അഞ്ചുമാസം മുമ്പ് അലഞ്ഞ് തിരിഞ്ഞ് കെഎസ്ആർടിസി സ്റ്റാന്‍റിലെത്തി; വിശന്ന് കിടന്ന നായ്ക്ക് ഭക്ഷണം നൽകി ജീവനക്കാർ ; അന്നം തന്ന കൈകൾക്ക് നന്ദികാട്ടി ലോക് ഡൗണിൽ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോയ്ക്ക് കാവലായി ജാക്കി…

പൊ​ൻ​കു​ന്നം: കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സ്നേ​ഹം പി​ടി​ച്ചു പ​റ്റി കാ​വ​ലാ​യി ജാ​ക്കി. അ​ഞ്ചു​മാ​സം മു​ന്പ് ഇ​വി​ടെ​യെ​ത്തി​യ ജാ​ക്കി​യെ​ന്ന നാ​യ ലോ​ക്ക്ഡൗ​ണി​ൽ ഓ​ടാ​തെ കി​ട​ക്കു​ന്ന ബ​സു​ക​ൾ​ക്കും ഡി​പ്പോ​യ്ക്കും സം​ര​ക്ഷ​ക​നാ​യു​ണ്ട്. രാ​ത്രി ര​ണ്ടു ജീ​വ​ന​ക്കാ​ർ മാ​ത്രം സു​ര​ക്ഷാ​ച്ചു​മ​ത​ല​യി​ലു​ള്ള​പ്പോ​ൾ ശ​രി​ക്കും ജാ​ക്കി​യാ​ണ് കാ​വ​ലി​ന് തു​ണ. അ​പ​രി​ചി​ത​ർ ഡി​പ്പോ​വ​ള​പ്പി​ലേ​ക്ക് ക​യ​റി​യാ​ൽ അ​പ്പോ​ൾ ത​ന്നെ ജാ​ക്കി പ്ര​തി​ക​രി​ക്കും. ജീ​വ​ന​ക്കാ​രോ​ടെ​ല്ലാം ജാ​ക്കി ഇ​ണ​ങ്ങി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​ഹാ​ര​ത്തി​ലൊ​രു പ​ങ്ക് ജാ​ക്കി​ക്ക് ന​ൽ​കു​ന്നു​ണ്ട്. അ​വ​രു​ടെ സ്നേ​ഹ​ത്തി​ന് ന​ന്ദി​യോ​ടെ ഡി​പ്പോ​യു​ടെ സം​ര​ക്ഷ​ക​നാ​യി മാ​റി​യ​താ​ണ് ജാ​ക്കി. ലോ​ക്ക്ഡൗ​ണ്‍ സ​മ​യ​ത്തും ജീ​വ​ന​ക്കാ​ർ സ​മീ​പ​ത്തെ ഇ​റ​ച്ചിക്ക​ട​ക​ളി​ൽ നി​ന്ന് ജാ​ക്കി​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം എ​ത്തി​ച്ച് ന​ൽ​കി. മ​റ്റെ​ങ്ങോ​ട്ടും പോ​വി​ല്ല, രാ​വും പ​ക​ലും ഡി​പ്പോ​യ്ക്കു​ള്ളി​ൽ ചു​റ്റി​ത്തി​രി​ഞ്ഞ് കാ​വ​ൽ​ഡ്യൂ​ട്ടി കൃ​ത്യ​മാ​യി നി​ർ​വ​ഹി​ക്കു​ക​യാ​ണ് ജാ​ക്കി.

Read More

കോ​വി​ഡ്-19 ; കോട്ടയം ജില്ലയിൽ നിന്ന് അന്തർസംസ്ഥാന യാത്രാനുമതി മൂന്നു വിഭാഗങ്ങൾക്കു മാത്രമെന്ന് ജില്ലാ കളക്ടർ

