തൊടുപുഴ: മലയോര ജനതയുടെ മനസിൽ ആശങ്കയുണർത്തിയ ഭൂ പ്രശ്നങ്ങൾക്കും വന്യജീവി ആക്രമണം മൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്കും നിർമാണ നിരോധനം മൂലം കുടിയേറ്റ ജനത അനുഭവിക്കുന്ന ദുരിതങ്ങൾക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ കേരള പര്യടന പരിപാടിയുടെ ഭാഗമായി തൊടുപുഴ മാടപ്പറന്പിൽ റിസോർട്ടിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ജനങ്ങൾ നേരിടുന്ന ഏറ്റവു രൂക്ഷമായ ഭൂ പ്രശ്നം പരിഹരിക്കുന്നതിന് 1964-ലെ 93ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ നടപടി തുടങ്ങിയതായും ഇക്കാര്യത്തിൽ വേഗത്തിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 570 എണ്ണം പൂർത്തിയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.കേരളം നടപ്പാക്കിയ ആർദ്രം, ഹരിതകേരളം, ശുചിത്വം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ലൈഫ് മിഷൻ എന്നിവ ലോകശ്രദ്ധ നേടിയെടുത്തതായും അദ്ദേഹം പറഞ്ഞു. മന്ത്രി എം. എം. മണി യോഗത്തിൽ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എസ്.രാജേന്ദ്രൻ,…
Read MoreCategory: Kottayam
അര്‍ധരാത്രി വാഹനത്തില്‍ കല്ലുമായെത്തി വീട് എറിഞ്ഞു തകര്‍ത്തു; വീട്ടുകാര്‍ ഓടി രക്ഷപെട്ടു; പിന്നില്‍ പാറമട ലോബികളാണെന്ന് ഏപ്പച്ചന്‍; കാരണം…
തൊടുപുഴ: അര്‍ധരാത്രി വാഹനത്തില്‍ കല്ലുമായെത്തിയ സംഘം വീട് എറിഞ്ഞു തകര്‍ത്തു. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുടുംബാംഗങ്ങള്‍ പ്രാണ രക്ഷാര്ഥം ഓടി രക്ഷപെട്ടു. കല്ലേറില്‍ വീട് തകര്‍ന്നു. മുട്ടം തുടങ്ങനാട് ഇല്ലിചാരി പള്ളിക്ക് സമീപം പുത്തന്‍പുരയില്‍ ഏപ്പച്ചന്റെ വീടാണ് അക്രമി സംഘം കല്ലെറിഞ്ഞ് തകര്‍ത്തത്. പാറമട ലോബികളാണ് അക്രമത്തിനു പിന്നിലെന്ന് ഏപ്പച്ചന്‍ പറഞ്ഞു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. ഏപ്പച്ചനും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഉറക്കത്തിനിടയില്‍ വീട്ടില്‍ കല്ലുകള്‍ പതിക്കുന്ന ശബ്ദം കേട്ട് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയോടി. ഇതിനിടെ അക്രമി സംഘം വീടിനു നേരെ കല്ലെറിഞ്ഞ് വാതിലുകളും ജനലുകളും തകര്‍ത്തു. ബഹളം കേട്ട് അയല്‍വാസികള്‍ എത്തിയപ്പേഴേക്കും അക്രമികള്‍ വാഹനത്തില്‍ കയറി രക്ഷപെട്ടു. ആക്രമണത്തില്‍ വീട് നിശേഷം തകര്‍ന്നു. ഏപ്പച്ചന്റെ വീടിനു സമീപം അനധികൃതമായി പാറമട പ്രവര്‍ത്തിക്കുന്നുണ്ട്. പാറമടക്കെതിരെ പരാതി നല്‍കിയെന്ന് ആരോപിച്ച് ഒരു സംഘം…
Read Moreവേന്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിനു സമീപം അജ്ഞാത മൃതദേഹം; രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ്
