ചെറുതോണി: പത്തു വയസുകാരന് സ്ഥിരമായി മദ്യം, മയക്കുമരുന്ന്, ബീഡി, സിഗരറ്റ് എന്നിവ നൽകിയിരുന്ന മധ്യവയസ്കനെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. ഗാന്ധിനഗർ കോളനിയിൽ മുകാലപുത്തൻപുരയ്ക്കൽ മണി(62)യെയാണ് ഇടുക്കി സിഐ സിബിച്ചൻ ജോസഫ് അറസ്റ്റുചെയ്തത്. കുട്ടി അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. ജോലിക്കുപോയ കുട്ടിയുടെ അമ്മ തിരികെ ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടി മദ്യലഹരിയിൽ വീടിനുള്ളിൽ വീണു കിടക്കുകയായിരുന്നു. അമ്മ വിളിച്ച് എഴുന്നേൽപിച്ചപ്പോൾ കാലുകൾ നിലത്തുറയ്ക്കാതെ വീഴുകയായിരുന്നു. കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് മണിയാണ് മദ്യം നൽകിയതെന്നറിഞ്ഞത്. തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ സ്ഥിരമായി ബീഡിയും സിഗരറ്റും മറ്റു ലഹരി പദാർഥങ്ങളും നൽകാറുണ്ടായിരുന്നുവെന്ന് കുട്ടി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Read MoreCategory: Kottayam
കാത്തു നിൽപ്പ് കൊടും വേനലിൽ; മുട്ടുചിറയിൽ ബസ് കാത്തിരിപ്പുകേന്ദ്രമില്ല; യാത്രികർ ദുരിതത്തിൽ
കടുത്തുരുത്തി: വാഹനതിരക്കേറിയ ഏറ്റുമാനൂർ-വൈക്കം റോഡിൽ മുട്ടുചിറയിൽ വൈക്കം ഭാഗത്തേക്ക് ബസ് കാത്തിരിക്കുന്നവർക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമില്ലാത്തത് ദുരിതമാകുന്നു. കടുത്ത വെയിലുള്ളപ്പോഴും മഴയത്തുമെല്ലാം വിദ്യാർഥികളും പ്രായമായവരും ഉൾപെടെയുള്ളവർ ബസ് കാത്ത് റോഡരികിൽ നിൽക്കേണ്ട അവസ്ഥയാണ്. ബസ് നിർത്തുന്നതിന് സമീപത്തെങ്ങും കടകളില്ലാത്തതിനാൽ റോഡ് തന്നെയാണ് യാത്രക്കാരുടെ ആശ്രയം. നിരവധി സ്കൂളുകൾ, എച്ച്ജിഎം ആശുപത്രി, ബാങ്കുകൾ തുടങ്ങിയവയെല്ലാം പ്രവർത്തിക്കുന്നതിനാൽ നൂറുകണക്കിന് കുട്ടികളടക്കമുള്ള യാത്രക്കാർ ദിനംപ്രതി വന്നു പോകുന്ന സ്ഥലമാണ് ഇവിടം. ആശുപത്രിയിലെത്തുന്ന രോഗികളായിട്ടുള്ളവരും പലപ്പോഴും ബസ് കാത്ത് ഏറേ സമയം റോഡിൽ നിൽക്കേണ്ട സ്ഥിതിയാണ്. ഈ ഭാഗത്ത് റോഡരികിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നതിനാവിശ്യമായ സ്ഥലം പിഡബ്യൂഡിക്കുണ്ട്. എന്നാൽ ചിലരുടെ ബാഹ്യ ഇടപെടലുകളാണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ടാക്കുന്നതിന് തടമാകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതേസമയം കോട്ടയം ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുന്നവർക്കായി ഇവിടെ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടെങ്കിലും ഇതു പലപ്പോഴും വെറുതെയിരുന്നു…
Read Moreഅലവൻസ് കൈ നീട്ടിവാങ്ങും, പക്ഷേ യൂണിഫോം ഇടില്ല; കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാരുൾപ്പെടെയുള്ളവർ യൂണിഫോം ധരിക്കാത്തതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇങ്ങനെയൊക്കെ…
