പൃ​ഥ്വി​രാ​ജി​നൊ​പ്പം ജോ​ർ​ദാ​നി​ൽ കു​ടു​ങ്ങി​യ ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഫി​ലിം എ​ഡി​റ്റർ നാ​ട്ടി​ലെ​ത്തി; അവിടുത്തെ ജീവിതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തൊ​ടു​പു​ഴ:​ സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നു പോ​യി ലോ​ക്ക്ഡൗ​ണിനെ തു​ട​ർ​ന്നു ജോ​ർ​ദാ​നി​ൽ കു​ടു​ങ്ങി​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യും ന​ട​ൻ പൃ​ഥ്വി​രാ​ജ​ട​ക്ക​മു​ള്ള സി​നി​മാ സം​ഘ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ഫി​ലിം എ​ഡി​റ്റ​റും നാ​ട്ടി​ലെ​ത്തി.​ ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ൽ കു​ത്തു​പാ​റ സ്വ​ദേ​ശി കൊ​ല്ല​മ​ല​യി​ൽ റെ​ക്സ​ണ്‍ ജോ​സ​ഫാ​ണ് ഇ​ന്ന​ലെ തൊ​ടു​പു​ഴ​യി​ലെ​ത്തി​യ​ത്.​ജോ​ർ​ദാ​നി​ലെ അ​മ്മാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ഡ​ൽ​ഹി വ​ഴി​യാ​ണ് സം​ഘം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.​ ഇ​വി​ടെ നി​ന്നും റെ​ക്സ​നെ​യും മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​യ നെ​ടു​ങ്ക​ണ്ടം തൂ​ക്കു​പാ​ലം സ്വ​ദേ​ശി​യെ​യും കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.​ ഇ​വി​ടെ നി​ന്നും ആം​ബു​ല​ൻ​സി​ൽ വ​ണ്ണ​പ്പു​റ​ത്തെ കോ​വി​ഡ് കെ​യ​ർ​സെ​ന്‍റ​റാ​യ വൃ​ന്ദാ​വ​ൻ ലോ​ഡ്ജി​ൽ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി.​ബ്ലെ​സി​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ര​ണ്ടാം ഷെ​ഡ്യൂ​ൾ ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നാ​ണ് മാ​ർ​ച്ച്15​നു സം​ഘം ജോ​ർ​ദാ​നി​ലേ​ക്ക് തി​രി​ച്ച​ത്.​പൃ​ഥ്വി​രാ​ജ​ട​ക്ക​മു​ള്ള 58 അം​ഗ സം​ഘ​ത്തി​ൽ റെ​ക്സ​ണ്‍ ജോ​സ​ഫു​മു​ണ്ടാ​യി​രു​ന്നു. ആ​റു വ​ർ​ഷ​മാ​യി സി​നി​മ രം​ഗ​ത്തു​ള്ള റെ​ക്സ​ണ്‍ ചി​ത്ര​ത്തി​ന്‍റെ സ്പോ​ട്ട് എ​ഡി​റ്റ​റാ​ണ്.​ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി,ആ​ടു​പു​ലി​യാ​ട്ടം,100 ഡെ​യ്സ് ഒ​ഫ് ല​വ് തു​ട​ങ്ങി മു​പ്പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ റെ​ക്സ​ണ്‍…

Read More

മൂ​ല​മ​റ്റം പ​വ​ർ ഹൗ​സി​ൽ നി​ന്നും വാ​വാ​സു​രേ​ഷ് മൂ​ർ​ഖ​നെ പി​ടി​കൂ​ടി; പി​ടി​കൂ​ടാ​ൻ വ​രു​ന്ന വ​ഴി പ​വ​ർ​ഹൗ​സി​ന് സ​മീ​പ​ത്ത് മറ്റൊരു അതിഥിയും

