കോന്നി: ആനക്കുട്ടിയുടെ നിലവിളിയിൽ ഗ്രാമം തേങ്ങുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഗുരുതര ആരോഗ്യപ്രശ്നം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോന്നി ആനത്താവളത്തിലെ ഇളം തലമുറക്കാരി പിഞ്ചു (നാല്) വിന്റെ ആരോഗ്യസ്ഥിതിയാണ് കൂടുതൽ സങ്കീർണമായത്. ആനക്കുട്ടിയുടെ യഥാർഥ ആരോഗ്യപ്രശ്നം കണ്ടെത്താനാകാതെ, വനം വെറ്ററിനറി വിഭാഗം നടത്തിയ ചികിത്സയാണ് സ്ഥിതി വഷളാക്കിയതെന്നു പറയുന്നു. ആനത്താവളത്തിൽ എത്തി ഏതാനും മാസങ്ങൾക്കുള്ളിൽ ആരോഗ്യപ്രശ്നം കണ്ടെത്തിയ കുട്ടിയാനയ്ക്കു തുടക്കത്തിൽ ഹെർപ്പീസ് വൈറസ് ബാധയെന്ന് കണ്ടെത്തിയിരുന്നു. വിദഗ്ധമായ പരിചരണത്തിലൂടെ ഇതിനെ അതിജീവിച്ച് ഏതാനം മാസങ്ങൾ പിന്നിട്ടപ്പോഴാണ് കൂട്ടിയാനയിൽ അടുത്ത പ്രശ്നം കണ്ടെത്തുന്നത്. ആനക്കുട്ടി പിന്നിലെ ഒരു കാൽ നിലത്തുറപ്പിച്ചിരുന്നില്ല. ചികിത്സ തുടങ്ങിയ വിദഗ്ധർ ആദ്യം പറഞ്ഞത് ആനയുടെ കാലിൽ രണ്ട് നഖങ്ങൾ അധികമായി വളർന്നെന്നും ഇതിൽ ഒരെണ്ണം മാംസത്തിനുള്ളിലേക്ക് വളർന്നതാണ് പ്രശ്നമെന്നുമായിരുന്നു നിഗമനം. ഇതിനു ചികിത്സ നടക്കുന്നതിനിടെ അടുത്ത കാലും നിലത്തുറപ്പിക്കാനാകാതെ ആനക്കുട്ടി എഴുന്നേൽക്കാതെയായി.എക്സ്റേ ഉൾപ്പെടെ എടുത്തെങ്കിലും…
Read MoreCategory: Kottayam
വൈറ്റിലയില്‍ നിന്നു കയറിയ യാത്രക്കാരന് കുഴഞ്ഞുവീണു; ട്രിപ്പ് നോക്കാതെ കെഎസ്ആര്‍ടിസി ബസ് പാഞ്ഞൂ… കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയിലേക്ക്
മൂലമറ്റം : കുഴഞ്ഞു വീണയാളെ ആശുപത്രിയിലെത്തിച്ച് കെ എസ്ആർടിസി ജീവനക്കാർ മാതൃകയായി. ഞായറാഴ്ച രാവിലെ മൂലമറ്റം സബ് ഡിപ്പോയിൽ നിന്നും എറണാകുളത്തിനു പോയി തിരികെ വന്ന ബസിലാണ് കോലഞ്ചേരി സ്വദേശി ചിറ്റേടത്ത് രവീന്ദ്രൻ കുഴഞ്ഞു വീണത്. പുത്തൻകുരിശിൽ വച്ചായിരുന്നു സംഭവം. വൈറ്റിലയിൽ നിന്നു കയറിയ രവീന്ദ്രൻ പുത്തൻകുരിശിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ട്രിപ്പ് നോക്കാതെ ബസ് നേരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് പാഞ്ഞു. യാത്രക്കാരുടെ പിന്തുണയോടെ ജീവനക്കാരായ ഡ്രൈവർ സിജി എബ്രഹാമും, കണ്ടക്ടർ എം.ടി.നിഷാമോളും ചേർന്ന് രവീന്ദ്രനെ ആശുപത്രിയിലെത്തിച്ച് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അടിയന്തര വൈദ്യ ശുശ്രൂഷകൾ നൽകുകയും ചെയ്തു. ഇതിനിടയിൽ രവീന്ദ്രന്റെ ഫോണിൽ നിന്നും മകന്റെ ഫോണ്‍ നന്പർ ലഭിച്ചതോടെ ഈ നന്പരിൽ വിളിച്ച് മകനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്നാണ് യാത്രക്കാരുമായി കെഎസ്ആർടിസി ബസ് യാത്ര തുടർന്നത്.
