രാജകുമാരി: ലോക് ഡൗണിൽ ബിവറേജുകൾ അടച്ചതോടെ മദ്യം കിട്ടാതെ പ്രതിസന്ധിയിലായതിനെതുടർന്ന് ജില്ലയിൽ ഒരു സ്ത്രീ അടക്കം 12 പേർ വിവിധ ഡി അഡിക്ഷൻ സെന്ററുകളിൽ ചികിത്സയ്ക്കെത്തി. ഇതിൽ സ്ത്രീക്ക് മരുന്ന് കൊടുത്ത് വീട്ടിൽ വിട്ടു. ബാക്കിയുള്ളവരിൽ 10 പേർ ഇപ്പോഴും ചികിത്സയിലാണ്. ഒരാൾ ഡിസ്ചാർജായി. ജില്ലയിലെ ആറ് ആശുപത്രികളിലായി 40 ഡി അഡിക്ഷൻ ബെഡുകളാണുള്ളത്. ജില്ലാ ആശുപത്രിയിൽ 10, തൊടുപുഴ ജില്ലാ ആശുപത്രി 10, പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി താലൂക്കാശുപത്രികളിൽ അഞ്ചുവീതവും ബെഡുകളാണുള്ളത്. തീവ്ര മദ്യാസക്തി പ്രകടിപ്പിക്കുന്നവർക്ക് കൗണ്‍സിലിംഗ് അടക്കമുള്ള ചികിത്സയിലൂടെ ആസക്തി കുറച്ചെടുക്കുകയാണ് ചെയ്യുന്നത്. മദ്യം കിട്ടാതായതിനെതുടർന്ന് ചികിത്സയ്ക്കായി ഇടുക്കിയിൽ ഏഴുപേരും തൊടുപുഴയിൽ മൂന്നുപേരും രാജാക്കാട് സിഎച്ച്സി, ശാന്തന്‍പാറ പിഎച്ച്സി എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് എത്തിയത്. പരമാവധി ആളുകളെ തീവ്ര മദ്യപാനത്തിൽനിന്ന് മോചനം നൽകാൻ ജില്ലയിലെ ഡി അഡിക്ഷൻ ബെഡുകളുള്ള ആശുപത്രികളിൽ വേണ്ടത്ര സൗകര്യം ഒരുക്കികൊടുക്കാൻ…
Read MoreCategory: Kottayam
രാജ്യസേവനം ചെയ്യുന്ന പട്ടാളക്കാരനായ ഇദ്ദേഹത്തിനു നോക്കി നിൽക്കുവാൻ സാധിക്കാത്ത അവസ്ഥ! സുമനസുമായി ഒരു പട്ടാളക്കാരൻ
പാലാ: കോവിഡ് 19 എന്ന വൈറസ് ലോകത്തെയാകെ ആക്രമിക്കുന്പോൾ രാജ്യമൊട്ടാകെ ഈ മഹാമാരിക്കെതിരെ ജനത ഒറ്റക്കെട്ടായി പോരാടുന്പോൾ പൊതുജന സേവന രംഗത്ത് 24 മണിക്കൂറും കർമനിരതരായ പോലീസ് സേനയ്ക്കു പിന്തുണയുമായി ഒരു പട്ടാളക്കാരൻ പാലായിൽ. ഊട്ടിയിൽ സൈനിക സേവനം ചെയ്യുന്ന എലിക്കുളം സ്വദേശിയായ പ്രമോദ് കുമാർ എന്ന ഇദ്ദേഹം ലീവിൽ നാട്ടിൽ എത്തിയതാണ്. ഇതിനിടയിലാണ് കോവിഡ് 19 നാട്ടിലാകെ ഭീതി പടർത്തിയത്. രാജ്യസേവനം ചെയ്യുന്ന പട്ടാളക്കാരനായ ഇദ്ദേഹത്തിനു നോക്കി നിൽക്കുവാൻ സാധിക്കാത്ത അവസ്ഥ. ഒട്ടും മടിക്കാതെ പ്രമോദും സേവന രംഗത്തിറങ്ങി. പൊതുനിരത്തുകളിൽ ജോലി ചെയ്യുന്ന നിയമപാലകർക്കും, പാതയോരങ്ങളിൽ ഒറ്റപ്പെട്ടവർക്കും കുടിവെള്ളവും സ്നാക്സും നൽകി. എന്നും രാവിലെ നിരത്തുകളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് അവർ ജോലി ചെയ്യുന്നയിടങ്ങളിൽ കുടിവെള്ളവും ബിസ്കറ്റും വൈകുന്നേരങ്ങളിൽ ചായയും ബിസ്കറ്റുമായി പ്രമോദ് എത്തും. പാലാ നഗരസഭ ഏർപ്പെടുത്തിയിരിക്കുന്ന 20 രൂപ പൊതിച്ചോറും കൈക്കാശുമുടക്കി വാങ്ങി…
