കോട്ടയം: നഗരത്തിൽ തെരുവ് നായ ശല്യം കൂടുന്നതായി പരാതി. ജനത്തിരക്ക് കുറഞ്ഞതോടെ തെരുവ് നായ്ക്കൾ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ കൂട്ടംകൂടിയാണ് നടക്കുന്നത്. ഇതോടെ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാണ് സൃഷ്ടിക്കുന്നത്. തിരുനക്കര ബസ് സ്റ്റാൻഡും പരിസരവും, കോടിമത, മിനി സിവിൽസ്റ്റേഷൻ ജംഗ്ഷൻ, നാഗന്പടം സ്റ്റാൻഡ്, കെഎസ്ആർടിസി കോർണർ, കുട്ടികളുടെ ലൈബ്രറി തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായകൾ കൂട്ടത്തോടെ എത്തുന്നത്. രാത്രികാലങ്ങളിൽ ഇവ റോഡിലിറങ്ങി പൊതു ജനങ്ങൾക്കു ഭീഷണിയാകുന്നുണ്ട്. വാഹനങ്ങളുമായി എത്തുന്നവരുടെ മുന്നിലേക്ക് കുരച്ചുകൊണ്ട് ചാടുകയും പിന്നാലെ വരികയും ചെയ്യുന്നു. പലപ്പോഴും ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കാനും ഇതു കാരണമാകുന്നു. ലോക്ഡൗണിനെ തുടർന്നു സൗജന്യ ഭക്ഷണ വിതരണം കൂടിയതാണ് തെരുവ് നായകൾ പെറ്റു പെരുകാനുള്ള പ്രധാന കാരണം. ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടത്തിനു പുറമേ സൗജന്യ ഭക്ഷണം ലഭിക്കുന്നവർ ഒരു പങ്കു നൽകുന്നതോടെയാണ് ഇവ കൂട്ടമായി വിരാചിക്കാൻ തുടങ്ങിയത്.…
Read MoreCategory: Kottayam
ജലനിരപ്പ് ഉയരുന്നു! ഇടുക്കി അണക്കെട്ടിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു; 2398.85 അടി എത്തിയാല്‍…
ഇടുക്കി: ജലനിരപ്പ് കൂടിയ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിൽ ജാഗ്രതാ നിർദേശം പുറപ്പെടുപ്പിച്ചു. ജലനിരപ്പ് 2391.04 ആയി. ഇതോടെ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. 2398.85 അടി എത്തിയാലാണ് ഡാം തുറക്കുന്നത്. കേന്ദ്രജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2396.85 അടിയിൽ വെള്ളം എത്തിയാൽ ഓറഞ്ച് അലർട്ടും 2397.85 ൽ എത്തിയാൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.
Read Moreആഡംബരക്കാർ അമിതവേഗത്തിൽ പിന്നോട് എടുക്കുന്നതിനെ ഓടയിൽ വീണു; എക്സൈസ് സംഘമെത്തിയപ്പോൾ കണ്ടത് ലക്ഷങ്ങളുടെ മയക്കു മരുന്ന്; രണ്ട് യുവാക്കൾ അറസ്റ്റിൽ
കടുത്തുരുത്തി: ആഡംബര കാറിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എം.ഡി.എം.എ. വിഭാഗത്തിൽപ്പെട്ട മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കളെ എക്സൈസ് പിടികൂടി. അതിരമ്പുഴ വാമനപുരം വീട്ടിൽ താഹിർ ഷാഹുൽ (25), ആർപ്പൂക്കര ഷാനു മനസിൽ വീട്ടിൽ ബാദുഷാ കെ.നസീർ(28) എന്നിവരാണ് പിടിയിലായത്. കടുത്തുരുത്തി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാഗേഷ്. ബി.ചിറയത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ കുറുപ്പന്തറ ബസ് സ്റ്റാൻഡിനു സമീപം റോഡരികിൽ നിന്നാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. രക്ഷപ്പെടാൻ ശ്രമംകടുത്തുരുത്തി എക്സൈസ് പട്രോളിംഗ് സംഘത്തെ കണ്ട് പ്രതികൾ കാർ അതിവേഗം പിന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കവെ കാർ മൈൽ കുറ്റി തകർത്ത് ഓടയിൽ താഴുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 18.800 ഗ്രാം മയക്കുമരുന്നും കെ.എൽ.17. എസ്-3557 രജിസ്റ്റർ നമ്പരിലുള്ള സിലേറിയ കാറും രണ്ട് ഐഫോണുകളും കണ്ടെടുത്തു. അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. വിഭാഗത്തിൽപ്പെട്ട…
Read Moreഎല്ലാ കണ്ണുകളും ജോസ്. കെ. മാണിയിലേക്ക്; ഇടതുമുന്നണി പ്രവേശം എന്നുണ്ടാകുമെന്ന ആകാംക്ഷയിൽ കേരള രാഷ്ട്രീയം
കോട്ടയം: കേരള കോണ്‍ഗ്രസ് -എം ജോസ് കെ. മാണി വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശം എന്നുണ്ടാകുമെന്ന ആകാംക്ഷയിൽ കേരള രാഷ്ട്രീയം. കേരള കോൺഗ്രസിലെ ഓരോ ചലനങ്ങളും ജാഗ്രതയോടെ വീക്ഷിക്കുകയാണ് ഇരുമുന്നണികളിലെ കക്ഷികളും. ഇടതു പ്രവേശനം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഒൗദ്യോഗികമായ പ്രഖ്യാപനം മാത്രമാണ് ബാക്കി. റോഷി അഗസ്റ്റിൻ എംഎൽഎ ക്വാറന്റൈനിൽ ആയതും തോമസ് ചാഴിക്കാടൻ പാർലമെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു ഡൽഹിക്കു പോകുന്നതിനാലുമാണ് അല്പംകൂടി വൈകുന്നതെന്നാണ് സൂചന. സിപിഎമ്മുമായി സീറ്റുകാര്യത്തിൽ ഏതാണ്ട് ധാരണയായെങ്കിലും പാലാ അടക്കം ഒന്നു രണ്ടു സീറ്റുകളിലെ കാര്യത്തിൽ കൂടുതൽ വ്യക്തത വരാനുണ്ട്. പാലാ തന്റെ ചങ്കാണെന്നു മാണി സി. കാപ്പൻ എംഎൽഎ പറഞ്ഞതു ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്ന സൂചനയാണ് നൽകുന്നത്. അതേസമയം, മാണി സി. കാപ്പനല്ലാതെ എൻസിപിയിലെ ആരും തന്നെ പാലാ സീറ്റ് സംബന്ധിച്ച് അഭിപ്രായങ്ങളൊന്നും ഇതുവരെ പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമായി. കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളിലാണ്…
Read Moreകണക്കുണ്ട്, പക്ഷേ പ്രതികൾ ഒളിവിൽ തന്നെ; മത്സ്യവ്യാപാരിയെ നടുറോഡിൽ വെട്ടിയ കേസ്; പ്രതികളെ ഇനിയും പിടികൂടാനുണ്ട്
ചങ്ങനാശേരി: മോർക്കുളങ്ങരയിൽ മത്സ്യവ്യാപാരിയെ വെട്ടിയ കേസിൽ ഇനി പിടിയിലാകാനുള്ളത് ചങ്ങനാശേരിയിലെ ക്വട്ടേഷൻ സംഘം.ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത ഗുണ്ടാസംഘം കഴിഞ്ഞ 26ന് മൂന്ന് അക്രമങ്ങൾ കൂടി നടത്തിയതായാണ് പോലീസിന്റെ കണ്ടെത്തൽ. മോർക്കുളങ്ങര ഭാഗത്ത് മത്സ്യവ്യാപാരം നടത്തിയിരുന്ന പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുൽ (27)നെ വെട്ടിയതു കൂടാതെ കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വീടാക്രമണവും വൈക്കം സ്റ്റേഷൻ പരിധിയിൽ മറ്റൊരാളെ വെട്ടുകയും ചെയ്ത കൃത്യങ്ങളാണ് ഇവർ നടത്തിയത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ചങ്ങനാശേരി പോലീസ് ശനിയാഴ്ച ഒരാളെക്കൂടി അറസ്റ്റു ചെയ്തു. ചീരഞ്ചിറ സ്വദേശി ജാക്സണി(26)നെയാണ് അറസ്റ്റ് ചെയ്തത്. പാന്പാടിക്കടുത്ത് ഒരുവീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ചങ്ങനാശേരി എസ്എച്ച്ഒ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്. ചങ്ങനാശേരി ബൈപാസിൽ മിൻകച്ചവടക്കാരനായ രാഹുലിനെ വെട്ടിയ കേസിൽ ഇയാൾക്ക് ബന്ധമില്ലെന്നും എന്നാൽ അന്നു നടന്ന മറ്റ് രണ്ടുകേസുകളിൽ ഇയാൾക്ക് ബന്ധമുണ്ടെന്നും പോലീസ്…
