വൈക്കം: ചെന്പ് കാട്ടിക്കുന്നിൽവാലേൽ ഭാഗത്തു കുടിവെള്ളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു പ്രദേശത്തെ സ്ത്രീകളടക്കടക്കം കുടങ്ങളുമായി സമരത്തിനെത്തി. വൈക്കം വാട്ടർ അഥോറിറ്റി ഓഫീസിലേക്കു കുടങ്ങളുമായി കൂട്ടമായെത്തിയ പ്രദേശവാസികളിലെ പന്ത്രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടിക്കുന്നുവാലേൽ ഭാഗത്തെ 30 കുടുംബങ്ങൾക്കു കുടിവെള്ളം ലഭിക്കുന്നില്ല. ഈ ഭാഗത്തു വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനിൽ തകരാർ സംഭവിച്ചിരുന്നു. കുടിവെള്ളം മുടങ്ങിയതോടെ പ്രദേശവാസികൾ വാട്ടർ അഥോറിറ്റി അധികൃതരോടു പരാതിപ്പെട്ടിരുന്നു. അധികൃതർ പരിഗണന കാട്ടിയില്ലെന്നു പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണു പ്രദേശവാസികൾ കുടങ്ങളുമായി കാട്ടിക്കുന്നിലെത്തി വൈക്കം വാട്ടർ അഥോറിറ്റി ഓഫീസിലേക്കു സമരത്തിനായി പുറപ്പെടാൻ ഒരുങ്ങിയത്. വിവരമറിഞ്ഞെത്തിയ പോലീസ് സമരത്തിനെത്തിയവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറുമായി പോലീസ് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പൈപ്പുലൈനിലെ തകരാർ പരിഹരിച്ചു കുടിവെള്ള വിതരണം കാര്യക്ഷമമാക്കാമെന്നു വാട്ടർ അഥോറിറ്റി അധികൃതർ ഉറപ്പു നൽകി. കുടിവെള്ള പ്രശ്നത്തിന്റെ…
Read MoreCategory: Kottayam
തത്തയ്ക്കു സുഖമില്ല! രണ്ടു ദിവസമായി ക്ഷീണിത; ആശുപത്രിയിലെത്തിച്ചത് എസ്ഐയും സംഘവും
ഈരാറ്റുപേട്ട: ക്ഷീണിതയായ തത്തയെ ആശുപത്രിയിലെത്തിച്ചതും പോലീസ്. ഈരാറ്റുപേട്ടയിലാണ് സംഭവം. എസ്ഐ എം.എച്ച്. അനുരാഗും സംഘവുമാണ് തത്തയുമായി പോകാനെത്തിയ യുവാവിനൊപ്പം മൃഗാശുപത്രിയിലേക്കു പോയത്. നടയ്ക്കൽ സ്വദേശി അഷ്കറിന്റേതാണ് തത്ത. രണ്ടു ദിവസമായി ക്ഷീണിതയായ തത്തയെ തലനാട്ടുള്ള മൃഗാശുപത്രിയിൽ കാണിക്കാനാണ് അഷ്കർ ഓട്ടോയിൽ പുറത്തിറങ്ങിയത്. പരിശോധനയ്ക്കിടെ തത്തയുമായി പോകുന്നതു പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഈരാറ്റുപേട്ട മൃഗാശുപത്രിയിൽ വിളിച്ച് അന്വേഷിച്ച എസ്ഐ, അവിടെ ഡോക്്ടറുണ്ടെന്ന് ഉറപ്പുവരുത്തി. തുടർന്ന് തലനാട്ടേക്കു പോകുന്നതിനു പകരം പോലീസ് വാഹനത്തിൽ തന്നെ മൃഗാശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.
