടു ജീവനക്കാരെ ഒരു സംഘം ആളുകൾ ആക്രമിച്ചെന്നു കാട്ടി കോട്ടയം വെസ്റ്റ് പോലീസിലും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും പരാതി ലഭിച്ചിരുന്നു. മർദനത്തിൽ പരിക്കേറ്റ കാണക്കാരി സ്വദേശി അമോൽ ജേക്കബ് (32), ഏറ്റുമാനൂർ സ്വദേശി ജയ്മോൻ എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സയും തേടി.ഇന്നലെ ഇവർ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞപ്പോൾ 25 പേർ വരുന്ന സിഐടിയു സംഘടനയിലെ തൊഴിലാളികൾ മർദിക്കുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. കോട്ടയം- വൈറ്റില റൂട്ടിൽ ആദ്യ…
Read Moreവൈക്കത്തെ ചുവപ്പു കോട്ട പിടിച്ചെടുക്കാൻ യുഡിഎഫ്; കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണ് പി.ആർ. സോനയെ രംഗത്തിറക്കുന്നു
വൈക്കം: നിയമസഭ തെരഞ്ഞെടുപ്പിൽ വൈക്കത്ത് എൽഡിഎഫ് സ്ഥാനാർഥിയായി സി.കെ. ആശ എത്തുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിൽ ചുവപ്പു കോട്ട പിടിച്ചെടുക്കാൻ കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണ് പി.ആർ. സോനയെ രംഗത്തിറക്കാൻ യുഡിഎഫിൽ നീക്കം. കോട്ടയം നഗരസഭ ചെയർപേഴ്സണെന്ന നിലയിൽ ജന ശ്രദ്ധ നേടിയ സോനയെ മൽസരിപ്പിച്ചു അനുകൂലമായ ഘടകങ്ങളെ ഏകോപിപ്പിച്ചു അട്ടിമറി വിജയം നേടാമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്. എൽഡിഎഫ് പതിറ്റാണ്ടുകളായി ഭരിച്ചിരുന്ന തലയാഴം, വെച്ചൂർ പഞ്ചായത്തുകൾ ഇക്കുറി തിരിച്ചുപിടിച്ചത് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം വൈക്കത്തു നടത്തിയ വികസന പ്രവർത്തനങ്ങൾ സി.കെ. ആശയ്ക്കു വൻ ഭൂരിപക്ഷത്തോടെയുള്ള വിജയം നേടിത്തരുമെന്നാണ് എൽഡിഎഫ് നേതൃത്വം കരുതുന്നത്. കഴിഞ്ഞ തവണ എൻഡിഎ സ്ഥാനാർഥിയായി മൽസരിച്ച് 35,000 വോട്ടുകൾ നേടി ഇരു മുന്നണികളെയും ഞെട്ടിച്ച എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ബിഡിജെഎസ് പിളർന്നപ്പോൾ യുഡിഎഫിനൊപ്പം പോയ വിഭാഗത്തിന്റെ കൂടെയാണ്. എൻ.കെ. നിലകണ്ഠൻ…
Read Moreഎനിക്കിനി ജീവിക്കണ്ട, എനിക്കു പൈസ കിട്ടിയില്ല; ശരീരമാസകലം തീയാളുമ്പോഴും പോലീസുകാരൻ അലറി വിളിച്ച് പറഞ്ഞ വാക്കുകൾ തിരുനക്കരയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ കാതുകൾ ഇപ്പോഴും മുഴങ്ങുന്നു
