ചങ്ങനാശേരി: തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ യുവതികളായ വീട്ടമ്മമാരുടെ തിരോധാനം. പോലീസ് അന്വേഷണ ഉൗർജിതമാക്കുന്നു. ഇന്നലെ രാവിലെ കാണാതായ വക്കീൽ ഗുമസ്ഥയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ കോട്ടയത്തുള്ള കാമുകന്റെ വീട്ടിൽ നിന്നും കണ്ടെത്തി. ഇവരെ പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. വക്കീൽ ഓഫീസിൽ വച്ചുള്ള സൗഹൃദമാണ് പ്രണയത്തിലും ഒളിച്ചോട്ടത്തിലും കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ മറ്റ് മൂന്നു യുവതികളായ വീട്ടമ്മമാരെകൂടി തൃക്കൊടിത്താനം പോലീസ് പരിധിയിൽ നിന്നു കാണാതായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ മൂന്നുപേരെയും കാമുകന്മാരോടൊപ്പം കസ്റ്റഡിയിലെടുത്തു. ഈ മൂന്നു യുവതികൾക്കും ഈരണ്ടു മക്കൾ വീതമുള്ളവരാണ്. കഴിഞ്ഞ ദിവസം തൃക്കൊടിത്താനത്തുനിന്നു യുവതിയെ കാണാതായിരുന്നു. യുവതിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിലെത്തി. അപ്പോഴേക്കും കാമുകന്റെ ഫോണ് സന്ദേശം രക്ഷിതാവിനെത്തി – മകളെ അന്വേഷിച്ച് ബുദ്ധിമുട്ടേണ്ട. ഞങ്ങൾ സുരക്ഷിതരായി ആലപ്പുഴ ബീച്ചിലുണ്ട്. ലോക്ക്ഡൗണിന് അയവുവന്നപ്പോൾ ഒളിച്ചോട്ടം…
Read MoreCategory: Kottayam
നായയും വെടിയുണ്ടയും പിന്നെ ഈച്ചയും..! തന്റെ നായ ചത്തതു വെടിയേറ്റാണെന്ന് ഉടമ; ഈച്ച കുത്തിയാണെന്ന് എസ്ഐ; കോട്ടയത്തെ നായയുടെ മരണത്തിൽ മേനക ഗാന്ധിയുടെ ഓഫീസിന്റെ ഇടപെടൽ
കോട്ടയം: തലയിൽ ആഴത്തിൽ മുറിവേറ്റ് നായ ചത്തത് വെടിയേറ്റെന്ന പരാതിയുമായി ഉടമ രംഗത്ത്. നഗരമധ്യത്തിൽ കീഴുക്കുന്ന് ഭാഗത്ത് നായ ചത്തത് തലയ്ക്കു വെടിയേറ്റാണെന്ന ഉടമയുടെ പരാതിയിൽ കേസെടുത്തു. ഞായറാഴ്ച രാവിലെ 10.30നാണ് കീഴുക്കുന്ന് ഭാഗത്തെ യുവാവിന്റെ വീട്ടുമുറ്റത്ത് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. കണ്ണിനു മുകളിൽ ആഴത്തിൽ മുറിവേറ്റിരുന്നു. സ്ഥലത്ത് എത്തിയ ഈസ്റ്റ് എസ്ഐ രഞ്ജിത്ത് വിശ്വനാഥൻ നായയുടെ തലയിൽ ഈച്ച കുത്തിയുണ്ടായ മുറിവാണ് മരണ കാരണമെന്നു പറഞ്ഞു. ഈച്ച കുത്തിയതല്ല വെടിയേറ്റാണ് നായ മരിച്ചതെന്ന് ഉടമയും വാദിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ഉടമയും നായ പ്രേമി സംഘടനകളും