അ​ള​വി​ലും വി​ത​ര​ണ​ത്തി​ലും അ​വ്യ​ക്ത​ത; കൊ​റോ​ണ​യി​ൽ വീ​ട്ടി​ലാ​യ ജ​ന​ത്തി​ന്‍റെ വി​ശ​പ്പ​ക​റ്റാ​ൻ സൗ​ജ​ന്യ അ​രിവി​ത​ര​ണം മ​റ്റ​ന്നാ​ൾ മു​ത​ൽ

കോ​ട്ട​യം: കൊ​റോ​ണ​യി​ൽ വീ​ട്ടി​ലാ​യ ജ​ന​ത്തി​ന്‍റെ വി​ശ​പ്പ​ക​റ്റാ​ൻ സൗ​ജ​ന്യ​മാ​യി റേ​ഷ​ൻ വി​ത​ര​ണം മ​റ്റ​ന്നാ​ൾ മു​ത​ൽ തു​ട​ങ്ങി​യേ​ക്കും. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​ത്ത​ര​വ്. തൊ​ഴി​ലും വ​രു​മാ​ന​വും നി​ല​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ സൗ​ജ​ന്യ അ​രി പ്ര​തീ​ക്ഷി​ച്ചി​രി​ക്കു​ന്പോ​ൾ വി​ത​ര​ണം സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മം എ​ങ്ങ​നെ​യെ​ന്ന​തി​ൽ റേ​ഷ​ൻ ക​ട​ക്കാ​ർ​ക്കും ആ​ശ​യ​ക്കു​ഴ​പ്പം. ഒ​രാ​ൾ​ക്ക് കേ​ന്ദ്ര​വി​ഹി​തം എ​ത്ര, സം​സ്ഥാ​ന വി​ഹി​തം എ​ത്ര എ​ന്ന​ത് വ്യ​ക്ത​മ​ല്ല. കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് ആ​യി​രം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന കി​റ്റ് ന​ൽ​കു​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ല്ലാ വി​ഭാ​ഗ​ക്കാ​ർ​ക്കും പ​ല​വ്യ​ഞ്ജ​ന കി​റ്റ് ല​ഭി​ക്കു​മെ​ന്നും കേ​ൾ​വി​യു​ണ്ടാ​യി. കി​റ്റ് റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ​യാ​ണോ മാ​വേ​ലി സ്റ്റോ​റു​ക​ളി​ലൂ​ടെ​യാ​ണോ ന​ൽ​കു​ക​യെ​ന്ന​തും വ്യ​ക്ത​മ​ല്ല. ഇ​ത്ര​യും അ​ള​വി​ൽ ധാ​ന്യം റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ എ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യു​ന്ന​മെ​ന്ന​തി​ലും ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ട്. 500 മു​ത​ൽ 1200 വ​രെ കാ​ർ​ഡു​ക​ളു​ള്ള റേ​ഷ​ൻ ക​ട​യി​ലേ​ക്ക് ഒ​രേ​സ​മ​യം ജ​നം സൗ​ജ​ന്യ അ​രി​ക്കാ​യി ഓ​ടി​യെ​ത്തി​യാ​ൽ എ​ങ്ങ​നെ ജ​ന​ത്തെ നി​യ​ന്ത്രി​ക്കു​മെ​ന്ന്…