കോ​ട്ട​യം: കോ​വി​ഡ്-19 പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ​നി​ന്ന് സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തേ​ക്കോ തി​രി​കെ​യോ യാ​ത്ര ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് അ​നു​മ​തി ന​ൽ​കു​ക​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. പ്ര​സ​വ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള ഗ​ർ​ഭി​ണി​ക​ൾ, അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടോ മ​ര​ണാ​സ​ന്ന​രാ​യ അ​ടു​ത്ത ബ​ന്ധു​ക്ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​തി​നോ യാ​ത്ര ചെ​യ്യേ​ണ്ട​വ​ർ, ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ വേ​ണ്ട​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​മ​തി ന​ൽ​കു​ക. അ​ടി​യ​ന്ത​ര​മ​ല്ലാ​ത്ത ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മ​റ്റു ജി​ല്ല​ക​ളി​ലേ​ക്കും തി​രി​ച്ചും യാ​ത്രാ​നു​മ​തി തേ​ടു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. അ​ടി​യ​ന്ത​ര യാ​ത്ര ആ​വ​ശ്യ​മു​ള്ള​വ​ർ http://covid19jag ratha.kerala.nic.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അക്ഷയ കേന്ദ്രങ്ങൾ കോ​ട്ട​യം: ജി​ല്ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​റോ​ണ പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ അ​ക്ഷ​യ സം​രം​ഭ​ക​രും പൊ​തു​ജ​ന​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Read More

സഹായഹസ്തം വായ്പ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്ര​തി​ഷേ​ധ ജ്വാ​ല തെളിയിച്ച് ​മഹി​ളാ കോ​ണ്‍​ഗ്ര​സ്

കോ​ട്ട​യം: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ ഹ​സ്തം വാ​യ്പാ പ​ദ്ധ​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​​ച്ചു. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് കു​ടും​ബ​ശ്രീ വ​ഴി 2000 കോ​ടി രൂ​പാ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ ക​ർ​ശ​ന​മാ​യ വാ​യ്പാ വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ എ​ത്ര പേ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ല​തി​കാ സു​ഭാ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. സ​മൂ​ഹ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യി​ലെ നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ല​തി​കാ സു​ഭാ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ളുടെ പശ്ചാത്തലത്തിൽ സം​സ്ഥാ​ന​ത്ത് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഭ​വ​ന​ങ്ങ​ളി​ൽ ദീ​പം തെ​ളി​​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ സു​ധാ കു​ര്യ​ൻ, ആ​ശാ സ​ന​ൽ, രാ​ജ​ല​ക്ഷ​മി, ട്ര​ഷ​റ​ർ ലീ​ല​മ്മ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. യു.​വ​ഹീ​ദ, ശ്രീ​കു​മാ​രി…

Read More

പ്ര​വാ​സി​ക​ളു​മാ​യി എം​പി​യു​ടെ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗ്; ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ധാ​നമ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ

കോ​ട്ട​യം: തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യു​ടെ ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ. ഒ​മാ​നി​ലെ പ്ര​വാ​സി സ​മൂ​ഹം നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ വീ​ഡി​യോ മീ​റ്റിം​ഗി​ലൂ​ടെ ഉ​ന്ന​യി​ച്ചു. ആ​വ​ശ്യ​ങ്ങ​ൾ എ​ല്ലാം ക്രോ​ഡീ​ക​രി​ച്ചു പ്ര​ധാ​ന​മ​ന്ത്രി​ക്ക് തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി ഇ ​മെ​യി​ൽ അ​യ​ച്ചു. ഒ​രു ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ധാ​ന മ​ന്ത്രി​യു​ടെ നേ​രി​ട്ടു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​യി. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ്ര​ധാ​ന മ​ന്ത്രി നേ​രി​ട്ട് ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി സം​സാ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വാ​സി​ക​ളു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ളി​ൽ വേ​ണ്ട സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്ത​താ​യി വി​ദേ​ശ​കാ​ര്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ടി. വി. ​നാ​ഗേ​ന്ദ്ര​പ്ര​സാ​ദ് ഇ ​മെ​യി​ലി​ലൂ​ടെ തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യെ അ​റി​യി​ച്ചു. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി തി​ങ്ക​ളാ​ഴ്ച ഒ​ന്പ​തു മ​ണി​ക്കൂ​റോ​ള​മാ​ണ് 32 രാ​ജ്യ​ങ്ങ​ളി​ലെ 427 പ്ര​വാ​സി​ക​ളു​മാ​യി ഓ​ണ്‍​ലൈ​നി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്. ഓ​ഷ്യാ​ന – ആ​ഫ്രി​ക്ക, യൂ​റോ​പ്പ്, അ​മേ​രി​ക്ക,…

