തിരുവാർപ്പ്: ഹൈക്കോടതി വിധിയെത്തുടർന്ന് തിരുവാർപ്പ് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. ഇന്നു പുലർച്ചെ അഞ്ചിന് വൻപോലീസ് സന്നാഹവുമായെത്തിയ തഹസീൽദാറാണു മെത്രാപ്പോലീത്താമാരും വൈദീകരും വിശ്വാസികളും ഉൾപ്പടെയുള്ളവരെ പുറത്താക്കി പള്ളി പൂട്ടിയത്. ഇടവകാംഗവും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തായെ അരമനയിൽനിന്നു പോലീസ് ബലപ്രയോഗത്തിലൂടെ ജീപ്പിൽ കയറ്റി കോട്ടയം പിഡബ്ല്യുഡിയിലേക്കു കൊണ്ടുപോയി. പോലീസ് ബലപ്രയോഗത്തിൽ ഇടവകാംഗം ബിജു ചാക്കോയു(41)ടെ കൈയ്ക്കു പരിക്കേറ്റു. ഇദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ തഹസീൽദാർ രാജേന്ദ്ര ബാബു പള്ളി ഏറ്റെടുക്കാൻ എത്തിയെങ്കിലും നിയമപ്രശ്നങ്ങൾ നിലനിന്നിരുന്നതിനാൽ ഏറ്റെടുക്കാതെ പിൻവാങ്ങി. ഹൈക്കോടതി ഉത്തരവിൽ പള്ളി ഏറ്റെടുക്കണമെന്നാണു വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പള്ളി, പള്ളി ഓഫീസ്, മെത്രാപ്പോലീത്തായുടെ അരമന, ഓഡിറ്റോറിയം, സെമിത്തേരി എന്നിവ ജില്ലാ ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. ഹൈക്കോടതി ഉത്തരവിൽ പള്ളി ഏറ്റെടുക്കണമെന്നു മാത്രമാണെന്ന ഉത്തരവ് സാങ്കേതിക തെറ്റാണെന്നു പറഞ്ഞാണു തഹസീൽദാറും ആർഡിഒയും പള്ളിയും…
Read MoreCategory: Kottayam
പുതുപ്പള്ളിയിൽ സിനിമ സ്റ്റൈലിൽ അഞ്ചു പവന്റെ മാല തട്ടിയെടുത്ത സംഭവം: പ്രതികൾ യൂസ്ഡ് കാർ വിതരണക്കാർ ? പോലീസ് അന്വേഷണം പുരോഗമിക്കുന്നു
പുതുപ്പള്ളി: കാർ വിൽപ്പന ഷോറൂമിൽനിന്നെന്നു പറഞ്ഞു വിളിച്ചസംഘം കുടുംബത്തെ ആക്രമിച്ചു അഞ്ചു പവന്റെ സ്വർണമാല കവർന്ന സംഭവത്തിൽ അന്വേഷണം യൂസ്ഡ് കാർ വിതരണക്കാരെ കേന്ദ്രീകരിച്ച്. പ്രതികൾ സഞ്ചരിച്ച കാറിനെപ്പറ്റി സൂചന ലഭിച്ചെങ്കിലും അന്വേഷണം പ്രഹസനമാണെന്ന ആരോപണവും ശക്തമാണ്. ഇന്നോവ വിൽക്കാനുണ്ടെന്നു പറഞ്ഞു കഴിഞ്ഞ 11ന് ഷോറൂമിൽനിന്നാണു വിളിക്കുന്നതെന്നു പറഞ്ഞാണ് ചാക്കോച്ചനെയും കുടുംബത്തെയും പുതുപ്പള്ളിയിൽ വിളിച്ചു വരുത്തിയത്. പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നന്പർ വ്യാജമാണ്. കോട്ടയത്തെ ഫാർമസിസ്റ്റ് യുവതിയുടെ പേരിലുള്ള വാഹനത്തിന്റെ നന്പറാണ് പ്രതികൾ ഉപയോഗിച്ചത്. ഇതേവാഹനത്തിന്റെ കളറും ചുമന്നതാണ്. സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ ഫോണ്‍ നന്പർ അടക്കം ലഭിച്ചത്. അതേസമയം സംഭവം നടന്നയുടനെ വിഷയം പോലീസ് ഗൗരവമായി എടുത്തില്ലെന്ന് ആരോപണം ശക്തമാണ്. ചങ്ങനാശേരി ചീരംചിറം കോക്കാട്ട് ചാക്കോച്ച(50)ന്റെ കഴുത്തിൽക്കിടന്ന മാലയാണ് സംഘം പിടിച്ചുപറിച്ചത്. ചാക്കോച്ചന്റെ ബന്ധുവായ തലയോലപ്പറന്പ് സ്വദേശിനിക്കാണ് ഇന്നോവ ക്രിസ്റ്റയ്ക്കുവേണ്ടി സംഘം ബന്ധപ്പെട്ടത്.…
