കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം! മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ മ​ണ​ൽ നി​റ​ഞ്ഞ് കി​ട​ക്കു​ന്നു; താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ

ക​ടു​ത്തു​രു​ത്തി: മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ മ​ണ​ൽ നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തി​നാ​ൽ ആ​റി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ. കാ​ല​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ പു​ഴ​ക​ളി​ലും തോ​ടു​ക​ളി​ലും മ​ണ​ൽ നി​റ​ഞ്ഞ​തോ​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. പു​ഴ​മ​ണ​ൽ വാ​രാ​താ​യ​തോ​ടെ ക്ര​ഷ​ർ മാ​ഫി​യ​ക​ൾ സ​ജീ​വ​മാ​വു​ക​യും ചെ​യ്ത​തോ​ടെ പാ​റ​പൊ​ടി​ക്ക് ഡി​മാ​ന്‍റ് വ​ർ​ധി​ച്ചു. ഇ​തോ​ടെ കാ​യ​ലു​ക​ൾ, പു​ഴ​ക​ൾ, തോ​ടു​ക​ൾ, കൈ​ത്തോ​ടു​ക​ൾ എ​ന്നീ ജ​ലാ​ശ​ങ്ങ​ളി​ൽ മ​ണ​ൽ നി​റ​ഞ്ഞു. കൂ​ടാ​തെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ പു​ഴ​യി​ലെ മ​ണ​ൽ വാ​രു​ന്ന​തി​നെ എ​തി​ർ​ത്ത​തും മ​ണ​ൽ വാ​ര​ലി​ന് ത​ട​സ​മാ​യി. നാ​ലു വ​ർ​ഷ​മാ​യി മൂ​വാ​റ്റു​പു​ഴ​യാ​റി​ലെ മ​ണ​ൽ വാ​രി​യി​ട്ടെ​ന്നാ​ണ് ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​ർ പ​റ​യു​ന്ന​ത്. ഇ​തു​മൂ​ലം പു​ഴ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളും മ​ണ​ലും എ​ക്ക​ലും നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ഇ​തോ​ടെ വെ​ള്ള​ത്തി​ന്‍റെ സ്വ​ഭാ​വി​ക ഒ​ഴു​ക്ക് നി​ല​ച്ചു. പു​ഴ​ക​ളി​ൽ നി​ന്നു മ​ണ​ൽ വാ​രു​ന്ന​ത് സാ​മൂ​ഹി​ക ദ്രോ​ഹ​മാ​യി അ​ധി​കാ​രി​ക​ളും പൊ​തു​സ​മൂ​ഹ​വും മാ​റി​യ​തോ​ടെ​യാ​ണ് ക്ര​ഷ​ർ മാ​ഫി​യ​ക​ൾ സ​ജീ​വ​മാ​യ​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം മ​ഴ നി​ന്നു…

Read More

രാ​ത്രി​യോ​ടെ തൊ​ണ്ട​വേ​ദ​ന​! തെ​ലു​ങ്കാ​ന​യി​ൽ നി​ന്ന് വ​ന്ന അ​ധ്യാ​പ​ക​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ഗാ​ന്ധി​ന​ഗ​ർ/ കോ​ട്ട​യം: തെ​ലു​ങ്കാ​ന​യി​ൽ നി​ന്ന് വീ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റയി​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ധ്യാ​പ​ക​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കൊ​റോ​ണ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി മു​ട്ട​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ 50 കാ​ര​നെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം തെ​ലു​ങ്കാ​ന​യി​ൽ നി​ന്നു മു​ട്ട​പ്പ​ള്ളി​യി​ലെ വീ​ടു​ക​ളി​ലെ​ത്തി​യ ഈ ​അ​ധ്യാ​പ​ക​നും ഭാ​ര്യ​യും മ​റ്റൊ​രു അ​ധ്യാ​പി​ക ദ​ന്പ​തി​ക​ളു​മാ​ണ് ഹോം ​ക്വാ​റ​ന്‍റയി​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തൊ​ണ്ട​വേ​ദ​ന​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ അ​നു​മ​തി​യോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന് ഇ​യാ​ളു​ടെ സ്ര​വ സാം​പി​ൾ ശേ​ഖ​രി​ക്കും. അ​തേ​സ​മ​യം ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​ഹ​രാ​ഷ്്ട്ര​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ 40കാ​ര​നെ​യും നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ മാ​താ​വ് കോ​ട്ട​യ​ത്തു​ള്ള സ​ഹോ​ദ​ര​നൊ​പ്പം ക​ഴി​യു​ക​യാ​ണ്. ഇ​വ​രെ സ​ന്ദ​ർ​ശി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച മും​ബൈ ചൊ​വൂ​രി​ൽ നി​ന്നും ടാ​ക്സി കാ​റി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. മും​ബൈ​യി​ൽ നി​ന്നു വ​ന്ന​തി​നാ​ൽ കോ​ട്ട​യ​ത്തു​ള്ള ബ​ന്ധു​ക്ക​ൾ ഇ​യാ​ളെ വീ​ട്ടി​ൽ ക​യ​റ്റാ​തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ…