വൈക്കം: വേന്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിനു സമീപം കണ്ടെത്തിയ അജ്ഞാത മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് വേന്പനാട്ടു കായലിൽ തണ്ണീർമുക്കം ബണ്ടിലെ അംബികാ മാർക്കറ്റ് ഭാഗത്ത് കണ്ടെത്തിയത്. ചുവപ്പ്, വെള്ള, ബ്രൗണ്‍ കളറോടുകൂടിയ ചെക്കിന്റെ ഷർട്ടും കറുപ്പ് നിറമുള്ള ജീൻസുമാണ് വേഷം. ഇന്നലെ വൈകുന്നേരം 3.30ന് ബണ്ടിനു സമീപത്ത് ചൂണ്ട ഇടാൻ എത്തിയവരാണ് മൃതദേഹം കണ്ടത്. വിവരമറിഞ്ഞ് ആലപ്പുഴ മുഹമ്മയിൽനിന്ന് ഏതാനും പേർ എത്തിയെങ്കിലും അവരുമായി ബന്ധപ്പെട്ടയാളുടെ മൃതദേഹമല്ലെന്ന് തിരിച്ചറിഞ്ഞ് മടങ്ങി. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലിസ് പറഞ്ഞു. തണ്ണിർമുക്കം ബണ്ടിന്റെ പരിസരത്ത് ദൂരസ്ഥലങ്ങളിൽ നിന്നെത്തി ചൂണ്ടയിടുന്നത് നിരവധി പേരാണ്. ചൂണ്ടയിടാൻ എത്തിയവരാരെങ്കിലും അപകടപ്പെട്ടതാണോയെന്നും പോലിസ് അന്വേഷിച്ചുവരികയാണ്. മൂന്നു ദിവസം മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു ബന്ധപ്പെട്ടവരാരും എത്തിയില്ലെങ്കിൽ കോവിഡ് ടെസ്റ്റു നടത്തിയ ശേഷം…
Read Moreപതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്! നിയമക്കുരുക്കില്‍ പാലം പണി കുരുങ്ങി; പാലം വരുന്നതും കാത്ത് മുണ്ടാറിൽ 300 കുടുംബങ്ങൾ
കടുത്തുരുത്തി: നിയമക്കുരുക്കില്‍ പാലം പണി കുരുങ്ങിയതോടെ മുണ്ടാറിലേക്ക് ഇനിയൊരു പാലമെന്നത്് യാഥാര്‍ഥ്യമാവുമോ. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനൊടുവില്‍ മുണ്ടാറിലേക്ക് എഴുമാംകായലിനു കുറുകെ പാലം നിര്‍മിക്കാന്‍ തൂണുകള്‍ സ്ഥാപിച്ചപ്പോഴാണ് പാലം പണി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപെട്ട്്് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ സ്റ്റോപ്പ്്് മെമ്മോ ലഭിക്കുന്നത്. ഇതോടെയാണ് മുണ്ടാറിലേക്കു ഒരു പാലമെന്നത്് സ്വപ്നമാകുമോയെന്ന്്് നാട്ടുകാര്‍ക്ക് തന്നെ സംശയമുണ്ടാക്കുന്നത്്. കഴിഞ്ഞ പ്രളയത്തിനുശേഷം പാലങ്ങളുടെ നിര്‍മാണത്തിന് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ അനുമതി കൂടി വേണമെന്ന നിബന്ധനയാണ് മുണ്ടാറിലെ പാലം പണി തടസപ്പെടാന്‍ ഇടയാക്കിയത്. പാലത്തിന്റെ നടുക്കുള്ള രണ്ടു പില്ലറുകള്‍ തമ്മില്‍ 14 മീറ്റര്‍ അകലം ഉണ്ടാവണമെന്നാണ് ഉള്‍നാടന്‍ ജലഗതാഗത വിഭാഗത്തിന്റെ നിബന്ധന. വലിയ തടികള്‍ പ്രളയത്തില്‍ ഒഴുകിവന്നാല്‍ പാലത്തിന്റെ തൂണുകളില്‍ തട്ടി അവയുടെ സഞ്ചാരം തടസപ്പെടുന്നത് ഒഴിവാക്കാനാണ് അത്തരം വ്യവസ്ഥ കൊണ്ടുവന്നത്. പാലത്തിന്റെ നടുവിലെ തൂണുകളില്‍ ഒന്നു നീക്കി അകലം പാലിക്കാനായുള്ള നടപടികള്‍ക്കായി പാലത്തിന്റെ നിര്‍മാണം…