Read More

പൈനാപ്പിളിനേയും കോവിഡ് ബാധിച്ചു; കർഷകർ പ്രതിസന്ധിയിൽ

ക​ടു​ത്തു​രു​ത്തി: പൈ​നാ​പ്പി​ൾ വി​പ​ണി​യെ ത​ക​ർ​ത്തെ​റി​ഞ്ഞു കോ​വി​ഡ്-19. കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പൈ​നാ​പ്പി​ൾ ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി. വാ​യ്പ​യെ​ടു​ത്തും സ്വ​ർ​ണം പ​ണ​യം​വ​ച്ചും കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​ർ പ​ണം തി​രി​ച്ച​ട​യ്ക്കാ​ൻ വി​ഷ​മി​ക്കു​ക​യാ​ണ്. ലോ​ക്ക് ഡൗ​ണി​ന് മു​ന്പ് കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള പൈ​നാ​പ്പി​ളു​മാ​യി ഡ​ൽ​ഹി, ബം​ഗ​ളൂ​രു, സൂ​റ​റ്റ്, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നീ സ്ഥ​ല​ങ്ങി​ലേ​ക്കു പോ​യ വ​ണ്ടി​ക​ൾ അ​ട​ച്ചി​ട​ലി​നെ തു​ട​ർ​ന്ന് പാ​തി​വ​ഴി​യി​ൽ കു​ടു​ങ്ങി. വാ​ഹ​ന​ങ്ങ​ളി​ലു​ള്ള പൈ​നാ​പ്പി​ൾ ചീ​ഞ്ഞു ന​ശി​ച്ചു. ട​ണ്‍ ക​ണ​ക്കി​ന് പൈ​നാ​പ്പി​ളാ​ണു കൃ​ഷി​യി​ട​ത്തി​ൽ വി​ള​വെ​ടു​ക്കാ​ൻ പാ​ക​മാ​യ​തും പ​ഴു​ത്തും കി​ട​ക്കു​ന്ന​ത്. വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്സ് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ (വി​എ​ഫ്പി​സി​കെ), ഹോ​ർ​ട്ടി​കോ​ർ​പ്, ഫു​ഡ് പാ​ർ​ക്ക്, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വ​ഴി പൈ​നാ​പ്പി​ൾ സ​മാ​ഹ​രി​ക്കു​വാ​നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ സം​സ്ക​ര​ണം ന​ട​ത്താ​നും വി​പ​ണ​നം ചെ​യ്യാ​നു​മു​ള്ള സം​വി​ധാ​നം സ​ർ​ക്കാ​ർ അ​ടി​യ​ന്തി​മാ​യി ഒ​രു​ക്ക​ണം. മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​യ ജാം, ​സ്ക്വാ​ഷ് തു​ട​ങ്ങി​യ​വ ഉ​ണ്ടാ​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ശ്രീ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ക​ർ​ഷ​ക​രെ ര​ക്ഷി​ക്കു​ന്ന​തി​നൊ​പ്പം ഒ​രു…

Read More

പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച സം​ഭ​വം; സംഘടിക്കാൻ ഫോണിലൂടെ പ്രേരിപ്പിച്ചെന്ന് കേസ്; അ​റ​സ്റ്റി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും

ച​ങ്ങ​നാ​ശേ​രി: ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് പാ​യി​പ്പാ​ട് ജം​ഗ്ഷ​നി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ​ശ്ചി​മ ബം​ഗാ​ളി​ലെ മാ​ൾ​ഡ സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ര​ഞ്ചു(28), അ​ൻ​വ​ർ(25) എ​ന്നി​വ​രെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. മു​ഹ​മ്മ​ദ് ര​ഞ്ചു​വി​ന്‍റെ ഫോ​ണി​ൽ വാ​ർ​ത്താ ചാ​ന​ൽ പ്ര​തി​നി​ധി​യെ വി​ളി​ച്ച​താ​യും വാ​ട്ട്സാ​പ്പ് മെ​സേ​ജി​ലൂ​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ വി​ളി​ച്ച​താ​യും സം​ഘ​ടി​ക്കാ​ൻ പ്രേ​ര​ണ ന​ൽ​കി​യ​താ​യും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​ക്കു​ന്ന​തി​ന് നാ​ട്ടു​കാ​രാ​യ ആ​ളു​ക​ളു​ടെ പ്ര​ചോ​ദ​നം ല​ഭി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ സെ​ല്ല് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നാ​ട്ടി​ൽ നി​ന്നു ല​ഭി​ച്ച ചി​ല ഫോ​ണ്‍ ന​ന്പ​റു​ക​ളും കൊ​റോ​ണ സെ​ല്ലി​ൽ നി​ന്നു ല​ഭി​ച്ച ന​ന്പ​റു​ക​ളും അ​റ​സ്റ്റി​ലാ​യ​വ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടാ​ല​റി​യാ​വു​ന്ന ര​ണ്ടാ​യി​ര​ത്തോ​ളം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രേ അ​ന്യാ​യ​മാ​യി സം​ഘം ചേ​ർ​ന്ന് നി​യ​മ നി​ഷേ​ധം ന​ട​ത്തി​യ​തി​ന് സം​ഭ​വ ദി​വ​സം ത​ന്നെ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രി​ൽ ചി​ല​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നും പോ​ലീ​സ്…

Read More

പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘം ;ഐ​ജി എ​സ്. ശ്രീ​ജി​ത്ത് പാ​യി​പ്പാ​ട്ടെ ക്യാ​മ്പു​ൾ സ​ന്ദ​ർ​ശി​ക്കും

പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സം​ഘ​ടി​ച്ച സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം. ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വു പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ജി. ​ജ​യ​ദേ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി എ​സ്. സു​രേ​ഷ്കു​മാ​ർ, കോ​ട്ട​യം ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഗി​രീ​ഷ് പി.​സാ​ര​ഥി, തൃ​ക്കൊ​ടി​ത്താ​നം സി​ഐ സാ​ജു വ​ർ​ഗീ​സ്, പാ​ന്പാ​ടി സി​ഐ യു. ​ശ്രീ​ജി​ത്, ക​റു​ക​ച്ചാ​ൽ സി​ഐ സ​ലിം, ച​ങ്ങ​നാ​ശേ​രി എ​സ്ഐ ഷെ​മീ​ർ​ഖാ​ൻ, ചി​ങ്ങ​വ​നം എ​സ്ഐ വി​പി​ൻ ച​ന്ദ്ര​ൻ, തൃ​ക്കൊ​ടി​ത്താ​നം എ​സ്ഐ എ​ൻ.​എം. സാ​ബു, തൃ​ക്കൊ​ടി​ത്താ​നം സീ​നി​യ​ർ സി​പി​ഒ ജി​ജു തോ​മ​സ്, സി​പി​ഒ കെ.​ആ​ർ. സു​രേ​ഷ് എ​ന്നി​വ​രെ കൂ​ടാ​തെ കോ​ട്ട​യം സൈ​ബ​ർ സെ​ല്ലി​ലെ സി​പി​ഒ മ​നോ​ജ്കു​മാ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലു​ള്ള​ത്. ഐ​ജി എ​സ്. ശ്രീ​ജി​ത്ത് പാ​യി​പ്പാ​ട്ടെ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ക്കും കോ​ട്ട​യം: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​നും അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കാ​നു​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്ത് ഇ​ന്നു പാ​യി​പ്പാ​ട്ടെ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച്…

Read More

അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ന്‍ 4000 രൂ​പ ഈ​ടാ​ക്കി​യ ന​ട​പ​ടി വി​വാ​ദ​ത്തി​ല്‍; കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ

പ​ത്ത​നം​തി​ട്ട: ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹ​ത്തോ​ടു കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ നി​ന്ന് അ​നാ​ദ​ര​വ് ഉ​ണ്ടാ​യ​താ​യി ആ​ക്ഷേ​പം. ഞാ​യാ​റാ​ഴ്ച ഏ​നാ​ത്ത് ആ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങ​വേ മു​ങ്ങി​മ​രി​ച്ച പ​ശ്ചി​മ​ബം​ഗാ​ള്‍ കു​ച്ച് ബീ​ഹാ​ര്‍ സ്വ​ദേ​ശി ​നറെ​ഷിന്‍റെ (37) മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ് ന​ഗ​ര​സ​ഭ​യു​ടെ പി​ടി​വാ​ശി​യി​ല്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേക്ക് കൊണ്ടു​പോ​കാ​ന്‍ ബോ​ഡി എം​ബാം ചെ​യ്യു​ന്ന​തി​നാ​ണ് തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ കോ​ട്ട​യ​ത്തു ത​ന്നെ സം​സ്‌​ക​രി​ക്കാ​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത് അ​നു​സ​രി​ച്ച് മൃ​ത​ദേ​ഹം കോ​ട്ട​യം ന​ഗ​ര​സ​ഭാ ശ്മ​ശാ​ന​ത്തി​ല്‍ സം​സ്‌​ക​രി​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തു . ഇ​തു സ​ംബ​ന്ധി​ച്ച് ഏ​നാ​ത്ത് സി​ഐ അ​ടൂ​ര്‍ എം​എ​ല്‍​എ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ ബ​ന്ധ​പ്പെ​ടു​ക​യും ഉ​ട​ന്‍ ത​ന്നെ മൃ​ത​ദേ​ഹം സം​സ്‌​ക്ക​രി​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഇ​വ​രി​ല്‍ നി​ന്നും ഈ ​പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ​്കാ​ര​ത്തി​നു​ള്ള ഫീ​സ് ഈ​ടാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു . ന​ഗ​ര​സ​ഭാ ചേ​യര്‍​പേ​ഴ്സ​ണ്‍ ഫീ​സ് ഈ​ടാ​ക്കു​ക​യി​ല്ലെ​ന്നും…

Read More

കൈ​യി​ൽ സാ​നി​റ്റൈ​സ​ർ പു​ര​ട്ടി ആ​ഷ്ന മാ​ഹി​ന്‍റെ ക​രം പി​ടി​ച്ച് പുതുജീവിതത്തിലേക്ക്

