കോട്ടയം: നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ബസ് ചാർജ് വർധനവ് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണു സ്വകാര്യ ബസ് ഉടമകൾ സമരം നടത്തുവാൻ തീരുമാനിച്ചത്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു സമരം മാറ്റിവച്ചത്. കഴിഞ്ഞ നാലു മുതലാണ് സ്വകാര്യ ബസ് ഉമടകൾ സമരത്തിനു ആഹ്വാനം ചെയ്തത്. എന്നാൽ കഴിഞ്ഞ മൂന്നിനു മുഖ്യന്ത്രി, ഗതാഗതമന്ത്രി എന്നിവരുമായി ബസ് ഉടമകൾ നടത്തിയ ചർച്ചയിൽ രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടി സ്വീകരിക്കാമെന്നു അറിയിച്ചിരുന്നു. ചാർജ് വർധനവ് നടപ്പാക്കാത്തപക്ഷം 20നുശേഷം സമരം നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കിയിരുന്നു. രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപടിക്രമങ്ങളുടെ ഭാഗമായി ഇന്നു എറണാകുളത്ത് യോഗം ചേരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു സമരം മാറ്റിവയ്ക്കുന്നതെന്ന് ഉടമകൾ പറഞ്ഞു.
Read MoreCategory: Kottayam
ബിടെക് ഭാരം താഴ്ത്തിവച്ച് വ്യത്യസ്ത ചായ രുചികളുമായി നാല് യുവാക്കൾ; വൈറ്റ് കോളർ ജോലി മാത്രം തേടിയിറങ്ങുന്നവർക്ക് മുന്നിൽ മാതൃകയാകുകയാണ് കോട്ടയത്തെ ഈ കുട്ടികൾ
കോട്ടയം: ഉന്നത പഠനത്തിനുശേഷം വൈറ്റ് കോളർ ജോലി കിട്ടണമെന്ന വാശിയൊന്നും ഈ യുവാക്കൾക്കില്ല. ജീവിക്കാനായി ചായക്കട നടത്തി മാതൃകയായിരിക്കുകയാണ് നാലു യുവാക്കൾ. കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ ടീ കഫേ എന്ന പേരിൽ ചെറിയ ചായക്കട നടത്തുന്ന ആലപ്പുഴ സ്വദേശികളായ ലിബിൻ, ബിലാൽ, തൊടുപുഴ സ്വദേശി ഡിക്സൻ, വണ്ടിപ്പരിയാർ സ്വദേശി മണികണ്ഠൻ എന്നിവരാണ് അധ്വാനത്തിന്റെ മഹത്വം ലോകത്തിനു കാട്ടികൊടുക്കുന്നത്. ലിബിനും ഡിക്സനും ബിലാലും ബിടെക് ബിരുദധാരികളാണ്. ഇവർക്ക് പഠനത്തിനുശേഷം ഉന്നത ജോലി ലഭിച്ചില്ല. ജോലി ലഭിച്ചില്ലെന്ന വിഷമത്തിലിരിക്കാതെ ഇവർ മൂന്നു പേരും ഒരുമിച്ച് ചെറിയ ഒരു കട തുടങ്ങുകയായിരുന്നു. ആളുകൾക്ക് വ്യത്യസ്തമായി എന്തെങ്കിലും നൽകണമെന്ന ചിന്തയായിരുന്നു ഇവർക്കുണ്ടായിരുന്നത്. അങ്ങനെയാണ് വ്യത്യസ്തമായ ചായയും കടിയും നൽകുന്നതിനായി ഒരു പെട്ടികട തുടങ്ങുന്നത്. പത്തിലധികം വ്യത്യസ്ത രുചികളിലുള്ള ചായയാണ് ഇവിടെയുള്ളത്. മിന്റ് ചായ, ബിരിയാണി ചായ, മാസാല ചായ തുടങ്ങിയവയ്ക്ക് ഇപ്പോൾ…