Read Moreകളരി, യോഗ എന്നിവയിലെ സാധ്യതകള്‍ പഠിക്കണം! കടല്‍ കടന്ന് ജര്‍മന്‍ സ്വദേശിനി പാമ്പാടുംപാറയില്‍
നെടുങ്കണ്ടം: കടൽ കടന്ന് ജർമൻ സ്വദേശിനി പാന്പാടുംപാറയിൽ. കളരി, യോഗ എന്നിവയിലെ സാധ്യതകൾ പഠിക്കുന്നതിനായാണ് ജർമൻ സ്വദേശിനി അന്ന സോഫിയ പാന്പാടുംപാറ ഗുരുമംഗലം സിവിഎൻ കളരിയിൽ എത്തിയത്. വിദേശ രാജ്യങ്ങളിൽ കളരിപ്പയറ്റിനും യോഗാസനമുറകൾക്കും പ്രചാരം വർധിച്ചുവരികയാണ്. ആരോഗ്യസംരക്ഷണ രംഗത്തെ പാരന്പര്യ രീതികൾക്ക് വിദേശികൾ ഇപ്പോൾ വലിയ പ്രാധാന്യമാണ് നൽകുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ജർമനിയിൽ യോഗ സ്കൂൾ നടത്തിവരികയാണ് അന്ന സോഫിയ. കളരിപ്പയറ്റിൽ ശരീരശാസ്ത്രമായ ഷഢാധാരവും യോഗാസനത്തിലെ അഷ്ടാംഗയോഗവും കളരിമുറയിലെ അഷ്ടവടിവുകളും തമ്മിൽ ബന്ധമുണ്ട്. ഇതിനേക്കുറിച്ച് കൂടുതൽ പഠിക്കുന്നതിനായാണ് ഇവർ എത്തിയത്. യോഗാസന മുറകളും കളരിപ്പയറ്റിലെ മെയ്യഭ്യാസമുറകളും ചേർത്തുകൊണ്ട് യോഗാസന രീതികളിൽ സമഗ്രമായ പുത്തൻ രീതികൾ അവലംബിക്കുക എന്നതാണ് കേരളത്തിലെത്താൻ കാരണം. ഹിമാലയത്തിലെ ഋഷികേശിൽനിന്നും ഇവർ യോഗാസന മുറകളിൽ ഒരുവർഷം പരിശീലനം നടത്തിയിരുന്നു. പാന്പാടുംപാറ ഗുരുമംഗലം സി.വി.എൻ കളരിയിൽ ഒരാഴ്ച നീണ്ടുനിന്ന പരിശീലനമാണ് നടത്തിയത്. കളരി -യോഗ പരിശീലനത്തിന്…
Read Moreകോട്ടയത്തിന്റെ നെല്ലറയെന്ന കല്ലറ പഴയ പ്രൗഢിയിലേക്ക്; 1100 ഏക്കർ തരിശു ഭൂമിയിൽ കൃഷിയിറക്കി; പൊന്നു വിളയിക്കാൻ വനിതാ കർഷകരും
കടുത്തുരുത്തി: 1100 ഏക്കർ തരിശു ഭൂമിയിൽ കൃഷിയിറക്കി. കോട്ടയത്തിന്റെ നെല്ലറയെന്ന പഴയ പ്രൗഢിയിലേക്കു കല്ലറ തിരികെയെത്തുന്നു. തരിശു ഭൂമിയിലും പൊന്നു വിളയിച്ചാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നെൽകൃഷിയിലെ ഗതകാല പ്രൗഢിയിലേക്കു കല്ലറയെ തിരികെയെത്തിക്കുന്നത്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് മുഴുവൻ തരിശുനിലങ്ങളിലും കൃഷിയിറക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നാലു വർഷം മുന്‍പാണ്. 2016 ൽ പുതുപ്പള്ളി പാടശേഖരത്തിലാണ് കല്ലറ പഞ്ചായത്തിൽ ആദ്യമായി തരിശുപാടത്ത് കൃഷിയിറക്കുന്നത്. പശ്ചാത്തല സൗകര്യങ്ങളുടെ കുറവ്, തൊഴിലാളിക്ഷാമം, ജലദൗർലഭ്യം, വിത്തും വളവും മറ്റു കാർഷിക ഉപകരണങ്ങളും പാടത്ത് എത്തിക്കുന്നതിനുള്ള അടിസ്ഥാന സാഹചര്യങ്ങളുടെ അപര്യാപ്തത തുടങ്ങി നിരവധി പ്രതികൂലസാഹചര്യങ്ങൾ മറികടന്നാണ് 20 പാടശേഖരങ്ങളിൽ കൃഷിയിറക്കിയത്. പദ്ധതി ആരംഭിക്കുന്പോൾ 1280 ഏക്കർ തരിശുനിലമാണ് പഞ്ചായത്തിലുണ്ടായിരുന്നത്. 1100 ഏക്കറിൽ കൃഷിയിറക്കിയതോടെ പഞ്ചായത്തിൽ ശേഷിക്കുന്നത് 180 ഏക്കർ തരിശുപാടമാണ്. ഇവിടെയും ഉടനെ തന്നെ കൃഷിയിറക്കുമെന്നാണ് കൃഷി ഓഫീസർ പറയുന്നത്. കല്ലറയിൽ 1,400 ഓളം…