Read More

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ എ​ഴു​മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ; ഓ​ട്ടോ​ക​ളും ടാ​ക്സി​ക​ളും നി​ര​ത്തി​ലി​റ​ങ്ങി, ക​ട​ക​ൾ തു​റ​ന്നു; ന​ഗ​ര​ങ്ങ​ൾ സ​ജീ​വ​മാ​യിത്തുട​ങ്ങി

കോ​ട്ട​യം: ജി​ല്ല​യി​ലെ വ്യാ​പാ​ര, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ക്കി പു​നഃ​ക്ര​മീ​ക​രി​ച്ചു. ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഉ​ത്ത​ര​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു പു​റ​ത്തി​റ​ക്കി​യ പു​തി​യ ന​ട​പ​ടി​ക്ര​മ​ത്തി​ലാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ കൂ​ടി അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച​ത്. പു​തി​യ സ​മ​യ​ക്ര​മം ഇ​ന്നു നി​ലവിൽ ​വ​ന്നു. ഓ​ട്ടോ​ക​ളും ടാ​ക്സി​ക​ളും നി​ര​ത്തി​ലി​റ​ങ്ങു​ക​യും ക​ട​ക​ൾ തു​റ​ക്കു​ക​യും ചെ​യ്ത​തോ​ടെ ന​ഗ​ര​ങ്ങ​ൾ സ​ജീ​വ​മാ​യിത്തുട​ങ്ങി. ക​ർ​ശ​ന നി​യ​ന്ത്ര​ങ്ങ​ളോ​ടെ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ടി സ​ർ​വീ​സ് ആ​രം​ഭി​ച്ച​തോ​ടെ ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി എ​ത്തി​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തോ​ടെ പു​ത്ത​ൻ സ്വ​പ്ന​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളു​മാ​യി​ട്ടാ​ണ് വ്യാ​പാ​രി സ​മൂ​ഹ​വും. ഇ​ന്നു രാ​വി​ലെ മു​ത​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും ആ​ളു​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. പ​ല​രും ഫോ​ണ്‍ വി​ളി​ച്ച​ശേ​ഷ​മാ​ണ് ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ സ്്്റ്റാ​ൻ​ഡു​ക​ളി​ൽ ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ത്തി​യി​ട്ടു​ണ്ട്. ജ്വല്ല​റി​ക​ളും ഇ​ന്നു മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്ത​ന​മാരം​ഭി​ച്ചി​ട്ടു​ണ്ട്. നീ​ണ്ട നാ​ള​ത്തെ…

Read More

ലോ​ട്ട​റി മേ​ഖ​ല​യി​ൽ അ​വ്യ​ക്ത​ത തു​ട​രു​ന്നു; ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണ​ത്തി​ന് എ​ത്തി​യി​ട്ടി​ല്ല

