അ​സ​ഭ്യം പ​റ​ഞ്ഞ​ത് ചോ​ദ്യം ചെ​യ്തു; ല​ഹ​രി​യു​ടെ മ​റ​വി​ൽ സ്ത്രീ ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി; സംഭവം തൊടുപുഴയില്‍…

തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു ന​ട​ക്കു​ന്ന സ്ത്രീ ​സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു.

പ​ട്ടാ​ന്പി കു​മ​ര​ന​ല്ലൂ​ർ മാ​വ​റ മോ​ഹ​ന​ൻ നാ​യ​രു​ടെ (63) ഇ​ട​ത് കൈ​യ്ക്കാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഇ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ച്ച സെ​ലീ​ന​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ സെ​ക്യൂ​രി​റ്റി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മോ​ഹ​ന​ൻ നാ​യ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.15 ഓ​ടെ ഇ​വി​ടെ​യെ​ത്തി സെ​ലീ​ന അ​സ​ഭ്യം പ​റ​ഞ്ഞ​ത് മോ​ഹ​ഹ​ൻ നാ​യ​ർ ചോ​ദ്യം ചെ​യ്തു. അ​പ്പോ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് സെ​ലീ​ന മോ​ഹ​ന​ൻ നാ​യ​രെ വെ​ട്ടു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്താ​യി ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് നേ​രേ​യും സെ​ലീ​ന ആ​യു​ധം വീ​ശി​യെ​ങ്കി​ലും ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ​വ​രാ​ണ് പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

പോ​ലീ​സെ​ത്തി മോ​ഹ​ന​നെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ൽ​സ​ക്കാ​യി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.

അ​ക്ര​മ​മു​ണ്ടാ​ക്കി​യ സ്ത്രീ ​ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​വ​ർ പ​ല​രേ​യും ആ​ക്ര​മി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ തൊ​ടു​പു​ഴ ഫ​യ​ർ​സ്റ്റേ​ഷ​നു സ​മീ​പം യു​വാ​വ് സ്ത്രീ​യെ ആ​ക്ര​മി​ച്ചു.

മ​ണ​ക്കാ​ട് സ്വ​ദേ​ശി​യാ​യ ആ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളും ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. അ​ടി​ക്ക​ടി ന​ഗ​ര​ത്തി​ൽ ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment