ബിജു ഇത്തിത്തറകടുത്തുരുത്തി: എന്തെങ്കിലും ഒരു പണിയുണ്ടായിരുന്നെങ്കിൽ കുട്ടികളെയെങ്കിലും വളർത്താമായിരുന്നു. കടുത്തുരുത്തി ആയാംകുടി കളപ്പുരപറന്പിൽ വീട്ടലെ ശാരീരിക ന്യൂനതകളുള്ള ദന്പതികളായ രാജനും സ്നോമയുമാണ് കുടുംബം പുലർത്താനും മക്കളെ വളർത്താനും ഒരു തൊഴിൽ തേടി അലയുന്നത്. മൂന്നാം വയസിൽ പോളിയോ ബാധിച്ചു വലതു കാലിന് ചലനശേഷി നഷ്ടപ്പെട്ട രാജൻ (53) പത്ത് വർഷം മുന്പാണ് വൈക്കം ചെമ്മനാകരി സ്വദേശിനിയായ സ്നോമ (45) യെ ജീവിതപങ്കാളിയാക്കിയത്. ഒന്നര വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ചു സ്നോമയുടെ ഇരുകാലുകളും തളർന്നു പോയത്. എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും ലഭിച്ച കന്പി കെട്ടിയുണ്ടാക്കിയ ലെതറിന്റെ പ്രത്യേകതരം ചെരിപ്പിന്റെ സഹായത്താൽ സ്ട്രെക്ച്ചർ ഉപയോഗിച്ചാണ് സ്നോമയുടെ നടത്തം. ബിഎസ്സി സുവോളജി ബിരുദധാരിയായ സ്നോമ പിജിഡിസിഎ കന്പ്യൂട്ടർ കോഴ്സും പാസായിട്ടുണ്ട്. 50 ശതമാനത്തിലധികം ചലന വൈകല്യമുള്ള ആളാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും സ്നോമയ്ക്കുണ്ട്. നിരവധി പിഎസ്സി പരീക്ഷകൾ എഴുതിയെങ്കിലും സ്നോമയ്ക്ക് ജോലി നേടാനായില്ല.…
Read MoreCategory: Kottayam
കോട്ടയത്തെ ഹണി ട്രാപ്പ്: ആസൂത്രകന്റെ കാമുകി പോലീസ് കസ്റ്റഡിയിൽ; മുഖ്യപ്രതി ഉടൻ കുടുങ്ങും
കോട്ടയം: കോട്ടയത്തെ ഹണി ട്രാപ്പ് കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കു വേണ്ടിയുള്ള അന്വേഷണം ഉൗർജിതമാക്കി പോലീസ്. കേസുമായി ബന്ധപ്പെട്ടു രണ്ടു പേരെ പിടികൂടിയിരുന്നു. മുടിയൂർക്കര നന്ദനം പ്രവീണ് കുമാർ (34), മലപ്പുറം എടപ്പന തോരക്കാട്ടിൽ മുഹമ്മദ് ഹാനീഷ് (24) എന്നിവരാണു പിടിയിലായത്. ഹണിട്രാപ്പ് ആസൂത്രണം ചെയ്ത ഗുണ്ടയുടെ ചങ്ങനാശേരി സ്വദേശിനിയായ കാമുകിയും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. സമാനമായ രീതിയിൽ ഇതേ സംഘം കൂടുതൽ പേരെ ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും സംഘത്തിൽപ്പെട്ട മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോണുകളും പോലീസ് പരിശോധിച്ചു വരികയാണ്. സംഭവത്തിൽ ഹണിട്രാപ്പിന്റെ മുഖ്യ ആസൂത്രകൻ ഉൾപ്പെടെയുള്ളവർ പിടിയിലായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂ. സമാനമായി രീതിയിൽ മുന്പും സംഘം ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ചിങ്ങവനം സ്വദേശിയായ ബിസിനസുകാരന്റെ…
Read Moreകുട്ടികള്ളന്മാർക്ക് പോലീസ് വിരിച്ച വല പൊട്ടിക്കാനായില്ല; റബർ തോട്ടത്തിൽ ഒളിച്ച മൂന്നുപേരിൽ രണ്ടുപേരെ പോലീസ് പൊക്കി; മൂന്നാമനായി പോലീസ് കാത്തിരിക്കുന്നു