കൊല്ലാട്: എനിക്കിനി ജീവിക്കണ്ട, എനിക്കു പൈസ കിട്ടിയില്ല- ശരീരമാസകലം തീയാളുന്പോഴും ശശികുമാർ വിളിച്ചു പറഞ്ഞത് ഇതാണ്. തിരുനക്കര മൈതാനി സ്റ്റേജിൽ തീയാളുന്ന കണ്ട് ഓടിയെത്തിയ പാർക്കിംഗ് ചുമതലയുള്ള ജീവനക്കാരൻ ദേഹമാസകലം തീയാളി കിടന്നുരുളുന്ന ശശികുമാറിനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ മരണമൊഴി ഇപ്പോഴും ആ ജീവനക്കാരന്റെ ഉള്ളിലൊരു തേങ്ങലായി അലയടിക്കുന്നു. ജീവനക്കാരനായ ടി.എ. ഉമ്മറാണ് ആദ്യം ശശികുമാറിനെ കാണുന്നത്. ഉടൻ തന്നെ സ്റ്റേജിനു സമീപത്തെ ടാങ്കിൽ നിന്നും വെള്ളമെടുത്ത് ഒഴിച്ചു തീ കെടുത്തി. തുടർന്ന് ഫയർഫോഴ്സിലും വെസ്റ്റ് പോലീസിലും വിവരം അറിയിക്കുകയായിരുന്നു.കടുത്ത സാന്പത്തിക ബാധ്യതയാണ് കൊല്ലാട് നെടുന്പുറത്തു ശശികുമാറിനെ ആത്മഹത്യയിലേക്ക് എത്തിച്ചത്. പന്തൽ ജോലികൾ ചെയ്ത വകയിൽ വൻ തുക ഇദ്ദേഹത്തിന് ഇപ്പോഴും ലഭിക്കാനുണ്ട്. ഇതിനെ പിന്നാലെ സർവീസിലിരുന്നതിന്റെ നടപടിക്രമങ്ങളും ഇഴഞ്ഞതോടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ വന്നു. ഇതാണ് നിരാശയിലേക്കു കൂപ്പുകുത്തി ദാരുണ സംഭവത്തിലേക്കെത്തിച്ചത്. സാന്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും രണ്ടു…
Read Moreആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം പെരുകുന്നു; കോട്ടയത്ത് രണ്ടാഴ്ചക്കുള്ളിൽ നടന്നത് നാല് മോഷണങ്ങൾ; പ്രതികളെ പിടികൂടാനാകാതെ പോലീസ്
കോട്ടയം: പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചുള്ള മോഷണം ജില്ലയിൽ പെരുകുന്നു. ജില്ലയുടെ വിവിധ ഇടങ്ങളിൽ കാണിക്കവഞ്ചികളും നേർച്ചക്കുറ്റികളും കുത്തിത്തുറന്നുള്ള മോഷണം രണ്ടാഴ്ചയ്ക്കുള്ളിൽ നാലിടത്താണ് റിപ്പോർട് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിൽ വൈക്കം ചെന്പ് മുസ്ലിം പള്ളിയിലെ നേർച്ചക്കുറ്റിയാണ് മോഷ്്ടാക്കൾ കുത്തിത്തുറന്നത്. ഇന്നലെ രാവിലെ പള്ളിയിലെത്തിയവരാണ് നേർച്ചക്കുറ്റി തകർത്തു മോഷണം നടത്തിയത് കണ്ടെത്തിയത്.നേർച്ചക്കുറ്റിയിൽനിന്നു പണമെടുത്തിട്ടു മൂന്നു മാസമായി. മോഷ്ടാവിന്റെ ചിത്രം പള്ളിയിലെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു.സമീപ സ്ഥലങ്ങളിലെ കാമറാ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്. ശനിയാഴ്ച രാത്രിയിലാണ് ചങ്ങനാശേരി വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയനിലെ 5229-ാം നന്പർ ശാഖയിൽ കാണിക്കവഞ്ചികളും ഓഫീസും കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഇവിടെ നിന്നും 18000 രൂപയോളം മോഷണം പോയതായി ശാഖാ ഭാരവാഹികൾ പറഞ്ഞു.ചങ്ങനാശേരി പോലീസും കോട്ടയത്തു നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെങ്കിലും…
Read More