Read Moreകോട്ടയത്തു വീണ്ടും കോവിഡ് മരണം; മരിച്ചത് വടവാതൂർ ടയർ കമ്പനി ജീവനക്കാരന്റെ പിതാവ് ; നാട്ടുകാർ ആശങ്കയിൽ
കോട്ടയം: കോട്ടയത്ത് ഒരാൾകൂടി കോവിഡ് ബാധിച്ചു മരിച്ചു. വടവാതൂർ ചന്ദ്രാലയത്തിൽ പി.എൻ. ചന്ദ്രനാ(74)ണു കോവിഡ് ബാധിച്ചു മരിച്ചത്. വടവാതൂർ എംആർഎഫ് കന്പനിയിൽ ജീവനക്കാരന്റെ പിതാവാണ്. ജീവനക്കാരനു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശം ഇതോടെ ആശങ്കയുടെ നിഴലിലായി. വ്യാപക കോവിഡ് ബാധയെ തുടർന്നു ടയർ കന്പനി അടച്ചിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രണ്ടായിരത്തിലേറെ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും ക്വാറന്റൈനിൽ ആണ്.കോട്ടയം വടവാതൂരിലെ എംആർഎഫ് ടയേഴ്സ് കോവിഡ് ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററായി കഴിഞ്ഞദിവസം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു വരുന്ന രണ്ടായിരത്തിലേറെ ജീവനക്കാരുള്ള കന്പനിയിൽ കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടി സ്വീകരിച്ചത്. സ്ഥാപനത്തിൽ ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ജാഗ്രതാ സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും കന്പനി ആരോഗ്യ വകുപ്പിന്റെ സംഘത്തിനു ലഭ്യമാക്കണമെന്നും…
Read Moreസ്പെഷൽ ട്രെയിനുകൾ ഇല്ല, മലയാളികൾ ദുരിതത്തിലാകും
കോട്ടയം: ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങളിൽനിന്ന് സ്പെഷൽ ട്രെയിനുകളില്ലാത്ത സാഹചര്യത്തിൽ ഓണത്തിന് വീട്ടിലെത്താൻ മലയാളികൾ ദുരിതപ്പെടും. നിലവിൽ ഡൽഹി, കോർബ തുടങ്ങി ഏതാനും കേന്ദ്രങ്ങളിൽനിന്നുള്ള സ്പെഷൽ ട്രെയിനുകളാണ് കേരളത്തിലേക്കുള്ളത്. കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദി, തിരുവനന്തപുരം-കോച്ചി വേണാട് ട്രെയിനുകൾ മാത്രമാണ് പ്രത്യേകമായി ഓടുന്നത്. മംഗലാപുരത്തു നിന്നു ബസിൽ കണ്ണൂരിലെത്തിയാൽതന്നെ ജൻശതാബ്ദിയിൽ ഓണത്തിന് സീറ്റ് ലഭിക്കുക എളുപ്പമല്ല. നാട്ടിലെത്തുന്നവർ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്നതാണ് മറ്റൊരു പരിമിതി.ഈ സാഹചര്യത്തിൽ ഏറെപ്പേർക്കും മടക്കയാത്രയും ദുരിതപൂർണമാകും. കോവിഡ് മുൻകരുതലിന്റെ ഭാഗമായി നിലവിൽ സ്പെഷൽ ട്രെയിനുകൾ ഓടിക്കാനുള്ള സാധ്യത കുറവാണ്.
