ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ കൊ​ള്ള​വി​ല; പോ​ത്തി​റ​ച്ചി​യെ​ന്ന പേ​രി​ൽ കോട്ടയത്തെ ഇറച്ചി വ്യാപാരികൾ വിൽക്കുന്നത് കറവപറ്റിയ പശുക്കളെ; വ്യാപാരികൾക്കെതിരേ വ്യാപക പരാതി

കോ​ട്ട​യം: മീ​ൻ​വി​ൽ​പ​ന കു​റ​ഞ്ഞ​തോ​ടെ മാ​ട്ടി​റ​ച്ചി​ക്ക് വി​ൽ​പ​ന കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​റ​വു​ശാ​ല​ക​ളി​ൽ ഇ​റ​ച്ചി​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. ഒ​രു കി​ലോ മാ​ട്ടി​റ​ച്ചി​ക്ക് 350-380 രൂ​പ​യാ​ണ് നി​ല​വി​ൽ വി​ല. 320 രൂ​പ വി​ൽ​പ​ന വി​ല​യാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച ഭ​ക്ഷ്യ​വ​കു​പ്പ് നി​ശ്ച​യി​ച്ച​തി​നു​ശേ​ഷ​വും 50 രൂ​പ​യി​ലേ​റെ അ​ധി​ക​വി​ല വാ​ങ്ങു​ന്ന​താ​യി പ​ര​ക്കെ പ​രാ​തി ഉ​യ​ർ​ന്നു. മൂ​രി​ക​ളെ​യും ക​റ​വ വ​റ്റി​യ പ​ശു​ക്ക​ളെ​യും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ​നി​ന്നു വാ​ങ്ങി​യാ​ണു പ​ല​യി​ട​ങ്ങ​ളി​ലും അ​റു​ത്ത് പോ​ത്തി​റ​ച്ചി​യെ​ന്ന പേ​രി​ൽ വി​ൽ​ക്കു​ന്ന​ത്. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​കെ. സു​ധീ​ർ ബാ​ബു പ​റ​ഞ്ഞു. ഈ​സ്റ്റ​ർ, വി​ഷു സീ​സ​ണി​ൽ അ​റ​വു​മാ​ടു​ക​ൾ​ക്ക് ക്ഷാ​മ​മു​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ൾ വി​ല വ​ർ​ധി​പ്പി​ച്ചി​രു​ന്നു. 330 രൂ​പ​യി​ൽ​നി​ന്ന് 380 രൂ​പ​വ​രെ അ​ന്നു വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ ഭ​ക്ഷ്യ​വ​കു​പ്പ് ഇ​റ​ച്ചി​ക്ക​ട​ക​ളി​ൽ വി​ല പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഉ​ത്സ​വ സീ​സ​ണ്‍ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​വും കൊ​ള്ള​വി​ല തു​ട​രു​ന്ന സാ​ഹ​ച​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം.

Read More

ലോക്ക് ഡൗണാണെങ്കിലും വ്യാഴാഴ്ചയെങ്കിൽ എലിക്കുളത്തെ നാട്ടുചന്ത പ്രവർത്തിക്കും; കാരണം ഇതാണ്