Read Moreബുള്‍സെ ഉണ്ടാക്കിയപ്പോള്‍ പണിപാളി! പ്ലാസ്റ്റിക് കത്തുന്നതു പോലെ കത്തുന്നു; ബ്രോയിലര്‍ കോഴിമുട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശമെന്ന്…
കുമരകം: ബ്രോയിലര്‍ കോഴിമുട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശമുള്ളതായി പരാതി. കുമരകത്തെ രണ്ടു വീടുകളിൽ മാർക്കറ്റിൽ നിന്നുവാങ്ങിയ കോഴിമുട്ട ഉപയോഗിച്ച് ബുൾസെ ഉണ്ടാക്കിയപ്പോഴാണ് പ്ലാസ്റ്റിറ്റിക് ഉരുകുന്നതിന്റെ അസഹനീയമായ ഗന്ധമുണ്ടായത്. സംശയം തോന്നിയതോടെ പാചകം ചെയ്ത ബുൾസെ കത്തിച്ച് നോക്കിയപ്പോൾ പ്ലാസ്റ്റിക് കത്തുന്നതു പോലെ കത്തുന്നതായും വീട്ടുകാർ പറഞ്ഞു. കുമരകം വടക്കുംഭാഗത്ത് കളംന്പുകാട്ടുശേരി പാപ്പച്ചന്റെ വീട്ടിലും സമീപത്തുള്ള മറ്റൊരു വീട്ടിലുമാണ് മുട്ടയിൽ പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. സാധാരണ മുട്ടയുടെ ഉണ്ണി സൂക്ഷിച്ചില്ലെങ്കിൽ ബുൾസെ ഉണ്ടാക്കുന്പോൾ പൊട്ടിപ്പോകും. എന്നാൽ ഇത്തരം മുട്ടയുടെ ഉണ്ണി പൊട്ടുകയില്ലെന്നും വീട്ടുകാർ പറയുന്നു.
Read Moreഇനി ഒഴികഴിവില്ല; ആർട്ടിഫിഷ്യൽ ഇന്റലിജന്റ് കാമറ എല്ലാം ഒപ്പിയെടുക്കും! മോട്ടോർ വാഹന പരിശോധന ശക്തമാക്കുന്നു
തൊടുപുഴ: കോവിഡിന്റെ പശ്ചാത്തലത്തിൽ കുറച്ചിരുന്ന വാഹന പരിശോധന ശക്തമാക്കാനൊരുങ്ങി മോട്ടോർവാഹന വകുപ്പ്. ഗതാഗത നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിലാണ് മോട്ടോർവാഹന വകുപ്പ് എൻഫഴ്സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ വാഹന പരിശോധന ശക്തമാക്കാനൊരുങ്ങുന്നത്. നിരത്തുകളിൽ ഇന്റർസെപ്റ്ററും ഇ-പോസ് മെഷീനും ഉപയോഗിച്ചുള്ള പരിശോധനയ്ക്കു പുറമെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് കാമറകളും സ്ഥാപിക്കും. നാലു ഭാഗത്തേയ്ക്കും തിരിയുന്ന തരത്തിലുള്ള അതി നൂതനമായ കാമറകൾ കെൽട്രോണാണ് രൂപ കൽപ്പന ചെയ്യുന്നത്. ജില്ലയിൽ 50 സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്ന് മോട്ടോർവാഹന വകുപ്പധികൃതർ പറഞ്ഞു. മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിനായി പ്രത്യേക ഓഫീസ് തൊടുപുഴ വെങ്ങല്ലൂരിൽ തുറക്കും. കണ്ട്രോൾ റൂം ഉൾപ്പെടെ ഇവിടെ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സെപ്റ്റംബർ ഒന്നിന് ഇവിടെ കണ്ട്രോൾ റൂം പ്രവർത്തന സജ്ജമാക്കി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് സാഹചര്യങ്ങൾ മൂലം ഇത് വൈകുകയായിരുന്നു. ഡിസംബറോടെ ഓഫീസിന്റെ പ്രവർത്തനം…
Read Moreഅസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; ലഹരിയുടെ മറവിൽ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി; സംഭവം തൊടുപുഴയില്‍…
