കോട്ടയം: ജനറൽ ആശുപത്രിയിലെ സ്ത്രീകളുടെ ശൗചാലയം പൂട്ടിയതിൽ വ്യാപക പരാതി ഉയരുന്നു. ദിവസേന നൂറുകണക്കിന് സ്ത്രീകളെത്തുന്ന ജനറൽ ആശുപത്രിയിലെ ഒൗട്ട്പേഷ്യന്റ് വിഭാഗത്തിലെ ശൗചാലയമാണ് ദിവസങ്ങളായി പൂട്ടിക്കിടക്കുന്നത്. ഇവിടെ എത്തുന്ന രോഗികൾക്കും ഒപ്പമുള്ളവർക്കും ഉപയോഗിക്കാനാണ് അമ്മത്തൊട്ടിലിനു സമീപമായി രണ്ടു ശൗചാലയമുള്ളത്. അതിൽ പുരുഷന്മാരുടേത് മാത്രമാണ് ഇപ്പോൾ തുറന്നു കൊടുത്തിട്ടുള്ളത്. എപ്പോഴും ആവശ്യക്കാർ ഉള്ളതിനാൽ തന്നെ പുരുഷന്മാർക്കൊപ്പം വരി നിന്നാണ് ഇപ്പോൾ സ് ത്രീകൾ അതുപയോഗിക്കുന്നത്. ഗർഭിണികളും പ്രായമുള്ള രോഗികളും വലിയ ബുദ്ധിമുട്ടാണ് ഇപ്പോൾ അനുഭവിക്കുന്നത്. ഓർത്തോ വാർഡിനു സമീപം സ്ത്രീകൾക്കായി പൊതു മൂത്രപ്പുരകളുണ്ട്. എന്നാൽ അതു കണ്ടുപിടിക്കാൻ എളുപ്പമല്ല. പടികൾ ചവിട്ടിക്കയറി അവിടെയെത്താൻ രോഗികൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. എന്തു അറ്റകുറ്റപ്പണിക്കാണ് ശൗചാലയം പൂട്ടിയിട്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതർക്കും വ്യക്തതയില്ല.
Read MoreCategory: Kottayam
കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല; നടക്കുന്നത് കേരള കോൺഗ്രസിലെ തർക്കം പരിഹരിക്കലെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കേരള കോണ്ഗ്രസിനകത്തെ തർക്കങ്ങൾ പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടനാട് സീറ്റ് സംബന്ധിച്ച് അടുത്ത യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു. തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.
Read Moreഇത്രയ്ക്കു വേണ്ടായിരുന്നു; കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ, കുടിവെള്ള പൈപ്പ് തീയിട്ട് നശിച്ച് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
പൊൻകുന്നം: പൊൻകുന്നത്ത് കുടിവെള്ള പൈപ്പ് തീയിട്ട് കത്തിച്ച നിലയിൽ. ചിറക്കടവ് പഞ്ചായത്തിലെ മൂന്നാം വാർഡിന്റെ സ്വപ്ന പദ്ധതിയായ ആനക്കയം – മഞ്ഞാവ് റോഡ് അരികിലെ കുടിവെള്ള പൈപ്പാണ് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രി പത്തോടെ റോഡിലൂടെ നടന്നുപോയവരാണ് സംഭവം കണ്ടത്. പൈപ്പിൽ പെട്രോൾ ഒഴിച്ച് തീയിട്ടതാകാമെന്ന് കരുതുന്നു. വിവരം അറിഞ്ഞ് പൊൻകുന്നം പോലീസും പഞ്ചായത്തംഗം മോഹൻ കുമാറും സ്ഥലത്തെത്തി. പത്തു മീറ്റർ പൈപ്പാണ് തീയിട്ട് നശിപ്പിച്ചത്. ജൂണ് മാസത്തോടെ പണി പൂർത്തിയാക്കി കുടിവെള്ള വിതരണം നടത്താനായിരുന്നു പദ്ധതി. ആനക്കയത്തെ കുളത്തിൽ നിന്നും മഞ്ഞാവിലെ ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് നശിപ്പിച്ചത്. പൊൻകുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് പോലീസ്; മൊഴിയെടുക്കാൻ അനുമതി ചോദിച്ച് പോലീസ്; അനുവദിക്കരുതെന്ന് സർവീസ് സംഘടനകൾ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനക്കാരുടെ കൗണ്ടറിൽ ഒപി ടിക്കറ്റ് എടുക്കുവാൻ യൂണിഫോമിലെത്തിയ പോലീസ് ഉദ്യോഗസ്ഥനോട് കൗണ്ടറിൽ ഡ്യൂട്ടിയിലിരുന്ന ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് പരാതി. പരാതി സംബന്ധിച്ച് ജീവനക്കാരിയുടെ മൊഴി രേഖപ്പെടുത്തുവാൻ ആശുപത്രി അധികൃതർ അനുമതി നൽകിയാൽ അതിനെതിരേ പ്രതിഷേധിക്കുമെന്ന് സർവീസ് സംഘടനാ നേതാക്കൾ. കഴിഞ്ഞയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഒ പി രജിസ്ട്രേഷൻ കൗണ്ടറിലാണ് സംഭവം. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സിപിഒ ജീവനക്കാർക്കുള്ള ഒ പി ചീട്ട് എടുക്കുന്നതിനായാണ് കൗണ്ടറിൽ എത്തിയത്. ജീവനക്കാരുടെ ക്യൂവിൽ നിൽക്കാതെ തന്നെ ഒ പി ചീട്ട് നൽകി. അല്പം കഴിഞ്ഞപ്പോൾ വീണ്ടും രണ്ടു പോലീസ് ഉദ്യോഗസ്ഥരെത്തി ഒ പി ചീട്ട് ആവശ്യപ്പെട്ടപ്പോൾ ജീവനക്കാരുടെ ക്യൂവിൽ നിൽക്കുവൻ കൗണ്ടറിലുണ്ടായിരുന്ന ആൾ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച തർക്കത്തിൽ പോലീസ് ഉദ്യോഗസ്ഥനോട് ജീവനക്കാരി അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പോലീസ് ഉദ്യോഗസ്ഥൻ ഗാന്ധിനഗർ സിഐക്ക്…
Read Moreകേരള കോൺഗ്രസ് ജേക്കബ് വിഭാഗം രണ്ടായി; ചെറിയ പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തിരിക്കുന്നതിലും നല്ലത് ജോസഫിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രവർത്തകനായിരിക്കുന്നതെന്ന് ജോണി നെല്ലൂർ
കോട്ടയം: കേരള കോൺഗ്രസ്എം വിഭാഗത്തിനു പിന്നാലെ ജേക്കബ് വിഭാഗവും പിളർന്നു. പാർട്ടി ചെയർമാൻ ജോണി നെല്ലൂർ വിഭാഗവും മുൻ മന്ത്രിയും എംഎൽഎയുമായ അനൂപ് ജേക്കബ് വിഭാഗവും കോട്ടയത്ത് ചേരിതിരിഞ്ഞ് യോഗം ചേർന്നതോടെയാണ് പിളർപ്പ് പൂർത്തിയായത്. ജോണി നെല്ലൂർ പാർട്ടി ഉന്നതാധികാര സമിതി യോഗം വിളിച്ച ഇന്നു തന്നെ അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ മറ്റൊരു യോഗവും ചേരുകയായിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ലയിക്കാനുള്ള നീക്കങ്ങളും ഇതേത്തുടർന്നുണ്ടായ തർക്കങ്ങളാണ് ഒടുവിൽ പിളർപ്പിലേക്ക് എത്തിച്ചത്. തങ്ങളുടെ വിഭാഗം ജോസഫ് ഗ്രൂപ്പുമായി ലയിക്കുമെന്ന് ജോണി നെല്ലൂർ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച പ്രമേയം യോഗം അംഗീകരിച്ചു. പാർട്ടിയെ പിളർത്താൻ അനൂപ് ജേക്കബ് ചിലരിൽ നിന്ന് അച്ചാരം വാങ്ങിയെന്ന് ജോണി തുറന്നടിച്ചു. ജേക്കബ് വിഭാഗമെന്ന ചെറിയ പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തിരിക്കുന്നതിലും നല്ലത് ജോസഫിന്റെ നേതൃത്വത്തിലുള്ള വലിയ പാർട്ടിയുടെ സാധാരണ പ്രവർത്തകനായിരിക്കുന്നതാണെന്നും ജോണി നെല്ലൂർ പറഞ്ഞു.…
