വീ​ട്ടു​മു​റ്റ​ത്തു പ്ര​തി​മ സ്ഥാ​പി​ച്ച് ഗാ​ന്ധി​ജി​ക്ക് ആ​ദ​ര​വ്…

പാ​ലാ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ നൂറാം വാ​ർ​ഷി​ക​ത്തി​ലെ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ വീ​ട്ടു​മു​റ്റ​ത്ത് ഗാ​ന്ധി​പ്ര​തി​മ സ്ഥാ​പി​ച്ച് ആ​ദ​ര​വ്.

മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ബി ജെ. ​ജോ​സാ​ണ് വീട്ടു​മു​റ്റ​ത്തു പ്ര​തി​മ സ്ഥാ​പി​ച്ച് ഗാ​ന്ധി​ജി​ക്ക് ആ​ദ​ര​വ് ന​ൽ​കു​ന്ന​ത്. മുനി​സി​പ്പാ​ലി​റ്റി​യി​ലെ എട്ടാം വാ​ർ​ഡാ​യ കൊ​ച്ചി​ട​പ്പാ​ടി​യി​ലാ​ണ് റോ​ഡി​ന് അ​ഭി​മു​ഖ​മാ​യി പ്ര​തി​മ സ്ഥാ​പി​ച്ച​ത്.

ശി​ല്പി മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി ഡോ. ​ബി​ജു ജോ​സ​ഫാ​ണ് ഗാ​ന്ധി​ജി​യു​ടെ പ്ര​തി​മ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. അ​ർ​ധ​കാ​യ പ്രതി​മ​യ്ക്ക് മൂ​ന്ന​ടി ഉ​യ​ര​മു​ണ്ട്.

ഇ​തോ​ടൊ​പ്പം സ​ബ​ർ​മ​തി​യി​ലെ മ​ണ്ണും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​തി​മ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പീ​ഠ​മു​ൾ​പ്പെ​ടെ​യു​ള്ള​വ വി​വി​ധ​യാ​ളു​ക​ൾ സം​ഭാ​വ​ന ചെ​യ്യു​ക​യാ​യി​രു​ന്നു. ശ്ര​മ​ദാ​ന​മാ​യി​ട്ടാണ് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മ​ദ്യ​ക്കു​പ്പി​ക​ളി​ൽ ഗാ​ന്ധി​ജി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത​തി​നെ​തി​രെ എ​ബി ജെ. ​ജോ​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ, ചെ​ക്ക് റി​പ്പ​ബ്ലി​ക് എ​ന്നീ രാ​ജ്യ​ങ്ങ​ൾ അ​വ മാ​റ്റി​യി​രു​ന്നു.

മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്നാ​നി ലോ​യേ​ഴ്സ് ചേം​ബ​ർ റൂ​ട്ടി​ൽ ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ച സ്ഥ​ല​ത്ത് സ്ഥാ​പി​ക്കു​ന്ന എ​ട്ട​ടി ഉ​യ​ര​മു​ള്ള ഗാ​ന്ധി​ജി​യു​ടെ വെ​ങ്ക​ല പ്ര​തി​മ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

ഗാ​ന്ധി​ജി​യു​ടെ നൂ​റ്റ​ന്പ​താ​മ​ത് ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണു പ്ര​തി​മാ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. കൊ​ച്ചി​ട​പ്പാ​ടി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ർ​ധ​കാ​യ പ്ര​തി​മ ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മാ​ണി സി. ​കാ​പ്പ​ൻ എംഎ​ൽഎ ​അ​നാ​വ​ര​ണം ചെ​യ്യും.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എബി ജെ. ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ കു​ര്യാ​ക്കോ​സ് പ​ട​വ​ൻ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ടോ​ണി തോ​ട്ടം, ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്, സാ​ബു ഏ​ബ്ര​ഹാം, അ​നൂ​പ് ചെ​റി​യാ​ൻ, സാംജി പ​ഴേ​പ​റ​ന്പി​ൽ, ബേ​ബി സൈ​മ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. തു​ട​ർ​ന്നു പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തും.

Related posts

Leave a Comment