മൂന്നാർ: പെട്ടിമുടിയില് ഇന്ന് നടത്തിയ തെരച്ചിലില് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 53 ആയി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില് മൂന്നു മൃതദേഹങ്ങള് കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരച്ചില് തുടരുകയാണ്. നേരത്തെ ലയങ്ങൾ നിന്നിരുന്ന സ്ഥലത്ത് ജെസിബി ഉപയോഗിച്ചുള്ള തെരച്ചിൽ പൂർത്തിയാക്കിയിരുന്നു. പത്തു പേരടങ്ങുന്ന ടീമുകളായി വിന്യസിച്ചായിരുന്നു തെരച്ചിൽ. അപകടം നടന്ന സ്ഥലത്തുനിന്നും കിലോമീറ്ററുകൾ മാറിയാണ് ചൊവ്വാഴ്ച പല മൃതദേഹങ്ങളും കണ്ടെത്തിയത്. എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാ ഡൈവിംഗ് ടീം, റവന്യു, ആരോഗ്യം, പഞ്ചായത്ത്, സന്നദ്ധപ്രവർത്തകർ, തമിഴ്നാട് വെൽഫെയർ തുടങ്ങിയ സംഘങ്ങളാണ് വിവിധയി ടങ്ങളിലെ തെരച്ചിലിനു നേതൃത്വം നൽകുന്നത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന്ചൊവ്വാഴ്ച തെരച്ചിൽ വൈകുന്നേരം നാലോടെ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും തെരച്ചിൽ ആരംഭിച്ചത്.
Read MoreCategory: Kottayam
വെള്ളക്കെട്ടിൽനിന്നും രക്ഷപ്പെടാൻ വെട്ടിച്ച ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചു മറിഞ്ഞു; യുവാവിന്റെ തലയിവൂടെ വാൻ കയറിയിറങ്ങി; ഞെട്ടിക്കുന്ന സംഭവം തെള്ളകത്ത്
കോട്ടയം: തെള്ളകത്ത് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികന്റെ തലയിലൂടെ പിക്കപ്പ് വാൻ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8.50നാണ് അപകടം. ഇരിങ്ങാലക്കുട സ്വദേശി ഷോബിൻ ജെയിംസിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 45 എച്ച് 4973 അപ്പാച്ചെ ബൈക്കാണു അപകടത്തിൽപ്പെട്ടത്. ബൈക്ക് ഓടിച്ച യുവാവ് എതിരേ വന്ന എയ്സ് പിക്കപ്പ് വാനിന് അടിയിൽപ്പെട്ടു. പിക്കപ്പ് വാന്റെ മുൻവശത്തെ ടയർ തലയിലൂടെ കയറി ഇറങ്ങി. അപകടം നടന്നയുടനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും യുവാവിനു ബോധം മറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വെള്ളക്കെട്ടിൽനിന്നും രക്ഷപ്പെടാൻ വെട്ടിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നുവെന്നു സമീപവാസികൾ പറയുന്നു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreപകൽ ചായക്കടയിൽ ജോലി, രാത്രിയിൽ മോഷണം; കുമാരനല്ലൂർ മക്കാ മസ്ജിദിലെ മോഷണത്തിലെ പ്രതിയെ പൊക്കി പോലീസ്