കോ​ട്ട​യം: ലോ​ട്ട​റി മേ​ഖ​ല​യി​ൽ അ​വ്യ​ക്ത​ത തു​ട​രു​ന്നു. നാ​ളെ ക​ട​ക​ൾ തു​റ​ക്കാ​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ വി​ത​ര​ണ​ത്തി​ന് എ​ത്തി​യി​ട്ടി​ല്ല. ജൂ​ണ്‍ ഒ​ന്നി​നാ​ണ് ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഏ​തു ടി​ക്ക​റ്റാ​ണ് അ​ന്ന് ന​റു​ക്കെ​ടു​ക്കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ ലോ​ട്ട​റി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പ​ഴ​യ ടി​ക്ക​റ്റു​ക​ൾ പി​ൻ​വ​ലി​ച്ച് പു​തി​യ​ത് ഇ​റ​ക്ക​ണ​മെ​ന്ന് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ അ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഴ​യ ടി​ക്ക​റ്റു​ക​ളി​ൽ ചി​ല​ത് റ​ദ്ദാ​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​മു​ണ്ട്. എ​തൊ​ക്കെ ടി​ക്ക​റ്റു​ക​ളാ​ണ് റ​ദ്ദാ​ക്കു​ന്ന​തെ​ന്ന് ഇ​ന്ന് തീ​രു​മാ​നി​ക്കും. 40 ശ​ത​മാ​നം ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കാ​നാ​ണ് സാ​ധ്യ​ത​യു​ള്ള​ത്. വി​ത​ര​ണം ചെ​യ്ത ടി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ​യു​ള്ള മു​ഴു​വ​ൻ ടി​ക്ക​റ്റു​ക​ളും റ​ദ്ദാ​ക്കി പു​തി​യ ടി​ക്ക​റ്റു​ക​ൾ അ​ച്ച​ടി​ക്ക​ണ​മെ​ന്നാ​ണ് യു​ണി​യ​നു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന​ല​ത്തെ യോ​ഗ​ത്തി​ൽ യൂ​ണി​യ​നു​ക​ൾ ഉ​ന്ന​യി​ച്ച മ​റ്റൊ​രു പ്ര​ധാ​ന ആ​വ​ശ്യം ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ വി​ല കു​റ​യ്ക്ക​ണ​മെ​ന്നാ​ണ്. ഇ​തും പ​രി​ഗ​ണി​ക്കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കു​റ​ച്ചു നാ​ള​ത്തേ​ക്ക് നി​ല​വി​ലു​ള്ള…

Read More

കോട്ടയത്ത് രണ്ടു സ്വകാര്യ ബസുകൾ പെർ​മി​റ്റ് സ​മ​യം അ​നു​സ​രി​ച്ചു സർവീസ് നടത്തി

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി. കോ​ട്ട​യം പ​ള്ളി​ക്ക​ത്തോ​ട് റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ചെ​ന്നി​ക്ക​ര ബ​സും കോ​ട്ട​യം മ​റി​യ​പ്പ​ള്ളി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സെ​ന്‍റ് മേ​രീ​സ് ബ​സു​മാ​ണ് ഓ​ടി​യ​ത്. രാ​വി​ലെ ഏ​ഴു മു​ത​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്. ആ​ദ്യ ട്രി​പ്പു​ക​ളി​ൽ യാ​ത്ര​ക്കാ​രെ ല​ഭി​ച്ചി​ല്ലെ​ന്നും രാ​ത്രി​വ​രെ പ​തി​വ് പോ​ലെ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും ബ​സ് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. പെ​ർ​മി​റ്റ് സ​മ​യം അ​നു​സ​രി​ച്ചു ത​ന്നെ​യാ​ണ് ബ​സു​ക​ൾ ട്രി​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ബ​സി​ൽ ഡ്രൈ​വ​റും ക​ണ്ട​ക്്ട​റും ഉ​ൾ​പ്പെ​ടെ ര​ണ്ടു ജീ​വ​ന​ക്കാ​രാ​ണു​ള്ള​ത്.

Read More

കു​റ​വി​ല​ങ്ങാ​ട് ഇ​രു​പ​തു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട് 24 വ​ർ​ഷ​ങ്ങ​ൾ! അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ; ഒ​രു സ്ത്രീ​യു​ടെ പേ​രി​ൽ വ​ഴ​ക്കി​ട്ട​തായി പറയുന്നു… ​ 1996 ഓ​ഗ​സ്റ്റ് 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം…

കു​റ​വി​ല​ങ്ങാ​ട്: ഇ​രു​പ​തു​കാ​ര​ൻ കൊ​ല്ല​പ്പെ​ട്ട് 24 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ. കാ​ണ​ക്കാ​രി കു​റു​മു​ള്ളൂ​ർ അ​മ്മി​ണി​ശേ​രി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ബെ​ന്നി ജോ​സ​ഫി(20) നെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് അ​യ​ൽ​വാ​സി കു​റ്റി​പ്പ​റ​ന്പി​ൽ വ​ർ​ക്കി(56)​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 1996 ഓ​ഗ​സ്റ്റ് 23നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ബെ​ന്നി​യെ കൊ​ല​പ്പെ​ടു​ത്തി കൃ​ഷി​യി​ട​ത്തി​ലെ കു​ള​ത്തി​ൽ ക​ല്ലു​കെ​ട്ടി​താ​ഴ്ത്തി​യ​ശേ​ഷം വ​ർ​ക്കി ഒ​ളി​വി​ൽ​പ്പോ​കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ബെ​ന്നി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ലീ​സി​നെ വെ​ട്ടി​ച്ചു ത​മി​ഴ്നാ​ട്ടി​ലേ​ക്കും പി​ന്നീ​ട് ക​ർ​ണാ​ട​ക​യി​ലേ​ക്കും മു​ങ്ങു​ക​യാ​യി​രു​ന്നു വ​ർ​ക്കി. ഷി​മോ​ഗ​യി​ൽ ടാ​പ്പിം​ഗ് ജോ​ലി ചെ​യ്ത് ഒ​ളി​ച്ചു​താ​മ​സി​ച്ചി​രു​ന്ന വ​ർ​ക്കി ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​മാ​യി ക​ണ്ണൂ​രി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ർ​ന്നു കു​റു​മു​ള്ളൂ​രി​ൽ തി​രി​കെ​യെ​ത്തി സ​ഹോ​ദ​ര​നൊ​പ്പം താ​മ​സി​ക്കു​ന്ന വി​വ​രം പോ​ലീ​സ് മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നു പി​ടി​കൂ​ടി​യ വ​ർ​ക്കി​യെ കു​റ​വി​ല​ങ്ങാ​ട് സി​ഐ കെ.​ജെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു​ചെ​യ്തു. കൊ​ല​പാ​ത​കം ന​ട​ന്ന 1996ൽ ​കൊ​ല്ല​പ്പെ​ട്ട ബെ​ന്നി​യും…

Read More

സാമ്പത്തി​ക ഞെ​രു​ക്കം, തൊ​ഴി​ൽ​ന​ഷ്ടം, ശമ്പള​മു​ട​ക്കം! മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നും ഇ​ത്ര വ​ലി​യ സാ​മ്പ​ത്തി​ക ഞെ​രു​ക്കം നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല; സ്കൂ​ൾ തു​റ​ക്ക​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു

കോ​ട്ട​യം: സ്കൂ​ൾ, കോ​ള​ജ് തു​റ​ക്ക​ൽ ഓ​ർ​മി​ക്കു​ന്പോ​ൾ​ത​ന്നെ ഭ​യ​പ്പാ​ടി​ലും ആ​ശ​ങ്ക​യി​ലു​മാ​ണു മാ​സ​ങ്ങ​ളാ​യി വ​രു​മാ​നം നി​ല​ച്ചു​പോ​യ ര​ക്ഷി​താ​ക്ക​ൾ. മ​ക്ക​ളു​ടെ ഫീ​സ്, പു​സ്ത​കം, യൂ​ണി​ഫോം, നോ​ട്ട് ബു​ക്ക്, ബാ​ഗ്, സ്റ്റേ​ഷ​ന​റി എ​ന്നി​ങ്ങ​നെ ഭീ​മ​മാ​യ ചെ​ല​വാ​ണ് ര​ക്ഷി​താ​ക്ക​ളു​ടെ മു​ന്നി​ലു​ള്ള​ത്. കൊ​റോ​ണ​യു​ടെ പ്ര​ത്യാ​ഘാ​ത​ത്തി​ൽ തൊ​ഴി​ലും വ​രു​മാ​ന​വും ന​ഷ്ട​പ്പെ​ടു​ക​യോ മു​ട​ങ്ങു​ക​യോ ചെ​യ്ത​വ​ർ മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലൊ​ന്നും ഇ​ത്ര വ​ലി​യ സാ​ന്പ​ത്തി​ക ഞെ​രു​ക്കം നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ കൊ​റോ​ണ ലോ​ക്ക് ഡൗ​ണി​ൽ ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം അ​വ​സാ​ന ടേ​മി​ലെ സ്കൂ​ൾ ഫീ​സു​ക​ൾ കു​ടി​ശി​ക​യാ​വ​ർ ഏ​റെ​യാ​ണ്. കു​ടി​ശി​ക വ​രു​ത്തി​യ ഫീ​സും ഫൈ​നും അ​ട​ച്ചാ​ൽ മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക് സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ പ്ര​മോ​ഷ​ൻ അ​നു​വ​ദി​ക്കൂ. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ഒ​രു കു​ട്ടി​യെ അ​യ​യ്ക്കാ​ൻ കു​റ​ഞ്ഞ​ത് പ​തി​നാ​യി​രം രൂ​പ ക​ണ്ടെ​ത്ത​ണം. കോ​ള​ജു​ക​ളി​ലും പ്ര​ഫ​ഷ​ണ​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​യ​യ്ക്കാ​ൻ ഇ​തി​ന്‍റെ പ​ല​മ​ട​ങ്ങു തു​ക വേ​ണ്ടി​വ​രും. റ​ബ​റി​നെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന കോ​ട്ട​യം ജി​ല്ല​യി​ൽ പ്ര​തി​സ​ന്ധി അ​ങ്ങേ​യ​റ്റം രൂ​ക്ഷ​മാ​ണ്. 70 ശ​ത​മാ​നം…

