ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒന്പതാം വാർഡിൽ കയറി ബഹളമുണ്ടാക്കി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പരിഭ്രാന്തി സൃഷ്ടിച്ച യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊടുപുഴ സ്വദേശിയായ 38കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ബഹളമുണ്ടാക്കിയ യുവതിയെ വാർഡിൽ നിന്ന് കൊറോണ വാർഡിലേക്ക് മാറ്റുന്നതിനായി എത്തിയ ഒരു നഴ്സിംഗ് അസിസ്റ്റന്റ്, നാലു സെക്യൂരിറ്റി ജീവനക്കാർ, രണ്ട് ആശുപത്രി പിആർഒമാരടക്കം ഏഴ് ജീവനക്കാർ ഹോം ക്വാറന്റൈനിലായി. തൊടുപുഴ സ്വദേശിനിയായ 68 കാരിക്ക് കോവിഡ് സ്ഥിരീകരിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. 38 കാരിയായ മകളാണ് കൂട്ടിരിപ്പിനായി എത്തിയത്. വ്യാഴാഴ്ച രാത്രി ഏഴിന് 68 കാരിയുടെ ആരോഗ്യനില മോശമായി. ഉടൻ ഇവരെ സർജറി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയും ജീവനക്കാരെത്തി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. 38 കാരിയായ മകളോട് ഐസിയുവിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചു. രോഗലക്ഷണം കാണിക്കുകയും സ്രവം പരിശോധനയ്ക്കു നല്കുകയും ചെയ്തശേഷമാണ് അമ്മയോടൊപ്പം ഐസിയുവിൽ…
Read MoreCategory: Kottayam
കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞയാൾ ഇറങ്ങി നടന്നു ; ആശങ്കയിൽ ആശുപത്രി
ഗാന്ധിനഗർ: കൊറോണ നിരീക്ഷണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന രോഗി വാർഡിന് പുറത്തു പോയി പൊതുജനങ്ങളുമായി സന്പർക്കം പുലർത്തുന്നതിൽ ആശങ്ക. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കൊറോണ നിരീക്ഷണ വാർഡിൽ ചികിത്സയിൽ കഴിയുന്ന മംഗലാപുരം സ്വദേശിയായ 70 കാരനാണ് വാർഡിൽനിന്ന് പുറത്തുപോയി സമീപത്തെ കടയിൽ നിന്നും ചായ കുടിക്കുകയും ആശുപത്രി റോഡിന്റെ എതിർ ഭാഗത്തുള്ള കടയിൽ പോയി സിഗരറ്റ് വാങ്ങി വലിക്കുകയും ചെയ്തത്. ഇയാൾ ബുധനാഴ്ച വൈകുന്നേരവും വ്യാഴാഴ്ചയും പുറത്തു പോയിരുന്നു. ബുധനാഴ്ച ഇയാൾ പോയി അധികം താമസിയാതെ തന്നെ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി കൊറോണ നിരീക്ഷണ വിഭാഗത്തിലെത്തിച്ചു. ഇന്നലെ ഇയാൾ പുറത്തു പോയി ഭക്ഷണം കഴിച്ചശേഷം സിഗററ്റ് വാങ്ങിയശേഷം വാർഡിൽ തനിയെ പ്രവേശിക്കുകയായിരുന്നു. ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയത്തിന്റെ പേരിൽ കൊറോണ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചശേഷം സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ…
Read Moreഈരാറ്റുപേട്ടയിൽ ചീട്ടുകളി മാഫിയ ! ഒരു ദിവസം നടക്കുന്നത് ലക്ഷങ്ങളുടെ കളികൾ; വമ്പൻമാരെ നോട്ടമിട്ട് പോലീസ്
ഈരാറ്റുപേട്ട: ലോട്ടറി കട കേന്ദ്രീകരിച്ചു പണംവച്ചു ചീട്ടുകളിച്ച ആറംഗ സംഘത്തെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും 15,970 രൂപയും പിടിച്ചെടുത്തു. ലോക്ക് ഡൗണിനുശേഷം ഈരാറ്റുപേട്ട ടൗണിലെ വിവിധ കേന്ദ്രങ്ങളിൽ പണം വച്ചു ചീട്ടുകളി നടക്കുന്നുണ്ട്. ആളുകൾ ശ്രദ്ധിക്കാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ചീട്ടുകളി. പലപ്പോഴും ലക്ഷക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ചീട്ടുകളത്തിൽ മറിയുന്നതെന്നും പോലീസിനു സൂചനയുണ്ട്് . ഇന്നലെ ചീട്ടുകളി സംഘത്തെ പിടികൂടിയത് ഈരാറ്റുപേട്ട സ്വദേശിയായ നവാസിന്റെ ഉടമസ്ഥതയിലുള്ള ലോട്ടറി കടയിൽ നിന്നുമാണ്. ഈ കടയ്ക്കെതിരേ പോലീസിനു നിരവധി തവണ പരാതി ലഭിച്ചിരുന്നു. ഈരാറ്റുപേട്ടയിലെ മറ്റു ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ചീട്ടുകളി നടക്കുന്നതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ചീട്ടുകളി നടക്കുന്നതായി പാലാ ഡിവൈഎസ്പി ബൈജുകുമാറിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വർഗീസ്, എസ്ഐമാരായ എം.എച്ച്.…
Read Moreമറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; ജീഷ്ണുവിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം; ഡിഎൻഎ ഫലം കാത്ത് പോലീസ്
കോട്ടയം: മറിയപ്പള്ളിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചെങ്കിൽ മാത്രമേ മരിച്ചയാളെക്കുറിച്ചു കൃതൃമായി മനസിലാക്കി അന്വേഷണം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കൂവെന്ന് ചിങ്ങവനം പോലീസ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം വൈക്കം കുടവെച്ചൂരിൽ നിന്നും കാണാതായ ജിഷ്ണുവിന്റെ മാതാപിതാക്കളെ മറിയപ്പള്ളിയിൽ എത്തിച്ചിരുന്നു. തുടർന്ന് അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ജീൻസ് ജിഷ്ണുവിന്റേതല്ലെന്ന് മാതാവ് ശോഭന സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുന്നത്. ഇന്നലെ ജിഷ്ണുവിന്റെ സുഹൃത്തുക്കളിൽനിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു സുഹൃത്തുക്കളെ ചിങ്ങവനം സ്റ്റേഷനിലേക്കു വിളിച്ചു വരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. ജിഷ്ണു പതിവായി പോകാറുണ്ടായിരുന്ന സ്ഥലങ്ങൾ, ഫോണ് വിളിക്കാറുണ്ടായിരുന്ന ആളുകൾ തുടങ്ങിയ വിവരങ്ങളാണ് സുഹൃത്തുക്കളിൽനിന്ന് ശേഖരിച്ചത്. അതേസമയം അസ്ഥികൂടത്തിൽ നിന്നും ലഭിച്ച ജീൻസ്, ഷർട്ട്, ചെരുപ്പ് എന്നിവ സുഹൃത്തുക്കൾ തിരിച്ചറിഞ്ഞതായും പോലീസ് പറയുന്നു. തുടർന്നുള്ള ദിവസങ്ങളിലും…
Read Moreഫേസ്ബുക്കിൽ കമന്റ് ഇട്ടതിനെച്ചൊല്ലി യുവാവിനെ മർദിച്ച് അവശനാക്കിയ സംഭവം; ‘കീഴടങ്ങിയവരെല്ലാം ചെറിയ കക്ഷികളല്ല’
ഏറ്റുമാനൂർ: ഫേസ്ബുക്കിൽ കമന്റ് ഇട്ടതിനെ ചൊല്ലി യുവാവിനെ മർദിച്ചവശനാക്കിയ കേസിൽ കീഴടങ്ങിയ നാലു പേരും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ്. വടവാതൂർ പുത്തൻപറന്പിൽ റഹിലാൽ(27), തെള്ളകം വലിയവീട്ടിൽ ബുദ്ധലാൽ (23), പേരൂർ ഒഴുകയിൽ വിഷ്ണു അനിൽ (23), പുളിഞ്ചുവട് പുതുപ്പറന്പിൽ അജയ് (38) എന്നിവരാണ് ഇന്നലെ ഏറ്റുമാനൂർ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കേസുകളുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ അയ്മനം മങ്കിഴപടിയിൽ വിനീത് സഞ്ജയനെ (32) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളും റിമാൻഡിലാണ്. ഏതാനും ദിവസങ്ങൾക്കു മുന്പു ഏറ്റുമാനൂർ പാറോലിക്കലിലുള്ള ബന്ധുവീട്ടിൽ താമസിച്ചിരുന്ന ഫൈസലി(24)നെയാണ് സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടു പോയി മർദിച്ചത്. പ്രതികളുടെ പരിചയത്തിലുള്ള ഒരാൾ ഫേസ്ബുക്കിൽ ഇട്ട ചിത്രത്തിനു ഫൈസൽ കമന്റ് ഇട്ടിരുന്നു. പ്രതികൾ പലപ്പോഴായി ഇയാളോട് കമന്റ് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഫൈസൽ…
Read Moreഅന്വേഷണം വഴിമാറുന്നു; അസ്ഥികൂടത്തിൽ കണ്ടെത്തിയ ജീൻസ് ജിഷ്ണുവിന്റേ തല്ലെന്ന് അമ്മ, ആണെന്ന് പോലീസ്; മഴയെ കൂട്ടുപിടിച്ച് പോലീസിന്റെ വിശദീകരണം ഇങ്ങനെ
കോട്ടയം: അസ്ഥികൂടത്തിൽ കണ്ടെത്തിയ ജീൻസ് ജിഷ്ണുവിന്റേതല്ലെന്ന് വെളിപ്പെടുത്തലുമായി ജിഷ്ണുവിന്റെ അമ്മ രംഗത്തെത്തിയത് കേസ് അന്വേഷണത്തെ ബാധിച്ചേക്കും. ഇന്നലെ ജിഷ്ണുവിന്റെ പിതാവ് ഹരിദാസ്, മാതാവ് ശോഭന, മറ്റു ബന്ധുക്കൾ എന്നിവരെ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തിയിരുന്നു. ഈ സമയത്താണ് അസ്ഥികൂടത്തിലുണ്ടായിരുന്ന ജീൻസ് ജിഷ്ണുവിന്റേതല്ലെന്നു മാതാവ് ശോഭന സംശയം പ്രകടിപ്പിച്ചത്. ഇതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചിരിക്കുകയും അന്വേഷണം വഴിമാറിയിരിക്കുകയുമാണ്. കഴിഞ്ഞ 26നാണ് അസ്ഥികൂടം കണ്ടെത്തിയത്. ജിഷ്ണുവിന്റെ ജീൻസ് പതിവായി അലക്കിയിരുന്നത് താനാണെന്നും അതിനാൽ ജിഷ്ണു ധരിച്ചിരുന്ന ജീൻസിന്റെ നിറത്തിലുള്ളതല്ല അസ്ഥികൂടത്തിനൊപ്പം കണ്ടെത്തിയ ജീൻസെന്നും ശോഭന പറയുന്നു. അസ്ഥികൂടത്തിലുണ്ടായിരുന്ന ഷർട്ടും സമീപത്തുനിന്നു ലഭിച്ച മൊബൈൽ ഫോണും ജിഷ്ണുവിന്റേതാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. അതേസമയം ഫോണിൽ ഉപയോഗിച്ചിരുന്ന ലോക്ക് പാറ്റേണ് ജിഷ്ണു ഉപയോഗിച്ചിരുന്നതല്ല. ഇതു സുഹൃത്തുക്കൾക്ക് അറിയാമായിരുന്നു. സ്ക്രീൻ സേവറായി ഉപയോഗിച്ചിരുന്ന ചിത്രവും ബന്ധുവിനൊപ്പമുള്ളതായിരുന്നു. ഇതും മാറ്റിയ നിലയിലാണ് ഫോണ് കണ്ടെത്തിയിരിക്കുന്നത്. മഴയും…
Read Moreഉർവശീ ശാപം ഉപകാരം! ചക്കവില്പനയിൽനിന്നു തുടക്കം; ലക്ഷ്മിയുടെ പുതുസംരംഭം ക്ലിക്കായി
ജിതേഷ് ചെറുവള്ളിൽ ഉർവശീ ശാപം ഉപകാരം എന്ന പോലെ വനമേഖലയിൽ നിന്നും ശേഖരിക്കുന്ന ചക്കപ്പഴം വിറ്റ് ഉപജീവനം നടത്തിയിരുന്ന ലക്ഷ്മിയ്ക്ക് ലോക്ക്ഡൗണ് സംരംഭകത്വത്തിലേക്കുള്ള വഴിയാണ് തുറന്നത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ നിന്നും ശേഖരിക്കുന്ന ചക്കപ്പഴങ്ങൾ മറയൂർ ടൗണിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിറ്റഴിച്ചായിരുന്നു ഈച്ചാംപ്പെട്ടി മലപുലയ കോളനിയിലെ ലക്ഷ്മിയും കുടുംബവും ജീവിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ വനവിഭവങ്ങൾ ശേഖരിച്ച് വിറ്റിരുന്ന ഇവരുടെ ജീവിതം വഴിമുട്ടി. സഞ്ചാരികൾ ധാരാളം എത്തുന്ന കരിമുട്ടി വെള്ളച്ചാട്ടം, ആലാംപെട്ടി, എത്തിനിക്ക് കഫേ, ട്രക്കിംഗ് പോയിന്റ് എന്നിവിടങ്ങളിലാണ് ലക്ഷ്മിയും ഭർത്താവ് വെള്ളയനും ചക്ക എത്തിച്ച് വില്പന നടത്തിയിരുന്നത്. വിനോദ സഞ്ചാരികൾ എത്താതിരുന്നതോടെ ചക്കപ്പഴങ്ങൾ പ്ലാവിൽ തന്നെ കിടന്ന് പഴുക്കുകയും ഇവ തേടി എത്തുന്ന കാട്ടാനക്കൂട്ടത്തെ കൂടി ഭയപ്പെടേണ്ട അവസ്ഥയിലുമായയി കോളനിക്കാർ. സന്ദർശനം വഴിത്തിരിവായി കോവിഡ് കാലത്ത് ചിന്നാർ വന്യജീവി സങ്കേതത്തിലെ ആദിവാസികൾ നേരിടുന്ന പ്രയാസങ്ങൾ…
Read Moreമീന് കറിയില്ലാതെ ചോറ് കഴിക്കാത്തവരുടെ ശ്രദ്ധയ്ക്ക്! പരിശോധനയ്ക്കു പഴയ ഉശിരില്ല; വില്പനയ്ക്കെത്തുന്നത് പഴകിയ മത്സ്യം
തൊടുപുഴ: സംസ്ഥാനത്ത് പഴകിയ മൽസ്യം പിടികൂടുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ സാഗർറാണി പേരിന് മാത്രമായതോടെ പലയിടങ്ങളിലും വില്പനയ്ക്കെത്തുന്നത് പഴകിയ മൽസ്യം. ചൊവ്വാഴ്ച രാത്രി തൊടുപുഴ വെങ്ങല്ലൂരിൽ നിന്നു 800 കിലോ പഴകിയ മൽസ്യം പിടികൂടി.കൊച്ചിയിൽ നിന്നും തൊടുപുഴയിലെ കടകളിൽ വില്പനയ്ക്കായി പിക്കപ്പ് വാനിൽ എത്തിച്ചതായിരുന്നു ഇവ. കറുത്ത ആവോലി, വറ്റ തുടങ്ങിയ മൽസ്യങ്ങളാണു പിടിച്ചെടുത്തത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രി 12-ഓടെയാണ് സംഭവം. പോലീസ് അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ മീൻ ഭക്ഷ്യയോഗ്യമല്ലെന്നും മാസങ്ങൾ പഴക്കമുള്ളതാണെന്നും വ്യക്തമായി. മൽസ്യം കേടുകൂടാതിരിക്കാനുള്ള യാതൊരു മാർഗങ്ങളും സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തി. പിടിച്ചെടുത്ത മൽസ്യം കോലാനിയിലെ തെങ്ങിൻ തോപ്പിൽ കുഴിച്ചുമൂടി. തുടർന്ന് ഇന്നലെ രാവിലെ ഭക്ഷ്യസുരക്ഷാ…