Read More

ലോ​ക്ഡൗ​ണി​നെ മ​റി​ക​ട​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ജാ​ഗ്ര​ത​യി​ൽ; ടിക്കറ്റ് മെഷീനുകളിലെ ബാറ്ററിക്ക് തകരാറു വരാതിരിക്കാൻ മൂന്നു ദിവസം കൂടുമ്പോൾ ചാർജ് ചെയ്ത് ജീവനക്കാർ

പാ​ലാ: ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ലോ​ക്ഡൗ​ണി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി. ലോ​ക് ഡൗ​ണി​ലും ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ മ​റ​ക്കു​ന്നി​ല്ല. മൂ​ന്നു​ദി​വ​സം കൂ​ടു​ന്പോ​ൾ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നെ​ത്തി ഡി​പ്പോ​ക​ളി​ലെ ടി​ക്ക​റ്റ് മെ​ഷീ​നു​ക​ൾ എ​ല്ലാം ചാ​ർ​ജ് ചെ​യ്യും. ടി​ക്ക​റ്റ് മെ​ഷീ​ന്‍റെ ബാ​റ്റ​റി​ക്കു ത​ക​രാ​റു സം​ഭ​വി​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ചാ​ർ​ജിം​ഗ് ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ മെ​ഷീ​നു​ക​ൾ ത​ക​രാ​റി​ലാ​കും. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്പോ​ൾ പി​ന്നെ ടി​ക്ക​റ്റ് റാ​ക്ക​ർ ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും. ഇ​തി​നാ​ണ് മൂ​ന്നു ദി​വ​സം കൂ​ടു​ന്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ചാ​ർ​ജിം​ഗ് ന​ട​ത്തു​ന്ന​ത്. ലോ​ക്ഡൗ​ണി​ലാ​ണെ​ങ്കി​ലും ബ​സു​ക​ൾ​ക്ക് ത​ക​രാ​റു​ക​ൾ വ​രാ​തി​രി​ക്കാ​നാ​യി മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ മൂ​ന്നു ദി​വ​സം കൂ​ടു​ന്പോ​ൾ ബ​സ് സ്റ്റാ​ർ​ട്ട്ചെ​യ്തു നി​ർ​ത്തി ബാ​റ്റ​റി​ക്കു ത​ക​രാ​റു വ​രാ​തെ നോ​ക്കു​ന്നു​ണ്ട്. ഡി​പ്പോ​ക​ളി​ൽ എ​ടി​ഒ, ക​ണ്‍​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ, സെ​ക്യൂ​രി​റ്റി, മെ​ക്കാ​നി​ക്ക​ൽ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രാ​ണ് എ​ത്തു​ന്ന​ത്.

Read More

ഏ​റ്റു​മാ​നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്നുവെന്ന് പരാതി

ഏ​റ്റു​മാ​നൂ​ർ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം കാ​ണ​ക്കി​ലെ​ടു​ത്തു ഏ​റ്റു​മാ​നൂ​രി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് മാ​ഫി​യ പി​ടി​മു​റു​ക്കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഒ​ഴി​ഞ്ഞ പ​റ​ന്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ സം​ഘം ചേ​രു​ന്ന​ത് എ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ഐ​ടി​ഐ​യ്ക്കു പു​റ​കി​ലെ പ​റ​ന്പി​ൽ​നി​ന്നു പോ​ലീ​സി​നെ ക​ണ്ടു യു​വാ​ക്ക​ൾ ബൈ​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ചു ഓ​ടി ര​ക്ഷ​പെ​ട്ട​ത് സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി. എന്നാൽ ലോ​ക്ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ ക​ഞ്ചാ​വ് മാ​ഫി​യ​ ഇ​പ്പോ​ൾ അ​ത്ര ശ​ക്ത​മ​ല്ലെ​ന്നാ​ണ് ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ് പ​റ​യു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യം കാ​ണാ​ക്കി​ലെ​ടു​ത്തു മു​ഴു​വ​ൻ സ​മ​യ​ങ്ങ​ളി​ലും എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. മു​ൻ​പ് ക​ഞ്ചാ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഏ​റ്റു​മാ​നൂ​രി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നി​ല​വി​ൽ വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​പ്പോ​ൾ ക​ഞ്ചാ​വ് ക​ട​ത്തി​നു​ള്ള സാ​ഹ​ച​ര്യം കു​റ​വാ​ണെ​ന്നും എ​ക്സൈ​സ് പ​റ​യു​ന്നു. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കു​റ​വാ​യ​തി​നാ​ൽ ഇ​വ​രെ പെ​ട്ട​ന്നു തി​രി​ച്ചു അ​റി​യാ​ൻ ക​ഴി​യു​മെ​ന്നു എ​ക്സൈ​സ് പ​റ​യു​ന്നു.…