Read Moreബിഗ് സല്യൂട്ട്! ശസ്ത്രക്രിയകൾക്കുശേഷം വീട്ടിൽ കഴിയുന്ന ഗൃഹനാഥന് 20 ദിവസത്തേക്കുള്ള മരുന്ന് കോട്ടയത്തുനിന്നു വാങ്ങിച്ച് വീട്ടിലെത്തിച്ചു വൈക്കം ഫയർഫോഴ്സ്
വൈക്കം: വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയകൾക്കുശേഷം വീട്ടിൽ കഴിയുന്ന ഗൃഹനാഥന് മരുന്നു വീട്ടിലെത്തിച്ചു വൈക്കം ഫയർഫോഴ്സ് തുണയായി. വൈക്കം പുളിഞ്ചുവട് സമ്രാട്ടിൽ രതികുമാറി(49)നാണ് 20 ദിവസത്തേക്കുള്ള മരുന്ന് കോട്ടയത്തുനിന്നു വാങ്ങിച്ച് ഫയർഫോഴ്സ് വീട്ടിലെത്തിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് ബസ് സർവീസില്ലാത്തതിനാൽ നിർധന കുടുംബം ഗത്യന്തരമില്ലാതെ മരുന്നു ലഭ്യമാക്കാൻ തിരുവനന്തപുരം പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ഇവർക്കാവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ വൈക്കം ഫയർഫോഴ്സിനു നിർദേശം നൽകുകയായിരുന്നു. വൈക്കം ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ മഹേഷ് രവീന്ദ്രൻ, ഡി. രാധാകൃഷ്ണൻ നായർ എന്നിവർ ഫയർഫോഴ്സ് വാഹനത്തിൽ പോയി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽനിന്നു മരുന്നു വാങ്ങി വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു. കഴിഞ്ഞ നവംബർ മൂന്നിന് രാത്രി സൈക്കിൾ തള്ളി വന്ന രതി കുമാറിനെ അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിച്ചു…
Read Moreകോഴിത്തീറ്റ കിട്ടാനില്ല! വളർത്തുകോഴികൾ പിടഞ്ഞുചാകുന്നത് കാണാനുള്ള ശക്തിയില്ല; കോഴികളെ സൗജന്യമായി വിതരണം ചെയ്ത് കർഷകർ
കടുത്തുരുത്തി: കോഴിത്തീറ്റ കിട്ടാതായതോടെ വളർത്തുകോഴികൾ പിടഞ്ഞുചാകുന്നത് കാണാതിരിക്കാൻ കോഴികളെ സൗജന്യമായി വിതരണം ചെയ്യുകയാണ് കോഴിക്കർഷകർ. കടക്കെണിയിലേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണു കർഷകർക്കു തിരിച്ചടിയായത്. തമിഴ്നാട്ടിൽനിന്നുമാണു കോഴിത്തീറ്റ വന്നിരുന്നത്. ഗോഡൗണുകൾ തുറക്കാതായതോടെ തീറ്റയുടെ വരവ് നിലയ്ക്കുകയായിരുന്നു. നാട്ടിലെ കടകളിൽ ഉണ്ടായിരുന്ന സ്റ്റോക്കും തീർന്നു. ഭക്ഷണം കിട്ടാതെ കോഴികൾ ചാകുന്ന അവസ്ഥയിലെത്തിയതോടെയാണ് ഇവയെ ആവശ്യക്കാർക്ക് സൗജന്യമായി നൽകാൻ കർഷകർ തീരുമാനിച്ചത്. കാപ്പുന്തല പറന്പ്രം കൊല്ലപ്പള്ളിൽ ബെന്നി ജോസഫ് (45) തന്റെ ഫാമിലെ മുക്കാൽ കിലോയോളം തൂക്കം വരുന്ന 3,500 കോഴികളെയാണ് തീറ്റ കിട്ടാതായതോടെ കൈമാറിയത്. പന്നി ഫാം നടത്തുന്നവർ ഉൾപ്പെടെ ബെന്നിയുടെ വീട്ടിലെത്തി കോഴികളെ കൊണ്ടു പോയി. പന്നികൾക്ക് തീറ്റയായി നൽകുന്നതിനാണു പന്നി ഫാമുടമകൾ കോഴിയെ വാങ്ങിയത്. ഈസ്റ്റർ-വിഷു വിപണി ലക്ഷ്യമിട്ട് വളർത്തിയ ഇരുപത് ദിവസം പ്രായമായ കോഴികളെയാണ് ബെന്നി നാട്ടുകാർക്ക് സൗജന്യമായി നൽകിയത്. 20 രൂപയ്ക്ക് വാങ്ങിയ കോഴി…
