പിന്നല്ലാതെ..! പോത്ത് വിരണ്ടോടി; എ​രു​മ​യെ എ​ത്തി​ച്ച് പോത്തിനെ പിടികൂടി; സംഭവം കോ​ത​ന​ല്ലൂ​ര്‍ കു​ഴി​യാ​ഞ്ചാ​ലില്‍

ക​ടു​ത്തു​രു​ത്തി: വാ​ഹ​ന​ത്തി​ല്‍ ക​ശാ​പ്പു​ശാ​ല​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന പോ​ത്തി​നെ റോ​ഡി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ടെ പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത് പ​രി​ഭ്രാ​ന്തി പ​ട​ര്‍​ത്തി.

നാ​ല് കി​ലോ മീ​റ്റ​റി​ലേ​റേ ദൂ​ര​ത്തി​ല്‍ ഓ​ടി​യ പോ​ത്തി​നെ മൂ​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു ശേ​ഷ​മാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്. ഇന്നലെ രാ​വി​ലെ ഒ​മ്പ​തോ​ടെ കോ​ത​ന​ല്ലൂ​ര്‍ കു​ഴി​യാ​ഞ്ചാ​ലി​ലാ​ണ്സം​ഭ​വം.

ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ശാ​പ്പു​ശാ​ല​യി​ലേ​ക്കാ​ണ് ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നും വാ​ഹ​ന​ത്തി​ല്‍ പോ​ത്തു​ക​ളെ എ​ത്തി​ച്ച​ത്.

വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ല്‍ വാ​ഹ​നം നി​ര്‍​ത്തി പോ​ത്തു​ക​ളെ ഇ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​യി​ലൊ​ന്ന് കെ​ട്ട് പൊ​ട്ടി​ച്ചു വി​ര​ണ്ടോ​ടി​യ​ത്.

റോ​ഡി​ലൂ​ടെ ഓ​ടി​യ പോ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെടാ​ന്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ​വ​രും ഓ​ടി മാ​റൂ​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കി​ലോ​മീ​റ്റ​റു​ക​ളോ​ളം ദൂ​ര​ത്തി​ല്‍ ഓ​ടി​യ പോ​ത്ത് പാ​റേ​ല്‍​പ​ള്ളി​ക്കു സ​മീ​പം വെ​ള്ളാ​മ​റ്റം പാ​ട​ത്തെ ക​പ്പ​തോ​ട്ട​ത്തി​ലേ​ക്കു ഓ​ടിക്ക​യ​റി.

പി​ന്നീ​ട് നാ​ട്ടു​കാ​രും വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും എ​രു​മ​യെ എ​ത്തി​ച്ചാ​ണ് പോ​ത്തി​നെ മെ​രു​ക്കി​യ​ത്.

Related posts

Leave a Comment