Read Moreപോലീസൊന്ന് റോന്തു ചുറ്റിയപ്പോൾ ക്രിമിനൽ സംഘം മുങ്ങി ! പല സ്ത്രീകളേയും കടന്നുപിടിക്കുവാൻ ഇയാൾ ശ്രമിച്ചിരുന്നു…
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ തന്പടിച്ച് മോഷണവും യാചനയും പതിവാക്കിയ വൻസംഘം താത്കാലികമായി പരിസരം വിട്ടു. ഇതരസംസ്ഥാന മാനസിക ന്യൂനതയുള്ള ഒരു യുവാവ് ആശുപത്രി പരിസരത്ത് ഒരു മാസക്കാലമായി അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. അർധ നഗ്നനായി അലഞ്ഞു തിരിഞ്ഞു നടന്ന യുവാവ് ബസ് സ്റ്റാൻഡിലെ വിശ്രമ ബഞ്ചിൽ ഇരിക്കുന്ന സ്ത്രീകളോടു മാത്രം മോശമായി ഇടപെടുന്നത് പതിവായി. പല സ്ത്രീകളേയും കടന്നുപിടിക്കുവാൻ ഇയാൾ ശ്രമിക്കുമായിരുന്നു. കഴിഞ്ഞ ദിവസംആശുപത്രി വാർഡുകളിൽ ഭക്ഷണ മാലിന്യം ശേഖരിച്ചു വച്ച ഒരു പച്ച പ്ലാസ്റ്റിക് കവർ, ഇയാൾ എവിടെ നിന്നോ എടുത്തു കൊണ്ടുവന്ന ശേഷം അത്യാഹിത വിഭാഗം റോഡിന്റെ നടപ്പാതയിൽ കൊണ്ടുപോയി ഇട്ടു. ഇതറിഞ്ഞ ഹൈവേ പോലീസ് സ്ഥലത്തെത്തി ഈ യുവാവിനെ പിടികൂടി മെഡിക്കൽ കോളജിലെ മാനസിക രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പോലീസ് സജീവമായി ഇടപെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ…
Read Moreകാർ വിൽക്കാനുണ്ടെന്ന് പറഞ്ഞ് പരസ്യം നൽകി; വാങ്ങാനെത്തിയവരെ കാറിൽ കയറ്റി വട്ടം കറക്കിയ ശേഷം കുരുമുളക് സ്പ്രേ മുഖത്ത് അടിച്ച് അഞ്ച് പവൻ മാല കവർന്നു;പുതുപ്പള്ളിയിൽ നടന്ന സംഭവം സിനിമയെ വെല്ലുന്നത്
പുതുപ്പള്ളി: കാർ വിൽപന പരസ്യം കണ്ട് വാങ്ങാനെത്തിയ കുടുംബത്തെ ആക്രമിച്ച് അഞ്ച് പവന്റെ മാല മോഷ്ടിച്ചു. കുരുമുളക് സ്പ്രേ മുഖത്ത് അടിച്ചായിരുന്നു കവർച്ച. കോട്ടയം പുതുപ്പള്ളിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടോടെയായിരുന്നു സംഭവം. ചങ്ങനാശേരി സ്വദേശിയായ ചാക്കോച്ചന്റെ (50) കഴുത്തിൽക്കിടന്ന മാലയാണ് സംഘം മോഷ്ടിച്ചത്. ഇന്നോവ വിൽക്കാനുണ്ടെന്നു കാട്ടി പരസ്യം നൽകിയ ശേ ഷമാണ് തട്ടിപ്പ് സംഘം ചാക്കോച്ചനെയും കുടുംബത്തെയും പുതുപ്പള്ളിയിൽ വിളിച്ചു വരുത്തിയത്. ഓണ്‍ലൈൻ കാർ വിൽപ്പന സൈറ്റിൽ പരസ്യം കണ്ടാണ് ചാക്കോച്ചനും കുടുംബവും തട്ടിപ്പ് സംഘത്തെ ബന്ധപ്പെട്ടത്. പുതുപ്പള്ളിയിൽ ഇന്നോവ വിൽക്കാനു ണ്ടെന്നായിരുന്നു പരസ്യം. പരസ്യത്തിന്റെ അടിസ്ഥാനത്തിൽ ഫോണിൽ വിളിച്ച കുടുംബത്തോട് പുതുപ്പള്ളിയിൽ എത്താൻ നിർദേശിച്ചു. പുതുപ്പള്ളിയിൽ എ ത്തിയശേഷം ഇയാളെ ഫോണിൽ ലഭിച്ചെങ്കിലും പലസ്ഥലങ്ങൾ മാറ്റി പറഞ്ഞ് ചാക്കോച്ചനെയും കുടുംബത്തെയും വഴി തെറ്റിച്ചു. ഏറ്റവും ഒടുവിൽ പുതുപ്പള്ളി പഞ്ചായത്ത് ഭാഗത്ത് എത്താനാണ് ഫോണിൽ…
Read Moreപ്രണയാഭ്യർഥന നിരസിച്ചതിനേത്തുടർന്ന് യുവതിയെ കുത്തിയ സംഭവം; പുരികത്തിനേറ്റ കുത്ത് ഗുരുതരം; കാഴ്ച നഷ്ടമാകാൻ സാധ്യത
