വാ​ഗ​മ​ണ്‍ നി​ശാ​പാ​ർ​ട്ടി:  ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊർജ്ജിതമാക്കി; അറസ്റ്റിലായ 59 പേരിൽ കേസെടുത്തത് 9 പേരുടെ പേരിൽ മാത്രമം

തൊ​ടു​പു​ഴ: വാ​ഗ​മ​ണ്ണി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന നി​ശാ പാ​ർ​ട്ടി​യും ല​ഹ​രി​മ​രു​ന്നു​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി ക്രൈം​ബ്രാ​ഞ്ച്. ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ കി​ട്ടി​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം ഇ​ന്ന​ലെ അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. സി​പി​ഐ നേ​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഗ​മ​ണ്ണി​ലെ ക്ലി​ഫ് ഇ​ൻ റി​സോ​ർ​ട്ടി​ൽ നി​ന്ന് ഡി​സം​ബ​ർ 20ന് ​രാ​ത്രി​യി​ലാ​ണ് നി​ശാ​പാ​ർ​ട്ടി​ക്കി​ടെ 59 പേ​ർ പി​ടി​യി​ലാ​യ​ത്. വ​ലി​യ തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​ക​ളും സ്ഥ​ല​ത്ത് നി​ന്ന് പി​ടി​കൂ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഒ​ൻ​പ​തു പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. വ​ലി​യ കൊ​ച്ചി സ്വ​ദേ​ശി​യും ന​ടി​യു​മാ​യ ബ്രെ​സ്റ്റി വി​ശ്വാ​സ് ഒ​ഴി​കെ​യു​ള്ള എ​ട്ട് പ്ര​തി​ക​ളെ​യാ​ണ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത ക്രൈം​ബ്രാ​ഞ്ചി​ന് ക​ഴി​ഞ്ഞ ദി​വ​സം നാ​ർ​കോ​ട്ടി​ക്സ് കോ​ട​തി ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി. മ​ധു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ. ഓ​രോ​രു​ത്ത​രെ​യും പ്ര​ത്യേ​ക​മി​രു​ത്തി ചോ​ദ്യം ചെ​യ്ത് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. ഇ​തി​നാ​യി വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ചു​മ​ത​ല​യും ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ…

Read More

പനയ്ക്കപ്പാലം അപകടം; പ്രതിശ്രുത വരന് പിന്നാലെ പരിക്കേറ്റ  സുഹൃത്തും മരണത്തിന് കീഴടങ്ങി

ഈ​രാ​റ്റു​പേ​ട്ട: സ്കൂ​ട്ട​റും പി​ക്ക​പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​ന​ട​ക്കം ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​രു​വി​ത്ത​ര കൊ​ണ്ടൂ​ർ പാ​റ​യി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബി​ന്‍റെ മ​ക​ൻ അ​ജി​ത്ത് (28), പാ​ലാ ഇ​ളം​തോ​ട്ടം മൂ​ന്നു​തൊ​ട്ടി​യി​ൽ ജി​ബി​ൻ രാ​ജു (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് പാ​ലാ റോ​ഡി​ൽ പ​ന​യ്ക്ക​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രാ​യ ഇ​രു​വ​രേ​യും ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ജി​ത്ത് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു രാ​വി​ലെ ജി​ബി​ൻ രാ​ജു​വും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​ജി​ത്തി​ന്‍റെ വി​വാ​ഹം ഈ ​മാ​സം ഏ​ഴി​നു ന​ട​ത്താ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ക​ഴി​ഞ്ഞ 30 നാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യം. സെ​ലി​ൻ രാ​ജു​വാ​ണ് അ​ജി​ത്തി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ൻ: അ​ജി​ൻ.

