ചെറുതോണി: റേഷൻ കടയിൽനിന്നും വിതരണംചെയ്യുന്ന അരി തൂക്കിനൽകുന്ന വ്യാപാരിക്ക് അലർജിയുണ്ടാകുന്നതായി വ്യാപക പരാതി. ദേഹമാസകലം ചൊറിഞ്ഞുതടിച്ച് വികൃതമാകുന്നതായാണ് പരാതി. റേഷനരിയിൽ ചെള്ള് പിടിക്കാതിരിക്കാൻ മൊത്തവ്യാപാരികളോ റേഷൻ ഡിപ്പോകളിലോ ചേർക്കുന്ന കീടനാശിനിയാണ് അലർജിക്ക് കാരണമെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഗോതന്പിനകത്ത് ചെള്ള് കയറാറുണ്ട്. ഇതിനടുത്തിരിക്കുന്ന അരിയിലും ചെള്ള് കയറി നാശം വിതയ്ക്കാതിരിക്കാൻ ഗോഡൗണിൽ കീടനാശിനി ഉപയോഗിക്കുന്നതായി വ്യാപാരികൾ പറഞ്ഞു. അരി തൂക്കിനൽകുന്ന വ്യാപാരിക്ക് ശ്വാസകോശ രോഗങ്ങൾ ഉണ്ടാകുന്നത് പതിവാണ്. ഇതിനു പുറമെയാണ് ദേഹം ചൊറിഞ്ഞുതടിച്ചും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നത്. നിർധനരായ ആളുകൾ ഭക്ഷണത്തിനായി ഉപയോഗിക്കുന്ന റേഷൻ ഭക്ഷ്യവസ്തുക്കളിലാണ് ഇത്രയധികം വിഷം കലർത്തുന്നത്. ആളുകൾ അരി നന്നായി കഴുകി ഉപയോഗിക്കുന്നതിനാലാകണം രോഗങ്ങളൊന്നും ശ്രദ്ധയിൽപെടാത്തതെന്ന് വ്യാപാരികൾ പറഞ്ഞു. റേഷൻ വ്യാപാരികളുടെ സംഘടനാനേതൃത്വം ഇതുസംബന്ധിച്ച് മേലധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. റേഷൻ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ അടിയന്തര നടപടിയുണ്ടാകണമെന്നും മായം കലർത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും…
Read MoreCategory: Kottayam
ജോസഫ് വിഭാഗത്തിന്റെ പിടിവാശി അംഗീകരിക്കാതെ കോൺഗ്രസ്; യുഡിഎഫിലെ സീറ്റു വിഭജന ചർച്ചകൾ തുടരും
കോട്ടയം: യുഡിഎഫിലെ സീറ്റു വിഭജന ചർച്ചകൾ തുടരും. ഇന്നലെ കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവുമായും ആർഎസ്പിയുമായും നടത്തിയ ചർച്ചകൾ തീരുമാനമാകാതെ പിരിയുകയായിരുന്നു. സംയുക്ത കേരള കോണ്ഗ്രസ്- എം മത്സരിച്ച 15 സീറ്റുകളും ലഭിക്കണമെന്നാണ് പി.ജെ. ജോസഫ് വിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ ഇതിനോട് ഒരു കാരണവശാലും യോജിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോണ്ഗ്രസ് നേതൃത്വം അറിയിച്ചത്. കോട്ടയം ജില്ലയിൽ ആറു സീറ്റുകൾ വേണമെന്നാണ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ പരാമവധി മൂന്നു സീറ്റിൽ കൂടുതൽ ജോസഫ് വിഭാഗത്തിനു നല്കാൻ കഴിയില്ലെന്നാണ് കോണ്ഗ്രസ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ തവണ ജില്ലയിൽ കടുത്തുരുത്തിയിൽ മാത്രമാണ് ജോസഫ് വിഭാഗം മത്സരിച്ചത്. മറ്റു സീറ്റുകളിലെല്ലാം മാണി വിഭാഗമായിരുന്നു മത്സരിച്ചത്. പിളർപ്പോടെ ചങ്ങനാശേരിയിൽ ജയിച്ച സി.എഫ്. തോമസ് ജോസഫ് വിഭാഗത്തിനൊപ്പം ചേരുകയും ചെയ്തു.പാലായിലെ സീറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. മാണി സി. കാപ്പന്റെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ…