Read Moreപുലർച്ചയോടെ പ്രസവവേദന! ലോക്ക് ഡൗണായതിനാൽ വാഹനം ലഭിച്ചില്ല; 108 ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം
കോട്ടയം: ആശുപത്രിയിൽ പോകാൻ വാഹനം വൈകിയതോടെ യുവതി 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തോടെ ആണ്‍കുഞ്ഞിനു ജന്മം നൽകി. ഇന്നലെ രാവിലെയാണ് അമയന്നൂർ കവലയിൽ താമസിക്കുന്ന തെങ്കാശി സ്വദേശിനിയായ ഗീതാ ലക്ഷ്മിയുടെ പ്രസവം 108 ആംബുലൻസ് സർവീസ് ജീവനക്കാരുടെ പരിചരണത്തോടെ നടന്നത്. കോട്ടയം ജില്ലാ ആശുപത്രിയിലെ 108 ആംബുലൻസ് ജീവനക്കാരായ എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ തിരുവാർപ്പ് കുടുക്കേമഠം സൗമ്യമോൾ അലക്സും ആംബുലൻസ് ഡ്രൈവർ ആർപ്പൂക്കര ആത്മചൈതന്യയിൽ കണ്ണൻ ഉണ്ണിയുമാണ് അവസരോചിതമായ ഇടപെടൽ നടത്തിയത്. ഇന്നലെ പുലർച്ചയോടെയാണു ഗീതയ്ക്കു പ്രസവവേദന ഉണ്ടായത്. തുടർന്നു ആശുപത്രിയിൽ എത്തിക്കാൻ വാഹനത്തിനായി ശ്രമിച്ചെങ്കിലും ലോക്ക് ഡൗണായതിനാൽ വാഹനം ലഭിച്ചില്ല. രാവിലെ അഞ്ചിനു 108 കണ്ട്രോൾ റൂമിലേക്ക് ഫോണ്‍ വിളിക്കുകയായിരുന്നു. 5.10 നു തന്നെ സൗമ്യയും കണ്ണനുണ്ണിയും അമയന്നൂരിലെത്തി. അമയന്നൂർ ക്ഷേത്രത്തിനു സമീപം ആക്രിവ്യാപാര കേന്ദ്രത്തിനു സമീപത്തുള്ള വീട്ടിലെത്തിയപ്പോഴേക്കും ഗീതാ ലക്ഷ്മി പ്രസവവേദനയിൽ കഴിയുകയായിരുന്നു. ആശുപത്രിയിൽ…
Read Moreഅവശ്യസാധനങ്ങളുമായി എംഎല്‍എയും ജില്ലാകളക്ടറും ആവണിപ്പാറയില്‍! കോളനി നിവാസികള്‍ക്ക് അപ്രതീക്ഷിത അനുഭവം
കോന്നി: അച്ചന്‍കോവിലാറിനു മറുകരയില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വനാന്തര പ്രദേശമായ ആവണിപ്പാറയില്‍ കൊറോണ കാലത്ത് സഹായവുമായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ പി.ബി. നൂഹും. സാധനങ്ങള്‍ ചുമന്ന് അച്ചന്‍കോവിലാര്‍ കടന്ന് തങ്ങളുടെ കോളനിയിലേക്ക് എംഎല്‍എയും കളക്ടറും എത്തുമ്പോള്‍ കോളനി നിവാസികള്‍ക്കും അപ്രതീക്ഷിത അനുഭവമായി. കോന്നി മണ്്ഡലത്തില്‍ കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നടപ്പാക്കിയ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായാണ് ആവണിപ്പാറ ഗിരിജന്‍ കോളനിയില്‍ ഭക്ഷ്യസാധനങ്ങള്‍ നേരിട്ടെത്തിച്ചത്. ജനമൈത്രി പോലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്. പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകള്‍ കോളനിയിലെ 37 കുടുംബങ്ങള്‍ക്കും വിതരണംചെയ്തു. നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലേയും ആവശ്യക്കാര്‍ക്കു മരുന്നും പലചരക്ക് സാധനങ്ങളും മറ്റും എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ്…
