നായയും വെടിയുണ്ടയും പിന്നെ ഈച്ചയും..! തന്‍റെ നാ​യ ച​ത്ത​തു വെ​ടി​യേ​റ്റാ​​ണെ​ന്ന് ഉ​ട​മ; ഈച്ച കുത്തിയാണെന്ന് എസ്ഐ; കോട്ടയത്തെ നായയുടെ മരണത്തിൽ മേ​ന​ക ഗാ​ന്ധി​യു​ടെ ഓ​ഫീസിന്‍റെ ഇടപെടൽ

കോ​ട്ട​യം: ത​ല​യി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ് നാ​യ ച​ത്ത​ത് വെ​ടി​യേ​റ്റെ​ന്ന പ​രാ​തി​യു​മാ​യി ഉ​ട​മ രം​ഗ​ത്ത്. ന​ഗ​ര​മ​ധ്യ​ത്തി​ൽ കീ​ഴു​ക്കു​ന്ന് ഭാ​ഗ​ത്ത് നാ​യ ച​ത്ത​ത് ത​ല​യ്ക്കു വെ​ടി​യേ​റ്റാ​ണെ​ന്ന ഉ​ട​മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30നാ​ണ് കീ​ഴു​ക്കു​ന്ന് ഭാ​ഗ​ത്തെ യു​വാ​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നാ​യ​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ണ്ണി​നു മു​ക​ളി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു.

സ്ഥ​ല​ത്ത് എ​ത്തി​യ ഈ​സ്റ്റ് എ​സ്ഐ ര​ഞ്ജി​ത്ത് വി​ശ്വ​നാ​ഥ​ൻ നാ​യ​യു​ടെ ത​ല​യി​ൽ ഈ​ച്ച കു​ത്തി​യു​ണ്ടാ​യ മു​റി​വാ​ണ് മ​ര​ണ കാ​ര​ണ​മെ​ന്നു പ​റ​ഞ്ഞു. ഈ​ച്ച കു​ത്തി​യ​ത​ല്ല വെ​ടി​യേ​റ്റാ​ണ് നാ​യ മ​രി​ച്ച​തെ​ന്ന് ഉ​ട​മ​യും വാ​ദി​ച്ചു.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​രോ​പി​ച്ച് ഉ​ട​മ​യും നാ​യ പ്രേ​മി സം​ഘ​ട​ന​ക​ളും ഈ​സ്റ്റ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ത​യാ​റാ​യി​ല്ല​ന്ന് ഇ​വ​ർ ആ​രോ​പി​ച്ചു. നാ​യ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ പോ​ലീ​സി​നെ​യും മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​രെ​യും സ​മീ​പി​ച്ചു.

പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്ര​മേ നാ​യ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​നാ​വൂ എ​ന്ന നി​ല​പാ​ടാ​ണ് മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു നാ​യ​പ്രേ​മി​ക​ൾ കേ​ന്ദ്ര​മ​ന്ത്രി മേ​ന​ക ഗാ​ന്ധി​ക്കു പ​രാ​തി ന​ൽ​കി. മേ​ന​ക ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ‌

പോ​ലീ​സ് അ​നു​മ​തി ല​ഭി​ച്ച ശേ​ഷം ഇ​ന്നു രാ​വി​ലെ കോ​ടി​മ​ത മൃ​ഗാ​ശു​പ​ത്രി​യി​ൽ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും.

Related posts

Leave a Comment