തൊ​ടു​പു​ഴ: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കൈ​യി​ൽ സാ​നി​റ്റൈ​സ​ർ പു​ര​ട്ടി ആ​ഷ്ന മാ​ഹി​ന്‍റെ ക​രം പി​ടി​ച്ച് പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​നം നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ​ളും ആ​ര​വ​വും ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ന​ലെ മാ​ഹി​ൻ ആ​ഷ്ന​യെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​പ്പം കൂ​ട്ടി​യ​ത്. അ​ടു​ത്ത മാ​സം അ​ഞ്ചി​നാ​യി​രു​ന്നു തൊ​ടു​പു​ഴ കു​ഴി​മ​ണ്ഡ​പ​ത്തി​ൽ നൗ​ഷാ​ദി​ന്‍റെ മ​ക​ളും വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​ഷ്ന​യു​ടെ​യും മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​യാ​യ മാ​ഹി​ന്‍റെ​യും വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നാ​ലു മാ​സം മു​ൻ​പാ​യി​രു​ന്നു ഇ​രു​വ​രും ത​മ്മി​ൽ മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ നി​ക്കാ​ഹ് ന​ട​ത്തി​യ​ത്. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന വി​വാ​ഹ​ത്തി​ന് ഓ​ഡി​റ്റോ​റി​യം ബു​ക്ക് ചെ​യ്യു​ക​യും ആ​ളു​ക​ളെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നി​ടെ​യാ​ണ് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ നി​ല നി​ൽ​ക്കു​ന്ന​തി​നാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ​ത്തി​ന്‍റെ വ്യാ​പ​നം കൂ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യും മൂ​ലം പെ​ട്ടെ​ന്ന് ത​ന്നെ ആ​ഷ്ന​യെ ഒ​പ്പം കൂ​ട്ടാ​ൻ മാ​ഹി​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മൂ​വാ​റ്റു​പു​ഴ​യി​ൽ നി​ന്നും വാ​ഹ​ന​ത്തി​ൽ എ​ത്തി​യ…

Read More

മടങ്ങാനൊ​രു​ങ്ങി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍; പോ​ലീ​സി​ന് പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ര്‍​ദേ​ശം; പത്തനംതിട്ടയിലുള്ളത് 23,000 അതിഥി തൊഴിലാളികൾ

പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ സം​ഘ​ടി​ച്ച് പ്ര​തി​ഷേ​ധ​സ്വ​രം മു​ഴ​ക്കി​യ​തി​നു പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും ഇ​വ​രു​ടെ ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി. ഇ​വ​ര്‍ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വും പി​ക്ക​റ്റിം​ഗും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​ഥി തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ല്‍ ഭ​ക്ഷ​ണം, മ​രു​ന്ന് എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നാ​ണ് നി​ര്‍​ദേ​ശം. ഇ​ന്ന​ലെ പാ​യി​പ്പാ​ട്ട് സംഭവി​ച്ച​തു​പോ​ലെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യം ജി​ല്ല​യി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. ഭ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​റു പൊ​തി​യോ​ട് ഇ​വ​ര്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ല. ഇ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശമുണ്ടെങ്കിലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​തി​നു ത​യാ​റാ​യി​ട്ടി​ല്ല. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പ്ര​ധാ​ന കാ​ര​ണം. സ​മൂ​ഹ​ അ​ടു​ക്ക​ള​യി​ല്‍ പാ​കം ചെ​യ്ത ഭ​ക്ഷ​ണം എ​ത്തി​ക്കാ​മെ​ന്ന​താ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ല്‍ വ​കു​പ്പി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ല്‍ 23000 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 10,000 പേ​രെ​ങ്കി​ലും ര​ജി​സ്ട്രേ​ഷ​ന്‍…

Read More

പാ​യി​പ്പാ​ട്ടെ പ്ര​തി​ഷേ​ധം; പ്രാഥമിക അന്വേഷണത്തിൽ ബാ​ഹ്യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് കോ​ട്ട​യം എ​സ്പി

കോ​ട്ട​യം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ലോ​ക്ക് ഡൗ​ണ്‍ നി​ബ​ന്ധ​ന ലം​ഘി​ച്ചു പാ​യി​പ്പാ​ട് ജം​ഗ​ഷ​നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ സം​ഭ​വ​ത്തി​ൽ ബാ​ഹ്യ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്ന് കോ​ട്ട​യം എ​സ്പി ജി. ​ജ​യ​ദേ​വ്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ ഇ​ത് വ്യ​ക്ത​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റി​ഞ്ചു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു. പാ​യി​പ്പാ​ട് തൊ​ഴി​ലാ​ളി​ക​ളെ സം​ഘി​ടി​പ്പി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ​ത് മു​ഹ​മ്മ​ദ് റി​ഞ്ചു ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​ഹാ​ര സാ​ധ​ന​ങ്ങ​ളും വെ​ള്ള​വും എ​ത്തി​ക്കു​ക, പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു പോ​കാ​ൻ ട്രെ​യി​ൻ സ​ർ​വീ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