Read Moreബൈക്ക് കേബിൾക്കുഴിയിൽ വീണ് അച്ഛനും മകൾക്കും പരിക്ക്; പോലീസിന് പരാതി നൽകിയിട്ടും മൊഴിയെടുക്കാൻപോലും ആരും എത്തിയില്ലെന്നു ഫൈസൽ
നെടുങ്കണ്ടം: ഭൂഗർഭ കേബിൾ സ്ഥാപിക്കാനായി റോഡരികിൽ നിർമിച്ച കുഴിയിൽവീണ് ബൈക്ക് അപകടത്തിൽപെട്ടു. നാലു വയസുകാരിക്കും അച്ഛനും ഗുരുതര പരിക്ക്. പുഷ്പക്കണ്ടം മണ്ണിച്ചേരിൽ ഫൈസൽ(30), മകൾ ഫർസാന ഫാത്തിമ (നാല്) എന്നിവർ തൂക്കുപാലത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30-ഓടെ അങ്കണവാടിയിൽനിന്നും മകളുമായി വീട്ടിലേക്ക് മടങ്ങുംവഴി പുഷ്പക്കണ്ടം – അണക്കരമെട്ട് റോഡിലാണ് അപകടം നടന്നതെന്ന് ഫൈസൽ പറഞ്ഞു. ബൈക്ക് കുഴിയിലേക്ക് പതിച്ചതോടെ അച്ഛനും മകളും റോഡരികിലെ മെറ്റൽ കൂനയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഫൈസലിന്റെ തലയ്ക്കും കാലിനും പരിക്കുണ്ട്. ഇടതു കൈക്കും തോളിനും പൊട്ടലുണ്ട്. നാലു വയസുകാരിയുടെ ഇടതു കണങ്കാലിനും കൈക്കും സാരമായ പരിക്കുണ്ട്. സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടും മൊഴിയെടുക്കാൻപോലും ആരും എത്തിയില്ലെന്നും ഫൈസൽ പറഞ്ഞു. അണക്കരമെട്ടിൽ സ്ഥാപിച്ചിരിക്കുന്ന കാറ്റാടിപ്പാടത്തുനിന്നും വൈദ്യുതി എത്തിക്കുന്നതിനായി യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതെന്ന് പരാതി ഉയർന്നിരുന്നു. ഇത്തരത്തിൽ…
Read Moreഅച്ഛനും മകനും ഓടിച്ച വാഹനങ്ങൾ തമ്മിലിടിച്ച് അമ്മയ്ക്കു പരിക്ക്; നെടുങ്കണ്ടം കൈലാസപ്പാറയിലാണ് സംഭവം…
രാജകുമാരി: മകൻ ഓടിച്ചിരുന്ന സ്വകാര്യ ബസിൽ പിതാവ് ഓടിച്ച ജീപ്പ് ഇടിച്ച് ജീപ്പിലുണ്ടായിരുന്ന അമ്മയ്ക്ക് പരിക്ക്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് നെടുങ്കണ്ടം കൈലാസപ്പാറയിലാണ് സംഭവം. മുരിക്കുംതൊട്ടി തലച്ചിറയിൽ ഷാൻ ഓടിച്ചിരുന്ന ബസിലാണ് പിതാവ് ബേബിഓടിച്ചിരുന്ന ജീപ്പ് ഇടിച്ചത്. ജീപ്പിൽ യാത്രചെയ്യുകയായിരുന്ന അമ്മ മേരി ഇടിയുടെ ആഘാതത്തിൽ പുറത്തേക്കു തെറിച്ചുവീണു. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടത്തിൽ മറ്റാർക്കും പരിക്കില്ല. ചതുരംഗപ്പാറയ്ക്കു സമീപം കാർ അപകടത്തിൽപെട്ടു മരിച്ച ഡോ. ബിബിന്റെ മൃതദേഹം കാണാൻ കട്ടപ്പനയ്ക്കു പോയി മടങ്ങുകയായിരുന്നു ജീപ്പ് യാത്രികർ. രാജാക്കാടുനിന്നും നെടുങ്കണ്ടത്തിന് പോകുകയായിരുന്നു ബസ്.