തൊടുപുഴ: നഗരത്തിൽ അലഞ്ഞു നടക്കുന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു. പട്ടാന്പി കുമരനല്ലൂർ മാവറ മോഹനൻ നായരുടെ (63) ഇടത് കൈയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ ആക്രമിച്ച സെലീനക്കെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെയാണ് മോഹനൻ നായർക്ക് നേരെ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10.15 ഓടെ ഇവിടെയെത്തി സെലീന അസഭ്യം പറഞ്ഞത് മോഹഹൻ നായർ ചോദ്യം ചെയ്തു. അപ്പോൾ കൈയിലുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സെലീന മോഹനൻ നായരെ വെട്ടുകയായിരുന്നു. സമീപത്തായി കടത്തിണ്ണയിൽ കിടക്കുകയായിരുന്ന രണ്ട് പേർക്ക് നേരേയും സെലീന ആയുധം വീശിയെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയവരാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.…
Read Moreചരിത്രം വഴിമാറുമോ? കോട്ടയം നഗരസഭ കൈയടക്കാൻ ട്വന്റി ട്വന്റി; രണ്ടു വാർഡുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോട്ടയം: ഇടതു വലതു ബിജെപി മുന്നണികൾക്കെതിരെ കോട്ടയം നഗരസഭയിൽ ട്വന്റി ട്വന്റി കൂട്ടായ്മ. നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി വാർഡുവിഭജനം പൂർത്തിയായ ഉടൻ രണ്ടു വാർഡുകളിലേക്ക് കൂട്ടായ്മ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കഴിഞ്ഞ 50 വർഷമായി മാറി മാറി നഗരഭരണം കൈയാളിയ ഇടതു വലതു മുന്നണികൾക്കും ബിജെപിക്കും നഗരസഭയുടെ വികസന കാര്യത്തിൽ കാര്യമായ ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നാണ് കൂട്ടായ്മ ആരോപിക്കുന്നത്. സംവരണ വാർഡായ 14ൽ ബിന്ദു എസ്. കുമാറിനെയും 21-ാം വാർഡിൽ സ്വതന്ത്ര കൗണ്‍സിലറായ ജയശ്രീ കുമാറിനെയുമാണു ജനകീയ കൂട്ടായ്മ പ്രഖ്യാപിച്ചത്. വരുംദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ജനകീയ കൂട്ടായ്മ നേതാക്കൾ അറിയിച്ചു. അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്താനും നഗരസഭയിലെ ആളുകളുടെ ആഗ്രഹത്തിനൊത്ത് വികസ പദ്ധതികൾ രൂപീകരിക്കാനും നടപ്പാക്കാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.
Read Moreപുതിയ സമവാക്യം വരുമ്പോൾ..! രാഷ്ട്രീയ ചിത്രം മാറിമറിയുന്ന കോട്ടയത്തെ പ്രധാന രാഷ്ട്രീയ ചർച്ച, കേരള കോൺഗ്രസ് വിഷയം തന്നെ…
കോട്ടയം: യുഡിഎഫിൽനിന്ന് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്കു പോകുമോയെ ന്നതാണ് കോട്ടയത്തെ പ്രധാന രാഷ്ട്രീയ ചർച്ച ഇപ്പോൾ. ഇതു സംബന്ധിച്ചു വ്യക്തത വന്നാലുടൻ ജില്ലയിലെ രാഷ്ട്രീയ ചിത്രം മാറിമറിയും. സംസ്ഥാനത്ത് ഏറ്റവും രാഷ്ട്രീയ ശ്രദ്ധ പതിയുന്ന ജില്ലയായി കോട്ടയം മാറും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഈ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ഫലം സീറ്റുവിഭജനത്തിനും സ്ഥാനാർഥി നിർണയത്തിനും നിമിത്തമായി മാറും. യുഡിഎഫിലും എൽഡിഎഫിലും സീറ്റു ധാരണ വരേണ്ടതിനാൽ ഇതര ജില്ലകളേക്കാൾ സീറ്റ് വിഭജനം മുന്നോട്ടുപോയേക്കും. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ ചേർന്ന മാണി വിഭാഗവും വ്യക്തമായ മേൽക്കൈ നേടിയ ജില്ലയാണ് കോട്ടയം. ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രസ്-എട്ട്, കേരള കോണ്‍ഗ്രസ്എം-ആറ്, ബ്ലോക്കുകളിൽ കോണ്‍ഗ്രസ് -53, കേരള കോണ്‍ഗ്രസ് എം-37, പഞ്ചായത്തുകളിൽ കോണ്‍ഗ്രസ്-319, കേരള കോണ്‍ഗ്രസ് എം-218, മുസലിം ലീഗ്-എട്ട്, കേരള കോണ്‍ഗ്രസ് ജേക്കബ്-രണ്ട്, നഗരസഭകളിൽ…
Read More