തൊടുപുഴ: വെണ്ണിയാനി ഭാഗത്തു നിന്നു 70 ലിറ്റർ വാറ്റുചാരായവും 400 ലിറ്റർ വാഷും പിടികൂടി. സംഭവത്തിൽ വീട്ടുടമസ്ഥനായ കാള കുടുങ്കൽ വീട്ടിൽ രാജേന്ദ്രൻ മകൻ സത്യരാജിന്റെ പേരിൽ കേസെടുത്തു. ഗ്യാസ് കുറ്റി, സ്റ്റൗ, 500 ലിറ്ററിന്റെ ടാങ്ക്, പാത്രങ്ങൾ എന്നിവയും കണ്ടെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈ വിനോടനുബന്ധിച്ചാണ് റെയ്ഡ് നടത്തിയത്. ഇടുക്കി എക്സൈസ് ജില്ലാ കൺട്രോൾ റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എക്സൈസ് ഇൻസ്പെക്ടർ ശ്രീ.സുനിൽ ആന്റോ പ്രിവൻ്റീവ് ഓഫീസർ സാവിച്ചൻ മാത്യു. സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ്, ദിലീപ്, സുമേഷ്, സിന്ധു. എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
Read MoreCategory: Kottayam
ഉപേക്ഷിച്ചിട്ടു പോയാൽ മതിയോ, നീക്കം ചെയ്യണ്ടേ? ഇടുങ്ങിയ റോഡിൽ മാർഗ തടസം ഉണ്ടാക്കി വൈദ്യുതി പോസ്റ്റുകൾ
വൈക്കം: വഴിയരികിൽ ഉപേക്ഷിച്ചിട്ടിരിക്കുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. വൈക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വഴിയോരത്ത് കെഎസ്ഇ ബി ഇട്ടിരിക്കുന്ന പോസ്റ്റുകളാണ് നീക്കം ചെയ്യണമെന്ന ആവശ്യമുയർന്നിരിക്കുന്നത്. വീതി കുറഞ്ഞ റോഡിന്റെ ഓരത്തു കിടക്കുന്ന പോസ്റ്റുകൾ പലപ്പോഴും വാഹനാപകടങ്ങൾക്കും ഇടയാക്കുകയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേ നടയിൽ വഴിയോരത്തു കിടക്കുന്ന പോസ്റ്റ് അപകടക്കെണിയാകുകയാണ്. പോസ്റ്റ് നീക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreറോഡുകൾ അടച്ചോ, പക്ഷേ മുന്നറിയിപ്പു നൽകണം; എംസി റോഡിൽ നിന്നു അതിരമ്പുഴയിലേക്കുള്ള റോഡ് അടച്ചത് ഇടയ്ക്ക് വച്ച്;പിന്നീടുണ്ടായ ദുരിതത്തെക്കുറിച്ച് വണ്ടിക്കാർ പറഞ്ഞതിങ്ങനെ…
കോട്ടയം: കണ്ടെയ്ൻമെന്റ് സോണുകളിലെ റോഡുകൾ അടയ്ക്കുന്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യമുയരുന്നു. അതിരന്പുഴ പഞ്ചായത്തിലെ വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായതോടെ ഏറ്റുമാനൂരിൽ നിന്നും അതിരന്പുഴയ്ക്കുള്ള റോഡ് അടച്ചിരുന്നു. ഇതു കഴിഞ്ഞ ദിവസം തുറന്നു നല്കുകയും ചെയ്തിരുന്നു. എറണാകുളം ഭാഗത്തേക്കു പോകുന്ന സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള ഇതിലെ പോവുകയും ചെയ്തിരുന്നു. എന്നാൽ ഇന്നു രാവിലെ മുതൽ വീണ്ടും റോഡ് അടച്ചതോടെ ഇതറിയാതെ എത്തിയ സ്വകാര്യ ബസുകൾ ഏറ്റുമാനൂർ നിന്നും തിരിഞ്ഞു അതിരന്പുഴ റോഡിൽ പ്രവേശിക്കുകയും ചെയ്തു. അല്പ ദൂരം പിന്നിട്ടപ്പോഴാണ് റോഡ് അടച്ചിരിക്കുകയാണെന്നു കണ്ടത്. ഇതോടെ തിരികെ എംസി റോഡ് വഴി പോകേണ്ട സാഹചര്യമുണ്ടായി. ഏറ്റുമാനൂർ നഗരത്തിൽ നിന്നും അതിരന്പുഴ റോഡിലേക്കു തിരിയുന്ന സ്ഥലത്ത് തന്നെ റോഡ് അടച്ചിരിക്കുകയാണെന്ന് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
Read Moreമണിമല റോഡിലെ സിനിമാ സ്റ്റൈൽ മോഷണം: കൂട്ടുപ്രതികൾ മുങ്ങിയത് പലവഴിക്ക്; ഒറ്റവലയിൽ കുടുക്കാൻ തന്ത്രവുമായി പോലീസ്
മണിമല: സിനിമാ സ്റ്റെലിൽ കാർ തടഞ്ഞു നിർത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ പ്രതിയുടെ കൂട്ടാളികളെ കണ്ടെത്താൻ കഴിയാതെ പോലീസ്. കഴിഞ്ഞ ആറിനു പുലർച്ചെ കൊടുങ്ങൂർ-മണിമല റോഡിൽ മണിമലയ്ക്കു സമീപമാണ് സംഭവം. ചാമംപതാലിലുള്ള കോഴിഫാമിലെ ജീവനക്കാരായ വലിയകാവിൽ പൂച്ചെടിയിൽ ജെഫിൻ പി. ജെയിംസ് (24), വലിയകാവ് കുപ്പയ്ക്കൽ റോണി മാത്യു (23) എന്നിവരെ കാർ തടഞ്ഞു നിർത്തി മർദിച്ചു ഭീഷണപ്പെടുത്തിയശേഷം ഇവരുടെ പക്കലുണ്ടായിരുന്ന കളക്ഷൻ തുകയായ അഞ്ചു ലക്ഷം രൂപ ഒരു സംഘം തട്ടിയെടുത്തത്. സംഭവത്തിൽ കേസിലെ പ്രധാന പ്രതി കറുകച്ചാൽ ഏഴുംകാല തുരുത്തിക്കാട്ടിൽ അലക്സ് ജോസഫി (31 )നെ മണിമല പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചെങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അല്കസാണ് പണം തട്ടിയെടുക്കാനുള്ള പദ്ധതി തയാറാക്കിയതെന്നാണ് പോലീസ് പറയുന്നത്. പണം തട്ടിയെടുത്തശേഷം സംഘത്തിലുണ്ടായിരുന്നവർ പല സ്ഥലങ്ങളിലേക്കു…
Read Moreസിനിമാ സ്റ്റെലില് കാര് തടഞ്ഞു നിര്ത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത സംഭവം! കൂട്ടുപ്രതികള് മുങ്ങി
മണിമല: സിനിമാ സ്റ്റെലിൽ കാർ തടഞ്ഞു നിർത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് പിടികൂടി. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു. കറുകച്ചാൽ ഏഴുംകാല തുരുത്തിക്കാട്ടിൽ അലക്സ് ജോസഫ്(31 )ആണ് പിടിയിലായത്. കഴിഞ്ഞ ആറിനു പുലർച്ചെ കൊടുങ്ങൂർ-മണിമല റോഡിൽ മണിമലയ്ക്കു സമീപമായിരുന്നു സംഭവം. ചാമംപതാലിലുള്ള കോഴിഫാമിലെ ജീവനക്കാരായ വലിയകാവിൽ പൂച്ചെടിയിൽ ജെഫിൻ പി. ജെയിംസ് (24), വലിയകാവ് കുപ്പയ്ക്കൽ റോണി മാത്യു (23) എന്നിവരെയാണ് മർദിച്ചു ഭീഷണപ്പെടുത്തിയശേഷം ഇവരുടെ പക്കലുണ്ടായിരുന്ന കളക്ഷൻ തുകയായ അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തത്. നാളുകളായി അലക്സ് ഉൾപ്പെടുന്ന സംഘത്തിനു കോഴിഫാമിലെ ജീവനക്കാർ പണവുമായി പോകുന്ന കാര്യം അറിയാമായിരുന്നു. തുടർന്ന് ദിവസങ്ങളായി സംഘം യുവാക്കളുടെ യാത്രാ സമയവും മറ്റും നിരീക്ഷിച്ചു വരികയായിരുന്നു. പീന്നിട് ആളൊഴിഞ്ഞ സ്ഥലത്തുവച്ചു യുവാക്കളെ ആക്രമിച്ചു പണം തട്ടിയെടുക്കാനുള്ള പദ്ധതി തയാറാക്കി. ആദ്യം നടത്തിയ…
Read Moreമഴക്കുഴിയുമായി എം സി റോഡ്;ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു;ഏറ്റുമാനൂരിൽ കുഴിയിൽ വീണ് യുവാവ് മരിച്ചിരുന്നു
കോട്ടയം: വീണ്ടും എംസി റോഡിൽ അപകടക്കെണി. റോഡിലെ കുഴിയിൽ വീണു സ്കൂട്ടർ മറിഞ്ഞു സഹോദരങ്ങൾക്കു പരിക്കേറ്റു. ഈരാറ്റുപേട്ട സ്വദേശികളായ അബ്്ദുൾ ഖാദർ, അബദുൾ ഹായിദ് എന്നിവർക്കാണ് നിസാര പരിക്കേറ്റത്. ഇന്നു പുലർച്ചെ 5.45ന് എംസി റോഡിൽ അടിച്ചിറിയിലെ കാർ ഷോറൂമിനു സമീപമുള്ള വളവിലെ കുഴിയിലാണ് സ്കൂട്ടർ മറിഞ്ഞത്. ഈരാറ്റുപേട്ട സ്വദേശികൾ പുലർച്ചെ സ്കൂട്ടറിൽ കോട്ടയത്തിനു വരുന്പോൾ അടച്ചിറിയിലെ കാർ ഷോറൂമിനു മുന്നിലെത്തിയപ്പോൾ എതിർ ദിശയിൽ നിന്നുമെത്തിയ നാഷണൽ പെർമിറ്റ് ലോറി ലൈറ്റ് ഡിം ചെയ്യാതെ വന്നതോടെ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുഴിയിൽ വീണു മറിയുകയായിരുന്നു. തുടർന്നു ഇതുവഴിയെത്തിയവർ ചേർന്നാണ് പരിക്കേറ്റവരെ സഹായിച്ചത്. ദിവസങ്ങൾക്കു മുന്പു ഇവിടുത്തെ കുഴിയിൽ വീണു സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റിരുന്നു. തുടർന്ന് പൊതുമാരാമത്ത് അധികൃതർ ഇവിടുത്തെ കുഴികൾ കോണ്ക്രീറ്റ് ചെയ്ത് അടച്ചിരുന്നു. എന്നാൽ വെള്ളമെഴുക്കുള്ള ഇവിടുത്തെ കുഴികളിലിടിട്ട കോണ്ക്രീറ്റ് ഒഴുകി പോകുകയും ചെയ്തിരുന്നു. കുഴികൾ…
Read Moreകോവിഡ് വ്യാപനം നിയന്ത്രിച്ചേ പറ്റൂ, പോലീസ് രംഗത്തിറങ്ങി; തെറ്റ് ആവർത്തിച്ചാൽ പോലീസ് നടപടി ഇങ്ങനെ…
കോട്ടയം: ജില്ലയിലെ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു പോലീസ് കർശന നടപടി സ്വീകരിച്ചു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, മാസ്ക് കൃത്യമായി ധരിക്കാതിരിക്കുക, വ്യാപാര സ്ഥാപനങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കുക, ക്വാറന്റൈൻ ലംഘനം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിക്കാത്തവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നുണ്ട്. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് പോലീസിനു ലഭിച്ചിരിക്കുന്ന നിർദേശം. നിലവിൽ മാസ്ക് കൃത്യമായി ധരിക്കാത്തതിനു പിഴയീടാക്കിയവരുടെയും ക്വാറന്റൈൻ ലംഘിച്ചവരുടെയും ലിസ്റ്റ് പോലീസ് ശേഖരിച്ചുവരികയാണ്. തുടർന്നും ലിസ്റ്റിലുള്ളവർ മാസ്ക് കൃത്യമായ ധരിക്കാത്തതിനു പിടിക്കപ്പെട്ടാൽ 2000രൂപ പിഴയീടാക്കുമെന്ന് പോലീസ് പറഞ്ഞു. ക്വാറന്റൈൻ ലംഘിച്ചവരുടെ പേരിൽ വീണ്ടും പരാതി ലഭിച്ചാലും നടപടി കർശനമായിരിക്കും. കണ്ടെയ്ൻമെന്റ് സോണുകളിലും പോലീസ് കർശന നിരീക്ഷണമാണ് നടത്തുന്നത്. ഒരു കാരണവശാലും കണ്ടെയന്റ്മെന്റ് സോണുകളിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേക്കോ കടത്തിവിടില്ല. കോട്ടയം നഗരത്തിലും മാർക്കറ്റിലും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോലീസ് ഇന്നലെ പരിശോധകളും ബോധവത്ക്കരണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.…
Read Moreകരിമൂർഖന് പുലർച്ചെ വരെ കാവലിരുന്ന് ഫയർ ഉദ്യോഗസ്ഥരും വീട്ടുകാരും; ഒടുവിൽ വാവ സുരേഷ് എത്തിയപ്പോൾ പത്തിമടക്കി മൂർഖൻ
തൊടുപുഴ: വീടിന്റെ അലമാരയ്ക്കുള്ളിൽ കയറി ഒളിച്ച കരിമൂർഖനെ പിടികൂടാൻ വീട്ടുകാർ വിളിച്ചത് ഫയർഫോഴ്സിനെ. എന്നാൽ ഫയർഫോഴ്സ് വനംവകുപ്പിനെ വിവരമറിയിച്ചെങ്കിലും ഇവർ എത്താത്തതിനെ തുടർന്ന് മണിക്കൂറുകളോളം ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥർ പാന്പിനു കാവലിരുന്നു. ഒടുവിൽ വാവ സുരേഷെത്തി പാന്പിനെ പിടി കൂടിയപ്പോഴാണ് വീട്ടുകാർക്കും ഫയർഫോഴ്സിനു ആശ്വാസമായത്. ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. തൊടുപുഴ കുമാരമംഗലം പാറ സ്വദേശി വെട്ടിക്കാട്ടിൽ വിഷ്ണു ഓമനക്കുട്ടന്റെ വീട്ടിലെ അലമാരയ്ക്കുള്ളിലാണ് മൂർഖൻ കയറിയത്. വീട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. പാന്പിനെ പിടിക്കാൻ സംവിധാനമില്ലാത്ത ഫയർഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ ഇവർ എത്താൻ തയാറായില്ല. ഒടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാവ സുരേഷിനെ വിവരമറിയിച്ചു. എന്നാൽ വാവ സുരേഷ് ഈ സമയം ആലപ്പുഴയിൽ കിണറ്റിലകപ്പെട്ട പാന്പിനെ രക്ഷപെടുത്താനുള്ള ശ്രമത്തിലായിരുന്നു. ഇതിനു ശേഷം എത്തിക്കോളാമെന്നും മൂർഖൻ കടന്നു കളയാതെ നോക്കണമെന്നും…
Read Moreവേണ്ടാതെ കളഞ്ഞതാര്? മൂന്ന് ജില്ലകളിലെ പ്രസവ വിവരങ്ങൾ തേടി പിടിച്ചു; കുഞ്ഞുങ്ങൾ ഒപ്പമില്ലാത്തവരെ കണ്ടെത്താനുള്ള ശ്രമത്തിൽ വൈക്കം പോലീസ്
