കോട്ടയം: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 19 കാരിയെ പിഡിപ്പിച്ച് ഗർഭിണിയാക്കിയയാളെ മണർകാട് പോലീസ് പിടികൂടി. കൊല്ലം മദീന മൻസിലിൽ അജിത്ത് (19) ആണ് അറസ്റ്റിലായത്. നാളുകൾക്കു മുന്‍പാണ് ഫെയ്സ്ബുക്ക് വഴി അജിത്ത് മണർകാട് സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്നു പെണ്‍കുട്ടിയുടെ വാട്സ് ആപ്പ് നന്പർ വാങ്ങുകയും നിരന്തരമായ ചാറ്റ് ചെയ്യുകയുമായിരുന്നു. തുടർന്നു കോട്ടയത്ത് എത്തിയ അജിത്ത് പെണ്‍കുട്ടിയുമായി കോട്ടയത്തും സമീപ പ്രദേശങ്ങളിലുമുള്ള ലോഡ്ജുകളിൽ താമസിച്ചാണ് പെണ്‍കുട്ടിയെ പിഡീപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നു ഇവർ മണർകാട് പോലീസിൽ പരാതി നല്‍കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അജിത്തിനെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ എ.സി. മനോജ് കുമാർ എസ്ഐ അനിൽകുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Read MoreCategory: Kottayam
ഹണിട്രാപ്പ് സംഘം ആദ്യം കെണിയില്‍ വീഴിക്കേണ്ടവരുടെ ലിസ്റ്റുകള്‍ തയാറാക്കി; രാഷ്ട്രീയ നേതാവും സ്വര്‍ണവ്യാപാരിയും ഫോണ്‍ കോളില്‍ വീണില്ല; പക്ഷേ…
കോട്ടയം: ഹണിട്രാപ്പ് സംഘം കോട്ടയത്ത് എത്തിയശേഷം കെണിയിൽ വീഴിക്കേണ്ടവരുടെ ലിസ്റ്റുകൾ തയാറാക്കുകയാണ് ആദ്യം ചെയ്തത്. ഈ ലിസ്റ്റിൽ നിരവധി പേരുണ്ടായിരുന്നു. ചിങ്ങവനം സ്വദേശിയായ വ്യാപാരി, രാഷ്ട്രീയ നേതാവ്, മറ്റൊരു സ്വർണ വ്യാപാരി എന്നിവരെയാണ് ആദ്യഘട്ടത്തിൽ ഫോണ്‍ വിളിച്ചിരുന്നത്. ചിങ്ങവനം സ്വദേശിയെ മാത്രമേ ഇവർക്കു ഫോണിൽ ബന്ധപ്പെട്ടു വലയിൽ വീഴിക്കാൻ കഴിഞ്ഞുള്ളൂ. രാഷ്ട്രീയ നേതാവും സ്വർണവ്യാപാരിയും ഫോണ്‍ കോളിൽ വീണില്ല. തട്ടിപ്പ് സംഘത്തിനൊപ്പം കൂടുതൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുള്ളതായും പോലീസിനു സൂചനയുണ്ട്. ഇതിനായി പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഗുണ്ടാസംഘം കൊണ്ടുവരുന്ന പട്ടിക പ്രകാരം കെണിയിൽ കുടുങ്ങേണ്ടവരെ ഫോണ്‍ ചെയ്തിരുന്നത് ഫസീലയാണ്. സുന്ദരമായ ശബ്ദത്തിൽ ഫസീലയുടെ വിളി കേൾക്കുന്പോൾ ഒരു മാതിരിപ്പെട്ടവർ മയങ്ങിപ്പോകും. ഇത്തരത്തിൽ മയങ്ങുന്ന വ്യവസായികളെ സുമയെ കാണിച്ചാണു പ്രതികൾ മയക്കിയിരുന്നത്. ലോഡ്ജിൽ വിളിച്ചു വരുത്തിയശേഷം സുമയാണു പ്രതിയ്ക്കൊപ്പമിരുന്നു നഗ്നചിത്രത്തിനു പോസ് ചെയ്യുന്നത്. ഫോണിൽ വിളിക്കുന്നവർ ഏതു മേഖലയുമായി ബന്ധപ്പെട്ടവരാണോ…