ഗാന്ധിനഗർ: എച്ച്ഡിഎസ് വിഭാഗം ജീവനക്കാർ യൂണിഫോം ധരിക്കുന്നില്ലെന്ന് ആക്ഷേപം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി നിയമിച്ചിട്ടുള്ള ചുരുക്കം ചില ജീവനക്കാർ ഒഴിച്ച് ഭൂരിപക്ഷം ജീവനക്കാരും യൂണിഫോം ധരിക്കുന്നില്ലെന്ന് ആക്ഷേപം. സ്ഥിരം ജീവനക്കാർ, താത്കാലിക വിഭാഗം, എച്ച്ഡിഎസ്, കുടുംബശ്രീ എന്നീ നാലു വിഭാഗങ്ങളിലൂടെ പ്രവേശിച്ചവരാണ് ജോലി ചെയ്യുന്നത്. സ്ഥിരം ജീവനക്കാരിൽ ചിലർ യൂണിഫോം ധരിക്കുന്നില്ലെന്ന് എച്ച്ഡിഎസ് ജീവനക്കാരും പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്സുമാർ, എക്സ്റേ, ഇസിജി, ലാബ് തുടങ്ങിയ പാരാമെഡിക്കൽ ജീവനക്കാർ ഇവരിൽ ഭൂരിപക്ഷം പേരും യൂണിഫോം ധരിക്കുന്നില്ല. യൂണിഫോം ധരിക്കുന്നതിനുള്ള അലവൻസ് കൈപ്പറ്റുന്നുമുണ്ട്. നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്റുമാർ, അറ്റന്റഡന്റുമാർ താത്കാലിക വിഭാഗം, കുടുംബശ്രീക്കാർ എന്നിവർ മാത്രമാണ് യൂണിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യുന്നത്. യൂ ണിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യണമെന്നാണ് ചട്ടം. ഡോക്ടർമാർ അടക്കം ചട്ടവിരുദ്ധമായാണ് യൂണിഫോമിന്റെ കാര്യത്തിൽ…
Read Moreതീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചവരിൽ യുവതി മരണത്തിന് കീഴടങ്ങി; യുവാവിന്റെ നില ഗുരുതരം; പൊള്ളലേറ്റ് കഴിയുന്ന മനുവിനെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്ത് പോലീസും
‘എരുമേലി: ഒരുമിച്ചു താമസിച്ചിരുന്ന യുവാവിനൊപ്പം തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. റാന്നി അടിച്ചിപ്പുഴ സ്വദേശിനി വിനീതയാ(40)ണു മരിച്ചത്. യുവതിയുടെ മരണ മൊഴിയുടെ അടിസ്ഥാനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിനെതിരേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എരുമേലി ശ്രീനിപുരം നാല് സെന്റ് കോളനി തഴക്കവയലിൽ മനുവി(35)നെതിരെയാണു കേസെടുത്തത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനുവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇരുവർക്കും ഞായറാഴ്ച രാത്രിയിലാണു പൊള്ളലേറ്റത്. ഭർത്താവുമായി അകന്നു കഴിയുന്ന വിനീതയും ഭാര്യയുമായി അകൽച്ചയിലായ മനുവും ഇയാളുടെ ശ്രീനിപുരത്തെ വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ മദ്യപിച്ചെത്തിയ മനു ഉപദ്രവിച്ചപ്പോൾ താൻ സ്വയം മണ്ണെണ്ണ ഒഴിച്ചെന്നും ഇതുകണ്ട് മനുവും സ്വയം മണ്ണെണ്ണ ഒഴിക്കുകയും തുടർന്ന് ഇരുവരുടെയും ദേഹത്തേക്ക്…
Read Moreകൂടുതൽ വിയർക്കും; ആറ് ജില്ലകളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി വരെ ചൂട് ഉയരും
തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ വരും ദിവസങ്ങളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും ചൊവ്വാഴ്ചയും ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടും കേന്ദ്ര കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read Moreവിറ്റാമിൻ സി, ഇ നിരവധി പോഷക ഗുണങ്ങളുമായി വേനൽച്ചൂടിൽ ഉള്ളുതണുപ്പിക്കാൻ വഴിയോരം കൈയടക്കി ഡ്രാഗൺ ഫ്രൂട്ട്