വൈക്കം: ചെന്പിലെ കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമീപ കാലത്ത് ജനിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ ആശുപത്രികളിൽ നിന്നുമാണ് കുട്ടികളുണ്ടായവരുടെ വിവരങ്ങൾ ശേഖരിച്ചത്. ഓഗസ്റ്റ് മൂന്നിനാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിനു 10 ദിവസം മാത്രമേ പ്രായമുള്ളൂവെന്നും കണ്ടെത്തിയിരുന്നു. പോലീസ് ശേഖരിച്ച ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കുഞ്ഞുങ്ങൾ ഒപ്പമില്ലാത്തവരെയാണ് ആദ്യഘട്ടത്തിൽ കണ്ടെത്താൻ ശ്രമിക്കുന്നത്. അതേസമയം ആശാ പ്രവർത്തകരോട് ഫോണിൽ ബന്ധപ്പെട്ടും പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും കേസുമായി ബന്ധപ്പെട്ട സൂചനകളൊന്നും ലഭിച്ചിട്ടില്ല. ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും മൃതദേഹം ഒഴുകിയെത്തിയതെന്ന നിഗമനവും പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പല ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാൽ മരണകാരണം വ്യക്തമാകുന്നതിനായി ആന്തരിക അവയവ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. കോവിഡ് പ്രതിരോധ…
Read Moreകോവിഡ് കാലം മുതലാക്കി മോഷ്ടാക്കൾ; രണ്ടാം വട്ടവും മുട്ടക്കള്ളനെ കിട്ടിയില്ല; മേക്കര എഗ് മാർട്ടിൽ നിന്നും ഇതുവരെ പോയത് 22,000 മുട്ട;
ചങ്ങനാശേരി: ചങ്ങനാശേരി മാർക്കറ്റിനടുത്തുള്ള വട്ടപ്പള്ളിയിലെ മേക്കര എഗ് മാർട്ടിൽ നിന്നും രണ്ടു പ്രാവശ്യമായി 22,000 മുട്ട മോഷണം പോയ സംഭവത്തിൽ പോലീസ് അന്വേഷണം നീളുന്നു. പ്രതികളെക്കുറിച്ചു സൂചനയില്ല. കഴിഞ്ഞ മൂന്നിനു പകലും പത്തിനു രാത്രിയിലുമാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്നിനു രാവിലെയാണ് കടയിൽ ആദ്യം മോഷണം നടന്നത്. 250 ഡ്രേകളിലെ 7500 മുട്ടയാണ് അന്ന് മോഷണം പോയത്. പോലീസിൽ അന്ന് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. പിന്നിട് 10നു രാത്രി 500ഡ്രേകളിൽ സൂക്ഷിച്ചിരുന്ന 15,000മുട്ടയാണ് മോഷണം പോയത്. ഒരുമാസം മുന്പ് മാർക്കറ്റിലെ ഇറച്ചിക്കടയ്ക്കു സമീപം കെട്ടിയിരുന്ന പോത്തിനെ മോഷ്ടിച്ച സംഭവവും നടന്നിരുന്നു. കോവിഡ്, വെള്ളപ്പൊക്ക ഡ്യൂട്ടികളിലേക്ക് പോലീസ് ശ്രദ്ധപതിപ്പിച്ചതോടെയാണ് മോഷ്ടാക്കൾ രംഗത്തെത്തിയത്. മോഷ്ടാക്കളെ അമർച്ച ചെയ്ത വ്യാപാര സ്ഥാപനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്താൻ ചങ്ങനാശേരി പോലീസ് കർശന നടപടികൾ…
Read More