Read Moreആദ്യം നമുക്ക് ജീവിച്ചിരിക്കാം; പിന്നീടാവാം ജോലി! കാടും മലയും കയറിയിറങ്ങി തൊഴിലാളി വീടുകളില്‍ സഹായമെത്തിച്ച് കമ്പംമേട് സ്റ്റേഷനിലെ പോലീസുകാര്‍
കന്പംമെട്ട്: കേരളം ഒറ്റക്കെട്ടായി കോവിഡ് 19 എന്ന മഹാവിപത്തിനെതിരേ പൊരുതുന്പോൾ അതിർത്തി മേഖലയിലെ കന്പംമേട് പോലീസ് സ്റ്റേഷനിലെ പോലീസുകാർ കാടും മലയും കയറിയിറങ്ങി തൊഴിലാളി വീടുകളിൽ സഹായമെത്തിക്കുകയാണ്. കൂലിപ്പണിചെയ്ത് അന്നന്നത്തെ അന്നം കണ്ടെത്തുന്നവർക്ക് കരുതലാവുകയാണിവർ. അപ്രതീക്ഷിതമായി വീടുകളിലെത്തിയ പോലീസിനെകണ്ട് വീട്ടുകാർ ആദ്യം ആകുലരായെങ്കിലും പോലീസുകാരുടെ വിശദീകരണം കേട്ടപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു. ദിവസവും പണിക്കുപോയില്ലെങ്കിൽ വീട്ടിൽ അടുപ്പു പുകയില്ലെന്ന് ഉറപ്പുള്ളവർക്ക് എങ്ങനെ ലോക്ക് ഡൗണിൽ വീട്ടിലിരിക്കാനാകും. ഇത് മനസിലാക്കിയാണ് നിയമപാലകർ മറ്റൊരു രീതിയിൽ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ’പണിക്കു പോകുന്നുണ്ടന്നൊക്കെ ഞങ്ങൾക്കറിയാം. പക്ഷെ നാളെമുതൽ പോകേണ്ട. ഞങ്ങളുണ്ട്, സർക്കാരുണ്ട് നിങ്ങൾക്കൊപ്പം. എന്താവശ്യമുണ്ടേലും വിളിക്കൂ. ഈ ഫോണ്‍ നന്പർ കുറിച്ചുവയ്ക്കൂ. വിളിപ്പുറത്തുണ്ട് ഞങ്ങൾ. ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ എല്ലാ സഹായവും വീട്ടിലെത്തിച്ചു നൽകും’. കന്പംമെട്ട് പോലീസിന്റെ ഈ വാക്കുകൾ പാവങ്ങൾക്ക് നല്കുന്ന കരുത്ത് വളരെ വലുതാണ്. ഇത്തരത്തിൽ അവശ്യസാധനങ്ങൾ…
Read Moreമാത്തുക്കുട്ടി പറയുന്നു: വേണമെങ്കിൽ നെല്ല് തോട്ടുവക്കിലും കതിരിടും…
നെൽകൃഷി പാടത്തു മാത്രമല്ല തന്റെ വീട്ടുമുറ്റത്തെ തോട്ടുവക്കിലും കതിരിടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചോറ്റി കുരിശുംമൂട്ടിൽ മാത്തുക്കുട്ടി ഡൊമിനിക്. കഴിഞ്ഞ ഡിസംബറിൽ മാങ്ങാപ്പാറ തോട്ടിലെ വെള്ളം വറ്റിവരണ്ടപ്പോഴാണ് തോട്ടിലെ ചതുപ്പിൽ നെല്ല് കൃഷി ചെയ്താൽ അത് കതിരിടുമോ എന്ന് പരീക്ഷിച്ചറിയാൻ മാത്തുക്കുട്ടി തീരുമാനിച്ചത്. 20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് തോട്ടുവക്കീൽ നെൽപ്പാടം മാത്തുക്കുട്ടി തയാറാക്കിയത്. രണ്ടാഴ്ച മുമ്പ് നെല്ല് തഴച്ചുവളർന്ന് കതിരിടുകയും ചെയ്തു. അരി എങ്ങനെയാണുണ്ടാകുന്നതെന്ന തന്റെ പേരക്കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായി നേരിട്ടു നെല്ല് കാണിച്ചുകൊടുക്കാനും മാത്തുക്കുട്ടിക്ക് സാധിച്ചു. പക്ഷേ, അപ്രതീക്ഷിതമായി വന്ന വേനൽ മഴയിൽ തോട്ടിൽ വെള്ളം ഒഴുകി തുടങ്ങി. മഴ കനത്താൽ തന്റെ നെൽപ്പാടം വിളവെടുക്കാനാവാതെ നശിച്ചു പോകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ഈ കർഷകൻ. ജോജി തോമസ്