കടപ്പന: പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് കട്ടപ്പന ടൗണില്‍ യുവാവ് കുത്തി പരുക്കേല്‍പ്പിച്ച യുവതിയുടെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായി ഡോക്ടര്‍മാര്‍. യുവതി അപകടനില തരണം ചെയ്തെങ്കിലും യുവതിയുടെ കണ്പുരികത്തിനേറ്റ കുത്ത് ആഴമുള്ളതായതിനാല്‍ ഒരു കണ്ണിന്റെ കാഴ്ചശക്തി തന്നെ നഷ്ടമാകാന്‍ സാധ്യതയുള്ളതായാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. സംഭവത്തില്‍ അറസ്റ്റിലായ ചക്കുപള്ളം മാട്ടന്‍കൂട്ടില്‍ അരുണ്‍കുമാറിനെ (27) കട്ടപ്പന പോലീസ് കോടതിയില്‍ ഹാജരാക്കി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം നാലോടെയാണ് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ യുവതിയ്ക്കു നേരെ ആക്രമണമുണ്ടായത്. ടൗണില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന 29 കാരിയാണ് അരുണ്‍ കുമാറിന്റെ ആക്രമണത്തിനിരയായത്. വിവാഹിതയായ യുവതിയെ ഇയാള്‍ നിരന്തരം ശല്യം ചെയ്തു വരികയായിരുന്നു. ഞായറാഴ്ച ടൗണിലെ ബ്യൂട്ടി പാര്ലറെത്തിയ അരുണ്‍കുമാര്‍ യുവതിയോടെ വീണ്ടും പ്രണയാഭ്യര്‍ഥന നടത്തി. ഇനി ശല്യം ചെയ്താല്‍ പോലീസിനെ അറിയിക്കുമെന്ന് ഇയാള്‍ പ്രതിയോട് പറഞ്ഞു. ഇതോടെ ഇരുവരും…
Read Moreകോവിഡ് ഡ്യൂട്ടിയിലും വിവേചനം ! വേണ്ടപ്പെട്ടവരെ ഇതുവരേയും ഡ്യൂട്ടിക്ക് നിയോഗിച്ചില്ല; അഞ്ചുമാസം മുമ്പ് കയറിയവർ വീണ്ടും ഡ്യൂട്ടി കയറേണ്ടി വരുന്നതായി ആക്ഷേപം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാർക്ക് കോവിഡ് ഡ്യൂട്ടി നൽകുന്ന കാര്യത്തിൽ അധികൃതർ വിവേചനം കാണിക്കുന്നതായി പരാതി. കഴിഞ്ഞ മാർച്ച് ഒന്‍പതിനാണ് ആദ്യമായി കോവിഡ് ബാധിതർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് എത്തുന്നത്. അഞ്ചു മാസം പിന്നിടുന്പോൾ ആദ്യനാളുകളിൽ കോവിഡ് ഡ്യൂട്ടി ചെയ്തവരെ വീണ്ടും ഡ്യൂട്ടിക്ക് നിയോഗിക്കുന്പോൾ ചില ജീവനക്കാർക്ക് ഇതുവരെ കോവിഡ് ഡ്യൂട്ടി കൊടുക്കാതെ അധികൃതർ വിവേചനം കാണിക്കുന്നുവെന്നാണ് പരാതി. കൂടാതെ ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാർക്ക് മറ്റുള്ള ജീവനക്കാർക്ക് ലഭിക്കുന്നതുപോലുള്ള ക്വാറന്റൈൻ അനുവദിക്കുന്നുമില്ല. കോവിഡ് ഡ്യൂട്ടി ചെയ്യുന്ന നഴ്സിംഗ് അസിസ്റ്റന്റുമാരുടെ സ്രവ പരിശോധന നടത്താതെ തന്നെ മൂന്നാം ദിവസം അടുത്ത വാർഡിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുകയാണ് ചെയ്യുന്നത്. ഇതു രോഗവ്യാപനത്തിന് കാരണമായേക്കാമെന്നും ഈ വിഭാഗം ജീവനക്കാർ പറയുന്നു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടർമാർ അടക്കമുള്ളവർ മൂന്നു മണിക്കൂർ കഴിയുന്പോൾ സുരക്ഷാ വസ്ത്രങ്ങൾ മാറുന്നു.…
Read Moreവേമ്പനാട്ടു കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; ഇനി ആശ്രയം സോഷ്യൽ മീഡിയ !