Read More

നാട്ടിൽ ഇതു വിളവെടുപ്പുകാലം! ബം​ഗാ​ളി​ൽ ധാന്യങ്ങളുടെയും മാ​ന്പ​ഴ​ത്തി​ന്‍റെയും വി​ള​വെ​ടു​പ്പു​കാ​ലം; അതിഥിത്തൊഴിലാളികൾ മടങ്ങി

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്നു​ള്ള അ​തി​ഥിത്തൊഴി​ലാ​ളി​ക​ളു​ടെ ആ​ദ്യസം​ഘ​ത്തെ ട്രെ​യി​നി​ൽ സ്വ​ദേ​ശ​ത്തേ​ക്ക് അ​യ​ച്ചു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ന്യൂ ​കു​ച്ച് ബി​ഹാ​ർ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ശ്ര​മി​ക് ട്രെ​യി​നി​ൽ മാ​ൾ​ഡ, മു​ർ​ഷി​ദാ​ബാ​ദ്, ഉ​ത്ത​ർ ദി​നാ​ജ്പൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള 1463 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​ന്ന​ലെ രാ​ത്രി 6.30ന് ​കോ​ട്ട​യം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട​ത്. ട്രെ​യി​നി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മു​ൻ​കൂ​ട്ടി അ​നു​വ​ദി​ച്ചി​രു​ന്ന ഓ​രോ സീ​റ്റി​ലും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പാ​ക്കി പ്ര​ത്യേ​ക സീ​റ്റ് ന​ന്പ​രു​ക​ൾ പ​തി​ച്ചു. 43 കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​ണ് ച​ങ്ങ​നാ​ശേ​രി, മീ​ന​ച്ചി​ൽ, കോ​ട്ട​യം താ​ലൂ​ക്കു​ക​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച​ത്. കോ​ട്ട​യ​ത്തേ​ക്ക് പു​റ​പ്പെ​ടും മു​ന്പു​ത​ന്നെ ടി​ക്ക​റ്റ് കൈ​മാ​റു​ക​യും സീ​റ്റ് ന​ന്പ​ർ ഏ​തെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ‘നാട്ടിൽ ഇതു വിളവെടുപ്പുകാലം’ ച​ങ്ങ​നാ​ശേ​രി: ‘ത​ങ്ങ​ളു​ടെ നാ​ട്ടി​ൽ നെ​ല്ലിന്‍റെയും ഗോ​ത​ന്പിന്‍റെ‍​റ​യും മാ​ന്പ​ഴ​ത്തി​ന്‍റെ​യും വി​ള​വെ​ടു​പ്പു​കാ​ല​മാ​ണ്. നെ​ല്ലും ഗോ​ത​ന്പും കൊ​യ്തെ​ടു​ത്ത് വി​ല്പ​ന ന​ട​ത്ത​ണം. വൈ​ക്കോ​ൽ ഉ​ണ​ക്കി സൂ​ക്ഷി​ക്ക​ണം. മാ​ങ്ങ പ​റി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്ക​ണം. ഇ​തി​ലു​പ​രി മ​ക്ക​ളേ​യും ഭാ​ര്യയെയും മാ​താ​പി​താ​ക്ക​ളെ​യും…