Read Moreമാലം സുരേഷ് പാടം നികത്തി; റവന്യൂ വകുപ്പെത്തി പാടത്തെ മണ്ണ് നീക്കി; പാടത്തെ മണ്ണ് നിക്കം ചെയ്യാൻ പണമില്ലെന്ന് സർക്കാർ; പണം അടച്ച് പരാതിക്കാരൻ
കോട്ടയം: അനധികൃത പണമിടപാടുകാരൻ മാലം സുരേഷ് വീടിനോടു ചേർന്ന് നികത്തിയ പാടത്തിലെ മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്നു പൂർത്തിയായേക്കും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ റവന്യു, പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് പാടം നികത്തി മണ്ണ് നീക്കം ചെയ്യുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഉദ്യോഗസ്ഥ സംഘം ജെസിബിയും ടിപ്പർ ലോറികളുമായി എത്തി മണ്ണ് നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചത്. അര ഏക്കർ പാടമാണ് മണ്ണിട്ട് ഉയർത്തിയത്. ഇതു സമീപത്തെ നെൽകൃഷിക്കു തടസമായതോടെയാണ് സ്വകാര്യ വ്യക്തികൾ പരാതി നല്കിയത്. മണ്ണിട്ട് ഉയർത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2012ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. മണർകാട് മാലം വാവത്തിൽ കെ.വി. സുരേഷ് (മാലം സുരേഷ്) വീട് നിർമിച്ച് താമസം തുടങ്ങിയതോടെ ഈ വീട് നിർമിച്ചത് പാടം നികത്തിയാണെന്ന് ആരോപിച്ച് സ്വകാര്യ വ്യക്തികൾ ജില്ലാ ഭരണകൂടത്തിനും റവന്യു അധികൃതർക്കും പരാതി നൽകി. വില്ലേജ്…
Read Moreരഹസ്യ വിവരം കിട്ടി, പോലീസ് പറന്നെത്തി; എബിൻ ജോസഫിന്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്തു; കഞ്ചാവ് എത്തിച്ചു നൽകുന്നയാളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്
ഗാന്ധിനഗർ: കച്ചവടത്തിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ആർപ്പൂക്കര കരിപ്പ പുത്തൻപുരയ്ക്കൽ എബിൻ ജോസഫിനെ (26)യാണ് ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ഗാന്ധിനഗർ പോലീസും ചേർന്നു പിടികൂടിയത്. ആർപ്പൂക്കര, മണലേപ്പള്ളി, കരിപ്പ ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പനയും ഉപയോഗവും വ്യാപകമായി നടക്കുന്നതായി ജില്ലാ പോലീസ് ചീഫ് ജി. ജയകുമാറിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എബിനെക്കുറിച്ച് സൂചന ലഭിച്ചത്. പോലീസ് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കച്ചവടത്തിനായി സൂക്ഷിച്ച 20 പൊതി കഞ്ചാവാണ് പിടികൂടിയത്.ഇയാൾക്ക് കഞ്ചാവ് എത്തിച്ചുകൊടുത്ത ആളിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ പോലീസ് അന്വേഷിച്ചു വരുന്നു. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നിർദേശപ്രകാരം ഗാന്ധിനഗർ എസ്എച്ച്ഒ കെ.ഷിജി, എസ്ഐ മാരായ പ്രശോഭ് ഷാജി, എ.കെ. അനിൽ, എം.പി.സജി, ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡ്…
