കോട്ടയം: അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെയാണ് തോറ്റ ചില സ്ഥാനാർഥികളുടെ കാര്യം. വോട്ടു ചെയ്തില്ലെന്ന കാരണത്തിൽ വോട്ടർമാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തതായി പരാതി. ഇന്നലെ വൈകുന്നേരം 5.25നു വടവാതൂരിലാണ് സംഭവം. ഫലം പുറത്തു വന്നപ്പോൾ തോറ്റ സ്ഥാനാർഥിയും സഹപ്രവർത്തകരും വയോധികനെയും അതിഥി തൊഴിലാളിയേയും മർദ്ദിക്കുകയായിരുന്നു. വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി പോൾസണ്‍ പീറ്ററും സംഘവുമാണ് ആളുകളെ മർദ്ദിച്ചത്. വടവാതൂർ സെമിനാരിയിൽനിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ചന്ദ്രൻ, മുനിറൂൾ ഷേക്ക് എന്നീ തൊഴിലാളികൾക്കു മർദ്ദനമേറ്റു. തെരഞ്ഞെടുപ്പിൽ പോൾസണ്‍ പരാജയപ്പെട്ടിരുന്നു. സെമിനാരി ഗേറ്റിനു സമീപമുള്ള കവലയിൽ വോട്ടുചെയ്തില്ലെന്നു പറഞ്ഞു തൊഴിലാളികളെ തടഞ്ഞു നിർത്തി പോൾസണും മറ്റും രണ്ടു പേരും അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ സമീപവാസിയോട് സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരിക്കേറ്റ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ…
Read MoreCategory: Kottayam
കോട്ടയം നഗരസഭ ആര് ഭരിക്കണമെന്ന തീരുമാനം ബിൻസി സെബാസ്റ്റ്യന്റേത്; ഏറ്റുമാനൂർ നഗരസഭ ആരു ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും
കോട്ടയം: ആർക്കും ഭൂരിപക്ഷമില്ലാത്ത കോട്ടയം നഗരസഭയിൽ ഇനി താരം സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ബിൻസി സെബാസ്റ്റ്യൻ. വനിതാ സംവരണമായ നഗരസഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ബിൻസി എത്താനുള്ള സാധ്യതയും തെളിയുന്നു. 52 വാർഡുകളുള്ള നഗരസഭയിൽ ഇപ്പോൾ വലിയ കക്ഷി എൽഡിഎഫാണ്. 22 സീറ്റുകളാണ് എൽഡിഎഫ് നേടിയത്. 21 സീറ്റുകൾ യുഡിഎഫും എട്ട് സീറ്റുകൾ എൻഡിഎയും നേടി. 52-ാം വാർഡിൽ നിന്നുമാണ് കോണ്‍ഗ്രസ് വിമതയായി ബിൻസി സെബാസ്റ്റ്യൻ മത്സരിച്ചത്. ഭരണം പിടിക്കാൻ ഇടതു മുന്നണി ബിൻസി സെബാസ്റ്റ്യന്റെ സഹായം തേടിയിരിക്കുകയാണ്. യുഡിഎഫിനു ബിൻസിയെ ഒപ്പം ചേർത്ത് 22 സീറ്റാക്കി ഉയർത്തിയാൽ ഇടത്, വലത് കക്ഷികൾ തുല്യകക്ഷി നിലയാകും. ഇതു നറുക്കെടുപ്പിലൂടെ ചെയർപേഴ്സണനെ തെരഞ്ഞെടുക്കേണ്ട സ്ഥിതിയുണ്ടാക്കും. ബിൻസിയുടെ പിന്തുണയില്ലാതെ ആർക്കും ഭരിക്കാനാവാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. ‘ഏറ്റുമാനൂർ നഗരസഭ ആരു ഭരിക്കണം’ ബിജെപി തീരുമാനിക്കും ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭ ആരു ഭരിക്കണമെന്ന് ബിജെപി…
Read Moreകൊട്ടിക്കയറാൻ കഴിയാതെ..! തൊടുപുഴയിലും തകർന്നടിഞ്ഞ് ജോസഫ്; ഏഴിൽ അഞ്ച് സീറ്റുകളിലും തോറ്റു
തൊടുപുഴ: തൊടുപുഴ നഗരസഭയിൽ മത്സരിച്ച ഏഴിൽ അഞ്ച് സീറ്റുകളിലും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം മത്സരിച്ച നാലിൽ മൂന്ന് സീറ്റുകളിൽ ജയിച്ചു. തൊടുപുഴ നഗരസഭയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് 13, എൽഡിഎഫ്– 12, ബിജെപി –8. യുഡിഎഫ് വിമതരായ രണ്ട് പേർ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. 35 അംഗ നഗരസഭയിൽ മൂന്ന് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഭരണം സ്വതന്ത്രർ തീരുമാനിക്കും.