Read More

സൗ​ഹൃ​ദ​ങ്ങ​ളു​ടെ ഉ​ല്ലാ​സ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​ല​യ​ങ്ങ​ളി​ൽ വീ​ണ്ടു​മെ​ത്തി

കോ​ട്ട​യം: സൗ​ഹൃ​ദ​ങ്ങ​ളു​ടെ ഉ​ല്ലാ​സ​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ക​ലാ​ല​യ​ങ്ങ​ളി​ൽ വീ​ണ്ടു​മെ​ത്തി. കോ​വി​ഡി​നോ​ടു സ​ന്ധി​യി​ല്ലാ സ​മ​രം പ്ര​ഖ്യാ​പി​ച്ച് വ​ലി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം കോ​ള​ജി​ൽ ഒ​ത്തു ചേ​ർ​ന്ന​തി​ന്‍റെ ആ​ഘോ​ഷ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് കോ​ള​ജി​ൽ എ​ത്തി​യ​ത്. ക്ലാ​സു​ക​ളെ ര​ണ്ടു ബാ​ച്ചാ​യി തി​രി​ച്ചും ഒ​രു ക്ലാ​സി​ൽ 20, 30 കു​ട്ടി​ക​ളെ ഇ​രു​ത്തി​യു​മാ​ണ് കോ​ള​ജു​ക​ളി​ൽ ക്ലാ​സു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാ​നി​റ്റൈ​സ​ർ, കൈ ​ക​ഴു​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക്ലാ​സ് മു​റി​ക​ളി​ലും ശു​ചി​മു​റി​ക​ളി​ലും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. മു​ൻ​ക​രു​ത​ലു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചി​ട്ടു​ണ്ട്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഓ​ണ്‍​ലൈ​ൻ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചേ​ർ​ന്നി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ കോ​ള​ജു​ക​ളി​ൽ എ​ത്തി​യി​രു​ന്നു. രാ​വി​ലെ എ​ട്ട​ര മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച​ര വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​ന സ​മ​യം. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ക​ലാ​ല​യ​ങ്ങ​ൾ കോ​വി​ഡ്…

Read More

ലോ​​ക​​ത്താ​​ക​​മാ​​നം 103 കേ​​സു​​ക​​ൾ മാ​​ത്രം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള അ​​ത്യ​​പൂ​​ർ​​വ​​മാ​​യ ഒ​​രു ട്യു​​മര്‍! അ​​പൂ​​ർ​​വ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ യു​​വാ​​വി​​നു പു​​ന​​ർ​​ജ​ന്മം

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ത​​മം​​ഗ​​ലം സ്വ​​ദേ​​ശി​ അ​​ഫ്സ​​ലി(20)​ന് ന​​ട്ടെ​​ല്ലി​​നു​​ള്ളി​​ൽ സു​​ഷു​​മ്ന നാ​​ഡി​​യി​​ൽ വ​​ള​​ർ​​ന്ന ക്യാ​​പി​​ല്ല​​റി ഹി​​മാ​​ൻ​​ജി​​യോ​​മ ഓ​​ഫ് കൊ​​ണ​​സ് മെ​​ഡു​​ല്ല​​രി​​സ് എ​​ന്ന ട്യൂ​​മ​​ർ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ നീ​​ക്കം ചെ​​യ്തു ജീ​​വ​​ൻ തി​​രി​​ച്ചു​​പി​​ടി​​ച്ചു. കോ​​ട്ട​​യം തെ​​ള്ള​​കം മാ​​താ ആ​​ശു​​പ​​ത്രി​​യി​​ലെ ന്യൂ​​റോ സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ലാ​​യി​​രു​​ന്നു ശ​​സ്ത്ര​​ക്രി​​യ. ലോ​​ക​​ത്താ​​ക​​മാ​​നം 103 കേ​​സു​​ക​​ൾ മാ​​ത്രം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ള്ള അ​​ത്യ​​പൂ​​ർ​​വ​​മാ​​യ ഒ​​രു ട്യു​​മ​​റാ​​ണി​​ത്. ഇ​​രു കാ​​ലു​​ക​​ളി​​ലേ​​ക്കും അ​​സ​​ഹ്യ​​മാ​​യ വേ​​ദ​​ന​​യും മ​​ര​​വി​​പ്പും മൂ​​ലം ക​​ട്ടി​​ലി​​ൽ​​നി​​ന്ന് എ​​ഴു​​ന്നേ​​ൽ​​ക്കാ​​ൻ പോ​​ലു​​മാ​​കാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്നു രോ​​ഗി. ആ​​ശു​​പ​​ത്രി​​യി​​ൽ പ്രവേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട രോ​​ഗി ശ​​സ്ത്ര​​ക്രി​​യ​​യെ തു​​ട​​ർ​​ന്ന് പൂ​​ർ​​ണ സു​​ഖം പ്രാ​​പി​​ച്ച​​താ​​യി ന്യൂ​​റോ സ​​ർ​​ജ​​ൻ ഡോ. ​​അ​​നീ​​സ് മു​​സ്ത​​ഫ അ​​റി​​യി​​ച്ചു. ഇ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പം അ​​ന​​സ്തേ​​ഷ്യ​​യോ​​ള​​ജി​​സ്റ്റ് ഡോ. ​​സീ​​ന ചെ​​റി​​യാ​​ൻ, പ​​തോ​​ള​​ജി​​സ്റ്റ് ഡോ. ​​സി​​ൽ​​വി​​യ സി​​റി​​യ​​ക് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് അ​​ഫ്സ​​ലി​​നെ ചി​​കി​​ത്സി​​ച്ച​​ത്.

