കോട്ടയം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നു. ഇന്ന് 522 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതാദ്യമായാണ് ഒരു ദിവസം 500ല്‍ അധികം പേരില്‍ രോഗം കണ്ടെത്തുന്നത്. 499 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 16 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേര് കോവിഡ് ബാധിതരായി. രോഗികളില്‍ 281 പുരുഷന്മാരും 200 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കോവിഡ് ബാധിച്ചു. 449 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4958 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14331 പേര് കോവിഡ് ബാധിതരായി. 9353 പേര് രോഗമുക്തി നേടി.
Read MoreCategory: Kottayam
ജിഷ്ണുവിന്റേതെന്നു പോലിസ് അവകാശപ്പെടുന്ന മൃതദേഹ അവശിഷ്ടങ്ങൾ ഏറ്റുവാങ്ങില്ല; അന്വേഷണത്തിലെ മെല്ലെപ്പോക്ക് ആരെ സഹായിക്കാനാണെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും
വൈക്കം: വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശിയും കുമരകത്തെ ബാറിലെ ജീവനക്കാരനുമായ ജിഷ്ണുവിന്റേതെന്നു പോലിസ് അവകാശപ്പെടുന്ന മൃതദേഹാവശിഷ്ടങ്ങൾ ഏറ്റുവാങ്ങില്ലെന്നു ബന്ധുക്കൾ. അന്വേഷണത്തിലെ മെല്ലെപ്പോക്ക് ആരെ സഹായിക്കാനാണെന്നും ബന്ധുക്കളും നാട്ടുകാരും ചോദിക്കുന്നു. 23 കാരനായ ജിഷ്ണുവിനെ കാണാതായി 23-ാം ദിവസം കഴിഞ്ഞപ്പോഴാണ് കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതാണെന്ന് പോലിസ് അറിയിച്ചത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പാനൽ മൃതദേഹാവശിഷ്ടത്തിനു കാലപ്പഴക്കം കൂടുതലാണെന്നും 23 കാരന്റേതല്ലെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ഡിഎൻഎ പരിശോധനയിൽ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതാണെന്ന റിപ്പോർട്ട് തങ്ങൾക്കു സ്വീകാര്യമല്ലെന്നും വീണ്ടും ഡിഎൻഎ പരിശോധന നടത്താൻ ഹൈക്കോടതിയെ സമീപിച്ചതായും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ജിഷ്ണുണുവിനില്ലാത്തതിനാൽ ഇതു കൊലപാതകമാണെന്ന സംശയത്തിലാണ്. നാലു മാസം കഴിഞ്ഞിട്ടും ജിഷ്ണുവിന്റെ ഫോണിലെ വിവരങ്ങൾ കണ്ടെത്താൻ സൈബർ സെല്ലിനു കഴിഞ്ഞിട്ടില്ല. മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെടുത്ത സ്ഥലത്തു നിന്നു രണ്ടു ഫോണുകൾ…
Read Moreമുൻ വൈരാഗ്യം തീർക്കാൻ കള്ളക്കേസിൽ കുടുക്കി അകത്താക്കി; മകന്റെ ദുരവസ്ഥയിൽ മനംനൊന്ത് ഒരമ്മ; സംസ്ഥാന പട്ടികജാതി കമ്മീഷന് നൽകിയ പരാതിയിൽ പറയുന്ന കാര്യം ഇങ്ങനെ…
കോട്ടയം: യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് മാതാവ് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷനു പരാതി നൽകി. മുൻവൈരാഗ്യത്തിന്റെ പേരിൽ എസ്എച്ച് മൗണ്ട് മരങ്ങാട്ട് ജ്യോതിഷിനെയാണ് ശാരീരിക ഉപദ്രവം ചെയ്തു കള്ളക്കേസിൽ കുടുക്കിയതായി കാണിച്ച് മാതാവ് ഷീലാമ്മ തങ്കച്ചൻ പരാതി നൽകിയത്. അയൽവാസിക്ക് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്നും കഴിഞ്ഞമാസം 24നു ജ്യോതിഷ് സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറ് ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നും ഇതിന്റെ പേരിൽ ജ്യോതിഷിനെ ശാരീരികമായി ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. ഗാന്ധിനഗർ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പഴ്സ് തട്ടിപ്പറിച്ചെന്ന പേരിൽ കള്ളക്കേസുണ്ടാക്കി ജ്യോതിഷിനെ പിടികൂടി.പോലീസ് സ്റ്റേഷനിൽ വച്ചു ശാരീരകമായി പീഡിപ്പിച്ചെന്നും പ്രതികൾ പുറത്ത് സ്വൈര്യവിഹാരം നടത്തുന്പോൾ മകൻ ജയിലിലാണെന്നുമാണ് പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമം 1989 പ്രകാരം ഷീലാമ്മ പരാതിപ്പെട്ടിരിക്കുന്നത്.