മൂ​ല​മ​റ്റം:​പ​വ​ർ ഹൗ​സി​ന്‍റെ മു​ന്പി​ൽ ക​ണ്ടെ​ത്തി​യ മൂ​ർ​ഖ​ൻ പാ​ന്പി​നെ വാ​വാ സു​രേ​ഷ് പി​ടി​കു​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. പാ​ന്പി​നെ പി​ടി​കൂ​ടാ​ൻ വ​രു​ന്ന വ​ഴി പ​വ​ർ​ഹൗ​സി​ന് സ​മീ​പ​ത്ത് ക​ണ്ട പെ​രു​ന്പാ​ന്പി​നെ​യും വാ​വാ സു​രേ​ഷ് പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി. മൂ​ർ​ഖ​ൻ പാ​ന്പി​നെ ക​ണ്ട വി​വ​രം പ​വ​ർ​ഹൗ​സ് ജീ​വ​ന​ക്കാ​ർ വ​നം വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അ​വ​ർ വാ​വ സു​രേ​ഷി​നെ വി​ളി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ല​റ്റ​ത്തെ​ത്തി​യ വാ​വ സു​രേഷ് പ​വ​ർ ഹൗ​സി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ വ​ണ്ടി​യു​ടെ മു​ന്പി​ലേ​ക്ക് കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും പെ​രു​ന്പാ​ന്പ് ചാ​ടി​വ​ന്നു. അ​വി​ടെ വാ​ഹ​നം നി​ർ​ത്തി പെ​രു​ന്പാ​ന്പി​നെ പി​ടി​ച്ച ശേ​ഷം പി​ന്നീ​ട് മൂ​ർ​ഖ​നേ​യും പി​ടി​കൂ​ടി. മൂ​ല​മ​റ്റം സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രും വാ​വ സു​രേ​ഷി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത പാ​ന്പു​ക​ളെ വ​ന​പാ​ല​ക​രെ ഏ​ൽ​പ്പി​ച്ചു.15 കി​ലോ തൂ​ക്കം വ​രു​ന്ന​താ​ണ് പെ​രു​ന്പാ​ന്പ്. പാന്പുകളെ കു​ള​മാ​വ് വ​ന​ത്തി​ൽ തു​റ​ന്ന് വി​ടു​മെ​ന്ന് വ​ന​പാ​ല​ക​ർ അ​റി​യി​ച്ചു.

Read More

ജ​ല​നി​ര​പ്പി​ൽ ആ​ശ​ങ്ക വേ​ണ്ട! ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ടി​ വ​ന്നാ​ൽ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ ധാ​ര​ണ; പ്രാ​യം അ​നു​സ​രി​ച്ചു നാ​ലാ​യി തി​രി​ച്ചു പാ​ർ​പ്പി​ക്കും

ചെ​റു​തോ​ണി : ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 2373 അ​ടി​യി​ൽ കൂ​ടു​ത​ൽ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നാ​യി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ​യും യോ​ഗം ഇ​ടു​ക്കി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്നു. പെ​രി​യാ​ർ ക​ട​ന്നു​പോ​കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന വാ​ഴ​ത്തോ​പ്പ്, മ​രി​യാ​പു​രം, ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, കൊ​ന്ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​മാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. നി​ല​വി​ൽ 2342.7 അ​ടി വെ​ള്ള​മാ​ണ് ഡാ​മി​ലു​ള്ള​ത്. ഇ​ത് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 10ശ​ത​മാ​നം അ​ധി​ക​മാ​ണ്. കാ​ല​വ​ർ​ഷ​ത്തോ​ടെ കൂ​ടു​ത​ൽ മ​ഴ ഉ​ണ്ടാ​കു​മെ​ന്ന​താ​ണ് പ്ര​വ​ച​നം. ഡാ​മി​ന്‍റെ ഷ​ട്ട​ർ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ മാ​റ്റി പാ​ർ​പ്പി​ക്കേ​ണ്ട​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​നും താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്നും ഇ​ത്ത​രം വ്യ​ക്തി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കേ​ണ്ടി​വ​ന്നാ​ൽ കോ​വി​ഡ് -19 പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ക്യാ​ന്പു​ക​ൾ അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്രാ​യം അ​നു​സ​രി​ച്ചു നാ​ലാ​യി തി​രി​ച്ചു പാ​ർ​പ്പി​ക്കാ​നാ​ണ്…

Read More

വെറൈറ്റി അല്ലേ..! മാസ്കിൽ സ്വന്തം മുഖം വേണോ, എങ്കിൽ സ്വ​ന്തം ഫോ​ട്ടോ​യു​മാ​യി പോന്നോളൂ നേരെ ഏറ്റുമാനൂരിലേക്ക്…