Read Moreഹണിട്രാപ്പ്! എഎസ്ഐമാരെ സ്ഥലം മാറ്റിയതിനു പിന്നിൽ പടലപ്പിണക്കം; ഉന്നത ഉദ്യോഗസ്ഥൻ എഎസ്ഐമാരെ മനഃപൂർവം കുടുക്കിയതാണെന്നും ആരോപണം
കോട്ടയം: ഹണിട്രാപ്പ് കേസ് അന്വേഷണത്തിൽ പോലീസ് പിടിയിലാകാനുള്ള കോട്ടയത്തെ ഗുണ്ടാതലവനുമായി ബന്ധപ്പെട്ട ആരോപണത്തിൽ കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ രണ്ടു എഎസ്ഐമാരെ സ്ഥലം മാറ്റിയതിനു പിന്നിൽ പോലീസിലെ പടലപ്പിണക്കം. ഒരു ഉന്നത ഉദ്യോഗസ്ഥൻ എഎസ്ഐമാരെ മനഃപൂർവം കുടുക്കിയതാണെന്നും ആരോപണമുണ്ട്. ഗുണ്ടാതലവനെ പിടികൂടുന്നതിനായി ഇയാളുടെ കാമുകിയേയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. നിലവിൽ ഹണിട്രാപ്പ് ആസൂത്രണം ചെയ്ത ഗുണ്ടാതലവനെക്കുറിച്ചു യാതൊരു സൂചനയുമില്ലാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘം. അതേസമയം ഗുണ്ടാതലവന്‍ ഉന്നത ഉദ്യോഗസ്ഥനുമായിട്ടുള്ള അടുപ്പം മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും ആരോപണമുണ്ട്. ഏതാനും ദിവസങ്ങൾക്കു മുന്‍പു ഗുണ്ടാതലവന്റെ രഹസ്യ കേന്ദ്രത്തെക്കുറിച്ചു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയും ചെയ്തിരുന്നു. ഗുണ്ടാതലവനുമായി നിരന്തരം ബന്ധപ്പെട്ടെന്ന കാരണത്താൽ എഎസ്ഐമാരെ സ്ഥലംമാറ്റിയതു ഉന്നത ഉദ്യോഗസ്ഥനുമായി ഗുണ്ടാതലവനുള്ള ബന്ധം പുറത്തുവരാതിരിക്കാനാണെന്നും പറയപ്പെടുന്നു.
Read Moreഎംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്! ബിനു ചാക്കോയ്ക്കെതിരേ കൂടുതൽ പരാതികൾ
കോട്ടയം: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തു 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത തിരുവല്ല സ്വദേശി ബിനു ചാക്കോയ്ക്കെതിരേ കൂടുതൽ പരാതികൾ. സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും ഇയാൾ സമാനമായ രീതിയിൽ പലരിൽ നിന്നും പണം തട്ടിയെടുത്തതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ പണം നഷ്്ടപ്പെട്ട ചിലർ കോട്ടയം വെസ്റ്റ് പോലീസുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. തിരുവാതുക്കലിൽ താമസിക്കുന്നയാളുടെ മകൾക്കു എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്താണ് 20 ലക്ഷം രൂപ തട്ടിയെടുത്തത്. ചെന്നൈയിലാണ് എംബിബിഎസ് അഡ്മിഷൻ വാഗ്ദാനം ചെയ്തിരുന്നത്. നാളുകൾ കഴിഞ്ഞിട്ടും അഡ്മിഷൻ ലഭിക്കാതെ വന്നതോടെ ഇയാൾ ബിനു ചാക്കോയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പണം തിരികെ നൽകാൻ ഇയാൾ തയ്യാറായില്ല. തുടർന്ന്് പോലീസിൽ പരാതി നൽകുകയായിരുന്നു. പീന്നിടാണ് ബിനു ചാക്കോയെ അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, മണർകാട്, പാലാ,…