ഈസ്റ്റ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ തയാറായില്ലന്ന് ഇവർ ആരോപിച്ചു. നായയുടെ പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് ഉടമ പോലീസിനെയും മൃഗാശുപത്രി അധികൃതരെയും സമീപിച്ചു. പോലീസിന്റെ സാന്നിധ്യത്തിൽ മാത്രമേ നായയുടെ പോസ്റ്റ്മോർട്ടം നടത്താനാവൂ എന്ന നിലപാടാണ് മൃഗാശുപത്രി അധികൃതർ സ്വീകരിച്ചത്. തുടർന്നു നായപ്രേമികൾ…
Read Moreശാരീരിക അസ്വസ്ഥതകൾ കാട്ടിയ നാലുവയസുകാരിയെ പരിശോധിച്ചപ്പോൾ കണ്ടത് പലതവണ പീഡിപ്പിക്കപ്പെട്ട വിവരം; സമീപവാസിയായ ഇരുപതുകാരൻ പോലീസ് പിടിയിൽ
മുണ്ടക്കയത്ത് നാലു വയസുകാരിയെ പീഡിപ്പിച്ചത് 20കാരൻ ! മുണ്ടക്കയം: മുണ്ടക്കയം ടൗണിനു സമീപം നാലു വയസുകാരിയെ പിഡിപ്പിച്ചത് 20 കാരൻ. മൂന്നു മാസം മുന്പാണ് 20 കാരന്റെ വീടിനു സമീപത്ത് കുട്ടിയുടെ കുടുംബം താമസിക്കാൻ എത്തുന്നത്. തുടർന്നു 20കാരൻ ഇവരുടെ കുടുംബവുമായി അടുത്തു. തുടർന്നു സ്ഥിരമായി കുട്ടിയുമായി ചങ്ങാത്തം കൂടുമായിരുന്നു. ഇത്തരത്തിൽ കുട്ടിയെ എടുത്തുകൊണ്ടുപോയിട്ടാണ് പിഡിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്കു ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെതുടർന്നു മാതാവ് കുട്ടിയോട് വിവരങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തു വന്നത്. ഇതോടെ രക്ഷിതാക്കൾ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മുണ്ടക്കയം അറയ്ക്കൽ അഭിജിത്ത് അനീഷ് (കണ്ണൻ-20) കസ്റ്റഡിയിലായത്. കഴിഞ്ഞ ഒരു മാസമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. മുണ്ടക്കയം എസഎച്ച്ഒ സി.ഷിബു കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാഡ്…
Read Moreകാമുകൻമാരോടൊപ്പം അവർ; തൃക്കൊടിത്താനത്ത് ആറു ദിവസത്തിനിടെ അഞ്ചു യുവതികളെ കാണാതായി; ഇവരിൽ നാലുപേർ വിവാഹിതർ
ചങ്ങനാശേരി: കഴിഞ്ഞ ആറുദിവസത്തിനകം തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അഞ്ച് സ്ത്രീകളെ കാണാതായി. ഇതിൽ നാലുപേരും വിവാഹിതരും രണ്ടുമക്കളുടെ മാതാക്കളുമാണ്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പോലീസ് കേസെടുത്തു. ഇവരെല്ലാവരും കാമുകന്മാരോടൊപ്പം ഒളിച്ചോടിയെന്നാണു പോലീസിന്റെ കണ്ടെത്തൽ. പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു.