Read More‘നാളെ ജയിച്ചാൽ മാത്രം പോരാ, ജനപ്രതിനിധിയാകാൻ ഇനി പഠിച്ചേ പറ്റൂ’
എരുമേലി: നാളെ ജനപ്രതിനിധിയായി തെരഞ്ഞെടുത്താലും ഉടനെ ജനപ്രതിനിധിയായി പ്രവർത്തനം ആരംഭിക്കാമെന്ന് ഇനി കരുതേണ്ട. പഞ്ചായത്ത് രാജ് നിയമം ഉൾപ്പെടെ ഭരണപ്രധാന കാര്യങ്ങൾ പഠിച്ച് പാസാകണം. സത്യപ്രതിജ്ഞ കഴിഞ്ഞാൽ ഇതിനായി നാല് ദിവസത്തെ ഓണ്‍ലൈൻ ക്ലാസുകൾ അതാത് തദ്ദേശ സ്ഥാപനങ്ങളിൽ കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ )യുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതിന് ഇപ്പോഴേ ഒരുക്കങ്ങൾ തുടങ്ങി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ നടത്താനുള്ള പരിശീലന ക്ലാസുകളുടെ പരിശീലകർക്കായുള്ള നാല് ദിന ട്രെയിനിംഗ് ക്ലാസുകൾ മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ നടന്നു. ഇതേ ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പരിധിയിലും പരിശീലകർക്കായി ഓണ്‍ലൈൻ ക്ലാസ് സംഘടിപ്പിച്ചിരുന്നു. അതാത് പഞ്ചായത്തുകളിലെ കിലയുടെ റിസോഴ്സ് പേഴ്സണ്‍മാരാണ് പരിശീലകർ. ഇവർക്കായാണ് ആദ്യ ട്രെയിനിംഗ് ക്ലാസുകൾ നടന്നത്. ജനപ്രതിനിധികളുടെ സത്യപ്രതിഞ്ഞ കഴിഞ്ഞ് അടുത്ത ദിവസങ്ങളിൽ ജനപ്രതിനിധികൾക്കായി റിസോഴ്സ് പേഴ്സണ്‍മാരുടെ നേതൃത്വത്തിൽ അതാത് പഞ്ചായത്തുകളിൽ ഓണ്‍ലൈൻ ക്ലാസ്…
Read Moreവോട്ടെണ്ണലിന് കോട്ടയവും തയാർ; എണ്ണിത്തുടങ്ങിയാൽ ഒരു മണിക്കൂറിനകം പഞ്ചായത്തുകളുടെ ഫലം, ഉച്ചയോടെ ഭരിക്കുന്നതാരെന്നും…
കോട്ടയം: നാളെ രാവിലെ വരെ ആകാംക്ഷയുടെ മുൾമുനയിൽ കാത്തിരുന്നാൽ മതിയാകും അടുത്ത അഞ്ചു വർഷത്തേക്കുള്ള തദ്ദേശ ജനപ്രതിനിധികൾ ആരൊക്കെയെന്ന ജനവിധി അറിയാൻ. പൂർണഫലം ഉച്ചയ്ക്കു മുൻപ് അറിയാനാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും. പോളിംഗ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടന്ന 17 കേന്ദ്രങ്ങളിൽതന്നെയാണ് നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ നടക്കുക. ഇവയ്ക്കു പുറമേ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ എണ്ണുന്നതിനുള്ള ക്രമീകരണം ജില്ലാ പഞ്ചായത്ത് ഹാളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭകളുടെ ഫലമാകും ആദ്യം വരുന്നത്. പഞ്ചായത്തുകളുടെ ഫല സൂചനകൾ ആദ്യ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ സമയത്തിനകം അറിയാം. ബ്ലോക്ക് പഞ്ചായത്തുകളുടെ ഫല സൂചന അറിയാൻ ഒരു മണിക്കൂർ മുതൽ രണ്ടു മണിക്കൂർ വരെ വേണ്ടി വരും. ജില്ലാ പഞ്ചായത്തിന്റെ ഫലം അറിയാൻ വൈകും. എങ്കിലും ഉച്ചയോടെ അറിയാൻ സാധിക്കും.