Read Moreഎൻസിപിയെ അനുനയിപ്പിക്കാം..! കോട്ടയം, ഇടുക്കി ജില്ലകളിൽ ജോസ്.കെ.മാണിയുമായി ഇടതു മുന്നണി ധാരണയായി
കോട്ടയം: ഇടതുമുന്നണി നേതൃത്വം കേരള കോണ്ഗ്രസ് എമ്മുമായുള്ള ആദ്യവട്ട ഉഭയകക്ഷി ചർച്ച പൂർത്തിയാക്കി. കോട്ടയം, ഇടുക്കി ജില്ലകളിലെ സീറ്റുകൾ സംബന്ധിച്ച് ഏകദേശ ധാരണയായി. കോട്ടയം ജില്ലയിൽ പാലാ, കടുത്തുരുത്തി, പൂഞ്ഞാർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി സീറ്റുകൾ നൽകാമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. പാലായെ ചൊല്ലി എൻസിപിയുമായി തർക്കമുണ്ടെങ്കിലും ഉഭയകക്ഷി ചർച്ചയിലൂടെ എൻസിപിയെ അനുനയിപ്പിക്കാമെന്നാണ് സിപിഎം കരുതുന്നത്.ഇടുക്കി ജില്ലയിൽ ഇടുക്കി, തൊടുപുഴ സീറ്റുകൾ മാണി വിഭാഗത്തിനു നൽകാനും ധാരണായി. കണ്ണൂർ ജില്ലയിൽ ഇരിക്കൂർ, കോഴിക്കോട് ജില്ലയിൽ കുറ്റ്യാടിയും ധാരണയായിട്ടുണ്ട്. പേരാന്പ്ര സീറ്റാണ് മാണി വിഭാഗം ആവശ്യപ്പെട്ടതെങ്കിലും മന്ത്രി ടി.പി. രാമകൃഷ്ണന്റെ സിറ്റിംഗ് സീറ്റായതിനാൽ സിപിഎം വിട്ടു നൽകാൻ ബുദ്ധിമുട്ട് അറിയിച്ചു. ഇതോടെയാണ് കുറ്റ്യാടി മണ്ഡലം മാണി വിഭാഗം ആവശ്യപ്പെട്ടത്. റാന്നി സീറ്റിന്റെ കാര്യത്തിലും തീരുമാനമായില്ല. റാന്നി സീറ്റിൽ രാജു ഏബ്രഹാം മത്സരിക്കുന്നില്ലെങ്കിൽ മാണി വിഭാഗത്തിനു ലഭിച്ചേക്കും. ഇരിങ്ങാലക്കുട, ചാലക്കുടി, പിറവം, പെരുന്പാവൂർ…
Read Moreവെട്ടി മാറ്റിയില്ലെങ്കിൽ…കോടിമത നാലുവരി പാതയുടെ കാഴ്ച മറച്ച് കാടുകൾ; ഏതു നിമിഷവും അപകടം സംഭവിക്കാമെന്ന് യാത്രക്കാർ
കോട്ടയം: കോടിമത നാലുവരി പാതയിലെ മീഡിയൻ കാടുപിടിച്ചു കാഴ്ച മറച്ചതോടെ റോഡിൽ അപകടക്കെണി.മോഡൽ റോഡായി പൊതുമരാമത്ത് വകുപ്പ് തെരഞ്ഞെടുത്ത കോടിമത നാലുവരി പാതയിലെ മീഡിയനിലാണ് പുല്ലുവളർന്ന് കാടുപിടിച്ച നിലയിലായത്. റോഡ് നിർമാണം പൂർത്തിയായി മീഡിയൻ നിർമിച്ചപ്പോൾ വനം വകുപ്പ് പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് മീഡിയണിൽ അരളി ചെടികൾ നട്ടിരുന്നു. വലിയ തുക മുടക്കി കിലോമീറ്ററോള മാണ് അരളി ചെടികൾ നട്ടത്. കുറച്ചു ഭാഗത്ത് പരിസ്ഥിതി പ്രവർത്തകർ പുളിമരത്തിന്റെ തൈയും നട്ടു. ആദ്യകാലത്ത് അരളി ചെടികൾ പരിപാലിക്കുന്ന ജോലികൾ വനം വകുപ്പ് കൃത്യമായി നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് അധികൃതർ ഉപേക്ഷിച്ചതോടെ ചെടികൾ നശിക്കാൻ തുടങ്ങി. ശരിയായ പരിപാലനം കിട്ടാതെ വന്നതോടെ ചെടികൾ നശിച്ചു തുടങ്ങി. ഇതിനിടിയൽ വാഹനങ്ങളിലെത്തുന്നവർ മീഡിയനോടു ചേർത്ത് വാഹനം നിർത്തി ചെടികൾ പറിച്ചുകൊണ്ടുപോകാനും തുടങ്ങി.പുല്ലു വളർന്ന് കാടുപിടിച്ച നിലയിലായ മീഡിയൻ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയാണ്.…