Read Moreരാത്രികാല വൺവേ തെറ്റിച്ചുള്ള അപകടങ്ങൾ വർധിക്കുന്നു; കോട്ടയം നഗരത്തിലെ വൺവേ സംവിധാനം രാത്രിയിലും നിർബന്ധമാക്കി
കോട്ടയം: രാത്രികാലങ്ങളിലും കോട്ടയം നഗരത്തിലെ വണ്‍വേ സംവിധാനങ്ങൾ കർശനമാക്കുമെന്ന് പോലീസ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ പുളിമൂട് ജംഗ്ഷനിൽ വണ്‍വേ തെറ്റിച്ചെത്തിയ സ്കൂട്ടറിൽ കെഎസ്ആർടിസി ബസിടിച്ചു ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. ഇതോടെയാണ് പോലീസ് നഗരത്തിലെ വിവിധ റോഡുകളിലെ വണ്‍വേ സംവിധാനം രാത്രികാലങ്ങളിൽ കർശനമാക്കാൻ തീരുമാനിച്ചത്. ഏതാനും നാളുകളായി രാത്രി കാലങ്ങളിൽ നഗരത്തിൽ വാഹനങ്ങൾ വണ്‍വേ സംവിധാനം പാലിക്കാതിരിക്കുന്നതു പതിവായിക്കുകയാണ്. രാകാലങ്ങളിൽ വണ്‍വേ പാലിക്കാതെ പോകുന്ന വാഹനങ്ങളെ പിടികൂടിയാൽ പിഴ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ പോലീസ് സ്വീകരിച്ചേക്കും. വർഷങ്ങൾക്കു മുന്‍പ് വണ്‍വേ തെറ്റിച്ച് എത്തിയ ബൈക്ക്് ചന്തക്കവലയിൽ വച്ച് അപകടത്തിൽപ്പെട്ടു രണ്ടു യുവാക്കൾ മരണപ്പെട്ടിരുന്നു. തുടർന്നാണ് വണ്‍വേ സംവിധാനം രാത്രിയിലും കർശനമാക്കിയത്. അടുത്ത കാലത്ത് കോവിഡ് നിയന്ത്രണങ്ങൾ എത്തിയതോടെ ഇത്തരം പരിശോധനകൾ കുറയുകയും ചെയ്തു. ഇതോടെ നഗരത്തിൽ വണ്‍വേ പാലിക്കാതെ പോകുന്നവരുടെ എണ്ണം വർധിക്കുകയും അപകടങ്ങൾ ഉണ്ടാവുകയും…
Read Moreപി.ജെ. ജോസഫിനു മുന്നിൽ കോൺഗ്രസ് വഴങ്ങുമോ; ഉമ്മൻചാണ്ടിയുമായി ഇന്ന് നിർണായക ചർച്ച
കോട്ടയം: കോട്ടയത്ത് പി.ജെ. ജോസഫും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ ഇന്നു നടക്കുന്ന നിർണായക ചർച്ചയിൽ ഇ.ജെ. അഗസ്തിയും പങ്കെടുക്കും. അന്തരിച്ച കെ.എം. മാണിയുടെ വിശ്വസ്തായ ഇ.ജെ. അഗസ്തി 28 വർഷക്കാലം യുഡി എഫിന്റെ ജില്ലാ ചെയർമാനായിരുന്നു. പി.ജെ. ജോസഫ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ എന്നിവർക്കൊപ്പമാണ് ഇ.ജെ. അഗസ്തി ഡിസിസി ഓഫീസിൽ എത്തുന്നത്. തുടർന്നു നടക്കുന്ന ചർച്ചയിലും ഇ.ജെ. അഗസ്തി പങ്കെടുക്കും. ജില്ലയിലെ യുഡിഎഫിന്റെ തദേശ സീറ്റുകൾ വിഭജനവുമായി ബന്ധപ്പെട്ടു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായിട്ടുള്ള നിർണായക ചർച്ചയാണ് ഇന്നു നടക്കുന്നത്. ദിവസങ്ങൾക്കു മുന്‍പ് ചർച്ച നടത്തിയിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അന്നത്തെ ചർച്ചയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംയുക്ത കേരള കോണ്‍ഗ്രസ്-എം മത്സരിച്ച മുഴുവൻ സീറ്റുകളും ജോസഫ് വിഭാഗം മത്സരിക്കുന്നതാണ് ഉചിതമെന്നും…