Read Moreആര് തോറ്റാലും ജയിച്ചാലും കടപ്ലാമറ്റത്തെ വരണാധികാരി “ഹാപ്പി’യാണ്; കാരണം കേട്ടാൽ നിങ്ങളും ഹാപ്പിയാകും…
കുറവിലങ്ങാട്: കടപ്ലാമറ്റം പഞ്ചായത്തിലെ ഇത്തവണത്തെ വരണാധികാരി ഹാപ്പിയാണെന്ന് ആരു പറഞ്ഞാലും സംശയിക്കേണ്ട. കാരണം, തെരഞ്ഞെടുപ്പ് ജോലിയിൽ മാത്രമല്ല എന്നും അദ്ദേഹം ഹാപ്പിയാണ്. അല്പം കൂടി വിശദമാക്കി സസ്പെൻസ് പൊളിച്ചാൽ ഉഴവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. ഹാപ്പി മാത്യുവാണ് ഇക്കുറി കടപ്ലാമറ്റത്ത് വരണാധികാരിയായി സേവനം നടത്തുന്നത്. വരണാധികാരി ആരെന്ന് ചോദിക്കുന്പോൾ ഹാപ്പിയാണെന്ന മറുപടി ചെറിയ സംശങ്ങൾക്ക് പോലും ഇടയാക്കിയിട്ടുണ്ട്. പൊൻകുന്നം കിളിരൂപറന്പിൽ റിട്ട. അധ്യാപക ദന്പതികളുടെ ആദ്യകണ്മണിയെ അവർ വിളിച്ചത് ഹാപ്പിയെന്നാണ്. പിന്നീടൊരിക്കലും ഈ പേരു മാറിയില്ല. വെള്ളായണി കാർഷിക കോളജിൽ നിന്ന് കൃഷിയിൽ ബിരുദാനന്തരബിരുദം നേടിയ ഹാപ്പി മലപ്പുറത്ത് കൃഷി ഓഫീസറായി സേവനം ആരംഭിച്ചു. പത്തനംതിട്ടയിൽ ജില്ലയിലെ ഏറ്റവും മികച്ച കൃഷി ഓഫീസർക്കുള്ള അവാർഡ് നേടി. കോട്ടയത്ത് രണ്ടാംസ്ഥാനക്കാരനായി. കഴിഞ്ഞ ജനുവരി മുതൽ കോഴായിലുള്ള ഉഴവൂർ ബ്ലോക്ക്തല കൃഷി ഓഫീസിൽ എഡിഎ ആയതോടെയാണ് കടപ്ലാമറ്റത്ത് വരണാധികാരിയായത്.…
Read Moreകോട്ടയത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ; മകൾക്കായി തെരച്ചിൽ തുടരുന്നു
കോട്ടയം: കഴിഞ്ഞ ദിവസം പനച്ചിക്കാട് നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പെരുഞ്ചേരിക്കുന്ന് മാടപ്പള്ളികരോട്ട് ശശിയുടെ ഭാര്യ ഓമന(59)യുടെ മൃതദേഹമാണ് കുളത്തില്‍ നിന്നും കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ മുതലാണ് ഓമനയേയും മകള്‍ ധന്യ(37)യേയും കാണാതായത്. ധന്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യാ കുറിപ്പ് ഇവരുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. ധന്യയ്ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ശശിയും ഓമനയും മകള്‍ ധന്യയും ഭര്‍ത്താവ് അനീഷും പെരുഞ്ചേരികുന്നിലെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം.