Read Moreപോക്സോ കേസിൽ അറസ്റ്റിലായ സംഗീതാധ്യാപകൻ ജീവനൊടുക്കിയ നിലയിൽ; വൈക്കം പഴയ ചുടുകാട്ടിലെ കശുമാവിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്
കോട്ടയം: ഏറ്റുമാനൂർ സ്കൂളിലെ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിൽ ഇറങ്ങിയ സംഗീതാധ്യാപകൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം ആറാട്ടുകുളങ്ങര തെക്കൻകോവിൽ വീട്ടിൽ നരേന്ദ്രബാബു (51) വിനെയാണു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈക്കം പഴയ ചുടുകാട്ടിൽ കശുമാവിൽ തൂങ്ങിയ നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പഴയ ചുടുകാട്ടിൽ മൃതദേഹം തൂങ്ങി നിൽക്കുന്നതായി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാരാണു വിവരം വൈക്കം പോലീസിൽ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. ബന്ധുക്കളുടെ മൊഴിയെടുത്തശേഷം ഇൻക്വസ്റ്റിനുശേഷം മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. കഴിഞ്ഞ വർഷം നവംബറിലാണ് ദളിത് വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ പോക്സോ ആക്ട് ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ഇദ്ദേഹം പിന്നീട് റിമാൻഡിൽ ആകുകയും ചെയ്തിരുന്നു. കുട്ടികളോട് അശ്ലീലം സംസാരിക്കുകയും, ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ്…
Read Moreതെങ്ങ് ചതിക്കില്ല! ഇന്റർസെപ്റ്റർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു; ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തൊടുപുഴ: വാഹന പരിശോധനക്കിറങ്ങിയ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ഇന്റർസെപ്റ്റർ നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു. ഡ്രൈവറും മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11.45 ന് നെടിയശാല വാഴപ്പള്ളി ജംഗ്ഷന്് സമീപമാണ് അപകടം. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. സമീപത്തെ ക്വാറിയിൽ പാറ കയറ്റിയ വാഹനങ്ങൾ അമിത വേഗതയിൽ പായുന്നുവെന്ന പരാതിയേക്കുറിച്ച് അന്വേഷിക്കാൻ പോയ വാഹനം തിരിച്ചു വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ നിർത്താൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് സൈഡിലെ ട്രാൻസ്ഫോർമറിന്റെ ചുറ്റുവേലിയിൽ തട്ടി അടുത്തുള്ള പുരയിടത്തിലേക്ക് പാഞ്ഞിറങ്ങി തെങ്ങിലിടിച്ചു നിൽക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്ന് ഉദ്യോഗസ്ഥരെ പുറത്തെത്തിച്ചത്. ഉടൻതന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഡ്രൈവറുടെ ഷുഗർ ലെവൽ താഴ്ന്ന് പോയതാണ് ദേഹാസ്വാസ്ഥ്യം ഉണ്ടാകാൻ കാരണം.…