Read More

കോട്ടയം വീണ്ടും ജാഗ്രതയിൽ! ജില്ലയിൽ നാലു പേർ കോവിഡ് ചികിത്സയിൽ; 36 പേരുടെ സ്രവ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്ന്

കോ​ട്ട​യം: ര​ണ്ടു പേ​ർ​ക്കു കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീക​രി​ച്ച​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ഇ​തോ​ടെ കോ​ട്ട​യം ജി​ല്ല വീ​ണ്ടും ജാ​ഗ്ര​ത​യി​ലാ​ണ്. അ​ബു​ദാ​ബി​യി​ൽ​നി​ന്നു വ​ന്ന അ​തി​ര​ന്പു​ഴ സ്വ​ദേ​ശി(29), മ​ഹാ​രാ​ഷ്്ട്രയി​ൽ​നി​ന്നു വ​ന്ന മു​ണ്ട​ക്ക​യം മ​ടു​ക്ക സ്വ​ദേ​ശി(23) എ​ന്നി​വ​ർ​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥിരീക​രി​ച്ച​ത്. ഇ​വ​ർ​ക്കു പു​റ​മെ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി, ഇ​വ​രു​ടെ ര​ണ്ടു വ​യ​സു​ള്ള മ​ക​ൻ എ​ന്നി​വ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി​യും ഉ​ഴ​വൂ​ർ സ്വ​ദേ​ശി​നി​യും മ​ക​നും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ചികി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മു​ണ്ട​ക്ക​യം മ​ടു​ക്ക സ്വ​ദേ​ശി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ഴി​ന് അ​ബു​ദാ​ബി – കൊ​ച്ചി വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി​യ അ​തി​ര​ന്പു​ഴ സ്വ​ദേ​ശി കോ​ട്ട​യം കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റന്‍റയിൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തേ വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം സ്വദേ​ശി​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​യു​വാ​വ് ഉ​ൾ​പ്പെ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ എ​ത്തി​യ…

Read More

മാ​റ്റി​വെ​ച്ച ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദ് ചെ​യ്ത് പുതിയ ടിക്കറ്റുകൾ നൽകണം; ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​നു മു​ൻ​പി​ൽ പ​ട്ടി​ണി സ​മ​രം നടത്തി ഐഎൻടിയുസി

കോ​ട്ട​യം: മാ​റ്റി​വെ​ച്ച ന​റു​ക്കെ​ടു​പ്പു​ക​ൾ റ​ദ്ദ് ചെ​യ്ത് ടി​ക്ക​റ്റു​ക​ൾ മു​ഴു​വ​ൻ തി​രി​ച്ചെ​ടു​ത്ത് പ​ക​രം പു​തി​യ ടി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള ലോ​ട്ട​റി ഏ​ജ​ന്‍റ്സ് ആ​ൻ​ഡ് സെ​ല്ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ്. ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ന്ന പ​ട്ടി​ണി സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​തു​താ​യി അ​ച്ച​ടി​ക്കു​ന്ന ടി​ക്ക​റ്റി​ന്‍റെ മു​ഖ​വി​ല 30 രൂ​പ​യാ​ക്കു​ക, എ​ല്ലാ ലോ​ട്ട​റിത്തൊഴി​ലാ​ളി​ക്കും ന​റു​ക്കെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്പോ​ൾ 5,000 രൂ​പ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ​ട്ടി​ണി സ​മ​രം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യ്മ​നം ര​വീ​ന്ദ്ര​ൻ, ബെ​ന്നി ജോ​സ​ഫ്, ച​ന്ദ്രി​ക ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം ​തോ​മ​സ്, കെ ​വി ശ​ശി, ഡേ​വി​ഡ് കു​റ്റി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More