Read More

പിന്നല്ലാതെ..! പോത്ത് വിരണ്ടോടി; എ​രു​മ​യെ എ​ത്തി​ച്ച് പോത്തിനെ പിടികൂടി; സംഭവം കോ​ത​ന​ല്ലൂ​ര്‍ കു​ഴി​യാ​ഞ്ചാ​ലില്‍

ക​ടു​ത്തു​രു​ത്തി: വാ​ഹ​ന​ത്തി​ല്‍ ക​ശാ​പ്പു​ശാ​ല​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന പോ​ത്തി​നെ റോ​ഡി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ട​ര്‍​ത്തി. നാ​ല് കി​ലോ മീ​റ്റ​റി​ലേ​റേ ദൂ​ര​ത്തി​ല്‍ ഓ​ടി​യ പോ​ത്തി​നെ മൂ​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​മാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. ഇന്നലെ രാ​വി​ലെ ഒ​മ്പ​തോ​ടെ കോ​ത​ന​ല്ലൂ​ര്‍ കു​ഴി​യാ​ഞ്ചാ​ലി​ലാ​ണ്സം​ഭ​വം. ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ശാ​പ്പു​ശാ​ല​യി​ലേ​ക്കാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും വാ​ഹ​ന​ത്തി​ല്‍ പോ​ത്തു​ക​ളെ എ​ത്തി​ച്ച​ത്. വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ല്‍ വാ​ഹ​നം നി​ര്‍​ത്തി പോ​ത്തു​ക​ളെ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​യി​ലൊ​ന്ന് കെ​ട്ട് പൊ​ട്ടി​ച്ചു വി​ര​ണ്ടോ​ടി​യ​ത്. റോ​ഡി​ലൂ​ടെ ഓ​ടി​യ പോ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെടാ​ന്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രും ഓ​ടി മാ​റൂ​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ല്‍ ഓ​ടി​യ പോ​ത്ത് പാ​റേ​ല്‍​പ​ള്ളി​ക്കു സ​മീ​പം വെ​ള്ളാ​മ​റ്റം പാ​ട​ത്തെ ക​പ്പ​തോ​ട്ട​ത്തി​ലേ​ക്കു ഓ​ടിക്ക​യ​റി. പി​ന്നീ​ട് നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും എ​രു​മ​യെ എ​ത്തി​ച്ചാ​ണ് പോ​ത്തി​നെ മെ​രു​ക്കി​യ​ത്.

Read More

മ​തി​യാ​യ​ യോ​ഗ്യ​ത​യി​ല്ല, ശമ്പളം 14,000 രൂ​പ! കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ കോവിഡിന്‍റെ മറവിൽ നിയമനം

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ (എ​ൻ​എ​ച്ച്എം) വ​ഴി ന​ട​ത്തു​ന്ന നി​യ​മ​ന​ങ്ങ​ളി​ൽ യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​രെ തി​രു​കി​ക​യ​റ്റു​ന്ന​താ​യി ആ​ക്ഷേ​പം. മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ 14,000രൂ​പ ശ​ന്പ​ള​ത്തി​ൽ എ​ക്സ്റേ ​ടെ​ക്നീ​ഷ്യന്മാ​രെ നി​യ​മി​ച്ച​തി​ലാ​ണു മ​തി​യാ​യ​ യോ​ഗ്യ​ത​യി​ല്ലെ​ന്ന് ആ​രോ​പ​ണം. കോ​ട്ട​യം ജി​ല്ലാ ആ​രോ​ഗ്യ കേ​ര​ളം പ്രോ​ഗ്രാം മാ​നേ​ജ​റു​ടെ നി​ർ​ദ്ദേ​ശപ്ര​കാ​രം കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് നി​യ​മ​നം ന​ട​ന്ന​ത്. കൃ​ത്യ​മാ​യ അ​റി​യി​പ്പു​ക​ളോ അ​ഭി​മു​ഖ​മോ ന​ട​ത്താ​തെയാ​ണ് നി​യ​മി​ച്ച​തെ​ന്നും പ​റ​യു​ന്നു. യോ​ഗ്യ​ത​യി​ല്ലാ​ത്ത​വ​രെ നി​യ​മി​ച്ചാ​ൽ പ​രി​ച​യ​ക്കു​റ​വ് മൂ​ലം എ​ക്സ​റേ എ​ടു​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന പ്ര​കാ​ശ​ര​ശ്മി​ക​ൾ രോ​ഗി​ക​ളു​ടെ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ത്തി​നു കാ​ര​ണ​മാ​കു​മെ​ന്നും പ​റ​യു​ന്നു.

Read More

ലോട്ടറി അടിച്ച തുക സെന്‍ട്രല്‍ ബാങ്കിലെ അക്കൗണ്ടിലുണ്ട്! ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും കള്ളനെ കണ്ടെത്താനായില്ല

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലൂ​ടെ ന​ട​ന്നു​വ​ന്ന വ​യോ​ധി​ക​യെ ലോ​ട്ട​റി അ​ടി​ച്ച​താ​യി വി​ശ്വ​സി​പ്പി​ച്ച് മാ​ല മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യു​ടെ ദൃ​ശ്യം പു​റ​ത്തു​വി​ട്ടെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യെ ബാ​ങ്കി​ലേ​ക്കു കൊ​ണ്ടു വ​ന്ന​ശേ​ഷം ത​ട്ടി​പ്പി​ലൂ​ടെ മാ​ല മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് പോ​ലീ​സ് ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട​ത്. ന​ഗ​ര​ത്തി​ലൂ​ടെ ന​ട​ന്നുവ​ന്ന ആ​ർ​പ്പൂ​ക്ക​ര സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​യു​ടെ ഒ​പ്പം ന​ട​ന്നു​വ​ന്ന പ്ര​തി ഇ​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് വ​യോ​ധി​ക​യ്ക്കു ലോ​ട്ട​റി അ​ടി​ച്ച​താ​യി വി​ശ്വ​സ​നീ​യ​മാ​കു​വ​ണ്ണം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലോ​ട്ട​റി അ​ടി​ച്ച തു​ക സെ​ൻ​ട്ര​ൽ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലു​ണ്ടെ​ന്നു പ​റ​ഞ്ഞ​തോ​ടെ ഇ​തു വി​ശ്വ​സി​ച്ചു പ്ര​തി​ക്കൊ​പ്പം വ​യോ​ധി​ക ന​ട​ന്നു. ബാ​ങ്കി​നു സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ സ്വ​ർ​ണ മാ​ല​യി​ലെ കോ​ഡ് ബാ​ങ്കി​ൽ കാ​ട്ടി​യെ​ങ്കി​ൽ മാ​ത്ര​മേ പ​ണം ല​ഭി​ക്കൂ​വെ​ന്നു പ്ര​തി ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ചു. ഇ​തി​നി​ടെ വ​യോ​ധി​ക​യു​ടെ മാ​ല പ്ര​തി ക​യ്യി​ൽ വാ​ങ്ങി. പ്ര​തിക്കൊ​പ്പം വ​യോ​ധി​ക ബാ​ങ്കി​ന്‍റെ ര​ണ്ടാം നി​ല​യി​ലേ​ക്കു ക​യ​റു​ന്ന​തി​നി​ടി​ൽ പ്ര​തി…

Read More

മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​വാ​ൻ വ്യാ​ജ​രേ​ഖ​; പുലിവാലു പിടിച്ച് പോലീസ്, വ്യാജരേഖയുണ്ടാക്കിയത് തിരിച്ചുകൊത്തുന്നു