ഏ​റ്റു​മാ​നൂ​ർ: മാ​സ്കി​ൽ സ്വ​ന്തം മു​ഖം പ്രി​ന്‍റ് ചെ​യ്തു ന​ല്കി ഏ​റ്റു​മാ​നൂ​ർ ബീ​നാ സ്റ്റു​ഡി​യോ. സ്വ​ന്തം ഫോ​ട്ടോ​യു​മാ​യി ബീ​നാ സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യാ​ൽ മാ​സ്ക്കു​മൂ​ലം മ​റ​ഞ്ഞു പോ​യ മു​ഖ​ത്തി​ന്‍റെ ത്രീ​ഡി ചി​ത്രം പ്രി​ന്‍റ് ചെ​യ്തു ല​ഭി​ക്കും. ടീ ​ഷ​ർ​ട്ടു​ക​ളി​ലും, ക​പ്പു​ക​ളി​ലും ചി​ത്ര​ങ്ങ​ളും സീ​ന​റി​ക​ളും മ​റ്റും ത്രീ​ഡി പ്രി​ന്‍റിം​ഗ് ചെ​യ്യു​ന്ന ബീ​നേ​ഷ് ജി. ​പോ​ളാ​ണു മാ​സ്കി​ൽ അ​വ​ശ്യ​ക്കാ​ർ​ക്ക് സ്വ​ന്തം മു​ഖം ത്രി​ഡി പ്രി​ന്‍റിം​ഗ് ന​ട​ത്തി വ്യ​ത്യ​സ്ത​നാ​യി​രി​ക്കു​ന്ന​ത്. മാ​സ്ക് ജീ​വി​ത ശൈ​ലി​യു​ടെ ഭാ​ഗ​മാ​യ​തോ​ടെ പ​രി​ച​യ​ക്കാ​രോ​ടു​പോ​ലും പേ​രു പ​റ​ഞ്ഞു തു​ട​ങ്ങി സം​സാ​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി. ഇ​തെ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ ശ്ര​മ​ത്തി​ലാ​ണു മാ​സ്കി​ൽ മു​ഖ​ചി​ത്രം പ്രി​ന്‍റ് ചെ​യ്യാ​ൻ സാ​ധി​ക്കു​മോ​യെ​ന്നു പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​ന്‍റ​ർ​നെ​റ്റി​ലും യൂ​ട്യൂ​ബി​ലും പ​ര​തി​യ​പ്പോ​ഴാ​ണ് ചൈ​ന​യു​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി തു​ട​ങ്ങി​യ​താ​യി ക​ണ്ട​ത്. സ്വ​ന്തം സ്ഥാ​പ​ന​ത്തി​ലും അ​ത്ത​ര​ത്തി​ൽ ഒ​ന്നു പ​രീ​ക്ഷി​ച്ചു നോ​ക്കി. പ​രീ​ക്ഷ​ണം വി​ജ​യ​മാ​യ​തോ​ടെ കൂ​ടു​ത​ൽ മാ​സ്കു​ക​ൾ പു​റ​ത്തി​റ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം സീ​ന​റി​ക​ളും ചി​ത്ര​ങ്ങ​ളു​മാ​ണ് പ്രി​ന്‍റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും…

Read More

ലോട്ടറിത്തട്ടുകൾ വീണ്ടും നിരന്നു; പൊതുഗതാഗതം ഇല്ലാത്തതിനാൽ വിൽപന കുറവായിരുന്നെന്ന് കച്ചവടക്കാർ