Read Moreവിദേശത്ത് നിന്നെത്തിയിട്ട് രണ്ടാഴ്ച; കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണത്തോടെ രണ്ടുപേർ ചികിത്സ തേടി
കോട്ടയം: കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുള്ള രണ്ടു പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച്ച മുന്‍പ് വിദേശത്തുനിന്നെത്തിയ ഇവർ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം പൊതുജന സന്പർക്കമില്ലാതെ വീട്ടിൽ കഴിയുകയായിരുന്നു. പനി, തൊണ്ടവേദന, ശ്വാസ തടസം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി ഇവർ അറിയിച്ചതിനെതുടർന്ന് ആരോഗ്യവകുപ്പ് ആംബുലൻസ് അയച്ച് മെഡിക്കൽ കോളജിൽ എത്തിച്ച് നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ രക്ത സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ജില്ലയിൽ ആർക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ചൈന, ഹോങ്കോംഗ് എന്നിവിടങ്ങളിൽനിന്ന് രണ്ടാഴ്ച്ചക്കുള്ളിൽ നാട്ടിലെത്തിയ 79 പേർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിയുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വകുപ്പ് വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു. രോഗബാധിത മേഖലകളിൽനിന്നെത്തിയവർ റിപ്പോർട്ട് ചെയ്യണം കോട്ടയം: രോഗബാധിത മേഖലകളിൽനിന്ന് ജനുവരി മുതൽ കേരളത്തിൽ എത്തിയിട്ടുള്ളവർ…
Read Moreആശങ്ക അകറ്റുവാൻ ഇനി ദിവസങ്ങൾ കാത്തിരിക്കേണ്ട; കൊറോണ വൈറസ് ബാധയുടെ പരിശോധന ആലപ്പുഴ മെഡിക്കൽ കോളജിൽ തുടങ്ങി
ഗാന്ധിനഗർ: കൊറോണ വൈറസ് ബാധയുടെ പരിശോധന ആലപ്പുഴ മെഡിക്കൽ കോളജിൽ ആരംഭിച്ചത് അതിവേഗത്തിൽ രോഗ നിർണയം നടത്തി ജനങ്ങൾക്കുണ്ടായിരിക്കുന്ന ആശങ്ക അകറ്റുവാൻ സാധിക്കുന്നു. കേരളത്തിൽ നിപ്പ, എച്ച് വണ്‍ എൻ വണ്‍ എന്നീ വൈറസ് രോഗങ്ങൾ ഉണ്ടായപ്പോഴൊക്കെ രക്തസാന്പിൾ പരിശോധന നടത്തിയിരുന്നത പൂനയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലായിരിന്നു. ചില സന്ദർഭങ്ങളിൽ രക്തതസാന്പിൾ എത്തിക്കുവാനും പരിശോധന ഫലങ്ങൾ ലഭിക്കുന്നത് വൈകുന്നതും രോഗികളെ ചികിത്സിക്കുന്നതിനു താമസം നേരിടുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഇതിനു പരിഹാരമായി കേരളത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചിരുന്നു. കെട്ടിട നിർമാണ മടക്കമുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുവാൻ താമസം നേരിട്ടു. ഇത്തവണ കൊറോണ വൈറസ് രോഗബാധ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തേടി. കഴിഞ്ഞ ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളജിലെ…