Read Moreക്വട്ടേഷൻ ഏറ്റെടുത്ത ഗുണ്ട വിനിത് ചില്ലറക്കാരനല്ല ; ഇനി പിടികൂടാനുള്ളത് ക്വട്ടേഷൻ കൊടുത്ത ചങ്ങനാശേരിക്കാരനെ
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് റോഡിൽ മോർക്കുളങ്ങരയിൽ മീൻ വിൽപ്പനക്കാരനായ യുവാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ഗുണ്ടാത്തലവന്റെ പേരിൽ നിരവധി കേസുകൾ. അയ്മനം മാങ്കീഴിപ്പടിയിൽ വിനീത് സഞ്ജയനെ(32)യാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന വിനീതിനെ ചങ്ങനാശേരി സിഐ കെ.ആർ. പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പായിപ്പാട് വെള്ളാപ്പള്ളി സ്വദേശി രാഹുലിനാ(27)ണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത്. വിനീതിനെ അന്വേഷിച്ചെത്തിയപ്പോഴാണ് ഇയാളുടെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട വിഷ്ണു (22), ബുധലാൽ (21), ആദർശ് (20), രാജീവ് (24), സച്ചിൻ (21) എന്നിവരെക്കൂടി പോലീസിനു പിടികൂടാനായത്. ഇവർക്ക് കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഗൂഡാലോചയ്ക്കു നേതൃത്വം നൽകുകയും അക്രമത്തിനു വിനീത് സഞ്ജയനു ക്വട്ടേഷൻ നൽകുകയും ചെയ്ത ചങ്ങനാശേരി സ്വദേശിയായ ഒരു ഗുണ്ടയെക്കൂടി ഇനി പിടികൂടാനുമുണ്ട്. ഇയാളെ പോലീസ് അന്വേഷിച്ചു…
Read Moreകക്കൂസ് മാലിന്യം തള്ളാൻ പുതുവഴിയുമായി അവരെത്തി; കൈയോടെ പൊക്കി യാത്രക്കാരും; കോട്ടയത്ത് നടന്ന സംഭവം ഇങ്ങനെ…
കോട്ടയം: വിവിധ പ്രദേശങ്ങളിൽ നിന്നും കക്കൂസ് മാലിന്യമടക്കമുള്ളവ ലോറികളിൽ എത്തിച്ചു കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും ഓടകളിലും തള്ളുന്ന സംഘം സജീവമെന്ന് പരാതി. രാത്രി കാലങ്ങളിലാണ് ഇവർ മാലിന്യം തള്ളാനെത്തുന്നത്. ഈ സംഘത്തിൽപ്പെട്ട ഒരു ലോറി ഡ്രൈവറേയും ക്ലീനറേയും കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് പിടികൂടിയിരുന്നു. ചൊവാഴ്ച അർധരാത്രി നാഗന്പടം ഇൻഡോർ സ്റ്റേഡിയത്തിനു സമീപമായിരുന്നു സംഭവം. കുട്ടികളുടെ പാർക്കിനോടു ചേർന്നു ടാങ്കർ ലോറി നിർത്തിയിട്ടശേഷം മാലിന്യം തള്ളുന്നതിനായി ഹോസ് ഓടയിലേക്കു ഘടിപ്പിക്കുന്നതിനിടെ ഇതുവഴി കടന്നു പോയ ടാക്സി ഡ്രൈവർമാർ സംശയം തോന്നി ചോദ്യം ചെയ്യുകയും പിടികൂടി വെസ്റ്റ് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ചേർത്തലയിൽ നിന്നും കക്കൂസ് മാലിന്യവുമായി എത്തിയതായിരുന്നു ലോറി. റോഡരികിൽ മറ്റു മാലിന്യങ്ങൾ തള്ളുന്നതിനു പുറമേയാണ് ഇപ്പോൾ കക്കൂസ് മാലിന്യവും നിക്ഷേപിക്കുന്നത്. മഴ പെയ്യുന്നതോടെ മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകിയിറങ്ങി ദുർഗന്ധവും ആരോഗ്യ പ്രശ്നങ്ങളുമാണ് സൃഷ്ടിക്കുന്നത്. രാത്രികാലങ്ങളിൽ കക്കൂസ്…
Read Moreകോട്ടയത്തെ തട്ടിപ്പു കേസിലെ ആ ‘സ്ത്രീ’ ആരാണ്; എല്ലാം നിയന്ത്രിക്കുന്ന കൊച്ചിയിലെ അങ്കിളിനെയും തേടി പോലീസ്