കോ​ട്ട​യം: ലോ​ട്ട​റിത്ത​ട്ടു​ക​ൾ നി​ര​ന്നു. നി​ർ​ത്തി​വ​ച്ചി​രു​ന്ന ലോ​ട്ട​റി വി​ല്പ​ന ഇ​ന്ന​ലെ മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. ലോ​ക്ക്ഡൗ​ണി​നെത്തുട​ർ​ന്ന് ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ച ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ വി​ല്പ​ന​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ലോ​ട്ട​റി​യു​ടെ മൊ​ത്ത വി​ത​ര​ണ ക​ട​ക​ൾ ഭൂ​രി​ഭാ​ഗ​വും ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളു​ടേ​താ​യ​തി​നാ​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. ഇ​വ​ർ ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ നാ​ട്ടി​ലേ​ക്ക് പോ​യ​താ​ണ്. തി​രി​ച്ചെ​ത്തി​യി​ട്ടി​ല്ല. പൊ​തു​ഗ​താ​ഗ​തം ഉ​ൾ​പ്പെ​ടെ ആ​രം​ഭി​ക്കാ​ത്ത​തി​നാ​ൽ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ർ കു​റ​വാ​ണ്. ജൂ​ണ്‍ ര​ണ്ടു മു​ത​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ന​റു​ക്കെ​ടു​പ്പ്. ജൂ​ണ്‍ ര​ണ്ടി​ന് ന​റു​ക്കെ​ടു​പ്പ് ന​ട​ക്കു​ന്ന പൗ​ർ​ണ​മി ടി​ക്ക​റ്റി​ന്‍റെ വി​ൽ​പ​ന​യാ​ണ് ഇപ്പോൾ ന​ട​ന്ന​ത്. ന​ഗ​ര​ത്തി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ആ​ളു​ക​ൾ കു​റ​വാ​യ​തി​നാ​ൽ കാ​ര്യ​മാ​യ വി​ൽ​പ​ന ന​ട​ക്കു​ന്നി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ൽ​പ​ന​ക്കാ​ർ. സ്ക്, സാ​നി​റ്റൈ​സ​ർ അ​ട​ക്ക​മു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രു​ന്നു ടി​ക്ക​റ്റ് വി​ൽ​പ​ന. ഭാ​ഗ്യ​ക്കു​റി​യി​ൽ​നി​ന്നു​ള്ള ലാ​ഭം പൂ​ർ​ണ​മാ​യും കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ വി​നി​യോ​ഗി​ക്കു​ന്ന​ത്. ലോ​ട്ട​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ലെ സ​ജീ​വ അം​ഗ​ങ്ങ​ൾ​ക്ക്…

Read More

മീ​ൻ പി​ടി​ക്കാ​നു​ള്ള കൂ​ടി​നു​ള്ളി​ൽ കൂ​ട്ട​മാ​യി പെ​രു​ന്പാ​ന്പു​ക​ൾ; പാമ്പിനെ ഇറക്കി വിട്ട് കൂട് നോക്കിയയാൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കു​മ​ര​കം: മ​ഴ തു​ട​ങ്ങി​യ​തോ​ടെ മീ​ൻ കു​ടു​ത​ൽ പ്ര​തീ​ക്ഷി​ച്ച് തോ​ട്ടി​ൽ കൂ​ടി​ട്ട കു​മ​ര​കം പ​ള്ളി​ച്ചി​റ​ക്ക് സ​മീ​പ​മു​ള്ള വ്യ​ക്തി​യു​ടെ കൂ​ടി​നു​ള്ളി​ൽ മൂ​ന്ന് പെ​രു​ന്പാ​ന്പു​ക​ൾ കു​ടു​ങ്ങി. നേ​രേ​മ​ട – മൂ​ലേ​പ്പാ​ടം തോ​ടി​ന്‍റെ കൈ​വ​ഴി​യാ​യ ഇ​ട​വ​ന്ന​ല​ശേ​രി പ​റ​ന്പി​ന് സ​മീ​പം തോ​ട് മു​ഖ​വാ​ര​ത്ത് കൂ​ട് സ്ഥാ​പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ വെ​ളു​പ്പി​നെ കൂ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ മീ​നു​ക​ൾ എ​ടു​ക്കാ​ൻ കൂ​ട് പൊ​ക്കി​യ​പ്പോ​ൾ വ​ലി​യ ഭാ​രം തോ​ന്നി. കൂ​ടു​ത​ൽ മീ​നു​ക​ൾ കൂ​ടി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​താ​വാം എ​ന്നു ക​രു​തി സു​ഹൃ​ത്തി​നേ​യും കൂ​ട്ടി കൂ​ട് ക​ര​യ്ക്ക് ക​യ​റ്റി​യ​പ്പോ​ളാ​ണ് മു​ന്ന് വ​ലി​യ പെ​രു​ന്പാ​ന്പു ക​ൾ കു​ടു​ങ്ങി​യ​താ​യി ക​ണ്ട​ത്. ഇ​തി​നോ​ട​കം കൂ​ടി​നു​ള്ളി​ൽ ഉ​ണ്ടാ​യി​രു​ന്ന മീ​നു​ക​ൾ മു​ഴു​വ​നും പെ​രു​ന്പാ​ന്പു​ക​ൾ അ​ക​ത്താ​ക്കി​യി​രു​ന്നു. പി​ന്നി​ട് കൂ​ട് അ​ഴി​ച്ച് പാ​ന്പു​ക​ൾ​ക്ക് യാ​തൊ​രു പ​രി​ക്കു​ക​ളും ഏ​ൽ​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് ഇ​റ​ക്കി​വി​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി. പെ​രു​ന്പാ​ന്പു​ക​ളെ കാ​ണു​വാ​ൻ സം​ഭ​വ​സ്ഥ​ല​ത്ത് നി​ര​വ​ധി നാ​ട്ടു​കാ​രു​മെ​ത്തി​യി​രു​ന്നു