Read Moreകോവിഡിൽ നട്ടംതിരിഞ്ഞ് ചിങ്ങവനം പോലീസ് സ്റ്റേഷൻ ; 45 ഉദ്യോഗസ്ഥരിൽ 38 പേർക്കും കോവിഡ്
ചിങ്ങവനം: കോവിഡിൽ നട്ടം തിരിയുന്ന ചിങ്ങവനം പോലീസ് സ്റ്റേഷനിൽ ഇപ്പോൾ ഡ്യൂട്ടിയിലുള്ളത് എട്ട് ഉദ്യോഗസ്ഥർ മാത്രം. പ്രിൻസിപ്പൽ എസ്ഐയും ഗ്രേഡ് എസ്ഐയും ആറു പോലീസുകാർക്കും രോഗം ബാധിച്ചിട്ടില്ലെങ്കിലും ഇവരുടെ കാര്യവും ആശങ്കയിലാണ്. അമിത ജോലിഭാരവും മാനസിക പ്രയാസങ്ങളും അലട്ടുന്ന ഉദ്യോഗസ്ഥർ ഇപ്പോൾ നിർജീവാവസ്ഥയിലാണെന്നാണ് ഡ്യൂട്ടിയിലുള്ളവർ പറയുന്നത്. 52 ഉദ്യോഗസ്ഥരുള്ള സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത് 45 ഉദ്യോഗസ്ഥർ. ഇതിൽ 38 പേർക്കും കഴിഞ്ഞ ദിവസം നടന്ന ആന്റിജൻ ടെസ്റ്റിൽ പോസിറ്റീവ് ആയതോടെയാണ് ചിങ്ങവനം പോലീസ് സ്റ്റേഷന്റെ പ്രവർത്തനവും താളം തെറ്റിയത്. കഴിഞ്ഞ 10ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പ് ഏഴു പേർക്ക് ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ബാക്കിയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നു. ഇവിടെ നിന്നും കൊല്ലം ജില്ലയിൽ ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥരിൽ പലർക്കും കോവിഡ് സംബന്ധമായ അസ്വസ്ഥതകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പ് ചിങ്ങവനം സ്റ്റേഷനിൽ ആദ്യം കോവിഡ് ലക്ഷണങ്ങൾ കാണപ്പെട്ട…
Read Moreമാതാപിതാക്കൾ മാറിയ തക്കംനോക്കി പൂജാരിയുടെ തന്ത്രം! പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി പിടിയിൽ
മൂന്നാർ: ക്ഷേത്രത്തിൽ തൊഴാനെത്തിയ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. തമിഴ്നാട് ഒട്ടംഛത്രം സ്വദേശിയും പഴയമൂന്നാറിലെ ക്ഷേത്രത്തിലെ പൂജാരിയുമായ ശിവൻ (35) ആണ് മൂന്നാർ പോലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി ക്ഷേത്രത്തിലെത്തിയത്. മാതാപിതാക്കൾ മാറിയ തക്കംനോക്കി ഇയാൾ കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കൾ ശിവനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. കോവിഡ് പരിശോധനയ്ക്കുശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
Read Moreഅഞ്ചു വര്‍ഷം മുമ്പ് തുടങ്ങിയ പ്രണയം! തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ വൈശാഖ് സൂര്യയെ ജീവിത സഖിയാക്കി ഹൃദയപക്ഷത്താക്കി
കോട്ടയം: തെരഞ്ഞെടുപ്പ് ഫലം വരും മുന്‍പേ വൈശാഖ് സൂര്യയെ ജീവിത സഖിയാക്കി ഹൃദയപക്ഷത്താക്കി. ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥി പി.കെ. വൈശാഖാണ് ഇന്നലെ കുടമാളൂർ സ്വദേശി സൂര്യയെ മിന്നുകെട്ടിയത്. അഞ്ചു വർഷം മുന്‍പ് ചാന്നാനിക്കാട് എസ്എൻ കോളജിലെ പഠനസമയത്തു തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. ഒരു വർഷം മുന്‍പാണ് വിവാഹം നിശ്ചയിച്ചത്. ഇതിനിടയിലാണ് വൈശാഖിനെ തേടി ജില്ലാപഞ്ചായത്ത് സ്ഥാനാർഥിത്വം എത്തിയത്. കൊല്ലാട് കുന്നന്പള്ളി പുത്തൻപറന്പിൽ കെ.ജി. കുഞ്ഞുമോന്റെയും കെ. സുധാമണിയുടെയും മകനാണ് വൈശാഖ്. എംകോം ബിരുദധാരിയായ വൈശാഖ് കോട്ടയത്ത് സ്വകാര്യ കന്പനിയിലെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവാണ്. ഇന്നലെ രാവിലെ 11നു കുടമാളൂർ കരിയകുളങ്ങര എൻഎസ്എസ് ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങ്. കുടമാളൂർ കുറ്റിക്കൽ ബിനുവിന്റെയും ഷെബിയുടെയും മകളാണ് വധു സൂര്യ. കുടമാളൂർ സഹകരണ ബാങ്കിലെ ജീവനക്കാരിയാണ് സൂര്യ. വിവാഹ ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംഎൽഎമാരായ തിരുവഞ്ചൂർ…
Read More