കോ​ട്ട​യം: ലോ​ക്ഡൗ​ണ്‍ കാ​ല​ത്തും എ​ലി​ക്കു​ള​ത്തെ നാ​ട്ടു​ച​ന്ത​യി​ൽ തി​ര​ക്കി​നു കു​റ​വി​ല്ല. ഒ​രു ഗ്രാ​മ​ത്തി​ന്‍റെ മാ​ത്ര​മ​ല്ല സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​വ​രെ​യു​ള്ള ക​ർ​ഷ​ക​രാ​ണ് ഇ​വി​ടെ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​വാ​നും വാ​ങ്ങു​വാ​നും എ​ത്തു​ന്ന​ത്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണു ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം. എ​ല്ലാ വ്യാ​ഴാ​ഴ്ച​യും ന​ട​ക്കു​ന്ന നാ​ട്ടു​ച​ന്ത​യി​ലേ​ക്കു​ള​ള ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ സം​ഘാ​ട​ക​ർ വീ​ട്ടി​ലെ​ത്തി കൈ​പ്പ​റ്റും. ക​ർ​ഷ​ക​ന്‍റെ ഉ​ത്പ​ന്ന​ത്തി​ന്‍റെ അ​ള​വും തൂ​ക്ക​വും നോ​ക്കി നാ​ട്ടു​ച​ന്ത​യി​ൽ വ​യ്ക്കു​ന്നു. നാ​ലു​പേ​രെ വീ​തം ച​ന്ത​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്നു. ക​ർ​ഷ​ക​ന് ഉ​ത്പ​ന്ന​തു​ക പി​ന്നീ​ട് നേ​രി​ട്ടു ന​ല്കും. ഓ​രോ ആ​ഴ്ച​യി​ലും ഇ​രു​നൂ​റി​ലേ​റെ ആ​ളു​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രു​ന്ന നാ​ട്ടു ച​ന്ത​യി​ൽ പ​ര​സ്യ​ലേ​ലം ഒ​ഴി​വാ​ക്കി​യ​തു​മൂ​ലം ഇ​പ്പോ​ൾ നൂ​റി​ലേ​റെ പേ​ർ മാ​ത്ര​മാ​ണ് എ​ത്തു​ന്ന​ത്. എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ, ത​ളി​ർ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ക സം​ഘം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് നാ​ട്ടു​ച​ന്ത​യു​ടെ പ്ര​വ​ർ​ത്ത​നം. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പാ​ലാ-​പൊ​ൻ​കു​ന്നം റൂ​ട്ടി​ൽ കു​രു​വി​ക്കൂ​ട് ജം​ഗ്ഷ​നി​ൽ തു​ട​ക്ക​മാ​യ നാ​ട്ടു​ച​ന്ത ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ കാ​സ​ർ​ഗോ​ഡ്…

Read More

കോട്ടയത്തെ ഹോ​ട്ട് സ്പോ​ട്ടു​ക​ളി​ൽ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം; യാ​ത്ര​യ്ക്ക് സ​ത്യ​വാ​ങ്മൂ​ല​മോ പാ​സോ നിർബന്ധം ; നിർദേശം തെറ്റിക്കുന്നവർക്കെതിരേ കേസ്

കോ​ട്ട​യം: മൂ​ന്നു പേ​ർ​ക്കു കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ കോ​ട്ട​യം ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച പ​ന​ച്ചി​ക്കാ​ട്, വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്തു​ക​ളും കോ​ട്ട​യം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 20, 29, 36, 37 വാ​ർ​ഡു​ക​ളി​ൽ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്. അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണു പ്ര​വ​ർ​ത്ത​നാ​നു​മ​തി. മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി പ്ര​വ​ർ​ത്തി​ക്കാം. അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ക​യോ കൂ​ട്ടം കൂ​ടു​ക​യോ വാ​ഹ​ന​യാ​ത്ര ന​ട​ത്തു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ജി​ല്ല​യ്ക്കു​ള്ളി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന് സ​ത്യ​വാ​ങ്മൂ​ല​മോ പോ​ലീ​സ് ന​ൽ​കു​ന്ന പാ​സോ കൈ​വ​ശ​മു​ണ്ടാ​യി​രി​ക്ക​ണം. അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാം. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ല്ലാം പോ​ലീ​സ് വാ​ഹ​ന പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യും. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കി​യ​ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​ന​ൽ​കൂ.

Read More

കോവിഡ്‌ല 19; പാലക്കാട് നിന്ന് കോ​ട്ട​യം മാർക്കറ്റിലെ​ത്തിയ ലോറി ഡ്രൈവറുടെ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് കളക്ടർ

കോ​ട്ട​യം: കോ​ട്ട​യം മാർക്കറ്റിലെ​ത്തി ത​ണ്ണി​മ​ത്ത​ൻ ഇ​റ​ക്കി മ​ട​ങ്ങി​യ ലോ​റി ഡ്രൈ​വ​റു​ടെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ട്ട​യം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ജേ​ക്ക​ബ് വ​ർ​ഗീ​സ്. നി​ല​വി​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യ​യാ​ൾ​ക്കും ഇ​യാ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ 17 പേ​ർ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​രു​ടെ​യും ലോ​റി ഡ്രൈ​വ​റു​ടെ​യും സാ​ന്പി​ൾ പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്നു ല​ഭി​ച്ചേ​ക്കും. എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് ലോ​റി കോ​ട്ട​യം മാർക്കറ്റിലെ ടി​എ​സ്കെ ഫ്രൂ​ട്ട്സ് എ​ന്ന പ​ഴ​ക്ക​ട​യി​ലെ​ത്തി ത​ണ്ണി​മ​ത്ത​ൻ ഇ​റ​ക്കി​യ​ത്. ഈ ​ലോ​റി ഡ്രൈ​വ​ർ​ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ​ക്ക് കോ​വി​ഡ് സ്ഥീ​രി​ക​രി​ച്ചു​വ​ന്ന​റി​ഞ്ഞ​തോ​ടെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ അ​ധി​കൃ​ത​ർ ഇ​ന്ന​ലെ ക​ട​യി​ലെ​ത്തി താ​ൽ​ക്കാ​ലി​ക​മാ​യി ക​ട അ​ട​പ്പി​ച്ച​ത്. ചൊ​വാ​ഴ്ച ലോ​ഡി​റ​ക്കി​യ​ശേ​ഷം പാ​ല​ക്കാ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട ഡ്രൈ​വ​റെ യാ​ത്രാ​മ​ധ്യേ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 1.30ന് ​എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണു സാ​ന്പി​ളെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സി​ൽ പാ​ല​ക്കാ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക​യ​ച്ച് ഐ​സോ​ലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലാ​ക്കി. ത​മി​ഴ്നാ​ട്ടി​ലെ ഡി​ണ്ടി​വ​ന​ത്തു​…

