ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സർക്കാർ ചെലവിൽ ആശുപത്രി അധികൃതരുടെ ഉത്തരവാദിത്വത്തിൽ സംസ്കരിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ. മോർച്ചറിയിൽ ഇടം ഇല്ലാത്തതിനാൽ കോവിഡ് ബാധിച്ചു മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ ഫ്രീസറിന് വെളിയിൽ സൂക്ഷിക്കേണ്ടി വരുന്ന അവസ്ഥയാണിപ്പോൾ. ഒക്ടോബർ 26ന് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നെത്തി അന്നു തന്നെ മരിച്ച ചെങ്ങന്നൂർ മുളക്കുഴ അശ്വതി ഭവനിൽ ഷാജിത് (52), 30ന് എത്തിച്ച് നവംബർ രണ്ടിനു മരിച്ച കരുനാഗപ്പള്ളി വെളുത്തൽമണൽ സ്വദേശി താഹ (54), 29ന് എത്തി 31ന് മരിച്ച മല്ലപ്പള്ളി വായ്പൂര് പുളിച്ചമാക്കൽ രാജേഷിന്റെ ഭാര്യ ഫൗസിയ (42) എന്നിവരുടെ മൃതദേഹങ്ങളും മേൽവിലാസമില്ലാത്ത മറ്റു മൂന്നു അനാഥ മൃതദേഹങ്ങളുമാണ് ഇപ്പോൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. കോവിഡ് മരണം റിപോർട്ട് ചെയ്യുന്നതോടെ ദിവസവും 15 ഓളം മൃതദേഹങ്ങൾ സൂക്ഷിക്കേണ്ടതായി വരുന്നു. യഥാസമയം അതു നീക്കം…
Read MoreCategory: Kottayam
സമൂഹ മാധ്യമങ്ങളിൽ വ്യാജൻമാർ, പണം നഷ്ടപ്പെടാതെ നോക്കിക്കോണം! ഒരു വൈദികന്റെ പേരിലും കുറവിലങ്ങാട് എസ് ഐയുടെ പേരിലും തട്ടിപ്പ്
കോട്ടയം: സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ നിർമിച്ചു പണം തട്ടുന്ന സംഭവം ജില്ലയിൽ തുടർ പരന്പരയാകുന്നു. പാന്പാടി കൂരോപ്പട സ്വദേശിയായ ഒരു വൈദികന്റെ പേരിലും കഴിഞ്ഞ ദിവസം കുറവിലങ്ങാട് എസ് ഐയുടെ പേരിലുമാണ് വ്യാജ അക്കൗണ്ടുകളിലൂടെ പണം ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിപ്പ് നടന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് നടക്കുന്നത്. ഇതിനു പിന്നിൽ കേരളത്തിന് അകത്തുള്ളവരും ഉത്തരേന്ത്യൻ സംഘമാണെന്നും സംശയിക്കുന്നു. വൈദികന്റെ പേരിൽ ഇൻസ്റ്റഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമിച്ചാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർഥിച്ച് പണം തട്ടാനുള്ള ശ്രമമാണ് നടന്നത്. കോവിഡ് ബാധിതരായി മരണം നടന്ന വീട്ടുകാരെ സഹായിക്കാനായി പണം ആവശ്യമുണ്ടെന്ന് അഭ്യർഥിച്ചാണ് വൈദികന്റെ പേരിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംശയം തോന്നിയവർ വൈദികനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്നു മനസിലായത്. തുടർന്ന് വൈദികൻ പാന്പാടി പോലീസിൽ പരാതി നൽകുകയായിരുന്നു. കുറവിലങ്ങാട് എസ്ഐയുടെ പേരിൽ ഫേസ്ബുക്കിലാണ് വ്യാജ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. ഈ…
Read Moreകോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടംകൂടി നിന്നതു പോലീസ് ചോദ്യം ചെയ്തു; പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ വളച്ചൊടിച്ചു; ഒടുവില്…
കോട്ടയം: കോവിഡ് സുരക്ഷാ സംവിധാനമൊരുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ കൈവിരൽ വളച്ചൊടിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. പുതുപ്പള്ളി എരമല്ലൂർ കുഴിക്കാട്ടിൽ കുക്കു ജോർജ് (29) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞയാഴ്ച പുതുപ്പള്ളി എരമല്ലൂരിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുതുപ്പള്ളിയിൽ ചുമതലയുള്ള പോലീസ് കണ്ട്രോൾ റൂം വാഹനത്തിലെ എസ്ഐ വർഗീസിന്റെ വിരലാണ് വളച്ചൊടിച്ചത്. ഒളിവിലായിരുന്ന പ്രതിയെ കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പക്ടർ നിർമൽ ബോസിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. വഴിയരികിൽ കൂട്ടംകൂടി നിന്നു ബഹളമുണ്ടാക്കുന്നതായുള്ള പ്രദേശവാസികളുടെ ഫോണ് വിവരത്തെതുടർന്നാണ് എസ്ഐയും സംഘവും എരമല്ലൂരിലെത്തിയത്. കോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടംകൂടി നിന്നതു പോലീസ് ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് എസ്ഐയുടെ വിരൽ കുക്കു ജോർജ് പിടിച്ചു വളച്ച് ഒടിക്കുന്നത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെ ഇന്നലെ ഇയാളെ ഈസ്റ്റ് പോലീസ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ…
Read Moreഅങ്ങനെ കൈക്കൂലിക്കാര് അകത്തായി! ചങ്ങനാശേരിയിലെ കൈക്കൂലിക്കേസ്; വനിതാ ഉദ്യോഗസ്ഥർ റിമാൻഡിൽ; ഇവരെ ജില്ലാ ജയിലിലടച്ചു
ചങ്ങനാശേരി: കൈക്കൂലിക്കേസിൽ അറസ്റ്റിലായ വനിതാ ഉദ്യോഗസ്ഥരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവരെ ജില്ലാ ജയിലിലടച്ചു. ബുധനാഴ്ചയാണ് ചങ്ങനാശേരി നഗരസഭയിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കൈക്കൂലി വാങ്ങിയ കേസിൽ റവന്യു ഓഫീസർ സുശീല സൂസൻ, റവന്യു ഇൻസ്പെക്ടർ സി. ആർ ശാന്തി എന്നിവരെ അറസ്റ്റ് ചെയ്തത്ത്. ഇവരിൽ നിന്നും 18,500 രൂപ പിടിച്ചെടുത്തിരുന്നു. പ്രവാസി മലയാളിയുടെ പരാതിയിലായിരുന്നു വിജിലൻസിന്റെ നടപടി. പുതിയ വീടിന് മുനിസിപ്പൽ നന്പർ ലഭിക്കുന്നതിനും അതിന്റെ നികുതി കുറച്ചു കൊടുക്കുന്നതിനുമായി അറസ്റ്റിലായ വനിതാ ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കെട്ടിടത്തിനു നന്പർ നൽകുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണങ്ങൾ പരാതിക്കാരൻ മൊബൈലിൽ റെക്കോർഡ് ചെയ്തതിനു ശേഷം വിജിലൻസിന് കൈമാറിയിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം പരാതിക്കാരൻ നഗരസഭയിൽ എത്തി ഫിനോൾഫ്താലിൻ പൗഡർ പുരട്ടിയ അഞ്ഞൂറു രൂപയുടെ പത്തുനോട്ടുകൾ ഉദ്യോഗസ്ഥർക്ക് കൈമാറുകയും പിന്നാലെ ഇവിടേക്ക് എത്തിയ വിജിലൻസ് ഉദ്യോഗസ്ഥർ തെളിവു സഹിതം…