കോട്ടയം: കുമാരനല്ലൂർ മക്കാ മസ്ജിദ് നേർച്ചപ്പെട്ടി കുത്തി തുറന്നു മോഷണം നടത്തിയ പ്രതിയെ പിടികൂടിയെങ്കിലും മേഖലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ നടന്ന മറ്റു മോഷണക്കേസ് പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെ. കുമാരനല്ലൂരെ വ്യാപാര സ്ഥാപനങ്ങൾ, കാണിക്കമണ്ഡപം, ഭണ്ഡാരങ്ങൾ എന്നിവയിൽനിന്നും മോഷണം നടത്തിയവരെപ്പറ്റി യാതൊരു വിവരവുമില്ല. കൊല്ലം ആലുമൂട് ബിൻസി ഭവനിൽ ബിജു(52)വിനെയാണ് മക്കാ മസ്ജിദ് നേർച്ചപ്പെട്ടി കുത്തിത്തുറന്നു മോഷണം നടത്തിയതിനു ഗാന്ധിനഗർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നിന് രാത്രി 12.30നായിരുന്നു മോഷണം. സംഭവ സ്ഥലത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലായി 25ൽപ്പരം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. മറ്റൊരു കേസിൽ 2019ൽ ജയിൽ മോചിതനായശേഷം ചായക്കടകളിലും മറ്റുമായി പകൽ സമയം ജോലി ചെയ്തു രാത്രി കാലങ്ങളിൽ മോഷണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
Read Moreപ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളി ; പെട്ടിമുടിയിൽ ഇന്നും തെരച്ചിൽ തുടങ്ങി; ഇനി കണ്ടെത്താനുള്ളത് 21 പേരെക്കൂടി
മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കായി ഇന്നു രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. രാവിലെ എട്ടരയോടെയാണ് തെരച്ചിൽ പുനരാരംഭിച്ചത്. പ്രതികൂല കാലാവസ്ഥ കനത്ത വെല്ലുവിളി ഉയർത്തുകയാണെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് തെരച്ചിൽ നടക്കുന്നത്. ഇതുവരെ ദുരന്ത േഖലയിൽ നിന്നു കണ്ടെത്തിയത് 49 മൃതദേഹങ്ങളാണ്. ഇനി ഒൗദ്യോഗിക കണക്കുപ്രകാരം 21 പേരെയാണ് കണ്ടെത്താനുള്ളത്. ഇന്നലെ ആറു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. വിനോദിനി (14) രാജലക്ഷ്മി (12) പ്രതീഷ് (32) വേലുത്തായ് (58) ജോഷ്വ (13) വിജയലക്ഷ്മി (8) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ഇതിൽ വിനോദിനിയും രാജലക്ഷ്മിയും സഹോദരിമാരാണ്. ദുരന്ത സഥലത്തിനോട് ചേർന്നൊഴുകുന്ന് പുഴയിൽ നിന്നാണ് ഇന്നലെ ആറു മൃതദേഹങ്ങളും കണ്ടെത്തിയത്. അതിനാൽ ഇന്നും പുഴ കേന്ദ്രീകരിച്ചായിരിക്കും പ്രധാന പരിശോധന നടക്കുന്നത്. എന്നാൽ മണ്ണും പാറയും അടിഞ്ഞു കൂടിയ ദുരന്ത സ്ഥലത്ത് ജെസിബി ഉപയോഗിച്ച് കൂടുതൽ ആഴത്തിലും തിരച്ചിൽ നടക്കുന്നുണ്ട്. കഴിഞ്ഞ…
Read Moreമൂവാറ്റുപുഴയാറിലെ ജലം കമ്പിച്ചു നിൽക്കുന്നു; പടിഞ്ഞാറൻ മേഖലയിലെ വെള്ളം ഇറങ്ങാൻ വൈകുന്നത് ഒറ്റനീരുകാലമായതിനാലെന്ന് ഡോ. കെ.ജി. പദ്മകുമാർ