Read More

സംഗീതവും ഒപ്പം കരുതലും ഇവിടെ റെഡി; കൊറോണക്കാലത്ത് താങ്ങായി റേഡിയോ മീഡിയ വില്ലേജ്

ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് 19നെ ​പ്ര​തി​രോ​ധി​ക്കു​ന്പോ​ൾ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന് പ്രോ​ൽ​സാ​ഹ​നം ന​ൽ​കു​ക​യാ​ണ് ച​ങ്ങ​നാ​ശേ​രി കേ​ന്ദ്ര​മാ​ക്കി​യു​ള്ള റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജ്. രാ​വി​ലെ അ​ഞ്ചു മു​ത​ൽ തു​ട​ങ്ങു​ന്ന പ്ര​ക്ഷേ​പ​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ ശീ​ല​ങ്ങ​ളും മു​ൻ​ക​രു​ത​ലു​ക​ളും ഓ​ർ​മി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​ത്യാ​വ​ശ്യ​ക്കാ​ർ​ക്ക് സ​ഹാ​യ​ക​ര​മാ​യ പ​രി​പാ​ടി​ക​ളും റേ​ഡി​യോ​യി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് റേ​ഡി​യോ മീ​ഡി​യാ വി​ല്ലേ​ജ് ശ്ര​ദ്ധ പു​ല​ർ​ത്തു​ന്ന​ത്. പ​രി​പാ​ടി​ക​ൾ​ക്ക് സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൻ​റ​ണി ഏ​ത്ത​ക്കാ​ട്ടാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. മാ​ർ​ച്ച് 22ലെ ​ജ​ന​താ ക​ർ​ഫ്യൂ​വി​നു പി​ന്നാ​ലെ ലോക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​വു​മാ​യി സ്റ്റേ​ഷ​ന്‍റെ പ്രോ​ഗ്രാം ഹെ​ഡ് വി​പി​ൻ രാ​ജ് ക​ർ​മ​നി​ര​ത​നാ​യി​രു​ന്നു. അ​ന്നു മു​ത​ൽ ഇ​തു​വ​രെ എ​ന്നും പ​ത്തു മ​ണി​ക്കൂ​റി​ല​ധി​കം വി​വി​ധ റേ​ഡി​യോ പ്രോ​ഗ്രാ​മു​ക​ൾ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് സാ​ധി​ച്ച​താ​യും ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ​യൊ​രും അ​നു​ഭ​വ​മെ​ന്നും വി​വി​ൻ രാ​ജ് പ​റ​ഞ്ഞു. 18 പേ​ർ ജോ​ലി ചെ​യ്തി​രു​ന്ന സ്ഥാ​പ​ന​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ആ​ർ​ക്കും എ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല. അ​ഞ്ചു​പേ​ർ വീ​ട്ടി​ലി​രു​ന്ന് പ്രോ​ഗ്രാ​മു​ക​ൾ…

Read More

കൊ​റോ​ണ മു​ക്ത​ജി​ല്ല​യാ​യ ഇടുക്കിയിലേക്ക് ത​മി​ഴ്നാ​ട്ടി​ൽനി​ന്നു നു​ഴ​ഞ്ഞു​ക​യ​റ്റം; കരുതലോടെ അധികൃതർ