Read Moreലോക്ക് ഡൗണിനെതുടർന്നു ജീവനക്കാർക്കു ജോലി ചെയ്യാനാകാത്ത സ്ഥിതി! ജീവനക്കാർക്കു പണവും പലവ്യഞ്ജന കിറ്റും സമ്മാനിച്ച് ബസുടമ
കോട്ടയം: ബസ് ജീവനക്കാർക്കു പണവും പലവ്യഞ്ജന കിറ്റും സമ്മാനിച്ച് ബസുടമ. കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസുകളുടെ ഉടമയും കുറുപ്പന്തറയിലെ മലഞ്ചരത്ത് വ്യാപാരിയുമായ ചിറയിൽ ജെയ്മോനാണ് തന്റെ ബസ് ജീവനക്കാർക്കു പണവും പലവ്യഞ്ജന സാധനങ്ങളുടെ കിറ്റും സമ്മാനിച്ചത്. ലോക്ക് ഡൗണിനെതുടർന്നു ജീവനക്കാർക്കു ജോലി ചെയ്യാനാകാത്ത സ്ഥിതിവിശേഷമുണ്ടായതോടെയാണ് അവശ്യ സാധനങ്ങളുടെ കിറ്റ് നല്‍കിയത്. ഇന്നലെ, ജെയ്മോന്റെ കുറുപ്പന്തറയിലെ വീട്ടിൽ വച്ച് പല സമയങ്ങളിലായിട്ടാണു ജീവനക്കാർക്കു കിറ്റുകൾ നല്‍കിയത്. 28 ബസുകളിലെ 100 തൊഴിലാളികൾക്കാണ് 1000 രൂപയും 1100 രൂപ വില വരുന്ന പലവ്യഞ്ജനത്തിന്റെ കിറ്റുകളും വിതരണം ചെയ്തത്. 10 കിലോഗ്രാം അരി, ഒരു കിലോ വീതം പഞ്ചസാര, വൻപയർ, സവാള, ഉരുളക്കിഴങ്ങ്, വെളിച്ചെണ്ണ, അരക്കിലോ വീതം ചെറുപയർ, പരിപ്പ്, കടല, 250ഗ്രാം തേയില, ഒരുകെട്ട് പപ്പടം, സാന്പാർപൊടി, സോപ്പുകൾ എന്നിവ അടങ്ങുന്നതാണ് കിറ്റ്.…
Read Moreപരിശോധന കർശനമാക്കി! റോഡിൽ ഇറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു; ഓട്ടോക്കാർ പെരുവഴിയിൽ; മറ്റ് ടാക്സി ഡ്രൈവർമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല
കോട്ടയം: ലോക്ക് ഡൗണിൽ പോലീസ് പരിശോധന കർശനമാക്കിയതോടെ റോഡിലിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. നിയന്ത്രണം ശക്തമാക്കിയതിനിടയിലും ഇന്നലെ അനാവശ്യമായി റോഡിലിറങ്ങിയ 213 പേർക്കെതിരേ കേസെടുക്കുകയും 49 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇന്നു രാവിലെയും കർശന പരിശോധനയുമായി പോലീസ് ജില്ലയിൽ വിവിധ റോഡുകളിലുണ്ട്. ലോക്ക് ഡൗണിനോട് ജനങ്ങൾ പൊരുത്തപ്പെട്ടു തുടങ്ങിയിട്ടുണ്ട്. സത്യവാങ്മൂലം കൈയിൽ കരുതിയവരെയും അത്യാവശ്യ കാര്യങ്ങൾക്കായി എത്തുന്ന യാത്രക്കാരെയും പോലീസ് പോകാൻ അനുവദിക്കുന്നുണ്ട്. പച്ചക്കറി, പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി എത്തുന്നവരുടെ എണ്ണം കുറവാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി കോട്ടയം നഗരത്തിലെ മാർക്കറ്റ്, കോടിമത മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്നു തിരക്കില്ല. മെഡിക്കൽ സ്റ്റോറുകളിലും തിരക്ക് കുറവാണ്. കടകളിൽ അഞ്ചു പേരിൽ കൂടുതൽ കൂടി നിൽക്കുന്നില്ലെന്നും, ക്യൂവുണ്ടെങ്കിൽ കൃത്യമായി ഇവർ അകലം പാലിക്കുന്നുണ്ടെന്നും പോലീസ് ഉറപ്പ് വരുത്തുന്നുണ്ട്. ഇതിനു പുറമേ സാധനങ്ങൾ വില കൂട്ടി വിറ്റാൽ കട…