Read Moreഇങ്ങനെ കുറേ അയൽക്കാർ ഉണ്ടെങ്കിൽ..! അയൽക്കാർ തമ്മിലുള്ള തർക്കത്തിൽ നിന്നും ഒരു പ്രദേശം മുഴുവൻ സംഘർഷാവസ്ഥയിലേക്ക്; സംഭവം ഈരാറ്റുപേട്ടയില്‍
ഈരാറ്റുപേട്ട: അയൽക്കാർ തമ്മിലുള്ള തർക്കത്തിൽ നിന്നും ഒരു പ്രദേശം മുഴുവൻ സംഘർഷാവസ്ഥയിലേക്ക്. ഈരാറ്റുപേട്ട തെക്കേക്കരയിലാണ് സംഭവം. ഇന്നലെ അയൽക്കാർ തമ്മിലുള്ള തർക്കം അന്വേഷിക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടാവുകയായിരുന്നു. സംഘർഷാവസ്ഥ മണിക്കൂറുകൾ നീണ്ടതോടെ പോലീസ് ലാത്തി വീശേണ്ടിവന്നു. സംഭവത്തിൽ എസ്ഐക്കും പ്രദേശവാസിക്കും പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്കു 12 ഓടെയാണ് സംഭവങ്ങൾ അരങ്ങേറിയത്. പ്രദേശത്തുള്ള രണ്ടു കുടുംബങ്ങൾ തമ്മിൽ കുറച്ചു നാളായി തർക്കം നിലനിൽക്കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രശ്നം പരിഹരിക്കാൻ ഈ വിഷയത്തിൽ ഇടപെടുന്നത്. ഇന്നലെ രാവിലെ ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിച്ചു വരുത്തി പ്രശ്നം പറഞ്ഞു തീർത്തു. തിരികെ വീട്ടിലെത്തിയതിനു ശേഷവും ഇരുവീട്ടുകാരും തമ്മിൽ തർക്കമായി. ഇതു സംബന്ധിച്ചു അയൽക്കാരൻ വഴക്കുണ്ടാക്കുന്നതായി പരാതി നൽകിയ ആൾ വീണ്ടും പോലീസിൽ അറിയിച്ചു. അന്വേഷിക്കാനെത്തിയ പോലീസ് പ്രശ്നമുണ്ടാക്കിയ ആളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെയാണ് നാട്ടുകാർ രണ്ടു സംഘമായി…
Read Moreഎപ്പോഴും കയ്യിൽ കത്തി! പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ടയുടെ അക്രമം വീണ്ടും
കോട്ടയം: പ്രണയബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച ഗുണ്ടയുടെ അക്രമം വീണ്ടും. ഇതേ പെണ്‍കുട്ടിയുടെ തന്നെ മറ്റൊരു സുഹൃത്തിനെയാണ് കഴിഞ്ഞ ദിവസം ഗുണ്ട കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (കുരുടി -24) യേയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം നഗമധ്യത്തിൽ തടത്തിപ്പറന്പ് ഭാഗത്തായിരുന്നു കേസിനാസ്പദമായ സംഭവം. കാരാപ്പുഴ സ്വദേശിയായ വിഘ്നേഷി (24)നെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കാരാപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് ജിബിൻ വിഘ്നേഷിനെ കുത്തിയത്. മറ്റൊരു കേസിൽ റിമാൻഡിലായിരുന്ന ജിബിൻ ഒരു മാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനിടെയാണ് നഗരമധ്യത്തിൽ വച്ച് കത്തിക്കുത്തുണ്ടായത്. വിഘ്നേഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെപ്പറ്റി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസിൽ വെസ്റ്റ്…
