നില മെച്ചപ്പെട്ടു, പോരും തുടങ്ങി; കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള അടിപിടി വീണ്ടും തലപൊക്കന്നു

ക​റു​ക​ച്ചാ​ൽ: ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ സ​ജീ​വ​മാ​യ​തോ​ടെ കെഎസ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും സ്വ​കാ​ര്യ ബ​സ് ജീ​വി​ന​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് വീ​ണ്ടും. സ​മ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് പ​ല​പ്പോ​ഴും ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള വാ​ക്കേ​റ്റ​ത്തി​ലും അ​ടി​പി​ടി​യി​ലും ക​ലാ​ശി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ക​റു​ക​ച്ചാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ൽ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രും സ്വ​കാ​ര്യ ബ​സ് ജീ​വന​ക്കാ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് പൊ​തു​ജ​ന​ത്തി​നു ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ച​ത്. ഇ​വി​ടെ ഗ​താ​ത​ഗ​വും സ്തം​ഭി​ച്ചു. കോ​ട്ട​യ​ത്തു നി​ന്നും കോ​ഴ​ഞ്ചേ​രി​യി​ലേ​ക്കു​ള്ള കെഎസ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​രെ ഇ​റ​ക്കി ക​റു​ക​ച്ചാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്നും പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ സ്വ​കാ​ര്യ ബ​സ് റോ​ഡി​നു മു​ന്നി​ലേ​ക്കു ക​യ​റി കു​റു​കെ ഇ​ടു​ക​യാ​യി​രു​ന്നു. സ​മ​യം സം​ബ​ന്ധി​ച്ചു​ള്ള​ കാ​ര്യ​ത്തി​ൽ സ്വ​കാ​ര്യ ബ​സ് ജി​വ​ന​ക്കാ​ർ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രോ​ട് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്നു കെഎസ്ആ​ർ​ടി​സി ഡ്രൈ​വ​റെ ക​യ്യേ​റ്റം ചെ​യ്യാ​നും ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും വാ​ഴൂ​ർ റോ​ഡി​ലും ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന​ത്. ക​റു​ക​ച്ചാ​ൽ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യാ​ണ് റോ​ഡി​ൽ കു​റു​കെ​ കി​ട​ന്ന…

Read More

ജിഷ്ണു ഹരിദാസിന്‍റെ തിരോധാനം: നാലുമാസം പിന്നിടുമ്പോൾ പ്രക്ഷോഭം ശക്തമാക്കാൻ രാഷ്ട്രീയ പാർട്ടികൾ

 വൈ​ക്കം: കു​ട​വെ​ച്ചൂ​ർ സ്വ​ദേ​ശി ജി​ഷ്ണു ഹ​രി​ദാ​സി​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കു​ന്നു. നാ​ലു മാ​സം മു​ന്പ് കാ​ണാ​താ​യ ജി​ഷ്ണു​വി​ന്‍റേതാ​യി സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം കോ​ട്ട​യം മ​റി​യ​പ​ള്ളി​യി​ൽ നി​ന്നും പോ​ലി​സ് ക​ണ്ടെ​ടു​ത്തെ​ങ്കി​ലും പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ പാ​ന​ൽ മൃ​തദേ​ഹാ​വ​ശി​ഷ്ട​ത്തി​ന്‍റെ പ​ഴ​ക്ക​ത്തി​ലും പ്രാ​യ​ത്തി​ലും സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേശി​ക്കു​ക​യാ​യി​രു​ന്നു. ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ല​മോ ജി​ഷ്ണു​വി​ന്‍റെ ഫോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട സൈ​ബ​ർ സെ​ൽ റി​പ്പോ​ർ​ട്ടോ ര​ണ്ടു മാ​സം പി​ന്നി​ട്ടി​ട്ടും ല​ഭി​ക്കാ​ത്ത​തി​നാ​ൽ കേ​സ് അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. 21 ദി​വ​സ​ങ്ങ​ൾ​ക്ക​കം ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം​ ന​ൽ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് ലാ​ബി​ൽ പ​രി​ശോ​ധ​ക​ർ കു​റ​ഞ്ഞ​തോ​ടെ പ​രി​ശോ​ധ​ന​ക​ളു​ടെ താ​ളം തെ​റ്റു​ക​യാ​യി​രു​ന്നു. ഡി​എ​ൻ​എ പ​രി​ശോ​ധ​ന ഫ​ലം ഉ​ട​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ വൈ​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ബി​ജെ​പി, വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യു​മ​ട​ക്കം…

