എസ്എസ്എല്‍സി പരീക്ഷയില്‍ ജയിക്കാന്‍ കഴിയില്ല, ക്ഷമിക്കണം..! പെ​ൺ​കു​ട്ടി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ…

മു​ക്കൂ​ട്ടു​ത​റ: വീ​ട്ടി​ൽ കി​ട​പ്പു​മു​റി​യി​ൽ പെ​ൺ​കു​ട്ടി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. മു​ട്ട​പ്പ​ള്ളി പ​ഴ​യ​പ​റ​മ്പി​ൽ ഭാ​സി​യു​ടെ മ​ക​ൾ നീ​നു (14) വി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

മൃ​ത​ദേ​ഹ​ത്തി​ൽ​നി​ന്നു കി​ട്ടി​യ ക​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ജ​യി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ഉ​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ഹോ​ദ​ര​നൊ​പ്പം നീ​നു തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ട്ടി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു.

കൂ​ലി​പ്പ​ണി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി ക​ഴി​ഞ്ഞ് വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ട്ടി​ൽ എ​ത്തു​മ്പോ​ഴാ​ണ് തു​ട​ർ​ന്ന് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന നീ​നു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

തു​ട​ർ​ന്ന് എ​രു​മേ​ലി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വെ​ൺ​കു​റി​ഞ്ഞി എ​സ്എ​ൻ​ഡി​പി ഹൈ​സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ്‌ വി​ദ്യാ​ർ​ഥി​നി ആ​യി​രു​ന്നു നീ​നു.

പ്ര​പ്പോ​സ് കൊ​ടി​ത്തോ​ട്ടം ഭാ​ഗ​ത്ത് താ​മ​സി​ച്ചി​രു​ന്ന നീ​നു​വും കു​ടും​ബ​വും ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് മു​ട്ട​പ്പ​ള്ളി​യി​ൽ സ്ഥ​ലം വാ​ങ്ങി താ​മ​സം ആ​രം​ഭി​ച്ച​ത്.

സം​ഭ​വം സം​ബ​ന്ധി​ച്ച് എ​രു​മേ​ലി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഇ​ൻ​ക്വ​സ്റ്റ് പൂ​ർ​ത്തി​യാ​ക്കി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്ത് ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി .നീ​നു ഭാ​സി

Related posts

Leave a Comment