കോട്ടയം: പോലീസിനെ വെട്ടിച്ചു റബർ തോട്ടത്തിൽ ഒളിച്ച മൂന്നംഗ മോഷണ സംഘത്തിലെ രണ്ടുപേർ പിടിയിൽ. മൂന്നാമനെ പിടികൂടാനുള്ള തിരച്ചിൽ തുടരുന്നു. മണർകാട് സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ടു പേരെയാണ് ഇന്നു രാവിലെ പോലീസ് പിടികൂടിയത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പിടിയിലാവരുടെ പേരിൽ നിരവധി മോഷണക്കേസുകളുണ്ടെന്ന് പാലാ ഡിവൈഎസ്പി സാജു വർഗീസ് രാഷ്്ട്രദീപികയോട് പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമൻ പ്രായപൂർത്തിയായ ആളാണ്. ഇയാളെക്കുറിച്ചും പോലീസിനു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇയാളും ഇവർ ഒളിച്ചിരുന്ന റബർ തോട്ടത്തിലുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ഏതാണ്ട് ഒരു ദിവസത്തിലധികം മേലുകാവ്, പാലാ, ഈരാറ്റുപേട്ട, തിടനാട് സ്റ്റേഷനുകളിലെ പോലീസിനെ വട്ടംകറക്കിയ മൂന്നംഗ സംഘത്തിലെ രണ്ടു പേരെയാണ് ഇന്നു രാവിലെ പിടികൂടിയത്. പോലീസനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രതികൾ ഇന്നലെ രാവിലെ ഏക്കറുകളോളം വരുന റബർ തോട്ടത്തിൽ കയറി ഒളിക്കുകയായിരുന്നു. റബർ തോട്ടത്തിലേക്കു പ്രതികൾ പോകുന്നതു കണ്ടതായി…
Read Moreമണൽ വാരിയെന്ന് ആരോപണം! എയ്ഞ്ചൽവാലിയിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വനപാലകർ മർദിച്ചെന്ന്; മർദനമേറ്റത് തങ്ങൾക്കാണെന്നാണ് വനപാലകർ…
കണമല: എയ്ഞ്ചൽവാലിയിൽ പന്പാനദിയിൽനിന്ന് അനധികൃതമായി മണൽ വാരിയെന്നാരോപിച്ച് വനപാലകർ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മർദിച്ചെന്നു പരാതി. അതേസമയം, മർദനമേറ്റത് തങ്ങൾക്കാണെന്നാണ് വനപാലകർ പറയുന്നത്. ഇന്നലെ ഉച്ചയോടെ എയ്ഞ്ചൽവാലി പാലമൂട്ടിൽ ബിനുവിന്റെ വീടിനു സമീപമാണ് സംഭവം. ബിനുവിന്റെ സഹോദരൻ തുലാപ്പള്ളി വട്ടപ്പാറ പാലമൂട്ടിൽ സുനീഷ് (44), ബിനുവിന്റെ ഭാര്യ സുജ (32), മകൾ അക്ഷര (മൂന്നര), മറ്റൊരു ബന്ധുവായ മൈലമൂട്ടിൽ സുജ അനീഷ് (36) എന്നിവരാണ് വനപാലകർ മർദിച്ചെന്നാരോപിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. അതേസമയം, ഇവർ മർദിച്ചെന്നാരോപിച്ച് പന്പ എഴുകുംമണ്ണ് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ശ്രീകുമാർ എരുമേലി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു സംഘം ആളുകൾ തന്നെ മർദിച്ചെന്നും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും ഫോറസ്റ്റ് ഗാർഡിനെയും വാഹനം തടഞ്ഞുവച്ചു കൈയേറ്റം ചെയ്തെന്നും ശ്രീകുമാർ പറയുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസറും ഡ്രൈവറും ഗാർഡും രണ്ടു വനിതാ…
Read Moreകോവിഡ് വന്നിട്ടും രക്ഷയില്ല, ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്നത് പോലീസിനു തലവേദനയാകുന്നു