Read Moreവാഹനപരിശോധനയ്ക്കിടെ യുവതിയുടെ ചിത്രമെടുത്തത് തർക്കത്തിനിടയാക്കി; പ്രദേശവാസികൾ തടിച്ചുകൂടി; മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം ഇങ്ങനെ…
വൈക്കം: മോട്ടോർ വെഹിക്കിൾ അധികൃതർ വാഹനപരിശോധനയ്ക്കിടെ ഹെൽമെറ്റ് ധരിക്കാതെ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിയുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്താൻ തുനിഞ്ഞതു തർക്കത്തിനിടയാക്കി. വൈക്കം വല്ലകം വളവിൽ കോട്ടയത്തുനിന്നെത്തിയ മോട്ടോർ വെഹിക്കിൾ സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടയിലാണ് യുവാവുമായി തർക്കമുണ്ടായത്. സംഭവമറിഞ്ഞു പോലിസും സ്ഥലത്തെത്തി. പ്രദേശവാസികൾ തടിച്ചുകൂടിയതോടെ ഏതാനും മിനിറ്റുകൾ തർക്കം തുടർന്നു. കോടതി ഉത്തരവിനെ ത്തുടർന്ന് ഇരുചക്രവാഹനത്തിന്റെ പിന്നിൽ ഹെൽമറ്റ് ധരിക്കാതെ സഞ്ചരിക്കുന്നവരുടെ ചിത്രമെടുത്തു നോട്ടീസ് അയയ്ക്കണമെന്ന നിർദേശമുള്ളതിനാലാണ് ഫോട്ടോയെടുക്കാൻ ശ്രമിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ വിശദീകരണം. പിന്നീടു പൊതുപ്രവർത്തകരും മോട്ടോർ വാഹനവകുപ്പ് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നു പ്രശ്നം രമ്യമായി പരിഹരിച്ചു.
Read Moreമുഖ്യമന്ത്രിയെ നേരിൽകണ്ട് തന്റെ ആവലാതി അറിയിക്കണം! ഇടുക്കിയിൽനിന്നു തിരുവനന്തപുരത്തേക്ക് ഒരു കാൽനട സമരയാത്ര
ചെറുതോണി: ഇടുക്കിയിൽനിന്ന് ഒരു കുടിയേറ്റ കർഷകൻ തിരുവനന്തപുരത്തേക്ക് സമരയാത്ര ആരംഭിച്ചു. മുഖ്യമന്ത്രിയെ നേരിൽകണ്ട് തന്റെ ആവലാതി അറിയിക്കുവാനാണ് മുരിക്കാശേരി തേക്കിൻതണ്ട് ഓലിക്കത്തൊട്ടിയിൽ ദേവസ്യ സ്വന്തം കൃഷിയിടത്തിൽനിന്നു കാൽനടയായി തിരുവന്തപുരത്തേക്ക് സമരയാത്ര ആരംഭിച്ചിരിക്കുന്നത്. ദേവസ്യ ബാങ്കിൽനിന്ന് ആറര ലക്ഷം രൂപ വായ്പയെടുത്താണ് രണ്ടേക്കർ സ്ഥലത്ത് കുരുമുളക് കൃഷി ആരംഭിച്ചത്. രണ്ടായിരത്തിലധികം കുരുമുളക് ചെടികളാണ് രണ്ടേക്കർ സ്ഥലത്തു നട്ടുപിടിപ്പിച്ചത്. നാലുവർഷം പ്രായമായ കുരുമുളക് ചെടികൾ കായ്ച്ചു തുടങ്ങിയ സമയത്താണ് 2018-ലെ പ്രളയം. ഒരു മനുഷ്യായുസിന്റെ അധ്വാനംകൊണ്ട് ഉണ്ടാക്കിയതെല്ലാം പ്രളയം കവർന്നെടുത്തു. ദേവസ്യ കുരുമുളക് കൃഷി വിള ഇൻഷ്വർ ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇൻഷ്വറൻസ് തുക പൂർണമായും ഈ കർഷകന് ലഭിച്ചില്ല. മന്ത്രി അടക്കമുള്ള ജനപ്രതിനിധികൾ ഇദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിച്ചശേഷം വേണ്ട സഹായം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും കൃഷിനാശത്തിന് അർഹമായ സഹായം ഇതുവരെയും ലഭിച്ചില്ല. വായ്പ എടുത്ത ബാങ്കിൽനിന്നും ജപ്തിനടപടികൾ ആരംഭിച്ചതോടെയാണ്…