Read Moreകോട്ടയത്തെ ഹണിട്രാപ്പ് സംഘതലവനുമായി എഎസ്ഐമാർക്ക് ബന്ധം ? ആരോപണ വിധേയനായ ഒരാൾ വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ നേടിയയാളും
കോട്ടയം: കോട്ടയത്ത് ഹണിട്രാപ്പ് ആസൂത്രണം ചെയ്ത ഗുണ്ടാതലനവുമായി പോലീസുകാർക്കും ബന്ധമോ ?ഹണിട്രാപ്പ് കേസിൽ ആറു പേർ പിടിയിലായെങ്കിലും കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കൂടി പിടികൂടാനുണ്ട്. ഇയാളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ രണ്ടു എഎസ്ഐമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ തന്നെ മേലുകാവ്, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്. ആരോപണ വിധയരായവരിൽ ഒരാൾ വിശിഷ്്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും നിരവധി സർവീസ് മെഡലുകളും നേടിയിട്ടുള്ളയാളാണ്. ഹണിട്രാപ്പ് കേസ് നിരവധി ഉദ്യോഗസ്ഥർ അടങ്ങുന്ന വലിയ സംഘമാണ് അന്വേഷിച്ചത്. വിവിധ ജില്ലകളിലുള്ളവർ ഹണിട്രാപ്പ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി സൂചന ലഭിച്ചതോടെ ജില്ലാ പോലീസ് ചീഫിന്റെ കീഴിലുള്ള സ്ക്വാഡ് കൂടി കേസ് അന്വേഷിക്കുകയായിരുന്നു. ഇവർ നടത്തിയ അന്വേഷണത്തിലാണ് രണ്ട് എഎസ്ഐമാർ സംഭവത്തിൽ ഉൾപ്പെട്ട ഗുണ്ടയുമായി നിരന്തരം ബന്ധപ്പെട്ടിട്ടുള്ളതിന്റെ തെളിവുകൾ ലഭിച്ചത്. അതേസമയം ഹണിട്രാപ്പ് കേസ് രമ്യമായി പരിഹരിക്കുന്നതിനു വേണ്ടിയാണ്…
Read Moreവിദ്യാഭ്യാസം മൂന്നാം ക്ലാസ്, ഭാര്യമാർ മൂന്ന്, 25ലധികം കേസുകൾ; കോട്ടയത്തെ ഹണി ട്രാപ്പിൽ അറസ്റ്റിലായ സംഘത്തലവൻ നൗഷാദ് ചില്ലറക്കാരനല്ല
കോട്ടയം: കോട്ടയത്ത് വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പോലീസ് പിടിയിലാകാനുള്ളതു രണ്ടുപേർ കൂടി. ഹണിട്രാപ്പ് സംഘത്തിന് ഒത്താശ ചെയ്തു കൊടുത്ത കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടയും കാസർകോഡ് സ്വദേശിയായ ഹണിട്രാപ്പ് സംഘത്തിൽപ്പെട്ടയാളെയുമാണ് പിടികൂടാനുള്ളത്. ഒളിവിൽ കഴിയുന്ന ഇവരെക്കുറിച്ചു പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറന്പ് കുറ്റ്യാട്ടൂരിൽ മയ്യിൽകരയിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യയും