Read Moreകൈ തൊടാതെ കൈ കഴുകാൻ ഫുട്ട് സാനിറ്റൈസറുമായി ഓൾ ഇന്ത്യ പ്രഫഷണൽസ് കോണ്‍ഗ്രസ്
കോട്ടയം: കോറോണ വൈറസിനെ പ്രതിരോധിക്കാൻ ടാപ്പിൽ കൈതൊടാതെ കാൽ ഉപയോഗിച്ചു കൈ കഴുകുവാൻ സഹായിക്കുന്ന കേരള മോഡൽ ഫുട്ട് ടാപ്പ് സാനിറ്റെസർ സ്ഥാപിച്ചിരിക്കുകയാണ് ഓൾ ഇന്ത്യ പ്രഫഷണൽസ് കോണ്‍ഗ്രസ്. കാഞ്ഞിരപ്പള്ളി പൊടിമറ്റത്താണ് ടാപ്പ് സ്ഥാപിച്ചിരിക്കുന്നത്. കൈകഴുകുന്നതിനു മുന്‍പും ശേഷവും കൈകൾ ഉപയോഗിച്ചു ടാപ്പിൽ സ്പർശിക്കുന്നില്ല എന്നതാണ് ഹാൻഡ് വാഷ് വിത്ത് ഫൂട്ട്ടാപ്പിന്റെ പ്രത്യേകതയെന്നു ഓൾ ഇന്ത്യ പ്രഫഷണൽസ് കോണ്‍ഗ്രസ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ് ഡോ. വിനു ജെ. ജോർജ് പറയുന്നു. ഓൾ ഇന്ത്യാ പ്രഫഷണൽ കോണ്‍ഗ്രസ് കോട്ടയം ചാപ്റ്ററും പാറത്തോട് യൂത്ത് കോണ്‍ഗ്രസും ചേർന്നാണ് ലെഗ് വാഷിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
Read Moreകമ്പനി കൈയൊഴിഞ്ഞു! ഭക്ഷണവും വെള്ളവുമില്ല; മഹാരാഷ്ട്രയിൽ ജോലിക്കു പോയ 25 മലയാളികൾ മൂന്നുദിവസമായി പട്ടിണിയിൽ
ഉപ്പുതറ: മഹാരാഷ്ട്രയിൽ ജോലിക്കുപോയ 25 മലയാളി യുവാക്കൾ മൂന്നുദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നു. ഗ്ലയ്സ് ട്രേഡിംഗ് എന്ന മൾട്ടി ലെവൽ മാർക്കറ്റിംഗ് കന്പനിയിൽ രണ്ടുമാസം മുൻപ് ജോലിക്കുപോയ ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള 25 യുവാക്കളാണ് കന്പനി കൈയൊഴിഞ്ഞതോടെ അക്കൊള എന്ന സ്ഥലത്തെ ടെറസിനു മുകളിൽ കുടുങ്ങിക്കിടക്കുന്നത്. കൊറോണ ഭീതിയിൽ ഒരാഴ്ച മുൻപ് കന്പനി ഇവർക്കു തൊഴിൽ നിഷേധിച്ചു. ഭക്ഷണവും താമസസൗകര്യവും ആവശ്യപ്പെട്ടപ്പോൾ കന്പനി കൈമലർത്തി. പണംനൽകിയാൽ ഭൗതിക സൗകര്യം ഏർപ്പെടുത്താമെന്നാണ് അധികൃതർ നൽകിയ മറുപടി. ഒരാഴ്ച മുൻപുവരെ ചെലവിനുള്ള അലവൻസ് മാത്രമാണ് ഇവർക്കു കിട്ടിയത്. ഭക്ഷണം കഴിക്കാത്തതിന്റെ പേരിൽ ആരോഗ്യ പ്രശ്നവും അസ്വസ്ഥതയുമുണ്ടായ ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാൻപോലും കന്പനി തയാറായില്ല. എങ്ങനെയെങ്കിലും നാട്ടിലെത്തിച്ചില്ലെങ്കിൽ മരിക്കേണ്ടിവരുമെന്ന് ഇവർ നാട്ടിലറിയിച്ചു. ഗാൽവ എന്ന ബ്രാൻഡിൽ നിർമിക്കുന്ന ഫേയർനസ് ഉത്പന്നങ്ങളാണ് കന്പനി നിർമിക്കുന്നത്. കന്പനിയിൽ ജോലിചെയ്തിരുന്ന തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള…
Read More