പുതുവർഷം ആഘോഷിക്കാനെത്തി! കോ​വി​ഡ് നി​യന്ത്ര​ണ​ത്തി​നൊ​പ്പം കാ​ല​വ​സ്ഥ​യും ‘പ​ണി’​കൊ​ടു​ത്തു

കു​മ​ര​കം: വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു കോ​വി​ഡ് നി​യന്ത്ര​ണ​ത്തി​നൊ​പ്പം കാ​ല​വ​സ്ഥ​യും ‘പ​ണി’​കൊ​ടു​ത്തു.
കു​മ​ര​ക​ത്ത് ഇ​ക്കു​റി ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും ബു​ക്ക് ചെ​യ്തു പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് നി​ര​വ​ധി വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തി​യ​ത്.

2020ന്‍റെ അ​വ​സാ​ന അ​സ്ത​മ​യം കാ​ണു​ന്ന​തി​നാ​യി കു​മ​ര​ത്ത് വി​വി​ധ വ്യൂ ​പോ​യി​ന്‍റു​ക​ളി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​കാ​ംക്ഷയോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ളും നാ​ട്ടു​ക​ാരും ത​ന്പ​ടി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത മ​ഴയും കാ​റ്റും അ​തി​നു തി​രി​ച്ച​ടി​യാ​യി.

മൂ​ടി​ക്കെ​ട്ടി​യ ആ​കാ​ശ​വും കാ​ർ​മേ​ഘ​വും സൂ​ര്യ​നെ മ​റ​ച്ച​താ​ണ് പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ക്കാ​ൻ കാ​ര​ണം. കു​മ​ര​ക​ത്തെ റി​സോ​ർ​ട്ടു​ക​ളും ഹോ​ട്ട​ലു​ക​ളും പൂ​ർ​ണ​മാ​യി ബു​ക്ക് ചെ​യ്തെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വേ​ണ്ട വി​ധം ഉ​പ​യോ​ഗി​ക്കാ​നാ​യി​ല്ല.

ഹൗ​സ്ബോ​ട്ടു​ക​ളി​ലും ശി​ക്കാ​ര വ​ള്ള​ങ്ങ​ളി​ലും കാ​യ​ലി​ന്‍റെ കി​ഴ​ക്കേ തീ​ര​ത്ത് കാ​ത്തി​രു​ന്ന​വ​ർ​ക്കും നി​രാ​ശ​രാ​കേ​ണ്ടി വ​ന്നു. സാ​ധാ​ര​ണ പു​തു​വ​ത്സ​ര രാ​ത്രി​യി​ൽ പു​ല​ർ​ച്ചെ​വ​രെ നീ​ളു​ന്ന പു​തു​വ​ർ​ഷ പ​രി​പാ​ടി​ക​ളും ഇ​ത്ത​വ​ണ ന​ട​ത്താ​നാ​യി​ല്ല.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും കു​മ​ര​ക​ത്ത് എ​ല്ലാ ഹോ​ട്ട​ലു​ക​ളും ഹൗ​സ്ഫു​ള്ളാ​യി​രു​ന്നു. വി​മാ​ന സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ വി​ദേ​ശി​ക​ൾ എ​ത്തി​യി​രു​ന്നി​ല്ല. 50 ശ​ത​മാ​ന​ത്തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

Related posts

Leave a Comment