വൈക്കം: വൈക്കം ചെന്പിലെ കായലോരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്കാൻ വൈക്കം പോലീസ്. ഓഗസ്റ്റ് മൂന്നിനു 10 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ലഭിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടാനുമാണ് പോലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നത്. വിവരം നല്‍കുന്നവരുടെ പേരു വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ തന്നെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. തന്നെയുമല്ല, കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നും ഒഴുകിയെത്തിയതാണെന്നും പോലീസ് ഉറപ്പിച്ചു കഴിഞ്ഞു. ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ മൂന്നു ജില്ലകളിലുള്ള ആശുപത്രികളിൽ നിന്നും ജൂലൈ 15നുശേഷം ജനിച്ച കുഞ്ഞുങ്ങളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഇതിനു പുറമേ ആശാ പ്രവർത്തകർ ഉൾപ്പെടെയുള്ളവരിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു…
Read Moreമുണ്ടക്കയത്തെ കോവിഡ് വ്യാപനം! സമ്പര്‍ക്ക പട്ടിക തയാറാക്കാനാവാതെ ആരോഗ്യ വകുപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്കാണ് വണ്ടന്‍പതാലില്‍ രോഗം സ്ഥിരീകരിച്ചത്
മുണ്ടക്കയം/കാഞ്ഞിരപ്പള്ളി: മുണ്ടക്കയം വണ്ടൻപതാലിൽ കോവിഡ് വ്യാപനം ആശങ്ക വിതയ്ക്കുന്പോൾ കോവിഡ് ബാധിതരുടെ സന്പർക്ക പട്ടിക തയാറാക്കാനാവാതെ ആരോഗ്യവകുപ്പും കുഴയുന്നു. ഒന്‍പതും 13ഉം പ്രായമുള്ള കുട്ടികളടക്കം എട്ട് പേർക്കാണ് വണ്ടൻപതാലിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു പോലീസുകാരൻ, പൊതുപ്രവർത്തകൻ, പലചരക്ക് വ്യാപാരി എന്നിവർ ഉൾപ്പെടുന്നു. ഇവരെല്ലാവരും ബന്ധുക്കളാണ്. കോവിഡ് ബാധിതനായ പോലീസുകാരന്റെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള സമ്പർക്കമാണ് രോഗ ഉറവിടമെന്നാണ് ആരോഗ്യവകുപ്പ് നിഗമനം. ഇവരുടെ സമ്പർക്ക പട്ടിക ഇതുവരെയായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് ബാധിതരിൽ ഒരാൾ മുണ്ടക്കയത്ത് പലചരക്ക് വ്യാപാരിയാണ്. തിരക്കേറിയ ഈ സ്ഥാപനത്തിലെത്തിയ ആളുകളെ കണ്ടെത്തുകയെന്നത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാണ്. പ്രതിദിനം നൂറിലധികം പേർ ഈ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ആയിരക്കണക്കിനാളുകൾ ഈ സ്ഥാപനത്തിൽ വന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. പൊതുപ്രവർത്തകന്റെ പട്ടികയും തയാറായി വരികയാണ്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഏരിയ, ലോക്കൽ നേതാക്കളടക്കം…
Read More