കോട്ടയം: കോട്ടയത്ത് വിലസുന്ന തട്ടിപ്പ് സംഘത്തിനു നേതൃത്വം നല്കുന്ന കൊച്ചിയിലെ അങ്കിളിനെ തേടി പോലീസ് രംഗത്തിറങ്ങി.കോട്ടയം ജില്ലയിൽ നിരവധി യുവാക്കൾക്കു വിവാഹ വാഗ്ദാനം നല്‍കിയാണ് ഇവർ പണം തട്ടിയെടുത്തിരിക്കുന്നത്. കോട്ടയത്ത് സംഘത്തെ നിയന്ത്രിക്കുന്നത് ഒരു സ്ത്രീയാണ്. ഇവരുടെ പേരിൽ ജില്ലയിൽ നിരവധി പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. പരാതിയിൽ ഒരു സ്റ്റേഷനിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഗ വാഗ്ദാന തട്ടിപ്പിനു പുറമേ മറ്റു തട്ടിപ്പുകളും നടത്തിയിട്ടുള്ളതായാണ് സൂചന. കോട്ടയം താഴത്തങ്ങാടിയിൽ വാടകയ്ക്കു താമസിച്ചു സാന്പത്തിക തട്ടിപ്പ് നടത്തിയതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സ്ത്രീയുടെ അഡ്രസ് കൃത്യമല്ലാത്തതാണ് അന്വേഷണത്തിനു വിലങ്ങുതടിയായിരിക്കുന്നത്. പല സ്ഥലങ്ങളിലും വ്യത്യസ്മായ പേരും അഡ്രസുമാണ് ഇവർ നല്‍കിയിരിക്കുന്നത്. കൊച്ചിയിലിരുന്ന സംഘത്തെ നിയന്ത്രിക്കുന്ന അങ്കിളിനു ഓരോ ജില്ലകളിലും വേണ്ടപ്പെട്ടവരുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. മിക്ക ജില്ലയിലും ഇത്തരം തട്ടിപ്പ് നടത്താൻ…
Read Moreഇനിയറിയേണ്ടത് എങ്ങനെ മരിച്ചു, ആരെങ്കിലും കൊ ന്നതാണോയെന്നത്; ജിഷ്ണു കേസിൽ വീണ്ടും ഡിഎൻഎ ടെസ്റ്റ് ആവശ്യപ്പെട്ട് ബന്ധുക്കൾ
ചിങ്ങവനം: മറിയപ്പള്ളിയിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ചിറയിൽ ജിഷ്ണു ഹരിദാസി(23)ന്റേതാണെന്ന് ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചെങ്കിലും മരണ കാരണം കണ്ടെത്താൻ ഇനിയും ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിക്കണം. അസ്ഥികൂടത്തിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാന്പിളും ജിഷ്ണുവിന്റെ അച്ഛനിൽ നിന്നും ശേഖരിച്ച ഡിഎൻഎ സാന്പിളും തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ജൂണ്‍ 26നാണ് മറിയപ്പള്ളി ഇന്ത്യാ പ്രസിന്റെ വർഷങ്ങളായി കാടു പിടിച്ചു കിടന്ന പുരയിടം ജെസിബി ഉപയോഗിച്ച് തെളിക്കുന്നതിനിടെ പുളിമര ചുവട്ടിലായി അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടി ശരീരത്തില മറ്റ് അവശിഷ്ടങ്ങൾക്കരികിൽ നിന്നും അല്പം മാറിയാണ് കിടന്നിരുന്നത്. തൂങ്ങി മരണമാണെന്നുള്ള നിഗമനത്തിലാണ് ആദ്യം മുതൽ പോലീസ്. മഴ നനഞ്ഞു കിടന്നിരുന്ന അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കം തോന്നിക്കുന്ന നിലയിലായിരുന്നു. അസ്ഥികൂടത്തിന് സമീപത്തു നിന്നും ലഭിച്ച മൊബൈൽ ഫോണിൽ നിന്നുമാണ് അസ്ഥികൂടം ജിഷ്ണുവിന്റേതാണെന്ന് വിവരം…
Read Moreജോസിനെ മുന്നണിയിലെടുത്തിട്ട് കാര്യമായ പ്രയോജനമില്ല; എതിർപ്പുമായി വീണ്ടും സിപിഐ കോട്ടയം ജില്ലാ നേതൃത്വം
കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ എൽഡിഎഫിലെടുക്കുന്നതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ.മാണി മുന്നണിയിൽ വരുന്നത് കൊണ്ട് കാര്യമായ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ പറഞ്ഞു. ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയിൽ ഇതുവരെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആർക്കും വിട്ടുകൊടുക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് ജന്മദിനമായ വെള്ളിയാഴ്ച മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനു മുന്നേയാണ് സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ശക്തമായ എതിർപ്പുമായി വീണ്ടും രംഗത്തെത്തിയത്.