പൊൻകുന്നം: കേരളത്തിൽ അത്രയധികം പ്രചാരം കിട്ടാത്ത ഡ്രാഗണ് പഴം ആൾക്കാരിൽ കൗതുകമായി. വേനൽച്ചൂടിൽ ഉള്ളുതണുപ്പിക്കാൻ ഇനി ഈ പഴവും വിപണിയിലുണ്ടാവും. മെക്സിക്കോ, അമേരിക്ക, ഓസ്ട്രേലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്ന ഇനത്തിൽ പെട്ട ഡ്രാഗണ് പഴമാണ് വഴിയോരക്കച്ചവടത്തിനായി വിൽപ്പനക്കാർ എത്തിച്ചത്. പിത്തായ എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഡ്രാഗണ് പഴം കിലോഗ്രാമിന് 200 രൂപവരെയാണ് വില. ഫ്രീസറിൽ വെച്ച് തണുപ്പിച്ച പഴം നെടുകെ മുറിച്ച് വെള്ളക്കാന്പ് കോരിയെടുത്ത് കഴിക്കുന്നതിനും ജ്യൂസാക്കുന്നതിനും ഉപയോഗിക്കാമെന്ന മേന്മയുണ്ട്. കേരളത്തിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും ഡ്രാഗണ്ചെടിയുടെ കൃഷിയുണ്ടെന്നും അവിടെ നിന്നാണ് പഴങ്ങളെത്തിക്കുന്നതെന്നും കച്ചവടക്കാർ പറഞ്ഞു. കള്ളിമുൾച്ചെടി ഇനത്തിൽ പെട്ട സസ്യമാണിത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്സ്, നാര്, ഇരുന്പ്, മഗ്നീഷ്യം, വിറ്റാമിൻ സി, ഇ., കാത്സ്യം എന്നിവയാൽ സന്പുഷ്ടമായ ഡ്രാഗണ് പഴം ഇക്കുറി വേനൽച്ചൂടിൽ ഉള്ളുതണുപ്പിക്കാൻ രംഗം കൈയടക്കും. രൂപത്തിലെ കൗതുകം കൊണ്ട് ആൾക്കാർ…
Read Moreവെള്ളവും വളവും നൽകി വളർത്തിയത് കഞ്ചാവ് ചെടി; യുവാവിനെ എക്സൈസ് സംഘം പിടികൂടി
മുണ്ടക്കയം: വെള്ളവും വളവും നൽകി വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി. കഞ്ചാവ് ചെടി പൂത്ത് വിളവെടുപ്പിനായി തയാറാക്കുന്നതിനിടയിലാണ് എക്സൈസ് പിടികൂടിയത്. മുണ്ടക്കയം ചിറ്റടിക്കരയിൽ പുതിയടത്ത് വീട്ടിൽ അഖിൽ ശ്രീകുമാറി (27) നെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. വെള്ളവും വളവും നൽകി വളർത്തിയ ചെടിയ്ക്ക് 193 സെന്റീമിറ്റർ ഉയരം ഉണ്ടായിരുന്നു. മുണ്ടക്കയം മേഖലയിൽ കോളജ് വിദ്യാർഥികൾക്ക് കന്പത്തു നിന്ന് കഞ്ചാവ് എത്തിച്ച് വിതരണം നടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് കോട്ടയം നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൽ ഇൻസ്പെക്ടർ ടി.വി. ദിവാകരനും സംഘവും അഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വീടിന്റെ പുറകിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയത്. തമിഴ് നാട്ടിൽ നിന്നും എത്തിച്ച് ചെടി പ്രതി മറ്റാരും കാണാതെ വളർത്തുകയായിരുന്നു. പ്രതിയെ…
Read Moreഒരേദിവസം വ്യത്യസ്തയോഗങ്ങൾ വിളിച്ച് ശക്തി തെളിയിക്കാൻ ജോണി നെല്ലൂർ, അനൂപ് ജേക്കബ് വിഭാഗങ്ങൾ
കോട്ടയം: കേരള കോണ്ഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ, അനൂപ് ജേക്കബ് വിഭാഗങ്ങൾ ഒരേദിവസം വ്യത്യസ്തയോഗങ്ങൾ വിളിച്ചുചേർത്തു ശക്തി തെളിയിക്കുന്നു. 21-നു കോട്ടയത്താണ് ഇരുവിഭാഗവും യോഗം ചേരുന്നത്. ജോണി നെല്ലൂർ കോട്ടയം കെപിഎസ് മേനോൻ ഹാളിലും അനൂപ് ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫീസിലുമാണു യോഗം ചേരുന്നത്. ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം കേരള കോണ്ഗ്രസ്-മാണി (ജോസഫ്) വിഭാഗത്തിനൊപ്പം ലയിക്കണമെന്ന നിലപാടിൽ ചർച്ചകൾ പുരോഗമിക്കുന്പോൾ അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ളവർ ലയനത്തെ എതിർക്കുകയാണ്. പാർട്ടിയെ ശക്തിപ്പെടുത്തുകയാണു ലക്ഷ്യമെന്ന് അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി ഓഫീസിൽ അനൂപ് ജേക്കബ് വിളിച്ചു ചേർത്ത യോഗത്തിൽ 11 സംസ്ഥാന കമ്മിറ്റി ഭാരവാഹികളും 10 ജില്ലാ പ്രസിഡന്റമാരും പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലാ പ്രസിഡന്റുമാർ അനൂപിനൊപ്പം നിൽക്കുന്പോൾ എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലാ പ്രസിഡന്റുമാർ…
Read Moreകാലാവസ്ഥാ പ്രവചനം പിഴച്ചു! ചൂട് കുറയുന്നു; താപനില മുന്നറിയിപ്പ് പിൻവലിച്ചു
കോട്ടയം: താപനില ജില്ലയിൽ നാലു ഡിഗ്രി വരെ ഉയർന്നേക്കുമെന്ന കാലാവസ്ഥാ പ്രവചനം പിഴച്ചു. കഴിഞ്ഞ ദിവസങ്ങളിൽ 37.5 ഡിഗ്രിക്കു മുകളിലെത്തിയ ചൂട് രണ്ടു ദിവസമായി 36.5 ഡിഗ്രിയിലേക്ക് താഴുകയും ചെയ്തു. അന്തരീക്ഷ ഈർപ്പത്തിന്റെ തോത് കൂടുന്നതനുസരിച്ച് ചൂട് വരുംദിവസങ്ങളിൽ വീണ്ടും താഴാനാണ് സാധ്യത. ജനങ്ങളുടെ ആശങ്കയും ഭീതിയും അകറ്റാൻ താപനില നോക്കിനിൽക്കെ കൂടുമെന്ന സാധ്യതാ പ്രവചനം കാലാവസ്ഥാ വകുപ്പ് ഇന്നലെ പിൻവലിച്ചു. ചൊവ്വാഴ്ച വരെ ചൂട് പെട്ടെന്ന് കൂടുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നത്. അപ്രതീക്ഷിതമായി നാലു ഡിഗ്രി വരെ ചൂട് കൂടാനുള്ള സാഹചര്യം അത്യപൂർമായിരിക്കെ എന്തു മാനദണ്ഡത്തിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ മുന്നറിയിപ്പുണ്ടായതെന്നു വ്യക്തമല്ല. കേരളത്തിൽ ഇത്തരത്തിൽ പെട്ടെന്ന് ചൂട് കൂടിയാൽ കർണാടകം, തമിഴ്നാട് എന്നിവിടങ്ങളും ചൂട് കൂടേണ്ടതാണ്. അയൽസംസ്ഥാനങ്ങളിൽ ഒരിടത്തും മുന്നറിയിപ്പ് ഉണ്ടായതുമില്ല.
Read Moreവലിപ്പമുള്ള ചക്കയൊന്നിന്ന് 40 രൂപ! കടൽ കടന്ന് കേരളത്തിന് ഖ്യാതി നേടി തന്ന ചക്കയിപ്പോൾ ഉത്തരേന്ത്യയിലും താരമാകുന്നു
മുണ്ടക്കയം: കടൽ കടന്ന് കേരളത്തിന് ഖ്യാതി നേടി തന്ന ചക്കയിപ്പോൾ ഉത്തരേന്ത്യയിലും താരമാകുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നു പ്രതിദിനം ഉത്തരേന്ത്യൻ വിപണിയിലെത്തുന്നത് ടൺകണക്കിന് ഇടിച്ചക്കയാണ്. ഉത്തർപ്രദേശ്, മുംബൈ അടക്കമുള്ള വടക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷ്യോത്പന്ന നിർമാണ ഫാക്ടറികളാണ് ഇത്തരത്തിൽ വിളവ് കുറഞ്ഞ ചക്ക വൻ തോതിൽ ശേഖരിക്കുന്നത്. മുള്ളുകളഞ്ഞ് മെഷീനിൽ അരച്ച് പൊടിച്ച ശേഷമാണ് ഉപയോഗിക്കുന്നത്. ബിസ്കറ്റ്, വിവിധതരം ചോക്ലേറ്റുകൾ എന്നിവയുടെ നിർമാണത്തിനാണ് ഏറിയ പങ്കും വിനിയോഗിക്കുന്നത്. വിദേശങ്ങളിൽ പാകമായ ചക്കയും ചക്കപ്പഴവും ചക്കക്കുരുവുമായിരുന്നു ശ്രദ്ധ നേടിയത്. ശീതീകരണ സംവിധാന സഹായത്തോടെ തനിമ ചോരാതെയാണ് വിദേശങ്ങളിൽ ഇവ എത്തിക്കുന്നത് . മുണ്ടക്കയം, കോരുത്തോട്, തെക്കേമല പാലൂർക്കാവ് , കൊക്കയാർ, ഏന്തയാർ, എരുമേലി, ഇഞ്ചിയാനി, കണ്ണിമല തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നു ശേഖരിക്കുന്ന ചക്ക മുപ്പത്തൊന്നാം മൈലിൽ ചെറുവാഹനങ്ങളിലെത്തിച്ച ശേഷം ടോറസുകളിൽ ലോഡ് ചെയ്താണ് ഉത്തരേന്ത്യയിലേക്ക് കൊണ്ടു പോകുന്നത്.…
Read More