തൊ​ടു​പു​ഴ: ജി​ല്ല​യെ കൊ​റോ​ണ മു​ക്ത​ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ച്ചെ​ങ്കി​ലും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തു​ന്ന​തു അ​ധി​കൃ​ത​ർ​ക്കു ത​ല​വേ​ദ​ന​യാ​കു​ന്നു. മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ മാ​ത്രം 28 പേ​രും നെ​ടു​ങ്ക​ണ്ട​ത്ത് ഒ​ൻ​പ​തു പേ​രു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ എ​ത്തി​യ​ത്. ഇ​വ​രെ നേ​ര​ത്തെ ത​യാ​റാ​ക്കി​യി​രു​ന്ന സ്ഥ​ല​ത്ത് ക്വാ​റന്‍റൈ​നി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ​എ​ത്തി​യ നൂ​റോ​ളം പേ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.​ ഇ​തി​ൽ അ​തി​ർ​ത്തി​വ​ഴി എ​ത്തി​യ ചി​ല​രെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​ച്ച​യ​ച്ചു. വ​ന​ത്തി​ലെ സ​മാ​ന്ത​ര പാ​ത​ക​ളി​ലൂ​ടെ എ​ത്തു​ന്ന​വ​രെ അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ക്കു​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് പി​ടി​കൂ​ടാ​നാ​കു​ന്ന​ത്. ​ര​ഹ​സ്യ​മാ​യി എ​ത്തു​ന്ന നി​ര​വ​ധി പേ​ർ ഇ​പ്പോ​ഴും മൂ​ന്നാ​റി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.​ പ്ര​ധാ​ന​മാ​യും തേ​നി ജി​ല്ല​യു​മാ​യാ​ണ് ഇ​ടു​ക്കി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന​ത്.​ തേ​നി​യി​ൽ മാ​ത്രം 43 കോ​വി​ഡ് ബാ​ധി​ത​രാ​ണു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽനി​ന്നും സം​സ്ഥാ​ന​ത്ത് എ​ത്തി​യ മൂ​ന്നു​പേ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. അ​തി​നാ​ൽ അ​തി​ർ​ത്തി ജി​ല്ല​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ…

Read More

കോവിഡ് 19; തി​യ​റ്റ​റു​ക​ളി​ൽ ആ​ളി​ല്ലാ​പ്ര​ദ​ർ​ശ​നം; സ്ക്രീ​നി​ന് അ​വ​ധി കൊ​ടു​ത്താ​ൽ ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ൽ തു​റ​ക്കേ​ണ്ടി വ​രി​ല്ലെന്ന് തിയേറ്റർ ഉടമ

പാ​ലാ: ഹൗ​സ് ഫു​ള്ളി​ൽ സി​നി​മ​ക​ൾ ഓ​ടേ​ണ്ട ഈ ​അ​വ​ധി​ക്കാ​ല​ത്ത് തി​യ​റ്റ​റു​ക​ളി​ൽ ആ​ളി​ല്ലാ പ്ര​ദ​ർ​ശ​നം. മ​ല​യാ​ള​ത്തി​ലെ​യും ത​മി​ഴി​ലെ​യും സൂ​പ്പ​ർ താ​ര​ങ്ങ​ൾ വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞാ​ടു​ന്പോ​ൾ കാ​ണാ​ൻ ആ​ളി​ല്ലെ​ന്നു മാ​ത്രം. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ മാ​ർ​ച്ച് 10ന് ​അ​ട​ച്ചി​ട്ട തി​യ​റ്റ​റു​ക​ളു​ടെ സ്ക്രീ​നി​ന് അ​വ​ധി കൊ​ടു​ത്താ​ൽ ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ൽ തു​റ​ക്കേ​ണ്ടി വ​രി​ല്ല. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​ണു തി​യ​റ്റ​റു​ക​ളി​ൽ ആ​ളി​ല്ലാ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ മു​ത​ൽ എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും സി​നി​മ​ക​ൾ കാ​ഴ്ച​ക്കാ​രി​ല്ലാ​തെ പ്ര​ദ​ർ​ശി​പ്പി​ച്ചു വ​രി​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ അ​ട​ച്ചി​ടീ​ൽ തി​യ​റ്റ​റു​ക​ളി​ലെ പ്രോ​ജ​ക്ട​റു​ക​ളെ​യും ശ​ബ്ദ സം​വി​ധാ​ന​ത്തെ​യും ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ആ​ളി​ല്ലാ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. എ​ല്ലാ തി​യ​റ്റ​റു​ക​ളി​ലും യു​എ​ഫ്ഒ സാ​റ്റ​ലൈ​റ്റ് പ്രോ​ജ​ക്ട​റാ​ണ് ഇ​പ്പോ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ര​ണ്ടു ദി​വ​സം​കൂ​ടു​ന്പോ​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​തു പ്ര​വ​ർ​ത്തി​പ്പി​ക്കും. ര​ണ്ടു ദി​വ​സം കൂ​ടു​ന്പോ​ഴെ​ങ്കി​ലും സി​നി​മ ഒ​രു മ​ണി​ക്കൂ​റെ​ങ്കി​ലും പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് പ്രോ​ജ​ക്ട​ർ നി​ർ​മി​ക്കു​ന്ന ക​ന്പ​നി​ക​ൾ എ​ല്ലാ തി​യ​റ്റ​റു​ക​ൾ​ക്കും ലോ​ക്ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. പ്രോ​ജ​ക്ട​റു​ക​ൾ…