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​റ്റി​ൽപ​റ​ത്തി കോ​ട്ട​പ്പാ​റ​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം! നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

തൊ​ടു​പു​ഴ: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​റ്റി​ൽപ​റ​ത്തി കോ​ട്ട​പ്പാ​റ വ്യൂ ​പോ​യി​ന്‍റി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ പ്ര​വാ​ഹം. സ​ന്ദ​ർ​ശ​ക​രു​ടെ മ​നം മ​യ​ക്കു​ന്ന ചേ​തോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളു​മാ​യി മ​ഞ്ഞി​ന്‍റെ വ​സ​ന്തം വി​രു​ന്നൂ​ട്ടു​ന്ന കോ​ട്ട​പ്പാ​റ​യു​ടെ സ​വി​ശേ​ഷ​ത കേ​ട്ട​റി​ഞ്ഞാ​ണ് ഇ​വി​ടേ​ക്ക് സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത്. വ​ണ്ണ​പ്പു​റം-മു​ള്ള​രി​ങ്ങാ​ട് റൂ​ട്ടി​ൽ മൂ​ന്ന് കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചാ​ൽ കോ​ട്ട​പ്പാ​റ​യി​ൽ എ​ത്താം. ഇ​വി​ടെ എ​ത്തി​യാ​ൽ മ​ഞ്ഞി​ന്‍റെ ദൃ​ശ്യ​മ​നോ​ഹാ​രി​ത​യും മ​രംകോ​ച്ചു​ന്ന ത​ണു​പ്പും ഇ​ളം​തെ​ന്ന​ലും കാ​ഴ്ച​ക്കാ​രെ വി​സ്മ​യി​പ്പി​ക്കും. ഇ​വി​ടെനി​ന്നു​ള്ള സൂ​ര്യോ​ദ​യ – അ​സ്ത​മ​യ ദൃ​ശ്യ​ങ്ങ​ൾ ക​ണ്‍​കു​ളി​ർ​ക്കെ ക​ണ്ടാ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ഏ​റെ​യാ​ണ്. പു​ല​ർ​ച്ചെ മൂന്നുമു​ത​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നുപോ​ലും മ​ഞ്ഞി​ന്‍റെ ദൃ​ശ്യ​ഭം​ഗി കാ​ണാ​ൻ സ​ഞ്ചാ​രി​ക​ൾ കോ​ട്ട​പ്പാ​റ​യി​ൽ എ​ത്തു​ന്നു​ണ്ട്. കോ​ട്ട​പ്പാ​റ കു​രി​ശു​പ​ള്ളി​ക്കു സ​മീ​പ​ത്തു​നി​ന്നും 150 മീ​റ്റ​ർ ന​ട​ന്നാ​ൽ ഇ​വി​ടെ​യെ​ത്താം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​മ്മ​ൻ​കു​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ കോ​ട്ട​പ്പാ​റ​യി​ലേ​ക്കാ​ണ് സ​ന്ദ​ർ​ശ​ക​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഈ ​തി​ര​ക്കുമൂ​ലം യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ കാ​ത്തുകി​ട​ക്കേ​ണ്ട…

Read More

കടത്തിണ്ണകളിലും വെയ്റ്റിംഗ് ഷെഡുകളിലുമൊക്കെ അന്തിയുറക്കം! തെ​രു​വി​ന്‍റെ ഗാ​യ​ക​ന് കൈ​ത്താ​ങ്ങുമായി കെഎസ്‌യു​