കോട്ടയം: ഏറ്റുമാനൂർ, അതിരന്പുഴ, ഗാന്ധിനഗർ പ്രദേശങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്നത് പോലീസിനു തലവേദനയാകുന്നു. ലോക്ക് ഡൗണിനുശേഷം വൻതോതിലാണ് ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചിരിക്കുന്നത്. അടുത്ത നാളിൽ പുതുതായി നിരവധി പേരാണ് ഗുണ്ടാ സംഘങ്ങളിലേക്ക് എത്തുന്നത്. ഇവരിൽ ഭൂരിഭാഗം പേരും പ്രായപൂർത്തിയാകാത്തവരാണ്. കഴിഞ്ഞ ദിവസം അതിരന്പുഴയിൽ സ്വകാര്യ സ്ഥാപനം തല്ലി തകർക്കുകയും പുറത്തു കിടന്ന വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്ത സംഭവമാണ് ഈ മേഖലയിൽ അവസാനം നടന്ന ഗുണ്ടാ ആക്രമണം. ഗുണ്ടസംഘത്തിൽപ്പെട്ടവരുടെ വീടുകൾ ആക്രമിക്കുന്നതും പല ഗ്രൂപ്പുകളിലുള്ള ഗുണ്ടകൾ പരസ്പരം പക വീട്ടുന്നതും ഈ മേഖലകളിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഒരു കേസിൽ ജയിലിലായിരുന്ന ഗുണ്ട സംഘത്തലവൻ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം യുവാവിനെ തട്ടിക്കൊണ്ടു പോവുകയും രഹസ്യ കേന്ദ്രത്തിൽ എത്തിച്ചു മർദിച്ച് അവശനാക്കുകയും ചെയ്തിരുന്നു. ഈ കേസിൽ പോലീസ് പിടികൂടിയ ചില ഗുണ്ടാ നേതാക്കൾ ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഇയാൾക്കു…
Read Moreതലയാഴത്ത് വീടു കയറി ആക്രമിച്ച് നാലുപേരെ വെട്ടിയ സംഭവം; ബസ് ഡ്രൈവർ പിടിയിൽ
വൈക്കം: തലയാഴത്ത് വീടുകയറി ആക്രമിച്ചു നാലു പേരെ വെട്ടിപ്പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറായ ഒരാളെ കൂടി വൈക്കം പോലീസ് പിടികൂടി. ടിവി പുരം കോട്ടച്ചിറ സ്വദേശി ജിഷ്ണു(25)വാണ് അറസ്റ്റിലായത്. ഏതാനും ദിവസങ്ങൾക്കു മുന്പ് തലയാഴം ഉല്ലല ഏനേഴത്ത് വെണ്മണി വിഷ്ണു, വിഷ്ണുവിന്റെ പിതാവ്, സഹോദരൻ, സുഹൃത്ത് തുടങ്ങിയവരെയാണ് ജിഷ്ണുവും സുഹൃത്ത് അഗ്രേഷും ചേർന്നു വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ 20ന് ഉച്ചയോടെ തലയാഴം ഉല്ലലയിലെ അഗ്രേഷിന്റെ വീട് വെണ്മണി വിഷ്ണുവിന്റെ നേതൃത്വത്തിൽ അടിച്ചു തകർത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാനാണ് ജിഷ്ണുവും അഗ്രേഷും ചേർന്നു വെണ്മണി വിഷ്ണുവിന്റെ വീട് ആക്രമിച്ചതും വെട്ടിപരിക്കേൽപ്പിച്ചതെന്നും പോലീസ് പറഞ്ഞു. അഗ്രേഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അഗ്രേഷ് സംഭവത്തിനുശേഷം എറണാകുളം, ചോറ്റാനിക്കര, കളമശേരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഒളശയിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ്…
Read Moreഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം കാടു കയറിക്കിടക്കുന്നത് സൗകര്യമായി, കെട്ടിടത്തിനുള്ളിൽ നടക്കുന്നത് ?