Read Moreതൊഴിലാളികളെ ഒഴിപ്പിച്ചു മണിക്കൂറുകൾക്കുള്ളിൽ അപകടം! ഇല്ലിക്കൽ – തിരുവാർപ്പ് റോഡും കെട്ടിടവും ആറ്റിലേക്കു വീണു
കോട്ടയം: ഇല്ലിക്കൽ -തിരുവാർപ്പ് റോഡും കടമുറികളുൾപ്പെടെ യുള്ള ഒറ്റനില കെട്ടിടവും ആറ്റിലേക്കു ഇടിഞ്ഞുതാണു. ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സ്ഥലത്തിന്റെ ബലക്ഷയംകണ്ട് ഇന്നലെ വൈകുന്നേരത്തോടെ മാറ്റിത്താമസിപ്പിച്ചിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പ്രദേശത്തെ വൈദ്യുതി, റോഡ് ഗതാഗതം താറുമാറായി. ഇന്നലെ രാത്രി 8.30നാണ് സംഭവം. ഇതോടെ ഇല്ലിക്കൽ പ്രദേശം ഭാഗികമായി ഒറ്റപ്പെട്ടു. നവീകരണം നടന്നുകൊണ്ടിരുന്ന റോഡിന്റെ പകുതി ഭാഗവും കെട്ടിടവും വൈദ്യുതി പോസ്റ്റും സ്ഥിതിചെയ്തിരുന്ന തീരം മീനച്ചിലാറ്റിലേക്കു ഇടിഞ്ഞു വീഴുകയായിരുന്നു. ഇല്ലിക്കൽ കവല കഴിഞ്ഞുള്ള 50 മീറ്റർ ഭാഗം കഴിഞ്ഞദിവസം ഇടിഞ്ഞു തുടങ്ങിയിരുന്നു. തുടർന്നു ജനങ്ങൾ ജാഗ്രതയെടുത്തതിനാലാണ് വലിയ ദുരന്തം ഒഴിവായത്. 4.25 കോടി രൂപ ചെലവഴിച്ചു നവീകരിക്കുന്ന റോഡാണ് ഇപ്പോൾ ഇടിഞ്ഞു താണിരിക്കുന്നത്. മീനച്ചിലാറിനോടു ചേർന്നുള്ള റോഡിന്റെ സംരക്ഷണ ഭിത്തി ബലപ്പെടുത്താതെയാണ് മണ്ണിട്ടുയർത്തി മെറ്റൽ മിശ്രിതമിട്ടു നവീകരിച്ചത്. നെല്ലുകയറ്റി പോകുന്ന ലോറികൾ അടക്കം വലിയ വാഹനങ്ങൾ പതിവായി…
Read Moreസ്വത്ത് തർക്കത്തച്ചൊല്ലി തർക്കം; ജ്യേഷ്ഠനെ കൊലപ്പെടുത്തിയ അനുജൻ പോലീസ് പിടിയിൽ
പൈക: സ്വത്ത് തർക്കത്തച്ചൊല്ലി ജ്യേഷ്ഠനെ കൊലപ്പെടുത്തിയയാളെ കോടതി റിമാൻഡ് ചെയ്തു. ഇടമറ്റം ഓമശേരിൽ കുട്ടപ്പൻ (78) ആണ് കൊല്ലപ്പെട്ടത്. കുട്ടപ്പന്റെ സഹോദരൻ വിളക്കുമാടം ഓമശേരിൽ മോഹനൻ (55) നെയാണ് റിമാൻഡ് ചെയ്തത്. ഇന്നലെ രാവിലെ 9.30ന് മോഹനനന്റെ വീടിന്റെ പരിസരത്തായിരുന്നു സംഭവം. ലോട്ടറി തൊഴിലാളിയും കാൻസർ രോഗിയുമായ മോഹനൻ തറവാട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടത്തെ സ്ഥലം വീതംവയ്ക്കുന്നത് സംബന്ധിച്ച് കുട്ടപ്പനും മോഹനനും തമ്മിൽ തർക്കം നിലനിന്നിരുന്നു. പൈക വാഴമറ്റം ഭാഗത്താണു കുട്ടപ്പന്റെ താമസം. ആറു മാസം മുന്‍പ് മോഹനന്റെ സ്കൂട്ടർ കുട്ടപ്പൻ തീവച്ച് നശിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് കേസ് നിലനിന്നിരുന്നു. ആഴ്ചകൾക്ക് മുന്‍പ് മോഹനന്റെ പട്ടിയെ കുട്ടപ്പൻ വെട്ടിക്കൊന്നിരുന്നു. ഇത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തറവാടിനോട് ചേർന്നുള്ള കുറച്ചുസ്ഥലത്ത് കുട്ടപ്പനും കൃഷി ചെയ്തിരുന്നു. കൃഷി നോക്കാനെത്തിയപ്പോഴാണ് സഹോദരനുമായി സംഘർഷമുണ്ടായത്. കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറി…
