കോ​ട്ട​യ​ത്ത് കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം കു​ള​ത്തി​ൽ; മ​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

 

കോ​ട്ട​യം: ക​ഴി​ഞ്ഞ ദി​വ​സം പ​ന​ച്ചി​ക്കാ​ട് നി​ന്നും കാ​ണാ​താ​യ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പെ​രു​ഞ്ചേ​രി​ക്കു​ന്ന് മാ​ട​പ്പ​ള്ളി​ക​രോ​ട്ട് ശ​ശി​യു​ടെ ഭാ​ര്യ ഓ​മ​ന(59)​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് കു​ള​ത്തി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ലാ​ണ് ഓ​മ​ന​യേ​യും മ​ക​ള്‍ ധ​ന്യ(37)​യേ​യും കാ​ണാ​താ​യ​ത്. ധ​ന്യ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ഇ​വ​രു​ടെ വീ​ട്ടി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ധ​ന്യ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ശ​ശി​യും ഓ​മ​ന​യും മ​ക​ള്‍ ധ​ന്യ​യും ഭ​ര്‍​ത്താ​വ് അ​നീ​ഷും പെ​രു​ഞ്ചേ​രി​കു​ന്നി​ലെ വീ​ട്ടി​ല്‍ ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം.

Related posts

Leave a Comment