Read Moreവഴിയരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് തീയിട്ടു നശിപ്പിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്
ചിങ്ങവനം: റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന പുത്തൻ പൾസർ ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ. സംഭവത്തിൽ ദുരൂഹതയെന്നു പോലീസ്. കൊല്ലാട് -നാൽക്കവല- പാറയ്ക്കൽക്കടവ് റോഡിൽ മലമേൽക്കാവ് ക്ഷേത്രത്തിന്റെ ആർച്ചിനു മുന്നിലായി പാർക്ക് ചെയ്തിരുന്ന സമീപവാസിയായ യുവാവിന്റെ ബൈക്കാണ് ഇന്നലെ രാത്രിയിൽ കത്തിക്കരിഞ്ഞത്. ഇന്നലെ വൈകുന്നേരം ബൈക്കോടിച്ചു പോകുന്പോൾ കേബിൾ പൊട്ടിയതിനെത്തുടർന്നു നന്നാക്കാൻ സാധിക്കാതെ വന്നതോടെയാണ് ബൈക്ക് റോഡ് സൈഡിൽ പാർക്ക് ചെയ്തശേഷം യുവാവ് വീട്ടിലേക്കു മടങ്ങിയത്. ബൈക്ക് പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും കൂറെ ദൂരം മാറിയാണ് ബൈക്ക് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആരോ ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്തു നിന്നും ഉന്തിക്കൊണ്ടു പോയി മറ്റൊരു സ്ഥലത്ത് എത്തിച്ചശേഷം ബൈക്കിനു തീയിടുകയായിരുന്നുവെന്നും സംശയിക്കുന്നു. ബൈക്ക് പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
Read Moreതുടർച്ചയായ രണ്ടു പ്രളയങ്ങൾ, പിന്നാലെ കൊറോണ! കോവിഡ് വീഴ്ത്തി, വള്ളംകളിയുടെ കുമരകം ആരവം
കുമരകം: നെഹ്റുട്രോഫിയും ചാന്പ്യൻസ് ബോട്ട് ലീഗും (സിബിഎൽ) നടത്താനാകാത്തത് വിനോദ സഞ്ചാര മേഖലയുടെ തിരിച്ചുവരവിനു പ്രതിസന്ധി സൃഷ്ടിക്കും. തുടർച്ചയായ രണ്ടു പ്രളയങ്ങൾക്കു പിന്നാലെ വന്ന കൊറോണ ആഘാതം അപ്രതീക്ഷിതമായ പ്രതിസന്ധിക്കു കാരണമായി. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച പുന്നമടക്കായലിലെ നെഹ്റുട്രോഫി വള്ളംകളിയിൽ കായൽപ്പരപ്പിലൂടെ പായുന്ന ചുണ്ടൻ വള്ളങ്ങളെയും തുഴച്ചിൽക്കാരെയും ഓരോ വള്ളങ്ങളിലും അണിനിരന്നു തുഴയെറിയുന്ന കായികപ്രതിഭകളേയും കാണാൻ എത്തുന്ന വള്ളംകളിപ്രേമികളെയും വിനോദസഞ്ചാരികളെയും ഇക്കൊല്ലം പ്രതീക്ഷിക്കേണ്ടതില്ല. ഇക്കൊല്ലം ജലമേളകളൊന്നും തന്നെ നടക്കാനിടയുമില്ല. 50 കോൽ നീളമുള്ള ഒരു ചുണ്ടൻ വള്ളത്തിൽ നൂറിലധികം തുഴച്ചിൽകാർക്ക് സാമൂഹിക അകലം പാലിച്ച് അണിനിരക്കാനാകില്ല എന്നതിനാൽ നെഹ്റു ട്രോഫിയും തുടർന്നുള്ള ചാന്പ്യൻസ് ബോട്ട് ലീഗും ഈ വർഷമുണ്ടാകില്ല. സിബിഎൽ ആരംഭിച്ച കഴിഞ്ഞ വർഷം നെഹ്റു ട്രോഫിയിലെ പ്രകടനം കണക്കാക്കി ഒന്പതു ചുണ്ടൻ വള്ളങ്ങൾക്ക് (ക്ലബുകൾക്ക്) ആണ് സിബിഎൽ മത്സരങ്ങളിൽ തുഴയെറിയാൻ അവസരം ലഭിച്ചത്. 12…
Read Moreതാഴത്തങ്ങാടി കൊലപാതകം: പ്രതി ബിലാലിന്റെ ജയിലിലെ പെരുമാറ്റം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ നിർദേശം
