വ​ഴി​യ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് തീയിട്ടു നശിപ്പിച്ചു; സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്


ചി​ങ്ങ​വ​നം: റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന പു​ത്ത​ൻ പ​ൾ​സ​ർ ബൈ​ക്ക് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്നു പോ​ലീ​സ്.

കൊ​ല്ലാ​ട് ​-നാൽ​ക്ക​വ​ല- പാ​റ​യ്ക്ക​ൽ​ക്ക​ട​വ് റോ​ഡി​ൽ മ​ല​മേ​ൽ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ർ​ച്ചി​നു മു​ന്നി​ലാ​യി പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ​മീ​പ​വാ​സി​യാ​യ യു​വാ​വി​ന്‍റെ ബൈ​ക്കാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ബൈ​ക്കോ​ടി​ച്ചു പോ​കു​ന്പോ​ൾ കേ​ബി​ൾ പൊ​ട്ടി​യ​തി​നെ​ത്തുട​ർ​ന്നു ന​ന്നാ​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ബൈ​ക്ക് റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്ത​ശേ​ഷം യു​വാ​വ് വീ​ട്ടി​ലേ​ക്കു മ​ട​ങ്ങിയത്.

ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്ത് നി​ന്നും കൂ​റെ ദൂ​രം മാ​റി​യാ​ണ് ബൈ​ക്ക് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​രോ ബൈ​ക്ക് പാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​ത്തു നി​ന്നും ഉ​ന്തിക്കൊ​ണ്ടു പോ​യി മ​റ്റൊ​രു സ്ഥ​ല​ത്ത് എ​ത്തി​ച്ച​ശേ​ഷം ബൈ​ക്കി​നു തീ​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും സം​ശ​യി​ക്കു​ന്നു. ബൈ​ക്ക് പൂ​ർ​ണ​മാ​യും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്.

Related posts

Leave a Comment