കാസർഗോഡ് സ്വദേശിനിയുമായ ഫസീല (34), കാസർഗോഡ് സ്വദേശികളായ അൻസാർ (23), ഇയാളുടെ ഭാര്യ സുമ (30) എന്നിവരാണ് ഇന്നലെ പിടിയിലായത്. നാളുകൾക്കു മുന്‍പ് സംഘത്തിൽപ്പെട്ട പ്രവീണ്‍ (സുനാമി), മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ പിടികൂടിയിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. കോട്ടയം ജില്ലയ്ക്കു പുറമേ മറ്റു സ്ഥലങ്ങളിലും സംഘം നിരവധി പേരെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുത്തതായിട്ടാണ് പോലീസിനു ലഭിച്ചിരിക്കുന്ന സൂചന. പണം നഷ്്ടപ്പെട്ടവരിൽ…
Read Moreചുറ്റിക കൊണ്ട് ടോമി മേരിയെ അടിച്ചു വീഴ്ത്തി; മരണം ഉറപ്പാക്കാൻ തലയ്ക്ക് പിന്നിൽ കമ്പിവടിക്ക് അടിച്ചു; മദ്യത്തിന് അടിമയായ ഭർത്താവ് ഭാര്യയെ കൊന്നത് ക്രൂരമായി
കോട്ടയം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരി(50) ആണ് മരിച്ചത്. ടോമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ടോമി മേരിയുമായി വഴക്കുണ്ടായി. ഇതിനിടെ ചുറ്റിക കൊണ്ട് ടോമി മേരിയെ അടിച്ചു വീഴ്ത്തി. തുടര്‍ന്ന് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് പിന്നില്‍ അടിച്ചു. മേരി മരിച്ചെന്ന് ഉറപ്പായപ്പോള്‍ കണ്ണൂര്‍ ഇരിട്ടിയിലെ സഹോദരനെ ഫോണില്‍ വിളിച്ച് ടോമി വിവരം അറിയിച്ചു. ഇരിട്ടിയിലുള്ള സഹോദരന് അതിരമ്പുഴ വേദഗിരിയിലുള്ള സഹോദരനോട് കാര്യം പറഞ്ഞു. അദ്ദേഹമാണ് പോലീസിനെ അറിയിച്ചത്.
Read Moreഈ വെയ്റ്റിംഗ് ഷെഡ് ആർക്കുവേണ്ടി? ഇവിടെ ഒരു യാത്രക്കാരനുമില്ല; 50 മീറ്റർ മാറിയാണ് നിലവിൽ ബസുകൾ നിർത്തുന്നത്
മുട്ടം: കോടതിപ്പടിയിലുള്ള വെയ്റ്റിംഗ് ഷെഡ് ആർക്കും പ്രയോജനമില്ലാതെ നോക്കുകുത്തിയായി മാറി. തൊടുപുഴ ഭാഗത്തേക്കുള്ള ബസ് യാത്രക്കാർക്കായിട്ടാണ് മുൻ എംപിയുടെ കാലത്ത് വെയ്റ്റിംഗ് ഷെഡ് നിർമിച്ചത്. രണ്ട് മുറിയായിട്ടായിരുന്നു നിർമാണം. പിന്നീട് ഒരു മുറി വ്യാപാരത്തിന് ഉപയോഗിക്കാവുന്ന വിധം ഷട്ടറിട്ട് വേർതിരിച്ചു. എന്നാൽ ഈ കടമുറിയും വെറുതെ കിടക്കുകയാണ്. വെയ്റ്റിംഗ് ഷെഡിൽ നിന്നും 50 മീറ്റർ മാറി കോടതിയിലേക്ക് തിരിയുന്ന ഭാഗത്താണ് നിലവിൽ ബസുകൾ നിർത്തുന്നത്. വെയ്റ്റിംഗ് ഷെഡിന് മുൻവശം ബസ് നിർത്താനുള്ള നടപടി ഇടയ്ക്ക് പോലീസ് സ്വീകരിച്ചിരുന്നു. വീണ്ടും ബസുകൾ വെയ്റ്റിംഗ് ഷെഡിനു സമീപത്തു നിന്നും അകലെ നിർത്തി തുടങ്ങി. സന്ധ്യയായാൽ വെയിറ്റിംഗ് ഷെഡ് സാമൂഹ്യ വിരുദ്ധരുടെ താവളമാണ്.
Read More