കോട്ടയം: താഴത്തങ്ങാടിയിൽ ദന്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബിലാലിന്റെ ജയിലിലെ പെരുമാറ്റം പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതർക്ക് കോടതി നിർദേശം. പ്രതിയുടെ മാനസികനില പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ വാദത്തിനെതിരെ പ്രതിഭാഗം വാദം അംഗീകരിച്ചാണു കോടതി ജയിൽ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബ (60)യെ ക്രൂരമായി കൊലപ്പെടുത്തുകയും, ഭർത്താവ് സാലിയെ(65) ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതി വേളൂർ പാറപ്പാടം മാലിയിൽ പറന്പിൽ മുഹമ്മദ് ബിലാലി(23)ന്റെ നിലവിലെ സ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണു കോടതി നിർദേശം. നേരത്തെ പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നു ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിൽ പ്രോസിക്യൂഷൻ വാദം ഉന്നയിച്ചിരുന്നു. രോഗമുണ്ടെന്ന വാദം ഉയർത്തിയ സാഹചര്യത്തിൽ പ്രതിക്കു മാനസികരോഗമില്ലെന്നു തെളിയിക്കാനാണ് പ്രോസിക്യൂഷൻ മാനസികനില പരിശോധിക്കണമെന്നു അഭ്യർഥിച്ചത്. എന്നാൽ, പ്രതിഭാഗത്തിന്റെ വാദം കേട്ട കോടതി പ്രതിയുടെ ജയിലിലെ…
Read Moreവനമേഖലയിൽ അപകടത്തിൽപെട്ട കുടുംബത്തിനു രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ; ആശുപത്രിയിലെത്തിച്ച് ചികിൽസ ഉറപ്പാക്കി
തൊടുപുഴ: വനപാതയിൽ അപകടത്തിൽപെട്ട കുടുംബത്തിനു രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് ചികിൽസ ഉറപ്പാക്കിയാണ് ഇവർ കരുണയുടെ കാവലാളായത്. തൊടുപുഴ കെ എസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ഇടവെട്ടി മാർത്തോമ തൊട്ടിപ്പറന്പിൽ ടി.എസ്. അബ്ദുൾ ലത്തീഫും കണ്ടക്ടർ മടക്കത്താനം വാണിയപ്പുരയിൽ വി.എസ്. ബഷീറുമാണ് തൊടുപുഴ – ഇടുക്കി റോഡിൽ പാറമടയ്ക്കും മീൻമുട്ടിക്കും ഇടയിൽ കുടയുരുട്ടി വനമേഖലയിൽ അപകടത്തിൽപെട്ട കാറിലെ യാത്രക്കാർക്ക് തുണയായത്. മനസമ്മതത്തിനായി ഈട്ടിത്തോപ്പിലേക്ക് പോകുകയായിരുന്ന വധുവും സംഘവുമാണു കാറിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. ഭരണങ്ങാനം മേലന്പാറ വലിയപറന്പിൽ ബാബു തോമസും കുടുംബവുമാണ് അപകടത്തിൽപെട്ടത്. മകൾ സ്നേഹയുടെ മനസമ്മതത്തിനായി ഈട്ടിത്തോപ്പ് വിജയമാതാ പള്ളിയിലേക്ക് കാറിൽ പോകുംവഴി ടയർ പൊട്ടി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിൽ വട്ടംതിരിഞ്ഞ കാർ തിട്ടയിൽ ശക്തിയായി ഇടിച്ചുനിന്നു. ഈ സമയത്താണ് തൊടുപുഴയിൽനിന്നു കട്ടപ്പനയിലേക്കു സർവീസ് പോകുകയായിരുന്ന കെ എസ്ആർടിസി ബസ്…
Read Moreഎന്ത് രസമായിരുന്നു, പക്ഷേ; നാട്ടകം- പാറോച്ചാൽ ബൈപ്പാസ് റോഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു;പരാതി നൽകാനൊരുങ്ങി നാട്ടുകാർ