തൊ​ടു​പു​ഴ: ​ തെ​രു​വി​ന്‍റെ ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് ഗ​സ്നി​ക്ക് കെഎസ്‌യു​വി​ന്‍റെ കൈ​ത്താ​ങ്ങ്. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഗ​സ്നി ഏ​താ​നും നാ​ളു​ക​ളാ​യി തൊ​ടു​പു​ഴ മേ​ഖ​ല​യി​ലാ​ണ് ക്യാ​ന്പ് ചെ​യ്യു​ന്ന​ത്.​ ക​ട​ത്തി​ണ്ണ​ക​ളി​ലും വെ​യ്റ്റിം​ഗ് ഷെ​ഡു​ക​ളി​ലു​മാ​ണ് അ​ന്തി​യു​റ​ക്കം. ഒ​രാ​ഴ്ചമു​ൻ​പ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്പീ​ക്ക​റും മൈ​ക്കും രാ​ത്രി​യി​ൽ ആ​രോ മോ​ഷ്ടി​ച്ചു. ​ ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട​തോ​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻപോ​ലും വ​ക​യി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ ഇ​ദ്ദേ​ഹം കു​റ​ച്ചുദി​വ​സ​ങ്ങ​ളാ​യി ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ അ​ട​ക്ക​മു​ള്ള തൊ​ടു​പു​ഴ​യി​ലെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന​ത്.​ പ​ഴ​യ ബ​സ്‌സ്റ്റാന്‍ഡിലെ ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ പി​രി​വെ​ടു​ത്ത് ഗ​സ്നി​ക്ക് ചെ​റി​യൊ​രു സ്പീ​ക്ക​ർ വാ​ങ്ങി ന​ൽ​കി​യെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല.​ ക​ഴി​ഞ്ഞ ദി​വ​സം മി​നി സി​വി​ൽ സ്റ്റേ​ഷ​നുമു​ന്നി​ൽ കെഎസ്‌യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രവേ​ദി​യി​ൽനി​ന്നും രാ​ത്രി​യി​ൽ ക​വി​ത​ക​ളും ഗാ​ന​ങ്ങ​ളും ആ​ല​പി​ക്കു​ന്ന​തു കേ​ട്ട് മു​ഹ​മ്മ​ദ് ഗ​സ്നി അ​വി​ടെ​യെ​ത്തി ത​ന്‍റെ സ​ങ്ക​ടം പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്നു സ​മ​ര​വേ​ദി​യി​ൽ ഗാ​ന​ങ്ങ​ളും ആ​ല​പി​ച്ചു. സ​മ​ര​ത്തി​ന്‍റെ സ​മാ​പ​നയോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

Read More

വാ​​ഗ​​മ​​ണ്ണിൽ​​ മ​​റൈ​​ൻ അ​​ക്വേ​​റി​​യം വ​​രു​​ന്നു! സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ നി​​ന്നും 4000 അ​​ടി ഉ​​യ​​ര​​മു​​ള്ള വാ​​ഗ​​മ​​ണ്ണി​​ൽ ഇ​​നി സ​​മു​​ദ്ര​​മ​​ത്സ്യ​​ങ്ങ​​ളെ അ​​ടു​​ത്തു കാ​​ണാം

