രാത്രികാല വൺവേ തെറ്റിച്ചുള്ള അപകടങ്ങൾ വർധിക്കുന്നു; കോട്ടയം നഗരത്തിലെ വൺവേ സംവിധാനം രാത്രിയിലും നിർബന്ധമാക്കി

 


കോ​ട്ട​യം: രാ​ത്രി​കാ​ല​ങ്ങ​ളി​ലും കോ​ട്ട​യം ന​ഗ​ര​ത്തി​ലെ വ​ണ്‍​വേ സം​വി​ധാ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ പു​ളി​മൂ​ട് ജം​ഗ്ഷ​നി​ൽ വ​ണ്‍​വേ തെ​റ്റി​ച്ചെ​ത്തി​യ സ്കൂ​ട്ട​റി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ലെ വ​ണ്‍​വേ സം​വി​ധാ​നം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഏ​താ​നും നാ​ളു​ക​ളാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ണ്‍​വേ സം​വി​ധാ​നം പാ​ലി​ക്കാ​തി​രി​ക്കു​ന്ന​തു പ​തി​വാ​യി​ക്കു​ക​യാ​ണ്.

രാ​​കാ​ല​ങ്ങ​ളി​ൽ വ​ണ്‍​വേ പാ​ലി​ക്കാ​തെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ പി​ടി​കൂ​ടി​യാ​ൽ പി​ഴ ചു​മ​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ പോ​ലീ​സ് സ്വീ​ക​രി​ച്ചേ​ക്കും.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് വ​ണ്‍​വേ തെ​റ്റി​ച്ച് എ​ത്തി​യ ബൈ​ക്ക്് ച​ന്ത​ക്ക​വ​ല​യി​ൽ വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ര​ണ്ടു യു​വാ​ക്ക​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നാ​ണ് വ​ണ്‍​വേ സം​വി​ധാ​നം രാ​ത്രി​യി​ലും ക​ർ​ശ​ന​മാ​ക്കി​യ​ത്.

അ​ടു​ത്ത കാ​ല​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ത്തി​യ​തോ​ടെ ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ൾ കു​റ​യു​ക​യും ചെ​യ്തു. ഇ​തോ​ടെ ന​ഗ​ര​ത്തി​ൽ വ​ണ്‍​വേ പാ​ലി​ക്കാ​തെ പോ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.

Related posts

Leave a Comment