Read More

പ​ന്ത്ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും പ്രി​ന്‍റ​റു​മാ​യി യു​വാ​വ് പി​ടി​യി​ൽ ; പ്രതി പിടിയിലായത് പോക്സോ കേസിൽ മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന​തി​നി​ട​യി​ൽ

ഉ​പ്പു​ത​റ: പ​ന്ത്ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും സ്കാ​ന​റോ​ടു​കൂ​ടി​യ പ്രി​ന്‍റ​റു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യി. കൊ​ല്ലം അ​റ​യ്ക്ക​ൽ ത​ടി​ക്കാ​ട് വ​രാ​ല​ഴി​ക​ത്ത് ഹ​നീ​ഫ് ഷി​റോ​സി(33)​നെ​യാ​ണ് ഉ​പ്പു​ത​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാം ഭാ​ര്യ​യു​ടെ അ​ഞ്ച​ര വ​യ​സു​ള്ള മ​ക​നെ ച​ട്ടു​കം ചൂ​ടാ​ക്കി പൊ​ള്ളി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ ഇ​യാ​ളെ മാ​ട്ടു​താ​വ​ള​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു മ​ഹ​സ​ർ ത​യാ​റാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ള്ള​നോ​ട്ട് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ൽ ക​ട്ടി​ലി​ന​ടി​യി​ലും ബ​ഡ്ഡി​ന​ടി​യി​ലും അ​ല​മാ​ര​യി​ലും സൂ​ക്ഷി​ച്ചി​രു​ന്ന 15,900 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു ക​ണ്ടെ​ടു​ത്തു. തു​ട​ർ​ന്നു​ള്ള ചോ​ദ്യം​ചെ​യ്യ​ലി​ൽ വാ​ഗ​മ​ണ്ണി​ലും തേ​ക്ക​ടി​യി​ലും വാ​ട​ക​ക്കെ​ടു​ത്തു ന​ട​ത്തു​ന്ന ഹോം ​സ്റ്റേ​ക​ളേ​ക്കുറി​ച്ചു വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ റെ​യ്ഡി​ൽ തേ​ക്ക​ടി​യി​ൽ​നി​ന്ന് പ്രി​ന്‍റ​റും വാ​ഗ​മ​ണ്ണിൽനി​ന്നും 12,42,100 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടും ക​ണ്ടെ​ടു​ത്തു. 2000, 500, 200, 100 രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കൊ​ല്ലം ത​ടി​ക്കാ​ട് കു​ടും​ബ​വ​ക ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള എ​കെഎം വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ മാ​നേ​ജ​രാ​യി​രി​ക്കെ ഒ​ന്നാം ഭാ​ര്യ​യു​മാ​യു​ണ്ടാ​യ അ​വ​കാ​ശ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് 2019-ൽ…

Read More

ചു​വ​ന്ന ക​ണ്ണു​ക​ളും വെ​ളു​ത്ത രോ​മ​ങ്ങളും! എ​ലി​ക്കെ​ണി​യി​ൽ​പെ​ട്ട പെ​രു​ച്ചാ​ഴി കൗ​തു​ക​മാ​യി; കൊ​റൊ​ണ​ക്കാ​ല​ത്തെ​ത്തി​യ ​വി​ശി​ഷ്ടാ​തി​ഥി​ക്ക് ഉ​ഗ്ര​ൻ പേ​രു​മി​ട്ടു…