കോ​​ട്ട​​യം: സ​​മു​​ദ്ര​​നി​​ര​​പ്പി​​ൽ നി​​ന്നും 4000 അ​​ടി ഉ​​യ​​ര​​മു​​ള്ള വാ​​ഗ​​മ​​ണ്ണി​​ൽ ഇ​​നി സ​​മു​​ദ്ര​​മ​​ത്സ്യ​​ങ്ങ​​ളെ അ​​ടു​​ത്തു കാ​​ണാം. കേ​​ര​​ള വ​​നം വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ന്‍റെ വാ​​ഗ​​മ​​ണ്ണി​​ലെ ഓ​​ർ​​ക്കി​​ഡ് ഉ​​ദ്യാ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​ണ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ മ​​റൈ​​ൻ അ​​ക്വേ​​റി​​യം സ്ഥാ​​പി​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഫീ​​സി​​ബി​​ലി​​റ്റി ടെ​​സ്റ്റ് ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ച്ചു. വ​​ർ​​ണ​​മ​​നോ​​ഹ​​ര​​വും അ​​പൂ​​ർ​​വ​​വു​​മാ​​യ ക​​ട​​ൽ മ​​ത്സ്യ​​ങ്ങ​​ളും പ​​വി​​ഴപ്പു​​റ്റു​​ക​​ളും കാ​​ണാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ഒ​​രു​​ക്കു​​ന്ന​​ത്. വ​​നം വി​​ക​​സ​​ന കോ​​ർ​​പ​​റേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വാ​​ഗ​​മ​​ണ്‍- ഏ​​ല​​പ്പാ​​റ റൂ​​ട്ടി​​ൽ ഓ​​ർ​​ക്കി​​ഡ് ഉ​​ദ്യാ​​നം ന​​ല്ല രീ​​തി​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. ഇ​​വി​​ടെ​​യെ​​ത്തു​​ന്ന സ​​ഞ്ചാ​​രി​​ക​​ളെ ഓ​​ർ​​ക്കി​​ഡ് ഉ​​ദ്യാ​​ന​​ത്തി​​ലേ​​ക്ക് ആ​​ക​​ർ​​ഷി​​ക്കാ​​നാ​​ണ് കോ​​ർ​​പ​​റേ​​ഷ​​ന്‍റെ പ​​ദ്ധ​​തി. കൊ​​ല്ല​​ത്തും കോ​​ഴി​​ക്കോ​​ടും നി​​ല​​വി​​ൽ മ​​റൈ​​ൻ അ​​ക്വേ​​റി​​യം ഉ​​ണ്ടെ​​ങ്കി​​ലും മ​​ല​​മു​​ക​​ളി​​ൽ മ​​റൈ​​ൻ അ​​ക്വേ​​റി​​യം ആ​​ദ്യ​​ത്തേ​​താ​​ണ്. അ​​ക്വേ​​റി​​യ​​ത്തി​​നൊ​​പ്പം സി​​ക്സ് ഡി ​​മ​​ൾ​​ട്ടി ഡ​​യ​​മ​​ണ്‍​ഷ്യ​​ൻ തി​​യ​​റ്റ​​റും കോ​​ർ​​പ​​റേ​​ഷ​​ൻ സ്ഥാ​​പി​​ക്കു​​ന്നു​​ണ്ട്. സി​​ക്സ് ഡി ​​സി​​നി​​മ​​ക​​ൾ അ​​തി​​ന്‍റെ ത​​നി​​മ ഒ​​ട്ടും ചോ​​രാ​​ത്ത രീ​​തി​​യി​​ൽ കാ​​ണാ​​നും ആ​​സ്വ​​ദി​​ക്കാ​​നു​​മാ​​യി​​ട്ടാ​​ണ് തി​​യ​​റ്റ​​ർ സ്ഥാ​​പി​​ക്കു​​ന്ന​​ത്. സ്ഫ​​ടി​​ക ടാ​​ങ്കു​​ക​​ളി​​ലൂ​​ടെ മ​​ത്സ്യ​​ങ്ങ​​ളെ വ​​ള​​രെ അ​​ടു​​ത്ത്…

Read More

സിഎംഎസ് സ്കൂളിൽ ഒരു വർഷത്തിനിടെ മൂന്നാമത്തെ മോഷണം; സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്ക് ഉ​ൾ​പ്പെ​ടെ കവർന്നു

കോ​​ട്ട​​യം: ചാ​​ലു​​കു​​ന്ന് സി​​എം​​എ​​സ് ഹൈ​​സ്കൂ​​ളി​​ൽ ഒ​​രു വ​​ർ​​ഷ​​ത്തി​​നി​​ടെ മൂ​​ന്നാ​​മ​​ത്തെ മോ​​ഷ​​ണം. സി​​സി​​ടി​​വി ഹാ​​ർ​​ഡ് ഡി​​സ്ക് ഉ​​ൾ​​പ്പെ​​ടെ മോ​​ഷ്ടാ​​വ് ക​​വ​​ർ​​ന്നു. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നു ​​സ്കൂ​​ൾ തു​​റ​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണു മോ​​ഷ​​ണ​വി​​വ​​രം അ​​റി​​യു​​ന്ന​​ത്. സ്കൂ​​ളി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന അ​​ര​​ല​​ക്ഷം രൂ​​പ വി​​ല വ​​രു​​ന്ന ഡി​​എ​​സ്എ​​ൽ കാ​​മ​​റ, സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ, സി​​സി​​ടി​​വി ഹാ​​ർ​​ഡ് ഡി​​സ്ക് എ​​ന്നി​​വ മോ​​ഷ്ടി​​ക്ക​​പ്പെ​​ട്ടു. പ​​ണ​​മൊ​​ന്നും അ​​പ​​ഹ​​രി​​ച്ചി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഓ​​ഗ​​സ്റ്റി​​ൽ സ്കൂ​​ളി​​ലെ അ​​ല​​മാ​​ര​​യി​​ൽ​​നി​​ന്ന് 30,000 രൂ​​പ​​യും സെ​​പ്റ്റം​​ബ​​റി​​ൽ 60,000 രൂ​​പ​​യും ക​​വ​​ർ​​ന്നി​​രു​​ന്നു. തു​​ട​​ർ​​ന്നു സ്കൂ​​ളി​​ൽ സി​​സി​​ടി​​വി കാ​​മ​​റ സ്ഥാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം രാ​​ത്രി സ്ഥ​​ല​​ത്തെ​​ത്തി​​യ മോ​​ഷ്ടാ​​വ് സ്കൂ​​ളി​​ന്‍റെ ഗ്രി​​ല്ല് ത​​ക​​ർ​​ക്കാ​​തെ സ​​മീ​​പ​​ത്തു പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന ബ​​സി​​ന്‍റെ മു​​ക​​ളി​​ലൂ​​ടെ ക​​യ​​റി​​ൽ ഷേ​​ഡ് വ​​ഴി​​യാ​​ണു സ്കൂ​​ളി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. ഓ​​ഫീ​​സ് ഉ​​ൾ​​പ്പെ​​ടെ മൂ​​ന്നു മു​​റി​​യു​​ടെ ക​​ത​​കു ത​​ക​​ർ​​ത്ത മോ​​ഷ്ടാ​​വ് ലൈ​​ബ്ര​​റി, ലാ​​ബോ​​റ​​ട്ട​​റി, സ്റ്റാ​​ഫ് റൂം ​​എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക​​യ​​റു​​ക​​യും മു​​റി അ​​ല​​ങ്കോ​​ല​​മാ​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. സ്കൂ​​ൾ അ​​ധി​​കൃ​​ത​​ർ…