Read Moreകാഞ്ഞിരപ്പള്ളി താലൂക്കിൽ മോഷ്ടാക്കൾ വിലസുന്നു! സീറ്റ് ബെൽറ്റ്, ഹെൽമറ്റ് വേട്ടയിൽ പോലീസ്; വിവിധ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്നത് അന്യസംസ്ഥാന മോഷ്ടാക്കള്
കാഞ്ഞിരപ്പള്ളി: സീറ്റ്ബെൽറ്റ്, ഹെൽമറ്റ് വേട്ടയുമായി പോലീസ് നിരത്തിലിറങ്ങുന്പോൾ മോഷ്ടാക്കൾ വീടുകളിലെത്തി ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. നൂറുകണക്കിന് അന്യ സംസ്ഥാന മോഷ്ടാക്കളാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ തന്പടിച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘമാണ് മോഷണത്തിനായെത്തുന്നത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിൽ നിന്നുമുള്ള സംഘമാണ് എത്തിയിട്ടുള്ളത്. ഉത്സവ സ്ഥലങ്ങളും ബസുകൾ കേന്ദ്രീകരിച്ചുമാണ് ഇവരുടെ മോഷണം. സംഘം ചേർന്ന് മോഷണത്തിന് ഇറങ്ങുകയും മോഷണ വസ്തുക്കൾ മിനിറ്റുകൾക്കുള്ളിൽ കൈമാറുന്നതും മൂലം ഇവരെ പിടികൂടാൻ കഴിയുന്നില്ല. ബസുകളിൽ കൃത്രിമ തിരക്കുകൾ ഉണ്ടാക്കി മോഷണം നടത്തുകയാണ് ഇവരുടെ രീതി. പിടികൂടി ചോദ്യം ചെയ്താൽ സംഘത്തിൽ കുട്ടികളടക്കം ഒന്നിലധികം പേരുണ്ടാകും. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിലെത്തിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ഇവർ ജാമ്യം നേടി പുറത്തിറങ്ങും. ഇവരെ ജ്യാമിത്തിലിറക്കാൻ പതിവ് അഭിഭാഷകരും ഉണ്ടാകും. വീടുകൾ വാടകയ്ക്കെടുത്താണ് ഇവർ താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ തന്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിവന്ന രണ്ട് സ്ത്രീകൾ…
Read Moreവാർത്ത തുണയായി; കോട്ടയം മെഡിക്കൽ കോളജിനു മുന്നിലെ അനധികൃത സ്റ്റോപ്പ്; യാത്രക്കാരെ കയറ്റുന്നത് നിയന്ത്രിക്കാൻ പോലീസെത്തി
ഗാന്ധിനഗർ: അനധികൃത സ്റ്റോപ്പിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നത് തടയാൻ പോലീസ് ഡ്യൂട്ടിയ്ക്കെത്തി. മെഡിക്കൽ കോളജിലേക്കു രോഗികളുമായി വരുന്ന വാഹനങ്ങൾക്ക് ബസ് നിർത്തി യാത്രക്കാരെ കയറ്റുന്നത് തടസമുണ്ടാകുന്നതായി കഴിഞ്ഞദിവസം രാഷ്്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഉന്നത