Read More

അകലം പാലിച്ചും കുത്തിനിറച്ചും കോട്ടയം ജില്ലയിൽ സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിത്തുടങ്ങി

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 150 സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ങ്ങും. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള ബ​സു​ക​ളി​ൽ 500 ബ​സു​ക​ൾ​ക്കു മാ​ത്ര​മേ ഇ​പ്പോ​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കു​ക​യോ​ള്ളു. ഇ​തി​ൽ ഭൂ​രി​ഭാ​ഗം ബ​സു​ക​ളും ഓ​ട്ടം നി​ല​ച്ചി​രു​ന്ന​തി​നാ​ൽ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ലാ​ണ്. അ​റ്റ​കു​റ്റ​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത​നു​സ​രി​ച്ചു മാ​ത്ര​മേ ബ​സു​ക​ൾ റോ​ഡു​ക​ളി​ൽ ഇ​റ​ക്കാ​ൻ സാ​ധി​ക്കു. ജി​ല്ല​യി​ൽ ച​ങ്ങ​നാ​ശേ​രി, പാ​ലാ, കു​മ​ര​കം, വൈ​ക്കം, ത​ല​യോ​ല​പ്പ​റ​ന്പ്, ക​ല്ല​റ, ക​ടു​ത്തു​രു​ത്തി തു​ട​ങ്ങി ജി​ല്ല​യു​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലേ​ക്കും ബ​സു​ക​ൾ ഓ​ടു​ന്നു​ണ്ട്. ബ​സു​ക​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു പ​രി​മി​ത​മാ​യി യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റാ​ൻ സാ​ധി​ക്കു​വെ​ങ്കി​ലും യാ​ത്ര​ക്കാ​ർ തീ​രെ കു​റ​വാ​ണ്. ചി​ല റൂ​ട്ടു​ക​ളി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ൻ പോ​ലു​മി​ല്ലാ​തെ​യാ​ണ് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം കാ​ഞ്ഞി​ര​പ്പ​ള്ളി വ​ട്ട​ക്കാ​വി​ൽ നി​ന്ന് ഇ​ന്നു രാവിലെ കോ​ട്ട​യ​ത്ത് എ​ത്തി​യ ബ​സി​ൽ നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. എ​ല്ലാ സി​റ്റി​ലും യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ക​യും ഇ​തി​നു പു​റ​മെ ബ​സി​ൽ യാ​ത്ര​ക്കാ​ർ…

Read More

കുടിവെള്ളം മാലിന്യമാക്കലും വണ്ടി നശിപ്പിക്കലും പതിവാകുന്നു; സാമൂഹിക വിരുദ്ധർ നിരന്തരം ശല്യം ചെയ്യുന്നെന്ന പരാതിയുമായി യുവാവ്

കു​മ​ര​കം: സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നി​ര​ന്ത​ര​മാ​യ ശ​ല്യം ചെ​യ്യു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കു​മ​ര​കം അ​ശാ​ശി​ച്ചേ​രി ഭാ​ഗ​ത്ത് ക​ള​ത്തി​ൽ സു​രേ​ഷ് ശാ​ന്തി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് സാ​മൂ​ഹി​ക വി​രു​ദ്ധ​ർ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്യു​ന്ന​ത്. കു​ടി​വെ​ള്ള ടാ​ങ്കി​ൽ മാ​ലി​ന്യ​ങ്ങ​ൾ ക​ല​ർ​ത്തു​ക, വീ​ട്ടി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ എ​റി​യു​ക, വീ​ടി​ന്‍റെ സി​റ്റ് ഒൗ​ട്ടി​ലും കാ​റി​ലും ബൈ​ക്കി​ലും പെ​യ്ന്‍റ് ഒ​ഴി​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. ഇ​വ​ർ കു​മ​ര​കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Read More

ഇനി വീട്ടിലേക്ക്… കോട്ടയം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിലായിരുന്ന ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ പ​രി​ശോ​ധ​നാഫ​ലം നെ​ഗ​റ്റീ​വ്