Read More

നേരത്തെയാകാമായിരുന്നു..! യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ കെഎസ്ആർടിസിയുടെ പുതിയ തന്ത്രം ഏറ്റു

കോ​ട്ട​യം: യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ സ​ജ്ജ​മാ​ക്കു​ന്ന പു​ത്ത​ൻ സം​വി​ധാ​ന​ങ്ങ​ൾ​ക്കു മി​ക​ച്ച പ്ര​തി​ക​ര​ണ​മെ​ന്ന് കെഎസ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ.  യാ​ത്രാ​ക്കാ​രെ ബ​സി​ൽ വി​ളി​ച്ചു ക​യ​റ്റാ​ൻ കെഎ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രെ​ത്തു​ന്ന രീ​തി​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ ജി​ല്ല​യി​ൽ ഒ​രു​ക്കി​യ​ത്. എ​ല്ലാ​യി​ട​ത്തും നി​ർ​ത്തു​ന്ന അ​ണ്‍​ലി​മി​റ്റ​ഡ് കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു പു​റ​മേ​യാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ എ​ന്ന​ പോ​ലെ ഓ​രോ ബ​സ് റൂ​ട്ടി​ലെയും സ്ഥ​ല​ങ്ങ​ൾ വി​ളി​ച്ചു പ​റ​ഞ്ഞ് ആ​ളെ ക​യ​റ്റു​ന്ന സം​വി​ധാ​ന​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. ഇ​തി​നാ​യി ഡ്രൈ​വ​റും ക​ണ്ട​ക്ട​റും നി​ര​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് കാ​ല​ത്ത് കെഎസ്ആ​ർ​ടി​സി​യെ ക​ര​ക​യ​റ്റാ​നാ​യി മാ​നേ​ജ്മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യ പോ​യി​ന്‍റ് ഡ്യൂ​ട്ടി​ക്കാ​ണ് ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​യി​ലും തു​ട​ക്ക​മാ​യ​ത്. ജി​ല്ല​യി​ലെ ഏ​ഴു ഡി​പ്പോ​ക​ളി​ലെ അ​ധി​കം വ​രു​ന്ന 49 ജീ​വ​ന​ക്കാ​രെ​യാ​ണ് പോ​യി​ന്‍റ് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി തി​ര​ക്കേ​റി​യ ജം​ഗ്ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ സേ​വ​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ബസിൽ ആ​ളെ ക​യ​റ്റു​വാ​ൻ ന​ട​ത്തി​യ മാ​തൃ​ക​യാ​ണ് കെഎ​സ്ആ​ർ​ടി​സി​യും പി​ന്തു​ട​രു​ന്ന​ത്. കോ​ണ്‍ വേ​യാ​യി കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും പോ​യി​ന്‍റ്…

Read More

സമ്പൂർണ‘വലതുപക്ഷം’! ആ​ദി​ത്യ​പു​രം കു​ഴി​പ്പി​ൽ കെ.​എ. തോ​മ​സി​ന്‍റെ ഹൃ​ദ​യം മാ​ത്ര​മ​ല്ല ക​ര​ളും പ്ലീ​ഹ​യും മ​റ്റ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​ല്ലാം വ​ല​തുവശം ചേർന്ന്….