കോട്ടയം: കടലിലെ ഒറ്റനീരുകാലവും മൂവാറ്റുപുഴയാറിലെ ജലം കന്പിച്ചു നിൽക്കുന്നതും മൂലമാണ് ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽനിന്നും വെള്ളം ഇറങ്ങാൻ താമസം നേരിടുന്നതെന്ന് കുട്ടനാട് കായൽകൃഷി ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ. കടലിൽ ഇപ്പോൾ വേലിയേറ്റവും വേലിയിറക്കവും ഇല്ലാത്ത ഒറ്റനീരുകാലമാണ്. കറുത്തവാവിനും വെളുത്ത വാവിനും ഇടയിലുള്ള ഇക്കാലത്ത് കടൽ വെള്ളം വലിക്കുന്നത് കുറവാണ്. വേലിയേറ്റ സമയത്ത് നല്ലതുപോലെ കയറിവരുന്ന വെള്ളം വേലിയിറക്കത്തിൽ അതിവേഗത്തിൽ തിരിച്ചുപോകുന്നു. രണ്ടു മൂന്നു ദിവസം കൂടി ഒറ്റനീരുകാലം തുടരും. അതിനുശേഷം വെള്ളം ഇറങ്ങും. ഇപ്പോൾ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. വേഗം കുറവാണെന്നു മാത്രം. മൂവാറ്റുപുഴയാറിന്റെ തുടർച്ചയായ കരിയാർ, ഇത്തിപ്പുഴ, മുറിഞ്ഞപുഴ, പൂത്തോട്ട ആറുകളിൽ വെള്ളം നിറഞ്ഞുനിൽക്കുകയാണ്. ഈ വെള്ളവും തണ്ണീർമുക്കം ബണ്ടിന്റെ വടക്കുഭാഗത്തുകൂടിയാണ് കടലിലേക്ക് പോകുന്നത്. ഇതുമൂലം മീനച്ചിലാറ്റിലെ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിരിക്കുകയാണ്. ആറുകളിലും തോടുകളിലും പാടങ്ങളിലും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വൻതോതിൽ എക്കൽ…
Read Moreമഴയ്ക്കു നേരിയ ശമനമായെങ്കിലുംപടിഞ്ഞാറൻ മേഖല ഒറ്റപ്പെട്ട നിലയിൽ; ക്യാമ്പിലും ബന്ധുവീടുകളിലും അഭയം തേടി ജനങ്ങൾ
കോട്ടയം: മഴയ്ക്കു നേരിയ ശമനമുണ്ടെങ്കിലും ഇന്നലെ മുതൽ ജില്ലയുടെ പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിൽ മുങ്ങി ഒറ്റപ്പെട്ടിരിക്കുന്നു. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര തുടങ്ങി കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖലകളിലാണ് ജലനിരപ്പ് ഉയർന്നത്. ഈ മേഖലയിൽ നിന്നുള്ള കുറച്ചുപേർ ദുരിതാശ്വാസ ക്യാന്പുകളിലും മറ്റുള്ളവർ ബന്ധുവീടുകളിലും അഭയം തേടിയിരിക്കുകയാണ്. വളർത്തു മൃഗങ്ങളെ ഉയരം കൂടിയ പാലത്തിൽ കെട്ടിയിട്ടിരിക്കുകയാണ്. 2018ലെ പ്രളയത്തേക്കാൾ കൂടുതൽ ജലമെത്തിയിട്ടുണ്ടെന്നും കടലിൽ വേലിയേറ്റ സമയമായതിനാൽ വെള്ളം ഒഴുകി പോകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. ചില സമയത്ത് ഒന്നോ രണ്ടോ പേരെത്തി ഇവയെ പരിപാലിക്കുന്നതല്ലാതെ പടിഞ്ഞാറൻ മേഖലകളിൽ വീടുകളിൽനിന്ന് എല്ലാവരും ഒഴിഞ്ഞു പോയിരിക്കുന്ന അവസ്ഥയാണ്. പടിഞ്ഞാറൻ മേഖലയിലെ ഏക്കറുകണക്കിനുള്ള വർഷകൃഷി മടവീണും ഓണത്തോടനുബന്ധിച്ചു ചെയ്തിരുന്ന പച്ചക്കറി കൃഷിയും പൂർണമായും നശിച്ചു. അതേസമയം മീനച്ചിലാർ, മണിമലയാർ കരകവിഞ്ഞു വെള്ളം കയറിയ റോഡുകളിൽ നിന്നെല്ലാം വെള്ളമിറങ്ങുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ…