Read More

ഗ്രീ​ൻ സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും ഇ​ള​വി​ല്ല; പോ​ലീ​സ് പ​രി​ശോ​ധ​ന വീ​ണ്ടും ശ​ക്ത​മാ​ക്കി

കോ​ട്ട​യം: കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വി​ല്ല. പോ​ലീ​സ് പ​രി​ശോ​ധ​ന വീ​ണ്ടും ശ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം ഗ്രീ​ൻ സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ പൊ​തു​ജ​നം കൂ​ട്ട​ത്തോ​ടെ നി​ര​ത്തി​ലി​റ​ങ്ങി​യ​തും ഇ​ള​വു​ക​ളി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​തി​ർ​ത്ത​തും ലോ​ ഡൗ​ണ്‍ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ പോ​ലീ​സ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നു രാ​വി​ലെ മു​ത​ൽ പോ​ലീ​സ് വീ​ണ്ടും ഇ​തേ​സ്ഥ​ല​ങ്ങ​ളി​ൽ വീ​ണ്ടും വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു ക​ർ​ശ​ന നി​യ​ന്ത്ര​മു​ണ്ട്. ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ല. വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ജ്വ​ല്ല​റി​ക​ളും തു​റ​ക്കു​ന്ന​തി​ന് നി​രോ​ധ​നം തു​ട​രും. ക​ഴി​ഞ്ഞ​ദി​വ​സം നി​ര​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചെ​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​ന്ന​ലെ വീ​ണ്ടും നി​ർ​ദേ​ശ​ങ്ങ​ൾ മാ​റ്റു​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗ്രീ​ൻ സോ​ണി​ൽ ഉ​ൾ​പ്പെ​ട്ട കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ന്നു നി​ല​വി​ൽ വ​രു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന ഇ​ള​വു​ക​ളി​ൽ മാ​റ്റം…

Read More

കോട്ടയം തിരക്കിലേക്ക്..! ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ്; രാ​വി​ലെ മു​ത​ൽ ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ല്ല

കോ​ട്ട​യം/​ച​ങ്ങ​നാ​ശേ​രി: ലോ​ക്ക് ഡൗ​ണി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വു വ​ന്ന​തോ​ടെ കോ​ട്ട​യം ന​ഗ​രം ഉ​ണ​ർ​ന്നു തു​ട​ങ്ങി. ജി​ല്ല​യി​ലെ ഭൂ​രി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളും ഇ​ന്നു തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ശുചീ​ക​ര​ണ​ങ്ങ​ൾ​ക്കു വേ​ണ്ടി​യാ​ണ്. ഹോ​ട്ട​ലു​ക​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന ശേ​ഷം ഇ​വി​ട​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി വ​രി​ക​യാ​ണ്. ഇ​തി​നു​ശേ​ഷം മാ​ത്ര​മേ നാ​ളെ മു​ത​ൽ ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു വ്യാ​പാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചി​ട്ടു​ള്ളു. അ​തേ​സ​മ​യം റോ​ഡി​ൽ രാ​വി​ലെ മു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഭൂ​രി​ഭാ​ഗം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും റോ​ഡി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ വി​വി​ധ റോ​ഡു​ക​ളി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് പ​രി​ശോ​ധ​ന​യും ഇ​ന്നു രാ​വി​ലെ മു​ത​ൽ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഗ്രീ​ൻ സോ​ണി​ൽ​പ്പെ​ട്ട കോ​ട്ട​യം ജി​ല്ല​യി​ൽ ഇ​ള​വു​കൾ ന​ട​പ്പി​ൽ വ​രു​ന്ന​ത് ഇ​ന്നോ നാ​ളെ​യോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യു​ണ്ടാ​കാ​ത്ത​താ​ണ് ജ​ന​ങ്ങ​ൾ കൂ​ടു​ത​ലായി നി​ര​ത്തു​ക​ളി​ൽ ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ൾ​ക്കു​ശേ​ഷം ഇ​ന്നു തു​റ​ന്നി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ശുചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം അ​ട​യ്ക്ക​ണ​മെ​ന്നും നാ​ളെ മു​ത​ൽ മാ​ത്ര​മേ ക​ട​ക​ളി​ൽ വ്യാ​പാ​രം ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ളു​വെ​ന്നും…