പോലീസ് അധികാരികൾ ഇടപെടുകയും മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗം റോഡിന്റെ പ്രവേശന കവാടത്തിൽ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും ചെയ്തു. മെഡിക്കൽ കോളജ് പോലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുന്ന രണ്ട് സിപിഒമാരിൽ ഒരാളെ റോഡിൽ ഡ്യൂട്ടിക്കായി നിയോഗിച്ചു. ഏതുസമയവും ഹൈവേ പോലീസും മെഡിക്കൽ കോളജ് ആശുപത്രി റോഡിന്റെ പ്രവേശന കവാടത്തിൽ ക്യാന്പ് ചെയ്യുന്നുണ്ട്. ഹൈവേ പോലീസ് അതിർത്തിയിൽ മറ്റെന്തെങ്കിലും സംഭവമുണ്ടായെങ്കിൽ മാത്രമേ പോലീസ് വാഹനം ഇവിടെനിന്നും മാറുകയുള്ളു. മുഴുവൻ സമയവും ആശുപത്രി കോന്പൗണ്ടുകളിലും ആശുപത്രി റോഡുകളിലുമായി ഇവർ സജീവമായി രംഗത്തുണ്ട്. ഒരു എഎസ്ഐയും ഡ്രൈവറടക്കം രണ്ടു സിപിഒമാരും പോലീസ്…
Read More“ദേവാങ്കണങ്ങൾ കൈ ഒഴിഞ്ഞ താരകം’ മറഞ്ഞു; ഇടുക്കിയിൽ വാഹനാപകടത്തിൽ മരിച്ച ഡോക്ടർക്ക് ഗാനാലാപനത്തോടെ വിട
ഗാന്ധിനഗർ: ഇടുക്കി ചതുരംഗപ്പാറയിൽ കാർ അപകടത്തിൽപ്പെട്ട് മരിച്ച ചിന്നക്കനാൽ പ്രാഥമിക കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. പി. ബിപി(38)ന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് പിടിഎ ഹാളിൽ വച്ചപ്പോൾ ഗാനാലാപനത്തോടെയാണു കോട്ടയം മെഡിക്കൽ കോളജിലെ അദേഹത്തിന്റെ അധ്യാപകരും സഹപാഠികളും പ്രശസ്ത ഗായകരും ചേർന്നു വിട നൽകിയത്. 2001-05 ബാച്ചിലെ എംബിബിഎസ് വിദ്യാർഥിയായിരിന്നു ബിപിൻ. സംഗീതത്തിനോടുള്ള പ്രണയം കാരണം എംബിബിഎസ് പഠനം ഇടയ്ക്കുവച്ച് നിർത്തുവാൻ തയാറായിരുന്നു. അന്ന് അധ്യാപകനായിരുന്ന ഇന്നത്തെ കോളജ് പ്രിൻസിപ്പാൾ ഡോ. ജോസ് ജോസഫ്, ബിപിന്റെ വീട്ടിൽ ചെന്നു വിളിച്ചുകൊണ്ടുവന്ന് പഠനം പൂർത്തികരിക്കുകയായിരിന്നു. ഡോക്ടർ പഠിച്ചു കൊണ്ടിരിക്കേ പ്രശസ്ത വയലനിസ്റ്റ് കാർഡിയോളജി മേധാവി ഡോ. വി.എൽ. ജയപ്രകാശിനോപ്പം ഗാനമേളയ്ക്കു പോകുമായിരുന്നു. കഴിഞ്ഞ ദിവസം ഗൈനക്കോളജി ഡോക്ടർമാരുടെ കോണ്ഫറൻസ് കോട്ടയം കോടിമതയിലെ പ്രമുഖ ഹോട്ടലിൽ നടന്നപ്പോഴും ഡോ. ബിപിന്റെ ഗാനമേള ഉണ്ടായിരുന്നു. ഇന്നലെ രാത്രി 7.30നാണ് ബിപിന്റെ…
Read More