Read Moreപ്രകാശ് കാത്തിരുന്നു, പ്രതീക്ഷയോടെ… ഒടുവിൽ മുന്തിരി പൂത്തു
എരുമേലി: ടൗണിൽ മെഡിക്കൽ ഷോപ്പ് നടത്തുന്ന വാഴക്കാല തുമ്പമൺതോപ്പിൽ പ്രകാശ് വീട്ടുമുറ്റത്ത് നട്ട മുന്തിരിച്ചെടി പൂക്കാൻ കാത്തിരിക്കേണ്ടി വന്നത് ഒരു വർഷത്തോളം. കഴിഞ്ഞ ദിവസം ചെടിയിൽ ആദ്യമായി രണ്ട് കുല മുന്തിരി വിരിഞ്ഞപ്പോൾ വീട്ടുകാർക്കും അയൽവാസികൾക്കും ആഹ്ലാദം. പിന്നാലെ വീണ്ടും ചെടിയിൽ കുലകൾ പൂവിട്ടുകൊണ്ടിരിക്കുകയാണ്. മുന്തിരിങ്ങകൾക്ക് പുളിപ്പ് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, കുലകളിൽ നിന്ന് പറിച്ചെടുത്തവ കഴിച്ചപ്പോൾ മധുരമാണെന്ന് പ്രകാശ് പറയുന്നു. ചെടിയും കുലകളും കാണാൻ അറിഞ്ഞുകേട്ട് ഒട്ടേറെ പേർ വരുന്നുമുണ്ട്. ഒരു വർഷം മുമ്പ് തന്റെ മെഡിക്കൽ ഷോപ്പിന് മുമ്പിൽ മുന്തിരി തൈ വിൽക്കാനിരുന്ന തമിഴ്നാട്ടുകാരനായ വഴിയോര കച്ചവടക്കാരൻ ഒടുവിൽ നിരാശയോടെ എഴുന്നേറ്റപ്പോൾ വില നൽകി പ്രകാശ് വാങ്ങിയതാണ് ഒരു തൈ. വീടിന്റെ മുറ്റത്ത് അത് കുഴിച്ചിട്ട് മാസങ്ങളോളം വെള്ളം നനച്ചും വളമിട്ടും പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ, വീടിന്റെ മേൽക്കൂരയിലേക്ക് വളർന്നുകയറി പടർന്നു പന്തലിച്ചതല്ലാതെ…
Read Moreവേനല്‍ ചൂടില്‍ മലയോര മേഖല ഉരുകുന്നു; കാൽനൂറ്റാണ്ടിനിടെ ഫെബ്രുവരിയിലെ ഏറ്റവും കൂടിയ ചൂട്; വിജനമായി കാഞ്ഞിരപ്പള്ളി ടൗൺ
കാഞ്ഞിരപ്പള്ളി: വേനല്‍ ചൂടില്‍ മലയോര മേഖല ഉരുകുന്നു. കാല് നൂറ്റാണ്ടിനിടെ ഫെബ്രുവരി മാസത്തിലെ ഏറ്റവും കൂടിയ ചൂടാണ് കാഞ്ഞിരപ്പള്ളി മേഖലയില്‍ ഏതാനും ദിവസങ്ങളായി അനുഭപ്പെടുന്നത്. ഉച്ചസമയത്ത് പുറത്തിറങ്ങിയാല്‍ ശരീരം പൊള്ളിക്കുന്ന ചൂടാണ്. ഇന്നലെ 37.8 ഡിഗ്രി സെല്‍ഷ്യസായിരുന്നു മേഖലയിലെ താപനില. സാധാരണ മാര്‍ച്ച് മാസത്തില്‍ 37 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂട് ഉയരാറുണ്ടെങ്കിലും ഫെബ്രുവരി മാസത്തില്‍ ചൂട് ഇത്രയും ഉയരുന്നത് അപൂര്‍വമാണെന്നു കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കൊടും ചൂടില്‍ ഉച്ചസമയത്ത് ടൗണുകളില്‍ ആളുകള്‍ വിജനമാണ്. ജനങ്ങള്‍ ഉച്ചസമയത്ത് പുറത്തിറങ്ങുവാന്‍ മടിച്ചു നില്‍ക്കുകയാണ്. കാല്‍നടയാത്രക്കാരും വിരളമാണ്. ഉച്ചസമയങ്ങളില്‍ ബസുകളില്‍ യാത്രക്കാരില്ലെന്ന് ബസുടമകള്‍ പറയുന്നു. വ്യാപാരസ്ഥാപനങ്ങളിലും കച്ചവടങ്ങള്‍ കുറഞ്ഞു. ചൂട് കനത്തതോടെ കൃഷികളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ വിവിധ മാര്‍ഗങ്ങള്‍ തേടുകയാണ്. തെങ്ങോല ഉപയോഗിച്ച് മറകെട്ടിയും പത്രപ്പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞും റബര്‍ തൈകളെ സംരക്ഷിക്കുവാനുള്ള ശ്രമങ്ങളാണ് കര്‍ഷകര്‍ നടത്തുന്നത്. വാഴയ്ക്കും റബര്‍…
Read Moreകട്ടപ്പന ചതുരംഗപ്പാറയിൽ കാർ കുഴിയിലേക്ക് മറിഞ്ഞ് ആലപ്പുഴ നൂറനാട് സ്വദേശിയായ ഡോക്ടർ മരിച്ചു
രാജകുമാരി (ഇടുക്കി): കുമളി – പൂപ്പാറ സംസ്ഥാന പാതയിൽ ചതുരംഗപ്പാറയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ചിന്നക്കനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മരിച്ചു. ആലപ്പുഴ നൂറനാട് സ്വദേശി ഡോ. പി. ബിബിൻ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു അപകടം. നെടുങ്കണ്ടത്തുള്ള സുഹൃത്തായ ഡോക്ടറെ സന്ദർശിച്ച ശേഷം മടങ്ങിപ്പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ചതുരംഗപ്പാറയ്ക്ക് സമീപത്തെ വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം വലതുവശത്തെ ചെറിയ പാലത്തോട് ചേർന്നുള്ള കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. മൂടൽ മഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിൽ ബിബിൻ മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിൽ എത്തിയവരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.…
Read Moreആശുപത്രി വികസനത്തിന്, വികസന സമിതിക്ക് ഫണ്ട് ആവശ്യമുണ്ട്; കോട്ടയം മെഡിക്കൽ കോളജ് ഒപി ചീട്ടിന് അഞ്ചു രൂപയാക്കുന്നു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്നു മുതൽ ഒപി ചീട്ട് ലഭിക്കണമെങ്കിൽ അഞ്ചു രൂപ നൽകണമെന്നുള്ള തീരുമാനം ഇന്നില്ലെന്നും അധികം താമസിയാതെ ഇത് നടപ്പിലാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആർദ്രം പദ്ധതി പ്രകാരം ഒപി ടിക്കറ്റ് കൗണ്ടർ പരിഷ്കരിക്കുകയും കംപ്യൂട്ടർവത്കരിക്കുകയും ചെയ്തു. രോഗികൾക്കും കൂടെയെത്തുന്നവർക്കും വിശ്രമത്തിനായി കസേരകളും സജ്ജീകരിച്ചിട്ടുണ്ട്. മികവുറ്റ പ്രവർത്തനം കാഴ്ചവയ്ക്കുന്നതിനായി ആശുപത്രി വികസന സമിതിക്ക് ഫണ്ട് ആവശ്യമാണ്. ഒരു രോഗിക്ക് ഒപി ചീട്ട് ലഭിക്കണമെങ്കിൽ അഞ്ചു രൂപ നൽകണം. രോഗി പിന്നീട് പലതവണ വന്നാൽ പണം അടക്കേണ്ടതില്ലെന്ന് അധികൃതർ പറയുന്നു. ഒരു തവണ എടുത്ത ഒപി ചീട്ട് ഡോക്ടർ എഴുതി തീർന്നശേഷം പിന്നീട് ഒപി ചീട്ട് ആവശ്യമായി വരുന്പോൾ വീണ്ടും ഫീസ് കൊടുക്കേണ്ടി വരുമെന്ന ആശങ്കയാണ് രോഗികൾക്കുള്ളത്. മാസങ്ങൾക്കു മുൻപ് കൂടിയ ആശുപത്രി വികസന സമിതിയുടേതാണു തീരുമാനമെന്നും അധികൃതർ പറയുന്നു. സർക്കാർ സർവീസിൽ…