Read More

ക​ന്നു​കാ​ലി​ക്കൂ​ടും ക​ച്ചി​പ്പു​ര​യും… തൊ​ഴി​ലാ​ളി​ക​ളെ കു​ത്തി​നി​റ​ച്ച് പാ​യി​പ്പാ​ട്ടെ ഷെ​ൽ​ട്ട​റു​ക​ൾ

പാ​യി​പ്പാ​ട്: ഇ​രി​ക്കാ​നും നി​ൽ​ക്കാ​നു​മെ​ന്ന​ല്ല നി​ന്നു തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത ഷെ​ൽ​ട്ട​റു​ക​ളു​ടെ ഒ​രു​മു​റി​യി​ൽ അ​ഞ്ചു​മു​ത​ൽ പ​ത്തു​വ​രെ തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​നു​ള്ളി​ലാ​ണ് ആ​ഹാ​രം പാ​ച​കം ചെ​യ്യു​ന്ന​തും ഇ​വ​ർ നി​ര​ന്നി​രു​ന്നു ക​ഴി​ക്കു​ന്ന​തും അ​ന്തി​യു​റ​ങ്ങു​ന്ന​തും. വൃ​ത്തി​ഹീ​ന​വും ദു​ർ​ഗ​ന്ധ പൂ​രി​ത​വു​മാ​യ പ​രി​സ​ര​ങ്ങ​ളും പ​ല ഷെ​ൽ​ട്ട​റു​ക​ളു​ടേ​യും ചു​റ്റു​പാ​ടു​ക​ളി​ലെ കാ​ഴ്ച​യാ​ണ്. ടി​ൻ ഷീ​റ്റു​കൊ​ണ്ടു മ​റ​ച്ചു കെ​ട്ടി​യ​വ​യാ​ണു പ​ല ഷെ​ൽ​ട്ട​റു​ക​ളും. ഇ​താ​ണ് പാ​യി​പ്പാ​ട്ടെ ഭൂ​രി​പ​ക്ഷം വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും വ​സി​ക്കു​ന്ന ക്യാ​ന്പു​ക​ളു​ടേ​യും അ​വ​സ്ഥ. ക​ന്നു​കാ​ലി​ക്കൂ​ടും ക​ച്ചി​പ്പു​ര​യും ഷെ​ൽ​ട്ട​റു​ക​ളാ​യി. പ​ല ക്യാ​ന്പു​ക​ൾ​ക്കും ന​ല്ല രീ​തി​യി​ലു​ള്ള ബാ​ത്തു​ റൂ​മു​ക​ളോ ക​ക്കൂ​സു​ക​ളോ ഇ​ല്ല. ന​ല്ല ബ​ല​വ​ത്താ​യ ബ​ഹു​നി​ല കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. 1,200 മു​ത​ൽ ര​ണ്ടാ​യി​രം രൂ​പ​വ​രെ​യാ​ണ് ഓ​രോ തൊ​ഴി​ലാ​ളി​ക​ളി​ൽ​ നി​ന്നും ക്യാ​ന്പ് ഉ​ട​മ​ക​ൾ കൈ​പ്പ​റ്റു​ന്ന​ത്. പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി 170 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും പ​ഞ്ചാ​യ​ത്ത് അം​ഗീ​കാ​ര​മോ കെ​ട്ടി​ട ലൈ​സ​ൻ​സോ ഇ​ല്ല. ഉ​ട​മ​ക​ളു​ടെ…

Read More

ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ൽ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ.​പി. ഉ​സ്മാ​ന്‍റെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്. ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം പൊ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 26നാ​ണ് ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്നു 22നു ​സാ​ന്പി​ൾ എ​ടു​ത്തു പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. 26നു ​ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ചി​കി​ൽ​യി​ൽ തു​ട​രു​ന്ന​തി​നി​ടെ 28നു ​വീ​ണ്ടും സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. അ​ടു​ത്ത ദി​വ​സം വീ​ണ്ടും സാ​ന്പി​ൾ എ​ടു​ക്കും. ഈ ​ഫ​ല​വും നെ​ഗ​റ്റീ​വാ​യാ​ൽ ഇ​ദ്ദേ​ഹ​ത്തെ രോ​ഗ​വി​മു​ക്ത​നാ​യി പ്ര​ഖ്യാ​പി​ക്കും. തു​ട​ർ​ന്നു ആ​ശു​പ​ത്രി വി​ടാ​മെ​ങ്കി​ലും 28 ദി​വ​സം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​ര​ണം. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​ണ്.

Read More