Read Moreകനത്ത മൂടൽമഞ്ഞും മഴയും; അവസാന ആളെ കണ്ടത്തുംവരെ തെരച്ചിൽ നടത്തും; പെട്ടിമുടിയിൽ മരണം 43 ആയി
മൂന്നാർ: രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചിൽ ഉൗർജിതമാക്കി. ഇന്നു രാവിലെ എട്ടു മുതൽ തെരച്ചിൽ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പോലീസ്, വനംവകുപ്പ്, സന്നദ്ധ സേനാ പ്രവർത്തകർ, പ്രദേശവാസികൾ എന്നിവരുൾപ്പെടെയാണ് തെരച്ചിൽ സംഘങ്ങളിലുള്ളത്. ദുരന്തത്തിലകപ്പെട്ടവർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയിട്ടുണ്ടാകുമെന്ന സംശയത്തിൽ പുഴയിലും പരിശോധന നടത്തും. ഇതു വരെ മരിച്ചവരുടെ എണ്ണം 43 ആണ്. ദുരന്തമുണ്ടായ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനു തടസമായി നിൽക്കുന്ന പാറക്കൂട്ടങ്ങൾ പൊട്ടിച്ചു നീക്കിയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. പരിശീലനം ലഭിച്ച സ്നിഫർ ഡോഗുകളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലിലാണ് ഇന്നലെ കൂടുതൽ മൃതദേഹങ്ങൾ ദുരന്ത സ്ഥലത്തു നിന്നും ലഭിച്ചത്. പ്രത്യേക മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന ഉൗർജിതപ്പെടുത്തുന്നത്. ദുരന്തമേഖയോട് ചേർന്നൊഴുകുന്ന പെട്ടിമുടി പുഴയിൽ ആളുകൾ ഒഴുകിപ്പോയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് ഇവിടെ തെരച്ചിൽ നടത്താൻ തീരുമാനിച്ചത്. പെട്ടിമുടി മുതൽ മാങ്കുളം വരെയുള്ള ഭാഗങ്ങളിൾ ഡ്രോണ് ഉൾപ്പെടെ ഉപയോഗിച്ച് വ്യാപകമായി പരിശോധിക്കാനാണ്…
Read Moreവെള്ളപ്പൊക്കം; കോട്ടയത്ത് രണ്ടുപേർ മുങ്ങിമരിച്ചു; വെള്ളം കാണുന്നതിനിടെ കാൽവഴുതി വീണതാകാമെന്ന് ഫയർഫോഴ്സ്
കോട്ടയം: വെള്ളപ്പൊക്കത്തെതുടർന്നു കോട്ടയത്ത് രണ്ടു പേർ മുങ്ങി മരിച്ചു. കോട്ടയം നട്ടാശേരി ആളൂർ സുധീഷ് (38), നട്ടാശേരി ആനിക്കൽ കുര്യൻ ഏബ്രഹാം (60) എന്നിവരാണ് മുങ്ങിമരിച്ചത്. ഇന്നു രാവിലെയാണ് രണ്ടു പേരുടെയും മൃതദേഹങ്ങൾ കോട്ടയത്ത് നിന്നുമെന്നിയ ഫയർഫോഴ്സ് സംഘങ്ങൾ കണ്ടെടുത്തത്. മീനച്ചിലാർ കരകവിഞ്ഞ് ഇവരുടെ വീടിരിക്കുന്ന നട്ടാശേരി, പാറന്പുഴ ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മുതലാണ് കുളിക്കാനിറങ്ങിയ സുധീഷിനെ കാണാതായത്. തുടർന്നു ഫയർഫോഴ്സും നാട്ടുകാരും ചേർന്നു തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാത്രി മുതലാണ് ഷിബുവിനെ കാണാതായത്. വെള്ളപ്പൊക്കം കാണുന്നതിനിടയിൽ കാൽ വഴുതി വെള്ളത്തിൽ വീണതാണെന്ന് സംശയിക്കുന്നതായി ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