Read Moreനിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിൽ ഇടുക്കിയിൽ നിന്നു കൂടുതൽ പേർ പങ്കെടുത്തെന്ന് സംശയം; ആറു പേർ ഇപ്പോൾ നിരീക്ഷണത്തിത്തില്
തൊടുപുഴ: ഡൽഹി നിസാമുദ്ദീനിൽ തബ്ലീഗ് സമ്മേളനത്തിൽ ഇടുക്കിയിൽ നിന്ന് കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടെന്ന സംശയത്തിൽ ആരോഗ്യ വകുപ്പ് പരിശോധന ആരംഭിച്ചു. ഇടുക്കിയിൽ നിന്നും പങ്കെടുത്ത ആറു പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. നെടുങ്കണ്ടം, കുമ്മംകല്ല്, മടക്കത്താനം, വണ്ടിപെരിയാർ , കീരികോട് സ്വദേശികളാണ് ഇവർ. ഒരാൾ ആശുപത്രിയിലും മറ്റുള്ളവർ വീട്ടിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഈ മാസം ഏഴു മുതൽ പത്ത് വരെയാണ് ഇവർ ഡൽഹിയിലുണ്ടായത്. ഇവരിൽ ആർക്കും ഇതുവരെ രോഗ ലക്ഷണങ്ങളില്ലെന്നാണ് ആരോഗ്യ വിഭാഗം അറിയിച്ചത്. ഇതിനിടെ കൂടുതൽ പേർ മത സമ്മേളനത്തിൽ പങ്കെടുത്തുവെന്ന സൂചനയെ തുടർന്ന് ആരോഗ്യ വിഭാഗം ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിലാണ്. തൊടുപുഴയ്ക്കു സമീപത്തുള്ള മേഖലയിൽ നിന്നും ഏതാനും പേർ പങ്കെടുത്തുതായി വിവരമുണ്ട്. പ്രാഥമികമായി ലഭിച്ച വിവരങ്ങളനുസരിച്ച് തയാറാക്കിയ പട്ടിക ഇന്ന് രാവിലെ മുതൽ ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Read Moreപരിശീലനം വീട്ടിലാക്കി കായികലോകത്തെ പ്രിയ ദമ്പതികൾ
ജിബിൻ കുര്യൻ കോട്ടയം: ലോക് ഡൗണിൽ വീട്ടിലിരുത്തിയിരിക്കുന്ന കായികതാരങ്ങളുടെ പരിശീലന കളരി വീടും പരിസരവുമാണ്. ദേശീയ പോൾവാൾട്ട് താരം കെ.പി. ബിമിനും ഭാര്യയും കോമണ്‍വെൽത്ത് മെഡലിസ്റ്റുമായ പ്രജുഷയും പാലായ്ക്കു സമീപം പോണാടിലുള്ള ഇവരുടെ വീടും മുറ്റവും പരിശീലനകളരിയാക്കി രാവിലെയും വൈകുന്നേരവും പരിശീലനത്തിലാണ്. പോൾവാൾട്ടിൽ ദേശീയതാരം കൂടിയായ കെ.പി. ബിമിൻ മത്സരിക്കാനിരുന്ന പ്രധാനപ്പെട്ട മൂന്നു മത്സരങ്ങളാണ് മാറ്റിവച്ചിരിക്കുന്നത്. ഫെഡറേഷൻ കപ്പ്, ഇൻറർ സ്റ്റേറ്റ്, ഓപ്പണ്‍ നാഷണൽ തുടങ്ങിയ മത്സരങ്ങൾ ഇനി എന്നു നടക്കുമെന്നു പോലും നിശ്ചയമില്ല. ഈ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലും പരിശീലനത്തിലുമായിരുന്നു ബിമിൻ. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലായിരുന്നു ബിമിൻ പരിശീലനം നടത്തിയിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്റ്റേഡിയം അടച്ചു. ഇതോടെയാണ് തന്റെ വീട്ടുമുറ്റം ബിമിൻ പരിശീലന കളരിയാക്കിയത്. വീടിനോടു ചേർന്നുതന്നെ നിർമിച്ചിരിക്കുന്ന വോൾ ബാർ, ഹൊറിസോണ്ടൽ ബാർ, റോമൻ റിംഗ്, റോപ്പ് ക്ലൈംബിംഗ്, എക്സ്പ്ലോസീവ് സ്ട്രംത്, ലാഡർ തുടങ്ങിയവയിലാണ്…