Read Moreകുടുക്കാനാവുന്നില്ല, മുങ്ങിക്കൊണ്ടേയിരിക്കുന്നു:ഹണി ട്രാപ്പിലെ ഗുണ്ടാത്തലവന് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കുന്നത് ഹവാല ഇടപാടുകാർ
കോട്ടയം: ഹണിട്രാപ് സംഘത്തിലെ കോട്ടയത്തെ ഗുണ്ടാ തലവൻ അടക്കമുള്ളവർക്ക് ഒളിവിൽ കഴിയാനുള്ള സൗകര്യം ഒരുക്കുന്നത് ഹവാല ഇടപാടുകാരെന്ന സംശയം ഉയരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവർ മുന്പ് ഹവാല ഇടപാടുകൾ നടത്തിയിരുന്നവർ ആയിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നും പോലീസ് പിടികൂടിയ കണ്ണൂർ തളിപ്പറന്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ്(41) മുന്പ് ഹവാല ഇടപാടുകൾ നടത്തിയിരുന്ന ആളാണ്. നോട്ടുനിരോധനവും പിന്നാലെ ലോക്ഡൗണും എത്തിയതോടെ ഹവാല ഇടപാടുകൾ നടക്കാത്തതിനെ തുടർന്നാണ് കോട്ടയത്തെ ഗുണ്ടാത്തലവനടക്കമുള്ള സംഘമായി ചേർന്ന് ഹണിട്രാപ് പദ്ധതിയിട്ടത്. മൂന്നു വിവാഹം കഴിച്ച നൗഷാദിന്റെ ഇടപാടുകളിൽ ഭാര്യമാരും പങ്കാളികളായിരുന്നു. മൂന്നാം ഭാര്യയായ തൃക്കരിപ്പൂർ എളന്പച്ചി പുത്തൻപുരയിൽ ഫസീല(34)യും ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്. കോട്ടയം ചിങ്ങവനം സ്വദേശിയെ ഹണിട്രാപിൽ കുടിക്കാൻ ഫസീലയാണ് ഫോണിൽ വിളിച്ചു വരുത്തിയത്. കേരളത്തിനു പുറത്ത് വലിയ വേരുകളുള്ള ഹവാല സംഘങ്ങളുടെ ഒത്താശയാണ് കോട്ടയത്തെ ഗുണ്ടാത്തലവനു അന്യ സംസ്ഥാനങ്ങളിൽ…
Read Moreവഴി ചോദിക്കാനെന്ന വ്യാജേന കറുത്ത ആക്ടീവ സ്കൂട്ടറിൽ കറുത്ത ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ; കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മാല പൊട്ടിക്കൽ സംഘം പൊട്ടിച്ചെടുത്തത് നാലുപവന്റെ മാല
കാഞ്ഞിരപ്പള്ളി: സ്കൂട്ടറിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ സ്വർണ മാല കവർന്നു. കുന്നുംഭാഗം ഗവ. സ്കൂളിനു സമീപം ഇന്നു രാവിലെ 9.30നാണ് സംഭവം. സമീപത്തെ കുടുംബവീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ സമീപം സ്കൂട്ടർ നിർത്തി വഴി ചോദിക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് വീട്ടമ്മയുടെ നാലുപവൻ മാല അപഹരിക്കുകയായിരുന്നു. വീട്ടമ്മയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്. മാല പൊട്ടിച്ചെടുത്തശേഷം മോഷ്ടാവ് സ്കൂട്ടറിൽ കടന്നുകളഞ്ഞു.