Read Moreഉടുമ്പുകളെക്കൊണ്ടു തോറ്റു; എന്തു ചെയ്യണമെന്നറിയാതെ വൈക്കത്തെ കർഷകർ
വൈക്കം: വൈക്കം, വെച്ചൂർ, തലയാഴം, ടിവിപുരം തുടങ്ങിയ പ്രദേശങ്ങളിൽ ഉടുന്പുക ളുടെ ശല്യം രൂക്ഷമായത് കർഷകരെ വലയ്ക്കുന്നു. ഉടുന്പ് ശല്യം വർധിച്ചതോടെ പ്രദേശങ്ങളിൽ വീടുകളിൽ കോഴി വളർത്താൻ കഴിയുന്നില്ല. നാടൻ കോഴികളെ വ്യാപകമായി വളർത്തി കൊണ്ടിരുന്ന ഈപ്രദേശങ്ങളിൽ ഇപ്പോൾ നാടൻ കോഴി വളർത്തൽ പേരിനു പോലുമില്ലാതായിരിക്കുകയാണ്. താറാവ് കർഷകരേയും മത്സ്യകർഷകരേയും ഉടുന്പിന്റ ഭീഷണി വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. തണ്ണീർത്തടങ്ങൾ നികത്തുവാൻ കിഴക്കൻ പ്രദേശങ്ങളിൽനിന്ന് പൂഴിമണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ചതിൽ നിന്നാണ് ഉടുന്പുകൾ ഇത്രയധികം വർധിച്ചത്. ഇത്തരത്തിൽ നികത്തപ്പെട്ട പ്രദേശങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്. ഇവിടങ്ങളാണ് ഉടുന്പുകളുടെ താവളം. ക്രമേണ കൃഷി ചെയ്യാതെ കിടക്കുന്ന പാടശേഖരങ്ങളിലേക്കും അവ വ്യാപിച്ചു. കോഴി, താറാവ്, മൽസ്യകൃഷിയിലൂടെ ഉപജീവനം നടത്തുന്ന കർഷകർക്കും കുടുംബങ്ങൾക്കും ഉടുന്പുകൾ ഉണ്ടാക്കുന്ന ശല്യമൊഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ജില്ലാ കളക്ടർക്കും വനം…
Read Moreകോട്ടയം ജില്ലയിൽ രാവിലെ മഴയ്ക്ക് നേരിയ ശമനം; പാലായിൽ വെള്ളം കുറഞ്ഞു തുടങ്ങി
കോട്ടയം: വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച മഴയ്ക്കു ഇന്നു രാവിലെ നേരിയ ശമനം. ഇന്നു പുലർച്ചെ മുതൽ ജില്ലയിൽ മഴയുടെ അളവിൽ കുറവുണ്ടായി. കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. പടിഞ്ഞാറൻ പ്രദേശങ്ങളിൽ വെള്ളം നേരിയതോതിൽ ഉയരുകയാണ്. 36 ണിക്കൂറിലധികം തിമിർത്തു പെയ്ത മഴയിൽ ജില്ലയിൽ വ്യാപകനാശം നേരിട്ടു. മീനച്ചിലാറും മണിമലയാറും മൂവാറ്റുപുഴയാറും പന്പയാറും പലസ്ഥലത്തും കരകവിഞ്ഞൊഴുകുകയാണ്. ഇന്നും ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലായിൽ വെള്ളം കുറഞ്ഞു തുടങ്ങി പാലാ: വിവിധ റോഡുകൾ വെള്ളം കയറി നിലയിലാണ് ഇന്നും. എങ്കിലും ഇന്നു രാവിലെ പല റോഡിലും വെള്ളം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. പാലാ നഗരത്തിലേക്കുള്ള ഗതാഗതം ഭാഗികമായി മുറിഞ്ഞു. പാലാ-ഉഴവൂർ റോഡിൽ മുണ്ടുപാലം, വൈക്കം റോഡിൽ മണലേൽ പാലം, പൊൻകുന്നം റോഡിൽ മുരിക്കുംപുഴ, കുന്പാനി, കടയം, കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, പുലിയന്നൂർ, ചെത്തിമറ്റം, മൂന്നാനി എന്നിവിടങ്ങളിലെല്ലാം ഇന്നു രാവിലെയും വെള്ളമുണ്ട്.…
Read More