സഹായഹസ്തം വായ്പ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്കും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്ര​തി​ഷേ​ധ ജ്വാ​ല തെളിയിച്ച് ​മഹി​ളാ കോ​ണ്‍​ഗ്ര​സ്


കോ​ട്ട​യം: ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ​ഹാ​യ ഹ​സ്തം വാ​യ്പാ പ​ദ്ധ​തി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​​ച്ചു.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്ക് കു​ടും​ബ​ശ്രീ വ​ഴി 2000 കോ​ടി രൂ​പാ ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ ക​ർ​ശ​ന​മാ​യ വാ​യ്പാ വ്യ​വ​സ്ഥ​ക​ളും നി​ബ​ന്ധ​ന​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ എ​ത്ര പേ​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ല​തി​കാ സു​ഭാ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ൾ​ക്ക് വാ​യ്പ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ദ്ധ​തി​യി​ലെ നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ല​തി​കാ സു​ഭാ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക്ഡൗ​ണ്‍ നി​ർ​ദ്ദേ​ശ​ങ്ങ​ളുടെ പശ്ചാത്തലത്തിൽ സം​സ്ഥാ​ന​ത്ത് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഭ​വ​ന​ങ്ങ​ളി​ൽ ദീ​പം തെ​ളി​​ച്ചാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ സു​ധാ കു​ര്യ​ൻ, ആ​ശാ സ​ന​ൽ, രാ​ജ​ല​ക്ഷ​മി, ട്ര​ഷ​റ​ർ ലീ​ല​മ്മ ജോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. യു.​വ​ഹീ​ദ, ശ്രീ​കു​മാ​രി രാ​മ​ച​ന്ദ്ര​ൻ , മാ​ലി​നി കു​പ്പ്, ലാ​ലി ജോ​ണ്‍, ബീ​ന ര​വി​ശ​ങ്ക​ർ തു​ട​ങ്ങി​യ​വ​രെ കൂ​ടാ​തെ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രും മ​റ്റു നേ​താ​ക്ക​ളും അ​വ​ര​വ​രു​ടെ ഭ​വ​ന​ങ്ങ​ളി​ൽ ജാ​ല തെ​ളി​യി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

Related posts

Leave a Comment