Read More

നിരനിരയായി മുപ്പതോളം ബോട്ടുകൾ; ലോക്ക് ടൗണിൽ കിടന്ന് നശിക്കാതിരിക്കാൻ സ്റ്റാർട്ടാക്കുന്നതിനിടെ ഹൗസ് ബോട്ടിന് തീ പിടിച്ചു; നാട്ടുകാരുടെ ഇടപെടൽ തുണയായെന്ന് ബോട്ട് ഉടമകൾ

കു​​മ​​ര​​കം: ചീ​​പ്പു​​ങ്ക​​ൽ പാ​​ല​​ത്തി​​നു സ​​മീ​​പം തോ​​ട്ട​​രി​​കി​​ൽ ബ​​ന്ധി​​ച്ചി​​രു​​ന്ന ഹൗ​​സ് ബോ​​ട്ടി​​ന് തീ​​പി​​ടി​​ച്ചു. ‘’കാ​​ന​​ന​​വാ​​സ​​ൻ’’ ​എ​​ന്ന വി​​രി​​പ്പു​​കാ​​ല സ്വ​​ദേ​​ശി അ​​നീ​​ഷി​​ന്‍റെ ഹൗ​​സ് ബോ​​ട്ടി​​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നാ​​യി​​രു​​ന്നു സം​​ഭ​​വം. തോ​​ടി​​ന്‍റെ വ​​ട​​ക്കേ​ക​​ര​​യി​​ൽ കെ​​ട്ടി​​യി​​ട്ടി​​രു​​ന്ന ബോ​​ട്ടി​​ൽ​നി​​ന്ന് തീ​​യും പു​​ക​​യും ഉ​​യ​​ർ​​ന്ന​​തു ക​​ണ്ട​​പ്പോ​​ൾ തെ​​ക്കേ ക​​ര​​യി​​ൽ​നി​​ന്ന് വ​​ള്ള​​ങ്ങ​​ളി​​ലെ​​ത്തി​​യ നാ​​ട്ടു​​കാ​​ർ വെ​​ള്ളം ഒ​​ഴി​​ച്ച് തീ ​​അ​​ണ​​യ്ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പൂ​​ർ​​ണ​​മാ​​യി വി​​ജ​​യി​​ച്ചി​​ല്ല. തു​​ട​​ർ​​ന്ന് കോ​​ട്ട​​യ​​ത്തു​​നി​​ന്ന് എ​​ത്തി​​യ ഫ​​യ​​ർ​​ഫോ​​ഴ്സ് സം​​ഘ​​വും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ഹൗ​​സ് ബോ​​ട്ട് തോ​​ടി​​ന്‍റെ മ​​റു​​ക​​ര​​യി​​ൽ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ സ്ഥ​​ല​​ത്ത് എ​​ത്തി​​ച്ച് തീ ​​അ​​ണ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ലോ​​ക്ക് ഡൗ​​ണ്‍ കാ​​ര​​ണം ഹൗ​​സ് ബോ​​ട്ടു​​ക​​ളെ​​ല്ലാം പ​​ല സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി കെ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്.​ ചീ​​പ്പു​​ങ്ക​​ലി​​ൽ ത​​ന്നെ മു​​പ്പ​​തോ​​ളം ഹൗ​​സ് ബോ​​ട്ടു​​ക​​ൾ നി​​ര​​നി​​ര​​യാ​​യി കി​​ട​​ക്കു​​ക​​യാ​​ണ്. ജീ​​വ​​ന​​ക്കാ​​ർ എ​​ല്ലാ ദി​​വ​​സ​​വും ഇ​​വ സ്റ്റാ​​ർ​​ട്ടാ​​ക്കു​​ക പ​​തി​​വാ​​ണ്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഈ ​​ബോ​​ട്ട് പ്ര​​വ​​ർ​​ത്തി​​പ്പി​​ച്ച​​പ്പോ​​ൾ എ​​ൻ​​ജി​​നി​​ൽ​നി​​ന്ന് തീ​​യും പു​​ക​​യും ഉ​​യ​​രു​​ക​​യാ​​യി​​രു​​ന്നു. ബോ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന ഗ്യാ​​സ് സി​​ല​​ണ്ട​​റും മ​​റ്റും…