Read Moreമാസ്ക് ധരിക്കുന്നതുമൂലം ചെവിയുടെ പുറകിൽ വേദന അനുഭവപ്പെടുന്നുണ്ടോ? പരിഹാരമായി “മാസ്ക് ബക്കിൾസ്’
കാഞ്ഞിരപ്പള്ളി: മാസ്ക് ധരിക്കുന്നതുമൂലം ചെവിയുടെ പുറകിൽ വേദന അനുഭവപ്പെടുന്നു എന്ന പരാതിക്ക് പരിഹാരമായിരിക്കുന്നു. ചെവിക്ക് ആയാസമില്ലാതെ മാസ്ക് ധരിക്കാൻ സഹായിക്കുന്ന “മാസ്ക് ബക്കിൾസ്’ എന്ന പുതിയ പ്രൊഡക്ട് പുറത്തിറക്കിയിരിക്കുന്നത് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിംഗ് കോളജിലെ സ്റ്റാർട്ട്അപ്പ് വാലിയിൽ പ്രവർത്തിക്കുന്ന ഐ ഇറ ടെക്നിക്കൽ സൊല്യൂഷൻസ്, കാസ്പറോബ് റോബോട്ടിക്സ് എന്നീ കന്പനികളാണ്. സ്ഥിരമായി മാസ്ക് ധരിക്കുന്നതു മൂലം ചെവിയുടെ പുറകിൽ പലർക്കും വേദന അനുഭവപ്പെടാറുണ്ട്. മാത്രവുമല്ല മാസ്ക് ധരിക്കുന്നതു മൂലം ചെവിയുടെ പുറകിലുണ്ടാകുന്ന അധിക സമ്മർദം ഭാവിയിൽ ശാരീരിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കും. ഈ പ്രശ്നങ്ങൾ എല്ലാം ഒഴിവാക്കാനാകും എന്നതാണ് മാസ്ക് ബക്കിൾസ് എന്ന പ്രൊഡക്ടിന്റെ പ്രത്യേകത. ചെവിയിൽ കോർത്തിടുന്നതിനു പകരം തലയുടെ പുറകിൽ മാസ്കിന്റെ ഇരുവശത്തെയും വള്ളികൾ മാസ്ക് ബക്കിൾസിലൂടെ ഘടിപ്പിക്കാൻ കഴിയും. ഏത് മെഡിക്കൽ ഷോപ്പുകളിലും മാസ്ക് ബക്കിൾസ് ലഭ്യമാകും. 15 രൂപയാണ് വില. ഓരോ വസ്ത്രങ്ങൾക്കും…
Read Moreകോട്ടയത്ത് കോവിഡ് ബാധിച്ച എല്ലാവരും 30 വയസിനു താഴെമാത്രം പ്രായമുള്ളവർ; ഇപ്പോൾ ചികിത്സയിലുള്ളത് 107 പേര്
കോട്ടയം: കോട്ടയം ജില്ലയിൽ കോവിഡ് ബാധിച്ച നാലു പേരിൽ മൂന്നുപേരും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവർ. കോവിഡ് വ്യാപനം കൂടുതലായ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് ഇവർ എത്തിയത്. ഡൽഹിയിൽനിന്ന് എത്തി പത്തനംതിട്ടയിലെ കുന്നന്താനത്തു നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈറ്റിൽനിന്ന് എത്തി ഹോം ക്വാറന്ൈറനിൽ കഴിഞ്ഞിരുന്ന പൂഞ്ഞാർ സ്വദേശി (25), മുബൈയിൽനിന്ന് ജൂണ് 20ന് എത്തി തെങ്ങണയിലെ ക്വാറൻറയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (22), ഡൽഹിയിൽനിന്ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്ൈറൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി (29) എന്നിവർക്കാണു രോഗം ബാധിച്ചത്. കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 40 പേർ പാലാ ജനറൽ ആശുപത്രിയിലും 34 പേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ കോട്ടയം ജനറൽ ആശുപത്രിയിലും മൂന്നു പേർ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു…
Read More