സൈ​ഡു കൊ​ടു​ക്കു​ന്ന​തി​നി​ടെ ടി​പ്പ​ർ​ലോ​റി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു

വൈ​ക്കം: മ​റ്റൊ​രു വാ​ഹ​ന​ത്തി​നു സൈ​ഡു കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ടി​പ്പ​ർ​ലോ​റി തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞു. വൈ​ക്കം സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ഇ​ട​യാ​ഴം -ക​ല്ല​റ റോ​ഡി​ലെ കൊ​ടു​തു​രു​ത്തി​ൽ ഇ​ന്നു രാ​വി​ലെ 9.20നാ​യി​രു​ന്നു അ​പ​ക​ടം. വെ​ച്ചൂ​ർ ഭാ​ഗ​ത്തേ​ക്കു പു​ഴി മ​ണ്ണു​മാ​യി വ​രു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

തോ​ടി​ന്‍റെ വ​ശ​ത്തേ​ക്കു മ​റി​ഞ്ഞ ലോ​റി തെ​ങ്ങി​ൽ ത​ട്ടി നി​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. വീ​തി കു​റ​ഞ്ഞ റോ​ഡി​നു ഒ​രു വ​ശ​ത്തു ആ​ഴ​മേ​റി​യ തോ​ടും മ​റു​വ​ശ​ത്തു പാ​ട​ശേ​ഖ​ര​വു​മാ​ണ്.

തി​ര​ക്കേ​റി​യ റോ​ഡി​ലെ വീ​തി​ക്കു​റ​വ് മൂ​ലം ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.

Related posts

Leave a Comment