ഗാ​ന്ധി​ന​ഗ​ർ: കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി​യു​ടെ ര​ണ്ടു വ​യ​സു​കാ​ര​നാ​യ മ​ക​ന്‍റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. അ​തി​നാ​ൽ കു​ട്ടി​യെ ഇ​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തേ​ക്കും. എ​ന്നാ​ൽ കു​ട്ടി​യു​ടെ കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ച ഗ​ർ​ഭി​ണി​യാ​യ അ​മ്മ​യെ പ​രി​ച​രി​ക്കാ​ൻ എ​ത്തി​യ മാ​താ​വി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചി​ട്ടി​ല്ല.പ​രി​ശോ​ധ​ന ഫ​ലം ഇ​ന്നു ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യാ​ൽ യു​വ​തി​യു​ടെ മാ​താ​വി​നൊ​പ്പം കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് പ​റ​ഞ്ഞു വി​ടാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ചി​കി​ത്സ​യ്ക്കു നേ​തൃ​ത്വം ന​ല്കു​ന്ന ഡോ. ​ആ​ർ. സ​ജി​ത്കു​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് യു​വ​തി രാ​ഷ്്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. യു​വ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ശേ​ഷം എ​ടു​ത്ത സാം​പി​ളി​ന്‍റെ ആ​ദ്യ​ഫ​ലം നെ​ഗറ്റീ​വും, ഇ​ന്ന​ലെ ല​ഭി​ച്ച​ത് പോ​സ​റ്റീ​വു​മാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ര​ണ്ടു പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ൽ മാ​ത്ര​മേ ഡി​സ്ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യൂ. അ​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന സാം​പി​ളി​ന്‍റെ ഫ​ലം നാ​ളെ…

Read More

ക​ഞ്ചാ​വു മാ​ഫി​യ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക! യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടുപോ​യ സംഭവം; അ​ഞ്ചുപേ​ർ അ​റ​സ്റ്റി​ൽ

തൊ​ടു​പു​ഴ: ക​ഞ്ചാ​വു മാ​ഫി​യ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യെ​തു​ട​ർ​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. വീ​ടു​ക​യ​റി ആ​ക്ര​മ​ണ​വും ഇ​തെ തു​ട​ർ​ന്നു​ണ്ടാ​യ പ​ക​യു​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​ൽ ക​ലാ​ശി​ച്ച​ത്. കാ​ളി​യാ​ർ ചെ​റു​തോ​ട്ടി​ൻ ക​ര​യി​ലാ​ണ് സം​ഭ​വം. കാ​ളി​യാ​ർ പോ​ലീ​സി​നാ​ണ് പ​രാ​തി ല​ഭി​ച്ച​തെ​ങ്കി​ലും സം​ഭ​വം ന​ട​ന്ന​ത് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​യ​തി​നാ​ൽ ഇ​വി​ടെ നി​ന്നു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ടി​ക്കു​ളം വ​ണ്ട​മ​റ്റം കീ​ഴാ​പു​ര​യ്ക്ക​ൽ അ​രു​ണി (19)നെ​യാ​ണ് ക​ഴി​ഞ്ഞ 17ന് ​ഗു​ണ്ടാം സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. സം​ഭ​വ​ത്തി​ൽ കാ​ളി​യാ​ർ ചെ​റു​തോ​ട്ടി​ൻ​ക​ര സ്വ​ദേ​ശി​ക​ളാ​യ ക​യ​റ്റി​യാ​നി​യ്ക്ക​ൽ അ​ഖി​ൽ (24), ച​ക്കു​ങ്ക​ൽ ശ്രീ​നാ​ഥ് (22), വാ​ഴ​യ്ക്കാ​ത​ട​ത്തി​ൽ അ​ഖി​ൽ (24), കാ​രി​ക്കു​ന്നേ​ൽ ശ്യാം (28), ​നെ​ടു​മാ​യി​ൽ ആ​ന​ന്ദ് (21) എ​ന്നി​വ​രെ​യാ​ണ് ക​രി​മ​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​രു​ണി​ന്‍റെ പി​താ​വാ​ണ് മ​ക​നെ ഗു​ണ്ടാ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി കാ​ളി​യാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​രു​ണി​ന്‍റെ സ​ഹോ​ദ​ര​നും സം​ഘ​വും…

Read More