Read Moreകോട്ടയം ജില്ലയിൽ മൂന്നാമതൊരു വനിതാ എംഎൽഎ ഉണ്ടാവുമോ ? കോട്ടയത്തെ വനിതാ പ്രാതിനിധ്യം ഉറ്റുനോക്കി രാഷ്ട്രീയ കേരളം
കോട്ടയം: കോണ്ഗ്രസിന്റെ മേഴ്സി രവിക്കും വൈക്കം എംഎൽഎ സി. കെ.ആശയ്ക്കും ശേഷം ഒരു വനിത എംഎൽഎ കൂടി ജില്ലയിൽ നിന്നും എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മറ്റു ജില്ലകളിൽ പാർട്ടികളും മുന്നണികളും വനിതകൾക്ക് പ്രാതിനിധ്യം നൽകുന്പോൾ ജില്ലയിലെ പാർട്ടികളും മുന്നണികളും വനിതാ പ്രാതിനിധ്യം നൽകുന്നതിൽ പിറകിലാണ്. ഇത്തവണ യുഡിഎഫിൽ കോണ്ഗ്രസിൽ നിന്നും രണ്ടു സീറ്റിൽ വനിതകളുടെ പേരുകൾ പറഞ്ഞു കേൾക്കുന്നു. സോനയും ലതികയുംവൈക്കം മണ്ഡലത്തിൽ കെപിസിസി സെക്രട്ടറിയും കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണുമായ ഡോ. പി.ആർ.സോനയാണ് സ്ഥാനാർഥി ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്ന വനിത. മഹിളാ കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷിന്റെ പേര് ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലാണ് പരിഗണിക്കുന്നത്. ഏറ്റുമാനൂരിൽ നിന്നും ജില്ലാ കൗണ്സിലിലേക്കും മണ്ഡലത്തിന്റെ ഭാഗമായിരുന്ന കുമാരനല്ലൂരിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു വിജയിച്ച ലതിക തന്റെ ജൻമദേശമായ ഏറ്റുമാനൂർ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.…
Read Moreവീട്ടില് രാവിലെ കാണാനില്ല, ബന്ധുക്കള് അന്വേഷിച്ചപ്പോള്..! പ്രമുഖ പ്രഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ മരിച്ച നിലയിൽ കണ്ടെത്തി
വൈക്കം: പ്രമുഖ പ്രഫഷണൽ നാടകകൃത്ത് ആലത്തൂർ മധുവിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ രാവിലെ കാണാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിനിടയിലാണ് ഇന്ന് രാവിലെ 6.30ഓടെ വീടിനു സമീപത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. കൊല്ലം ചൈതന്യയ്ക്കായി മധു രചിച്ച അർച്ചന പൂക്കൾ എന്ന നാടകത്തിനു നാടകകൃത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കൊല്ലം ചൈതന്യ, തൃപ്പൂണിത്തുറ സൂര്യ, ചേർത്തല ഷൈലജ തിയറ്റേഴ്സ് തുടങ്ങിയ പ്രമുഖ നാടകട്രൂപ്പുകൾക്കായി ആലത്തൂർ മധു രചിച്ച 20 ഓളം നാടകങ്ങളിൽ ഭൂരിഭാഗവും വൻ വിജയം നേടിയിരുന്നു. തൃപ്പൂണിത്തുറ സൂര്യയ്ക്കായി അയോധ്യാ കാണ്ഡം എന്ന നാടകം രചിച്ചാണ് കലാരംഗത്തേക്കു വന്നത്.ഏതാനും വർഷങ്ങളായി അസുഖബാധിതനായി ചികിൽസയിലായതോടെ കലാരംഗത്തു നിന്നു വിട്ടു നിൽക്കുകയായിരുന്നു. ഭാര്യ ഷീബ (എരുമേലി അംബുജം) നാടകനടിയാണ്. മക്കൾ: അർച്ചന, ഗോപിക.മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വൈക്കം പോലിസ് മേൽനടപടികൾ സ്വീകരിച്ചു.