ക​ട്ട​പ്പ​ന സ്വ​ദേ​ശി പേ​രൂ​ക്കു​ന്നേ​ൽ റോ​യി​യു​ടെ വീ​ട്ടി​ൽ എ​ലി​ക്കെ​ണി​യി​ൽ​പെ​ട്ട പെ​രു​ച്ചാ​ഴി കൗ​തു​ക​മാ​യി. ചു​വ​ന്ന ക​ണ്ണു​ക​ളും വെ​ളു​ത്ത രോ​മ​ങ്ങ​ളു​മാ​യി കെ​ണി​യി​ലാ​യ ചു​ള്ള​നി​പ്പോ​ൾ വീ​ട്ടു​കാ​രു​ടെ ഇ​ഷ്ട​ക്കാ​ര​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക്ക് റോ​യി​യു​ടെ മ​ക്ക​ളാ​യ ജീ​വ​നും റൊ​ണാ​ൾ​ഡും ചേ​ർ​ന്ന് ഉ​ഗ്ര​ൻ പേ​രു​മി​ട്ടു – കൊ​റോ​ക്കി. അ​താ​യ​ത് കൊ​റൊ​ണ​ക്കാ​ല​ത്തെ​ത്തി​യ മി​ക്കി. പു​ര​യി​ട​ത്തി​ൽ മൂ​ഷി​ക​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് റോ​യി എ​ലി​പ്പെ​ട്ടി സ്ഥാ​പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് അ​പൂ​ർ​വ എ​ലി​യെ​ക്കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് റോ​യി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ജ​നി​ത​ക​മാ​റ്റ​മാ​ണ് നി​റ​വ്യ​ത്യാ​സ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.

Read More

ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ​ത​ല്ല! കൊ​ല​പാ​ത​ക​ത്തി​നു പ്രേ​രി​പ്പി​ച്ച​ത് സി​നി​മാ​ക്ക​ഥ​ക​ൾ; പോലീസ് പറയുന്നത് ഇങ്ങനെ…

പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ലി​ൽ കു​ട്ടി​ക​ൾ ചേ​ർ​ന്ന് സ​മ​പ്രാ​യ​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ക​രു​തി​ക്കൂ​ട്ടി ന​ട​ത്തി​യ​ത​ല്ലെ​ന്നു പോ​ലീ​സ്. സി​നി​മ​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലു​മൊ​ക്കെ കു​ട്ടി​ക​ൾ ക​ണ്ടി​ട്ടു​ള്ള പ​ല ദൃ​ശ്യ​ങ്ങ​ളും ഇ​വ​രു​ടെ മ​ന​സി​നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല​പാ​ത​കം ന​ട​ത്ത​ണ​മെ​ന്ന ഉ​ദ്ദേ​ശ്യം ത​ങ്ങ​ൾ​ക്കി​ല്ലാ​യി​രു​ന്നെന്നാ​ണ് കു​ട്ടി​ക​ൾ പ​റ​ഞ്ഞ മൊ​ഴി. മ​രി​ച്ച അ​ഖി​ലി​നൊ​പ്പ​മാ​ണ് മ​റ്റു ര​ണ്ടു കു​ട്ടി​ക​ളും ഒ​ന്പ​താം​ക്ലാ​സുവ​രെ പ​ഠി​ച്ചത്. സ്കൂ​ളു​ക​ൾ മാ​റി​യെ​ങ്കി​ലും അ​ഖി​ലു​മാ​യു​ള്ള സു​ഹൃ​ദ് ബ​ന്ധം തു​ട​ർ​ന്നി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ട്ടി​ക​ൾ ര​ണ്ടു​പേ​ർ അ​ഖി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ സൈ​ക്കി​ളി​ലാ​ണ് എ​ത്തി​യ​ത്. അ​ഖി​ൽ സൈ​ക്കി​ളു​മെ​ടു​ത്ത് ഇ​വ​ർ​ക്കൊ​പ്പം പോ​യി. ഇ​വ​ർ നേ​രെ പോ​യ​ത് അ​ങ്ങാ​ടി​ക്ക​ൽ സ്കൂ​ൾ ഭാ​ഗ​ത്തേ​ക്കാ​ണ്. കു​ട്ടി​ക​ൾ ത​മ്മി​ൽ പ​ല ഇ​ട​പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളു​ടെ റോ​ള​ർ സ്കേ​റ്റിം​ഗ് ഷൂ​സ് അ​ഖി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നു പ​ക​ര​മാ​യി ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കാ​മെ​ന്ന് അ​ഖി​ൽ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​താ​യി പ​റ​യു​ന്നു. മൊ​ബൈ​ലി​ൽ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടു​ക​യും ചാ​റ്റ് ചെ​യ്യു​ക​യും…

Read More