ബി​ജു ഇ​ത്തി​ത്ത​റ ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ ടൗ​ണി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന തോ​മ​സി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ​റി​യ​ണ​മെ​ങ്കി​ൽ വ​ല​തു​ഭാ​ഗ​ത്തെ നെ​ഞ്ചി​ൽ കൈ ​വ​യ്ക്ക​ണം. കാ​ര്യ​മ​റി​യാ​തെ ഇ​ട​തു നെ​ഞ്ചി​ൽ കൈ ​വ​ച്ചാ​ൽ ഡോ​ക്ട​റാ​ണെ​ങ്കി​ൽ പോ​ലും ഞെ​ട്ടും. കൈ​യു​ടെ കു​ഴ​പ്പ​മാ​ണെ​ന്നു ക​രു​തി സ്റ്റെ​ത​സ്-​കോ​പ്പ് വ​ച്ചാ​ലും ഹൃ​ദ​യം ഇ​ടി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​നാ​വി​ല്ല. തോ​മ​സി​ന് ഹൃ​ദ​യം ഇ​ല്ലാ​ത്ത​ത​ല്ല ആ​രൂ​ടെ​യും ഈ ​ഞെ​ട്ട​ലി​ന് കാ​ര​ണം. ഇ​ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യം ഇ​രി​ക്കു​ന്ന​ത് വ​ല​തു വ​ശ​ത്താ​യ​തു കൊ​ണ്ടാ​ണ്. ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മേ വ​ല​തു​വ​ശ​ത്ത് ഹൃ​ദ​യം വ​രാ​റു​ള്ളൂ. ആ​ദി​ത്യ​പു​രം കു​ഴി​പ്പി​ൽ കെ.​എ. തോ​മ​സി​ന്‍റെ (67) ഹൃ​ദ​യം മാ​ത്ര​മ​ല്ല ക​ര​ളും പ്ലീ​ഹ​യും മ​റ്റ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​ല്ലാം വ​ല​തു വ​ശ​ത്താ​ണ്. പ​ത്താം വ​യ​സി​ൽ കാ​ലി​ലെ സ​ന്ധി​ക​ൾ​ക്ക് നീ​രും വേ​ദ​ന​യും വ​ന്ന​പ്പോ​ൾ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹൃ​ദ​യ​വും മ​റ്റു ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും വ​ല​തു വ​ശ​ത്താ​ണെ​ന്ന യാ​ഥാ​ർ​ഥ്യം തോ​മ​സ് തി​രി​ച്ച​റി​ഞ്ഞ​ത്. സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ഹൃ​ദ​യ​വും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളും ഇ​രി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു ഭാ​ഗ​ത്താ​ണ്.…

Read More

സന്തോഷ്കുമാറിനെ ആരെങ്കിലും അപായപ്പെടുത്തിയോ ? ട്രെ​യി​നി​ൽ നി​ന്നും വീ​ണു​ണ്ടാ​കു​ന്ന മു​റി​വ​ല്ല ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മ​ണ​ർ​കാ​ട്: ക​ർ​ണാ​ട​ക​യി​ലെ റ​യി​ൽ​വേ ട്രാ​ക്കി​ൽ മ​ണർകാ​ട് സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ. ക​ഴി​ഞ്ഞ 22നാ​ണ് താ​ന്നി​ക്ക​ൽ സ​ന്തോ​ഷ് കു​മാ​റി(51)നെ ​ക​ർ​ണാ​ട​ക​യി​ലെ മ​ൻ​കി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ റ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ മ​ധ്യേ​യാ​ണ് സ​ന്തോ​ഷ് കു​മാ​ർ മ​ര​ണ​പ്പെ​ട്ട​ത്. ടെ​ക്നി​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്തോ​ഷ് കു​മാ​ർ വ​ർ​ഷ​ങ്ങ​ളാ​യി ഡ​ൽ​ഹി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭാ​ര്യ​യും മ​ക​നും നേ​ര​ത്തെ ത​ന്നെ നാ​ട്ടി​ലേ​ക്കു പോ​ന്ന​തി​നാ​ൽ 22ന് ​ഒ​റ്റ​യ്ക്കാ​ണ് സ​ന്തോ​ഷ് കേ​ര​ള​ത്തി​ലേ​ക്കു ട്രെ​യി​ൻ മാ​ർ​ഗം യാ​ത്ര തി​രി​ച്ച​ത്. യാ​ത്രാ വേ​ള​യി​ൽ 22നു ​രാ​വി​ലെ​ വ​രെ ബ​ന്ധു​ക്ക​ളു​മാ​യി സ​ന്തോ​ഷ് മൊ​ബൈ​ലി​ൽ സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​യ നി​ല​യി​ലാ​യി​രു​ന്നു. 23നാ​ണ് മ​ര​ണ വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഗേ​ജും മ​റ്റു…