Read Moreക്ലേശകരമായ ദൗത്യം! അന്നനാളം തുളച്ച് ശ്വസനനാളിയിൽ തറച്ചിരുന്ന കാളാഞ്ചി മീനിന്റെ എല്ല് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
ചങ്ങനാശേരി: എണ്‍പത് വയസുള്ള തകഴി സ്വദേശിനിയുടെ അന്നനാളം തുളച്ചിറങ്ങി കഴുത്തിന് ഉള്ളിലൂടെ ശ്വസന നാളിയുടെ മുൻഭിത്തിയിൽ തറച്ചിരുന്ന രണ്ടര സെമി നീളമുള്ള മീൻഎല്ല് ചെത്തിപ്പുഴ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വിജയകരമായി പുറത്തെടുത്തു. കഴുത്തിൽ തൈറോയിഡ് എന്ന് തോന്നിക്കുന്ന വലിയ മുഴയുമായി ആണ് രോഗി ചെത്തിപ്പുഴ ആശുപത്രിയിലെത്തിയത്. സ്കാനിംഗിലൂടെ മീനെല്ലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു. ചെത്തിപ്പുഴ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രാേസ്കോപിക് സർജൻ ഡോ. ജോർജ് മാത്യുവിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വസന നാളിയുടെ ഭിത്തിയിൽ കുടുങ്ങിയിരിക്കുന്ന മീനെല്ല് പുറത്തെടുക്കുക ക്ലേശകരമായ ദൗത്യം ആയിരുന്നു. വയോധികയും അവശയുമായ രോഗിയുടെ പ്രായം, ആരോഗ്യാവസ്ഥ എന്നിവ മുന്നിൽ കണ്ടുള്ള ശ്രദ്ധയും സൂക്ഷ്മതയും മുന്നൊരുക്കങ്ങളും ആവശ്യമായിരുന്നു. ഡോ. ജോർജ് മാത്യുവിനൊപ്പം ഡോ. ഫെമി മാത്യു, ഇഎൻടി സർജൻ ഡോ. വിനോദ് ജോസ് കാക്കനാട്, അനസ്തേഷ്യോളജിസ്റ്റ് ഡോ.ഷൈനി എന്നിവരടങ്ങിയ മെഡിക്കൽ സംഘം ഒന്നര…
Read Moreശസ്ത്രക്രിയയിലെ പിഴവ്! വയോധിക കിടപ്പിലായിട്ട് മൂന്നു വർഷം പിന്നിട്ടു; നിർധന കുടുംബം ജപ്തി ഭീഷണിയിൽ
വൈക്കം: ശസ്ത്രക്രിയ പിഴവിനെതുടർന്ന് വയോധിക മൂന്നു വർഷമായി തളർന്നു കിടക്കുന്നു. കാൻസർ ബാധിതനായി മരിച്ച പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ നിർധന കുടുംബം ജപ്തി ഭീഷണിയിൽ. വൈക്കം വെച്ചൂർ ബണ്ട് റോഡിനു സമീപത്തെ കാവിത്താഴെയിൽ പരേതനായ സദാനന്ദന്റെ ഭാര്യ വസുമതി (67)ആണു മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ പിഴവുമൂലം തളർന്നു പോയത്. 2016ൽ അസ്ഥിതേയ്മാനത്തെ തുടർന്നു വസുമതിയുടെ ഇടത്തേ മുട്ടുമാറ്റി വച്ചിരുന്നു. 2018ൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വലതുകാലിലെ മുട്ടിനും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലെ പിഴവുമൂലം വലതുകാലിലെ മാറ്റിവച്ച മുട്ടിൽ പഴുപ്പായി. ഇടതുകാലിനെ അപേക്ഷിച്ചു വലതുകാൽ ചെറുതായി. വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വസുമതിയുടെ അവിവാഹിതനായ ഏകമകൻ രഞ്ജിത്ത് കുമാർ മാതാവ് തളർന്നു കിടപ്പായതോടെ മാതാവിന്റെ ചികിൽസയ്ക്കും ശുശ്രൂഷയ്ക്കുമായി മൂന്നു വർഷമായി പണി ഉപേക്ഷിച്ചു കൂടെ നിൽക്കുകയാണ്. അസഹനീയമായ വേദനയിൽ പുളയുന്ന…
Read More