Read Moreപായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവം; കൂടുതൽ അറസ്റ്റിന് സാധ്യത
ചങ്ങനാശേരി: പായിപ്പാട് അതിഥി തൊഴിലാളികൾ സംഘടിച്ച സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ പോലീസിലെ പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കി. പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്നലെ ചങ്ങനാശേരി ഡിവൈഎസ്പി ഓഫീസിൽ ചേർന്നു. ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്തി. സാവധാനം കൂടുതൽ പേരെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇതേസമയം ചങ്ങനാശേരി തഹസിൽദാർ ജിനു പൂന്നൂസിന്റെ നേതൃത്വത്തിൽ വിവിധ ക്യാന്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികളുടെ ഫോണ്‍ നന്പർ, ആധാർ നന്പർ ഉൾപ്പെടെയുള്ള വിവരങ്ങളും ശേഖരിച്ചു. 100 ക്യാന്പുകളിലായി നാലായിരം പേർ പായിപ്പാട്് ഉണ്ടെന്ന് തഹസിൽദാർ അറിയിച്ചു. നാല് വില്ലേജ് ഓഫീസർമാരുടെ സഹകരണത്തോടെ നടന്ന കണക്കെടുപ്പ് ഇന്നലെ രാത്രി 11നാണ് പൂർത്തികരിച്ചത്.അതിഥി തൊഴിലാളികൾക്കുള്ള ആഹാരാ സാധനങ്ങൾ ഇന്നു രാവിലെ എത്തിച്ചേർന്നു. അരി, സവോള, ഉരുളക്കിഴങ്ങ് എന്നിവ ഉൾപ്പെടുന്ന ഹോർട്ടികോർപ്പിൽ നിന്നുള്ള ഒരു ലോഡ് സാധനങ്ങളും സ്പോണ്സർഷിപ്പിലുടെ ലഭിച്ച സാധനങ്ങളുമാണ് രാവിലെ പായിപ്പാട്…
Read Moreവിളിക്കൂ…. ഞങ്ങള്‍ എത്തിക്കാം! വൈക്കത്ത് അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ ഇ കോമേഴ്സിന്റെ സാധ്യതകളുമായി ജെസിഐ
വൈക്കം: അവശ്യസാധനങ്ങൾ വീട്ടിലെത്തിക്കാൻ ഇ കോമേഴ്സിന്റെ സാധ്യതകളുമായി ജെസിഐ. ജെസിഐ വൈക്കം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സഹകരണത്തോടെ നഗരസഭയുടെ നിർദേശങ്ങൾക്ക് അനുസൃതമായിട്ടാണ് ഓണ്‍ലൈൻ പർച്ചൈസിംഗ് പ്ലാറ്റ്ഫോം ഒരുക്കുന്നത്. www.grab.in എന്ന വെബ് സൈറ്റ് വഴിയോ 8137946672, 9496320663 എന്നി മൊബൈൽ നന്പറുകൾ വഴിയോ ഓർഡർ നൽകാമെന്ന് ജെസിഐ വൈക്കം യൂണിറ്റ് പ്രസിഡന്റ് രൂപേഷ് ആർ. മേനോൻ, വൈസ്പ്രസിഡന്റ് മാത്യു കോടാലിച്ചിറ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. ശിവദാസ്, ജനറൽ സെക്രട്ടറി എം.ആർ. റെജി എന്നിവർ അറിയിച്ചു.
Read More