Read Moreജിഷ്ണുവിന്റെ മൃതദേഹാവശിഷ്ടം! ഡിഎൻഎ ഫലം അംഗീകരിക്കാൻ തയാറല്ലെന്നു മാതാപിതാക്കൾ; ജിഷ്ണുവിന്റെ പിതാവ് ഹരിദാസ് പറയുന്നത് ഇങ്ങനെ…
വൈക്കം: ജിഷ്ണുവിന്റെ മൃതദേഹാവശിഷ്ടം ഏറ്റുവാങ്ങി സംസ്കരിക്കാനോ ഡിഎൻഎ ഫലം മുഖവിലയ്ക്കെടുക്കാനോ തങ്ങൾ തയ്യാറല്ലെന്ന നിലപാടിലാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും. ഡിഎൻഎ ടെസ്റ്റ് വീണ്ടും നടത്താനും ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെൽ റിപ്പോർട്ട് ഉടൻ ലഭ്യമാക്കാനും ഹൈക്കോടതിയെ സമീപിക്കുമെന്നും ജിഷ്ണുവിന്റെ പിതാവ് ഹരിദാസ് പറഞ്ഞു. മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം 23 കാരന്റേതല്ലെന്നും കാലപ്പഴക്കമേറെയുള്ളതുമാണെന്ന സംശയമുന്നയിച്ചു ഡിഎൻഎ പരിശോധനയ്ക്കു ശിപാർശ ചെയ്തത് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ പാനലാണ്. മൃതദേഹാവശിഷ്ടം കണ്ടെടുത്ത സ്ഥലത്തുനിന്നു രണ്ടു ഫോണുകൾ കണ്ടെടുത്തെന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. ഒരു ഫോൺ മാത്രമാണ് ലഭിച്ചതെന്നായിരുന്നു പോലീസ് ഭാഷ്യം. ജിഷ്ണുവിന്റെ മൂന്നരപവനോളം വരുന്ന മാല മൃതദേഹാവശിഷ്ടത്തിൽനിന്ന് ലഭിച്ചിരുന്നില്ല. മൃതദേഹാവശിഷ്ടത്തിലെ തലയോട്ടിയിൽ വലതു ഭാഗത്തെ ഏതാനും പല്ലുകളില്ലായിരുന്നു. ഇതൊക്ക ദുരൂഹത വർധിപ്പിച്ചിട്ടും ആ വഴിക്കൊന്നും അന്വേഷണം നടന്നില്ലെന്നു ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. ജിഷ്ണുവിന് ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ഇല്ലാത്തതിനാൽ ജിഷ്ണു…
Read Moreക്കം: ഒടുവിൽ ഡിഎൻഎ ഫലം വന്നു! മൃതദേഹം ജിഷ്ണുവിന്റേത് തന്നെ; ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ ബന്ധുക്കളും നാട്ടുകാരും
വൈക്കം: ഒടുവിൽ ഡിഎൻഎ ഫലം വന്നു. കോട്ടയം മറിയപ്പള്ളിയിൽ കണ്ടെത്തിയ മൃതദേഹാവശിഷ്ടം ജിഷ്ണുവിന്റേതു തന്നെയെന്നു വ്യക്തമായതായി അധികൃതർ. വൈക്കം വെച്ചൂർ ശാസ്തക്കുളം സ്വദേശി ജിഷ്ണുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മറിയപ്പള്ളിയിൽ കണ്ടെത്തിയത് ജിഷ്ണുവിന്റെ ശരീരഭാഗം തന്നെയെന്നു ഉറപ്പിച്ചത്. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും ജിഷ്ണുവിനില്ലാത്തതിനാൽ ജിഷ്ണുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് ബന്ധുക്കളും നാട്ടുകാരും. ജിഷ്ണുവിന്റെ ഫോണുമായി ബന്ധപ്പെട്ട സൈബർ സെല്ലിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാൽ കേസിൽ വഴിത്തിരിവുണ്ടാകുമെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങൾ പറയുന്നു. 23 കാരന്റെ ദുരൂഹ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിലെത്തിക്കാൻനടപടി ശക്തമാക്കണമെന്ന് മാതാപിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Read More