ഏറ്റുമാനൂർ: ഏറ്റുമാനൂർ മുനിസിപ്പാലിറ്റി 33-ാം വാർഡിലെ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിനുസമീപം കാടു കയറി കിടക്കുന്നതു നാട്ടുകാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളിൽ നിന്നും ശുചിത്വമിഷൻ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഈ കെട്ടിടത്തിലാണ്. ജനലുകളും വാതിലുകളും വയ്ക്കാത്ത തുറന്നു കിടക്കുന്ന കെട്ടിടത്തിൽ മാസങ്ങളോളമാണ് മാലിന്യങ്ങൾ സൂക്ഷിക്കുന്നത്. കെട്ടിടത്തിൽ മദ്യപാനവും അനാശ്വാസ്യപ്രവർത്തനങ്ങളും നടക്കുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു. നിരവധി തവണ കളക്ടർ, മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പരാതിയുണ്ട്. കാടുകയറിക്കിടക്കുന്നതു മൂലം ഇഴജന്തുക്കൾ, തെരുവ് നായ്ക്കൾ, കാട്ടുമാക്കാൻ, മരപ്പട്ടി തുടങ്ങിയ ജീവികളുടെ വിഹാരകേന്ദ്രമായി പ്രദേശം മാറിയിരിക്കുകയാണ്. മുനിസിപ്പാലിറ്റി റോഡായ കച്ചേരികുന്ന് – ചന്ദ്രൻ കുന്നേൽ റോഡിന്റെ വശത്ത് ബ്ലോക്ക് പഞ്ചായത്ത് വക ഉപയോഗ ശൂന്യമായ കിണർ ഇടിഞ്ഞു കിടക്കുന്നതും റോഡിലൂടെ പോകുന്നവർക്കു ഭീഷണിയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള…
Read Moreവീട്ടുമുറ്റത്തു പ്രതിമ സ്ഥാപിച്ച് ഗാന്ധിജിക്ക് ആദരവ്…
പാലാ: മഹാത്മാഗാന്ധിയുടെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിലെ ഗാന്ധിജയന്തി ദിനത്തിൽ വീട്ടുമുറ്റത്ത് ഗാന്ധിപ്രതിമ സ്ഥാപിച്ച് ആദരവ്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസാണ് വീട്ടുമുറ്റത്തു പ്രതിമ സ്ഥാപിച്ച് ഗാന്ധിജിക്ക് ആദരവ് നൽകുന്നത്. മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡായ കൊച്ചിടപ്പാടിയിലാണ് റോഡിന് അഭിമുഖമായി പ്രതിമ സ്ഥാപിച്ചത്. ശില്പി മാവേലിക്കര സ്വദേശി ഡോ. ബിജു ജോസഫാണ് ഗാന്ധിജിയുടെ പ്രതിമ നിർമിച്ചു നൽകിയത്. അർധകായ പ്രതിമയ്ക്ക് മൂന്നടി ഉയരമുണ്ട്. ഇതോടൊപ്പം സബർമതിയിലെ മണ്ണും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിമ സ്ഥാപിച്ചിരിക്കുന്ന പീഠമുൾപ്പെടെയുള്ളവ വിവിധയാളുകൾ സംഭാവന ചെയ്യുകയായിരുന്നു. ശ്രമദാനമായിട്ടാണ് പണികൾ പൂർത്തീകരിച്ചത്. കഴിഞ്ഞ വർഷം മദ്യക്കുപ്പികളിൽ ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്തതിനെതിരെ എബി ജെ. ജോസ് നടത്തിയ പ്രതിഷേധത്തെത്തുടർന്ന് ഇസ്രായേൽ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങൾ അവ മാറ്റിയിരുന്നു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മൂന്നാനി ലോയേഴ്സ് ചേംബർ റൂട്ടിൽ നഗരസഭ അനുവദിച്ച സ്ഥലത്ത്…