ഗാ​ന്ധി​ന​ഗ​ർ: മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​വാ​ൻ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കും. വ്യാ​ഴാ​ഴ്ച രാ​ത്രി 10നു ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന​തി​ർ​ത്തി​യി​ൽ ഒ​രാ​ൾ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്നു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ വ​യ്ക്കു​ന്ന 117 കൗ​ണ്ട​റി​ലെ​ത്തി​യ പോ​ലീ​സ് മൃതദേഹം സൂ​ക്ഷി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള രേ​ഖ​ ജീ​വ​ന​ക്കാ​ര​നു കൈ​മാ​റി. പോലീസിനെ മടക്കി അയക്കുന്നു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ മ​ര​ണ​പ്പെ​ടു​കയോ ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളുമേ മോർച്ചറിയിൽ സൂ​ക്ഷി​ക്കു​വാ​നേ ആ​ശു​പ​ത്രി മേ​ല​ധി​കാ​രി​ക​ൾ നി​ർ​ദ്ദേ​ശം ത​ന്നി​ട്ടു​ള്ളുവെന്നും മ​റ്റു​ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നോ ജി​ല്ല​യ്ക്കു വെ​ളി​യി​ൽ​നി​ന്നോ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്നാ​ൽ ഇ​വി​ടെ സൂ​ക്ഷി​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും ജീ​വ​ന​ക്കാ​ര​ൻ…

Read More

അമ്പടാ പോലീസേ… കൊള്ളാമല്ലോ… പോലീസും വ്യാജരേഖയുണ്ടാക്കി; നഴ്സിന്‍റെ ആ ഫോൺ കോൾ  എല്ലാ കള്ളത്തരങ്ങളും പൊളിച്ചു; കോട്ടയം മെഡിക്കൽ കോളജിൽ പോലീസിന് തലതാഴ്ത്തി മടങ്ങേണ്ടി വന്ന സംഭവകഥയിങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​വാ​ൻ പോ​ലീ​സ് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് മൃ​തദ​ഹേം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​ന്ന​ലെ രാ​ത്രി 10ന് ​മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​ണ് സം​ഭ​വം. കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്നു. മോ​ർ​ച്ച​റി​യി​ൽ ഫ്രീ​സ​ർ ഒ​ഴി​വി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്കു പു​റ​ത്തു​നി​ന്നു​ള്ള മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​വാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നു​മ​തി വേ​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര​ൻ​ത​ന്നെ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച ശേ​ഷം കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​വു​മാ​യി ഇ​ന്ന് എ​ത്തി​ച്ചേ​ർ​ന്നാ​ൽ മ​തി​യെ​ന്ന് അ​ധി​കൃ​ത​ർ പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി. തു​ട​ർ​ന്നാ​ണ് പോ​ലീ​സ് മൃ​ത​ദേ​ഹം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന വ​ഴി മ​ര​ണ​പ്പെ​ട്ട​താ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ത്ത് അ​ത്യാ​ഹി​ത വി​ഭാ​ഗം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ കൊ​ണ്ട് രേ​ഖ​യു​ണ്ടാ​ക്കി​യ​ത്.…

Read More

ചെറിയൊരു പ്ലാസ്റ്റിക് സഞ്ചി അയാളുടെ കയ്യിലുണ്ട്… ‘പരിശോധിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത് ’

നെ​ടും​കു​ന്നം: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​ല്പ​ന ന​ട​ത്തി​യ ആ​ൾ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങി. പ​ത്ത​നം​തി​ട്ട ആ​നി​ക്കാ​ട് സ്വ​ദേ​ശി ത​ട​ത്തി​ൽ ഷാ​ജ​ഹാ​ൻ (42) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ നെ​ടും​കു​ന്നം- ചേ​ല​ക്കൊ​ന്പ് റോ​ഡി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പ്ലാ​സ്റ്റി​ക് സ​ഞ്ചി​യി​ലാ​ക്കി ബൈ​ക്കി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ചി​ല്ല​റ​വി​ൽ​പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്നും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ക​റു​ക​ച്ചാ​ൽ സി​ഐ കെ.​എ​ൽ. സ​ജി​മോ​ൻ, സി​പി​ഒ​മാ​രാ​യ ലി​ജോ കെ. ​ജോ​സ​ഫ്, അ​ജി​ത്ത് പി. ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്നാ​ണ് ഷാ​ജ​ഹാ​നെ പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

Read More