കോട്ടയം: നാട്ടകം- പാറോച്ചാൽ ബൈപ്പാസ് റോഡ് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. മൂക്കുപൊത്താതെ പുറത്തിറങ്ങാനാവില്ലെന്നാണു പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി നാട്ടകം പാറോച്ചാൽ ബൈപ്പാസ് റോഡിൽ രാത്രികാലങ്ങളിൽ മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിക്കൊണ്ടുവന്നു തള്ളുന്നതു നിത്യസംഭവമായിരിക്കുകയാണ്. കോഴി, പച്ചക്കറി മാലിന്യങ്ങൾ ഭക്ഷണാവശിഷ്്ടങ്ങളും ഉൾപ്പെടെയുള്ളവയാണ് രാത്രിയിൽ എത്തിച്ചു തള്ളുന്നത്. മഴക്കാലമായതോടെ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് വൻ ദുർഗന്ധമാണ് വമിക്കുന്നത്. ഇതോടെ പ്രദേശവാസികൾ വലിയ ബുദ്ധിമുട്ടിലാണ്. മാലിന്യങ്ങൾ തള്ളുന്നതു വർധിച്ചതോടെ പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർക്കു മുക്കൂപൊത്താതെ വീടുകളിൽ പോലും ഇരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. പ്രദേശവാസികൾ മാലിന്യങ്ങൾ തള്ളുന്ന സാമൂഹിക വിരുദ്ധർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം നഗരസഭ അധികൃതർക്കു പരാതി നല്കിയിട്ടും തുടർനടപടികളുണ്ടായിട്ടില്ല. ഇവിടങ്ങളിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങളിൽ നിന്നും തീറ്റ തേടിയെത്തുന്ന തെരുവുനായ്ക്കളും വർധിച്ചതോടെ നാട്ടുകാരുടെ ബുദ്ധിമുട്ട് വർധിച്ചു്. ബൈപ്പാസ് റോഡിലുടെ തലങ്ങും വിലങ്ങും പായുന്ന തെരുവുനായ്ക്കൾ ബൈക്ക് യാത്രക്കാർക്ക് ഉയർത്തുന്ന ഭീഷണിയും ചെറുതല്ല. അതിരാവിലെ ബൈപ്പാസ്…
Read Moreമറിയപ്പള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തു നിന്നും കിട്ടിയത് രണ്ട് ഫോണുകൾ; നിർണായകമായേക്കാവുന്ന രണ്ടാമത്തെ ഫോണിനെക്കുറിച്ച് പോലീസിന് മൗനം; ദുരൂഹതയേറുന്നതായി ബന്ധുക്കൾ
വൈക്കം: മറിയപ്പള്ളിയിൽ നിന്നു കണ്ടെത്തിയ അസ്ഥികൂടത്തിനു സമീപത്തും നിന്നു ലഭിച്ച രണ്ടാമത്തെ ഫോണിനെക്കുറിച്ചു ചിങ്ങവനം പോലീസ് മൗനം പാലിക്കുന്നതു വിവാദമാകുന്നു. വീട്ടിൽ നിന്നു കാണാതായ, വൈക്കം കുടവെച്ചൂർ വെളുത്തേടത്ത് ഹരിദാസിന്റെ മകൻ ജിഷ്ണു ഹരിദാസിന്റെ (23)ന്റെതാണ് അസ്ഥികൂടം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡിഎൻഎ പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകു. അസ്ഥികൂടത്തിനു സമീപത്തു നിന്നു കണ്ടെടുത്ത രണ്ടാമത്തെ മൊബൈൽ ഫോണിനെക്കുറിച്ചു ചിങ്ങവനം പോലിസ് മൗനം പാലിക്കുന്നത് സംശയമുണർത്തുന്നതാണെന്ന് പരാതിയുർന്നിട്ടുണ്ട്. ഇവിടെ നിന്നു കണ്ടെടുത്ത ഫോണ് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവനാണ് പോലീസിന് കൈമാറിയത്. ഇക്കാര്യങ്ങൾ സംഭവ സ്ഥലത്തുണ്ടായിരുന്ന ഡിവൈഎസ്പിയും സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ ഫോണിനെക്കുറിച്ചു പോലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്നും ഇതു സംബന്ധിച്ചുള്ള കാര്യങ്ങൾ പോലീസ് വെളിപ്പെടുത്തുന്നില്ലെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. ഒരു പരിധി വരെ അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന ഈ ഫോണിനെ ചുറ്റിപ്പറ്റി കൂടുതൽ…
Read More