Read Moreരാഷ്ട്രീയക്കാരുടെ ഭിന്നതയും, അധികൃതരുടെ മൗനവും; കുടിവെള്ളം മുപ്പായിക്കാട്ടുകാർക്ക് കിട്ടാക്കനി
കോട്ടയം: അധികൃതർ കണ്ണടച്ചപ്പോൾ കുടിവെള്ളം മുട്ടിയ ഒരുപറ്റം ജനതയിവിടെയുണ്ട്. നഗരാതിർത്തിയിൽ കോടിമതയിൽനിന്നും മൂലേടം പോകുന്ന വഴിയിൽ തുരുത്തുംമേൽ ചിറ, മുപ്പായിക്കാട്, പൂഴിക്കുന്നേൽ, സിമിന്റ് കവല, വാലാടിചിറ, പാറക്കുളം തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളിലേക്കുള്ള കുടിവെള്ള വിതരണം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. മുന്‍പ് വാട്ടർ അഥോറിറ്റിയുടെ കൂടിവെള്ള വിതരണം ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. 2012 മാർച്ചിൽ കോടിമതയിൽനിന്നും മണിപ്പുഴവരെയുള്ള നാലുവരിപ്പാത വന്നതിനുശേഷമാണു കുടിവെള്ള വിതരണം നിലച്ചത്. റോഡിനു വീതി കൂട്ടിയപ്പോൾ പൈപ്പ് കണക്ഷൻ തകർന്നു. റോഡിന്റെ പല ഭാഗങ്ങളിൽ കൂടി ജലം പാഴായിപ്പോകാൻ തുടങ്ങിയതോടെ 2012ൽ വാട്ടർ അഥോറിറ്റിയാണ് ഈ പ്രദേശങ്ങളിലേക്കുള്ള കണക്ഷൻ കോടിമത പാലത്തിൽവച്ചു നിർത്തിവച്ചത്. ഇനി പുതിയ പൈപ്പ് കണക്ഷൻ സ്ഥാപിച്ചാൽ മാത്രമേ കുടിവെള്ള വിതരണം പുനസൃഷ്ടിക്കാൻ സാധിക്കുകയുള്ളു. കുടിവെള്ളം കിട്ടാതിരുന്ന സാഹചര്യത്തിലും ഈ പ്രദേശങ്ങളിലുള്ള നിർധനരായ കുടുംബങ്ങൾ ആയിരത്തിലധികം രൂപ അടയ്ക്കാനുള്ള ബില്ലും വാട്ടർ…
Read Moreബസ് ഇറങ്ങി നടന്നു പോകുകയായിരുന്ന നാട്ടകം പോളിടെക്നിലെ വിദ്യാർഥികളെ കെഎസ്ആർടിസി ബസ് ഇടിച്ചു തെറിച്ചു; രണ്ടുപേർക്ക് ഗുരുതര പരുക്ക്
കോട്ടയം: നാട്ടകം കോളജിനു മുന്നിൽ മുളങ്കുഴ ജംഗ്ഷനിൽ എംസി റോഡിൽ വിദ്യാർഥികളെ കെഎസ്ആർടിസി ബസ് ഇടിച്ചു. പരിക്കേറ്റ വിദ്യാർഥികളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 10നാണ് സംഭവം. നാട്ടകം പോളിടെക്നിക് കോളജിലെ വിദ്യാർഥികളായ കുമാരനല്ലൂർ സുരേഷ് നിവാസിൽ ബാലകൃഷ്ണന്റെ മകൻ കാർത്തിക്, ജ്യോതിഷ് എന്നിവരെയാണ് ഇടിച്ചത്. തലയ്ക്കാണു ഇരുവർക്കും പരിക്ക്. ബസിൽനിന്ന് ഇറങ്ങി കോളജിലേക്കു നടന്നു നീങ്ങുന്നതിനിടെ ഇവരെ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട്ടേക്കു പോകുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് ഇടിച്ചത്.
Read More