Read Moreഐശ്വര്യ കേരള യാത്ര ഫെബ്രുവരി 14 നും 15നും കോട്ടയം ജില്ലയിൽ; ആദ്യ സ്വീകരണം കേരള കോണ്ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിൽ
കോട്ടയം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഫെബ്രുവരി 14, 15 തീയതികളിൽ കോട്ടയം ജില്ലയിൽ പര്യടനം നടത്തും. ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14നു രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിൽ യുഡിഎഫ് ജില്ലാ നേതാക്കൾ ചേർന്ന് ജാഥയെ സ്വീകരിക്കും. തുടർന്ന് 10ന് കേരള കോണ്ഗ്രസ് എമ്മിന്റെ തട്ടകമായ പാലായിലാണ് ആദ്യ സ്വീകരണം. 11ന് ഈരാറ്റുപേട്ടയിലെ സ്വീകരണത്തിനു ശേഷം ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നത്താണ് സ്വീകരണം. വൈകുന്നേരം നാലിന് ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി മണ്ഡലത്തിലെ പാന്പാടിയിൽ സ്വീകരണം നൽകും. അഞ്ചിന് ചങ്ങനാശേരിയിൽ സ്വീകരണം.വൈകുന്നേരം ആറിന് കോട്ടയത്തെ സ്വീകരണത്തോടെ ജില്ലയിലെ ആദ്യദിന പര്യടനം സമാപിക്കും. 15നു രാവിലെ പൗരപ്രമുഖരുമായും മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാവിലെ 10ന് ഏറ്റുമാനൂരിലാണ് ആദ്യ സ്വീകരണം. തുടർന്ന് 11ന് കടുത്തുരുത്തിയിൽ ജാഥയെ സ്വീകരിക്കും. 12ന് വൈക്കം ബോട്ടു…
Read Moreരണ്ട് മണിക്കൂറെങ്കിലും ജോലി വേണം, രണ്ടുപേർക്ക് ജോലി നൽകണം ..! കാർഷിക ജോലികൾക്കു മണിക്കൂർ അടിസ്ഥാനത്തിൽ വേതനവുമായി കൂട്ടായ്മ…
മേലുകാവ്: കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമത്തിനു പരിഹാരമായി പുതിയൊരു തൊഴിൽ സംസ്കാരത്തിനു രൂപം നൽകുകയാണ് മേലുകാവ് പഞ്ചായത്തിലെ പയസ്മൗണ്ട് വാട്സാപ്പ് കൂട്ടായ്മ. കാർഷിക മേഖലകളിലെ ജോലികൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ വേതനം എന്ന ആശയത്തിനാണ് ഈ കൂട്ടായ്മ രൂപം നൽകിയത്. കോളജ് വിദ്യാർഥികളും കൂട്ടായ്മയിലെ അംഗങ്ങളാണ്. പയ്സ്മൗണ്ട് സ്വദേശിയായ ഹൈക്കോടതി അഡ്വേക്കറ്റ് ഫ്രിൻസോ കല്ലക്കാവുങ്കലിന്റെ നേതൃത്വത്തിൽ നാല് വർഷം മുന്പ് ആരംഭിച്ച പയസ്മൗണ്ട് വാട്സാപ് കൂട്ടായ്മയിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. റബർക്കുഴി, വാഴക്കുഴി നിർമാണം, കുരുമുളക്, കാപ്പിക്കുരു ശേഖരണം, വാഴ പിരിച്ചുവയ്ക്കൽ, തേങ്ങാ പൊതിക്കൽ, തേങ്ങാ വെട്ടിവയ്ക്കൽ, വീടും പരിസരവും വൃത്തിയാക്കൽ, തോട്ടത്തിലെ കാട് തെളിക്കൽ തുടങ്ങിയ ഏതു ജോലിക്കും കർഷകസേന അംഗങ്ങൾ തയാറാണ്. വാട്സാപ് കൂട്ടായ്മയിലെ വിദ്യാർഥികളായ ചിലർ ഫ്രിൻസോയോട് പാർട്ട്ടൈം ജോലി ചെയ്യാൻ തയാറാണെന്ന് പറഞ്ഞിരുന്നു. അതേസമയം തന്നെ കാർഷിക തൊഴിലാളികളെ കിട്ടാനില്ലെന്ന് കർഷകരും പറഞ്ഞു. ഈ…
Read More