Read Moreവള്ളത്തില് എന്ജിന് പിടിപ്പിക്കാന് വില തിരക്കിയപ്പോള് 30,000 രൂപയോളം വരുമെന്ന്! കായൽപരപ്പിൽ പറപറക്കാൻ ജലബൈക്കുമായി അനീഷ്
ബിജു ഇത്തിത്തറ കടുത്തുരുത്തി: കായൽ കടക്കാൻ ചെലവുകുറഞ്ഞ ജലബൈക്ക് നിർമിച്ച് യുവാവ് താരമായി. വെച്ചൂർ പുത്തൻകായലിൽ കൃഷി നടത്തുന്ന ആപ്പാഞ്ചിറ കൊച്ചിടപ്പറന്പിൽ വിശ്വംഭരൻ-രാജമ്മ ദന്പതികളുടെ മകൻ അനീഷ്(39) ആണ് വെള്ളത്തിനു മീതെ ഓടിക്കാവുന്ന ബൈക്ക് നിർമിച്ച് യുവാക്കൾക്കും നാട്ടുകാർക്കും ഇടയിൽ താരമായത്. ഏറ്റുമാനൂർ ഗവണ്മെന്റ് ഐടിഐയിൽ നിന്നും ഓട്ടോമൊബൈൽ എൻജിനിയറിംഗ് പാസായ അനീഷ് പുത്തൻകായലിൽ 22ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. വള്ളത്തിലാണ് പുത്തൻകായലിൽ എത്തിയിരുന്നത്. 15 മിനിറ്റ് വള്ളത്തിൽ സഞ്ചരിച്ചാലേ പുത്തൻകായലിൽ എത്താൻ സാധിക്കൂ. വള്ളത്തിൽ എൻജിൻ പിടിപ്പിക്കാൻ വില തിരക്കി. 30,000 രൂപയോളം വരുമെന്നു കണ്ടതോടെ ഒന്നിന് 200 രൂപ വിലവരുന്ന 12 ഓയിൽ ക്യാൻ സംഘടിപ്പിച്ചു. ആപ്പാഞ്ചിറയിൽ സുഹൃത്തായ കൃഷ്ണകുമാറിന്റെ വർക് ഷോപ്പിൽ ഇത് എത്തിച്ച് ജലബൈക്കിന്റെ നിർമാണം ആരംഭിച്ചു. പഴയ ബൈക്കിന്റെ പിൻചക്രം മാറ്റി തുഴയാൻ പറ്റുന്ന ചക്രം പിടിപ്പിച്ച് ആപ്പാഞ്ചിറയ്ക്കു…
Read Moreജോർജ്കുട്ടി വീണ്ടുമെത്തുന്നു: പ്രതീക്ഷകളോടെ ദാസ് തൊടുപുഴ
ടി.പി.സന്തോഷ്കുമാർതൊടുപുഴ: മലയാളികളുടെ മനസിൽ ഇടം നേടിയ ജോർജ്കുട്ടിയും കുടുംബവും വീണ്ടും തൊടുപുഴയിലെത്തുന്പോൾ മനസു കൊണ്ട് ഏറെ ആഹ്ലാദിക്കുകയാണ് ദാസ് തൊടുപുഴയെന്ന ലൊക്കേഷൻ മാനേജർ. കോവിഡും ലോക്ക് ഡൗണും ദാസിനെപ്പോലുള്ള സിനിമ പ്രവർത്തകരുടെ ജീവിതപാതയിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയായിരുന്നു. ഇതോടെ കടുത്ത പ്രതിസന്ധിയിലായിരുന്നു ദാസിനെപ്പോലെയുള്ള ലൊക്കേഷൻ മാനേജർമാരും ആർട്ട് വർക്ക് ചെയ്യുന്നവരും. വീണ്ടും ഷൂട്ടിംഗുകൾ പുനരാരംഭിക്കുന്നത് ഏറെ പ്രതീക്ഷയോടെയാണ് ഇവർ കാണുന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത മെഗാ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം- 2 വിന്റെ ഷൂട്ടിംഗ് ഈ മാസം അഞ്ചിനാണ് തൊടുപുഴയിൽ ആരംഭിക്കുന്നത്. എറണാകുളം , തൊടുപുഴ എന്നിവിടങ്ങളിൾ പ്രധാന ലൊക്കേഷൻ ആകുന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ ദാസ്. ഇദ്ദേഹം ലൊക്കേഷൻ മാനേജരാകുന്ന 155-ാമത്തെ സിനിമയാണ് ദൃശ്യം-2. വീട് മോഡിഫിക്കേഷൻകഴിഞ്ഞ 21 ന് എറണാകുളത്ത്…
Read More