Read More

വേനൽ കനക്കുന്നു; തോ​​ടു​​ക​​ളും ജ​​ലാ​​ശ​​യ​​ങ്ങ​​ളും വ​​റ്റി വ​​ര​​ണ്ടു; കുടിവെള്ളത്തിനായി നെട്ടോട്ടമോടി കോട്ടയം ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ

ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്ത വേ​​ന​​ൽ വ​​റു​​തി​​യി​​ൽ നാ​​ട് വ​​ല​​യു​​ന്നു. തോ​​ടു​​ക​​ളും ജ​​ലാ​​ശ​​യ​​ങ്ങ​​ളും വ​​റ്റി വ​​ര​​ണ്ടു. കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി ജ​​നം നെ​​ട്ടോ​​ട്ട​​ത്തി​​ൽ. ഞീ​​ഴൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി, മാ​​ഞ്ഞൂ​​ർ, മു​​ള​​ക്കു​​ളം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ ഉ​​യ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ ക​​ടു​​ത്ത കു​​ടി​​വെ​​ള്ള ക്ഷാ​​മ​​ത്തി​​ലാ​​ണ്. ഉ​​യ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളോ​​ടൊ​​പ്പം താ​​ഴ്ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​യും കി​​ണ​​റു​​ക​​ളും കു​​ള​​ങ്ങ​​ളും മ​​റ്റു ജ​​ലാ​​ശ​​യ​​ങ്ങ​​ളും വ​​റ്റിവ​​ര​​ണ്ട​​ത് ഏ​​റെ ദു​​രി​​ത​​മാ​​യി. ക​​ടു​​ത്ത വേ​​ന​​ൽ ചൂ​​ടി​​ൽ പ​​ടി​​ഞ്ഞാ​​റ​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും ജ​​ല​​നി​​ര​​പ്പ് ക്ര​​മാ​​തീ​​ത​​മാ​​യി താ​​ഴ്ന്നു വ​​രി​​ക​​യാ​​ണ്. ഞീ​​ഴൂ​​ർ, ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തു​​ക​​ളു​​ടെ മു​​ഖ്യ ജ​​ല​​സ്രോ​​ത​​​സാ​​യ വ​​ലി​​യ​​തോ​​ട്ടി​​ലേ​​യും ചു​​ള്ളി​​ത്തോ​​ട്ടി​​ലേ​​യും വെ​​ള്ളം വ​​റ്റി അ​​ടി​​ത​​ട്ട് വ​​രെ​​യെ​​ത്തി​​യ​​ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ കി​​ണ​​റു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പും താ​​ഴ്ത്തി. ഉ​​യ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ഡി​​സം​​ബ​​ർ മാ​​സം മു​​ത​​ൽ കു​​ടി​​വെ​​ള്ളം കി​​ട്ടാ​​നി​​ല്ലാ​​ത്ത​​തി​​നാ​​ൽ കു​​ടി​​വെ​​ള്ള വി​ത​ര​ണ​ക്കാ​രി​ൽ​നി​​ന്നു വെ​​ള്ളം വി​​ല​​യ്ക്കു വാ​​ങ്ങു​​ക​​യാ​​ണ്. തോ​​ടു​​ക​​ളും ജ​​ലാ​​ശ​​യ​​ങ്ങ​​ളും വ​​റ്റി വ​​ര​​ണ്ട​​ത് പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ പ​​ച്ച​​ക്ക​​റി കൃ​​ഷി​​യ്ക്കി​​റ​​ങ്ങി​​യ​​വ​​രെ​​യും വ​​ല​​യ്ക്കു​​ക​​യാ​​ണ്. ക​​ടു​​ത്ത ചൂ​​ടി​​ൽ പാ​​ട​​ത്തും പ​​റ​​ന്പി​​ലും ന​​ട്ടി​​രു​​ന്ന വാ​​ഴ, പ​​ച്ച​​ക്ക​​റി കൃ​​ഷി​​ക​​ൾ ക​​രി​​ഞ്ഞു​​ണ​​ങ്ങി. ക​​ടു​​ത്ത ചൂ​​ടി​​ൽ പാ​​ലു​​ത്പാ​​ദ​​നം…

Read More