കറുത്ത ആക്ടീവ സ്കൂട്ടറിൽ കറുത്ത ജാക്കറ്റ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ വീട്ടമ്മയെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നുംഭാഗം ഭാഗത്ത് ഇരുചക്ര വാഹനത്തിലെത്തി മാല കവരുന്ന സംഘം നാളുകളായി വിലസുകയാണ്. ഇന്നലെ യും വീട്ടമ്മയുടെ മാല ബൈക്കിലെത്തി കവരാൻ ശ്രമം നടന്നിരുന്നു. കുന്നുംഭാഗം – മറ്റത്തിൽപടി റോഡിൽ ഉച്ചയ്ക്ക് 12നായിരന്നു സംഭവം. പാന്പാടി ആലാംപള്ളി വരിക്കാനി ഓമനയുടെ മാലയാണ് മോഷ്ടിക്കാൻ ശ്രമം…
Read Moreവലിയൊരു ‘പദ്ധതി’വഴിയരികിൽ! കുടുംബശ്രീ യൂണിറ്റിന് മൊബൈൽ കാറ്ററിംഗ് നടത്തുന്നതിനായി വാങ്ങിയ ഓട്ടോറിക്ഷ പദ്ധതി ഉദ്ഘാടനശേഷം വഴിയിരികിൽ
ഗാന്ധിനഗർ: കുടുംബശ്രീ യൂണിറ്റിന് മൊബൈൽ കാറ്ററിംഗ് നടത്തുന്നതിനായി വാങ്ങിയ കവചിത ഓട്ടോറിക്ഷ പദ്ധതി ഉദ്ഘാടനശേഷം വഴിയിരികിൽ. പഞ്ചായത്ത് ഫണ്ടും ബാങ്ക് വായ്പയും എടുത്തു വാങ്ങിയ പുതിയ വാഹനമാണ് മാസങ്ങളായി മഴയും വെയിലുമേറ്റ് വഴിയരികിൽ കിടന്നു നശിക്കുന്നത്. അയ്മനം പഞ്ചായത്തിന്റെ എട്ടാം വാർഡിലെ പുളിഞ്ചുവട്- തൂത്തുട്ടി റോഡിൽ നിന്നും കിംസ് ആശുപത്രിയിലേക്കുള്ള റോഡിലാണ് ഈ പുതിയ വാഹനം ഉപേക്ഷിക്കപ്പെട്ടതു പോലെ കിടക്കുന്നത്. അയ്മനം പഞ്ചായത്തിന്റെ കുടുംബശ്രീയിലെ അഞ്ചു വനിതകൾ അടങ്ങുന്ന ഒരു യൂണിറ്റിനാണ് സ്വാദ് എന്ന പേരിൽ മൊബൈൽ കാറ്ററിംഗ് നടത്തുന്നതിന് അനുമതി നൽകിയത്. കാറ്ററിംഗ് കൂടാതെ വഴിയരികിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ തട്ടുകട നടത്താനും പദ്ധതിയിട്ടിരുന്നു. 2018-19ലെ പ്ലാൻ ഫണ്ടിൽ നിന്ന് മൂന്നു ലക്ഷവും ബാങ്കിൽ നിന്ന് വായ്പയും എടുത്താണ് പഞ്ചായത്തിലെ മുഴുവൻ മേഖലകളിലും ആവശ്യക്കാർക്ക് ഹോം ഫുഡ് എത്തിക്കുന്നതിനു പദ്ധതി തയാറാക്കിയത്.…
Read Moreകടക്ക് പുറത്ത്! കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കുന്നുമില്ല, വാടകയുമില്ല; കോട്ടയം മെഡിക്കൽ കോളജിലെ മിൽമ ബൂത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തതായി ആർപ്പൂക്കര സിഡിഎസ് അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കുടുംബശ്രീ മിഷൻ. ആർപ്പുക്കര പഞ്ചായത്തിന്റെ എആർപി/14/2018 എന്ന രജിസ്ട്രേഷൻ നന്പരുള്ള കുടുംബശ്രീ യൂണിറ്റിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയത്. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ ആവശ്യപ്രകാരം ജില്ലാ കുടുംബശ്രീ മിഷന്റെ അനുമതിയോടെ ആർപ്പൂക്കര പഞ്ചായത്തിന്റെ സിഡിഎസ് ഗ്രൂപ്പിൽപ്പെട്ട കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്വത്തിൽ ആശുപത്രി കോന്പൗണ്ടിൽ മിൽമ ബൂത്ത് (ലഘുഭക്ഷണശാല) നടത്തിയിരുന്നു. ഇത് കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാതെയും വാടക നൽകാതെയും പ്രവർത്തിച്ചതിനാൽ ഒഴിഞ്ഞു പോകണമെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവശ്യപ്പെട്ടു. ഈ നിർദേശം അംഗീകരിക്കാതെ ആശുപത്രി അധികൃതർക്കെതിരേ മിൽമ ബൂത്ത് നടത്തുന്ന കുടുംബശ്രീ യൂണിറ്റ് കോടതിയെ സമീപിച്ചു. കഴിഞ്ഞ ഒക്ടോബർ 31 വരെ തുടരുവാൻ ഹൈക്കോടതി ലഘുഭക്ഷണശാല നടത്തിപ്പുകാർക്ക് അനുമതി നല്കുകയും ചെയ്തു. ഈ കാലാവധി…
Read Moreസൈഡു കൊടുക്കുന്നതിനിടെ ടിപ്പർലോറി തോട്ടിലേക്കു മറിഞ്ഞു
വൈക്കം: മറ്റൊരു വാഹനത്തിനു സൈഡു കൊടുക്കുന്നതിനിടയിൽ ടിപ്പർലോറി തോട്ടിലേക്കു മറിഞ്ഞു. വൈക്കം സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇടയാഴം -കല്ലറ റോഡിലെ കൊടുതുരുത്തിൽ ഇന്നു രാവിലെ 9.20നായിരുന്നു അപകടം. വെച്ചൂർ ഭാഗത്തേക്കു പുഴി മണ്ണുമായി വരുന്പോഴായിരുന്നു അപകടം. തോടിന്റെ വശത്തേക്കു മറിഞ്ഞ ലോറി തെങ്ങിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി. വീതി കുറഞ്ഞ റോഡിനു ഒരു വശത്തു ആഴമേറിയ തോടും മറുവശത്തു പാടശേഖരവുമാണ്. തിരക്കേറിയ റോഡിലെ വീതിക്കുറവ് മൂലം ഇവിടെ അപകടങ്ങൾ പതിവാണ്.
Read Moreഅതിഥിത്തൊഴിലാളിയായ യുവതിയുടെ മരണം! യുവതി മരിച്ചതിനു പിന്നാലെ യുവാവിനെ കാണാനില്ല; ഒപ്പമുണ്ടായിരുന്ന യുവാവിനെത്തേടി പോലീസ്
രാജകുമാരി: ശാന്തൻപാറയിൽ അതിഥിതൊഴിലാളിയായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. മധ്യപ്രദേശ് സ്വദേശിനി പ്രിയങ്ക (22)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ശാന്തൻപാറ പള്ളിക്കുന്നിനു സമീപത്തെ കുളത്തിൽ കണ്ടെത്തിയത്. കുളത്തിൽ ചൂണ്ടയിടാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന തൊഴിലാളിയായ പ്രദീപിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. യുവതി മരിച്ചതിനു പിന്നാലെയാണ് ഇയാളെ കാണാതായത്. യുവതിയുടെ മരണവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. പള്ളിക്കുന്നിനു സമീപത്തെ വീട്ടിലാണ് പ്രദീപും പ്രിയങ്കയും താമസിച്ചിരുന്നത്. മധ്യപ്രദേശ് സ്വദേശികളായ അജിത്ത്, സാവിത്രി എന്നിവരും ഇവർക്കൊപ്പം താമസിച്ചിരുന്നു. തമിഴ്നാട് സ്വദേശിയുടെ ഏലത്തോട്ടത്തിലായിരുന്നു ഇവർക്ക് ജോലി. കഴിഞ്ഞ ഞായറാഴ്ച്ച അജിത്തും സാവിത്രിയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ഇരുവരും വിഷം കലർത്തിയ ചായ കുടിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തുടർന്ന് വിവരം…
Read More