Read More

‘കുരങ്ങനാണത്രേ… കുരങ്ങൻ’; ജനവാസ മേഖലയിൽ അവൻ താണ്ഡവമാടുന്നു 

അ​യ​ർ​ക്കു​ന്നം: ജ​ന​വാ​സ മേ​ഖ​ല​യിൽ എ​ത്തിയ കു​ര​ങ്ങ​ൻ ഉ​ണ്ടാ​ക്കു​ന്ന പൊ​ല്ലാ​പ്പു​ക​ൾ ചി​ല്ല​റ​യ​ല്ല. കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്തും അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തും അ​തി​രി​ടു​ന്ന ക​ല്ലി​ട്ടു​ന​ട-​പാ​ദു​വ റോ​ഡി​ലെ മു​ണ്ട​യ്ക്ക​ൽ ക​ട​വ്, മു​ട​പ്പാ​ല ഭാ​ഗ​ങ്ങ​ളി​ലാ​ണ് കു​ര​ങ്ങി​ന്‍റെ ശ​ല്യ​മു​ള്ള​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​വി​ടെ​യെ​ത്തിയ കു​ര​ങ്ങ​ൻ പ്ര​ദേ​ശ​ത്തെ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മു​ട​പ്പാ​ല പോ​ള​യ്ക്ക​ൽ സു​ന്ദ​ര​രാ​ജ​ന്‍റെ പു​ര​യി​ട​ത്തി​ലെ ക​രി​ക്ക്, വാ​ഴ​ക്കു​ല എ​ന്നി​വ പി​ഴു​തെ​ടു​ത്തു ന​ശി​പ്പി​ച്ച കു​ര​ങ്ങ​ൻ പ്ര​ദേ​ശ​ത്താ​കെ ക​റ​ങ്ങി ന​ട​ന്നു കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും നാ​ട്ടു​കാ​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കു​ക​യു​മാ​ണ്. വ​ട​ക്കേ​മു​റി അ​നി, കൂ​ട​ത്തി​നാ​ൽ ദി​ലീ​പ് എ​ന്നി​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലും കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് നാ​ശ​മു​ണ്ടാ​ക്കി.മു​ണ്ട​യ്ക്ക​ൽ ക​ട​വി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും കു​ര​ങ്ങ​ൻ ശ​ല്യ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. ക​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി വ​ച്ചി​രു​ന്ന പ​ഴ​ക്കു​ല​യി​ൽ​നി​ന്നു പ​ഴം ഇ​രി​ഞ്ഞു​കൊ​ണ്ടു​പോ​കു​ന്ന​തും പ​തി​വാ​ണ്. മു​ട​പ്പാ​ല ജം​ഗ്ഷ​നി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ലും കു​ര​ങ്ങ​ൻ നാ​ശ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. കു​ര​ങ്ങ​ൻ എ​ങ്ങ​നെ ഇ​വി​ടെ​യെ​ത്തി​യെന്ന് അ​റി​യി​ല്ല. പൈ​നാ​പ്പി​ൾ ക​യ​റ്റാ​ൻ മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്ന് ഇ​വി​ടെ​യെ​ത്തി​യ ലോ​റി​ക​ളി​ലാ​കാം കു​ര​ങ്ങ​ൻ എ​ത്തി​യ​തെ​ന്നു ക​രു​തു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.…

Read More