Read Moreആറ് ദിവസം മുമ്പ് കാണാതായ പണമിടപാടുകാരൻ ആളൊഴിഞ്ഞ പുഴയിടത്തിൽ മരിച്ച നിലയിൽ; ജില്ലയിലെ ബ്ലേഡ് മാഫിയ സംഘങ്ങളുടെ കേന്ദ്രമായി ഏറ്റുമാനൂർ; മരണ കാരണം കണ്ടെത്താനായി പരിശോധനാഫലം കാത്ത് പോലീസ്
കോട്ടയം: പണമിടപാടുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ പുഴയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് പനച്ചേൽ (നിരപ്പേൽ) ജോഷി ജോസഫി (50)ന്റെ മൃതദേഹമാണു കാണക്കാരി സബ് സ്റ്റേഷനുസമീപം വിജനമായ പുരയിടത്തിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ രസപരിശോധനയക്ക് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചശേഷമേ തുടർ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനാകൂ. സാന്പത്തിക ഇടപാടുകളുമായി മരണത്തിനു ബന്ധമുണ്ടോ, സ്വഭാവിക മരണമാണോയെന്നും അന്വേഷിക്കേണ്ടതായിട്ടുണ്ട്. ഏറ്റുമാനൂർ വൻസാന്പത്തിക ഇടപാടുകൾ നടക്കുന്ന സ്ഥലമാണ്. മരണത്തിനു പിന്നിൽ സാന്പത്തിക പ്രശ്നമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആറു ദിവസം മുന്‍പാണു ജോഷിയെ കാണാതാകുന്നത്. കഴിഞ്ഞ 28ന് രാവിലെ പതിവുപോലെ നടക്കാനിറങ്ങിയ ജോഷി പിന്നെ തിരിച്ചു വന്നില്ല. 29ന് ഇയാളെ കാണ്മാനില്ലെന്ന് കാട്ടി ലഭിച്ച പരാതിയിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണു കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ ഇവരുടെ വീടിനടുത്തു കൂടിയുള്ള ഇടവഴിയിൽ ദുർഗന്ധം…
Read Moreകാപ്പിക്കുരുവിനെ ചൊല്ലയുള്ള തർക്കം; മുക്കത്ത് ഗൃഹനാഥനെ കൊന്ന് ചതുപ്പിൽ താഴ്ത്ത സംഭവത്തിൽ പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്; ദമ്പതികൾ പോലീസ് പിടിയിൽ
മൂലമറ്റം: ഗൃഹനാഥനെ കൊലപ്പെടുത്തി ചതുപ്പിൽ തള്ളിയ കേസിൽ അറസ്റ്റിലായ ദന്പതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് താമസിക്കുന്ന അറക്കപടിക്കൽ ശശിധരനെ (42) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ സുഹൃത്തായ മേമുട്ടം അനിൽ നിവാസിൽ അനിൽ (36) , ഭാര്യ സൗമ്യ എന്നിവരെയാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. കഴിഞ്ഞ ജനുവരി 15 മുതൽ ശശീന്ദ്രനെ കാണാതായിരുന്നു. അന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിനിടയിൽ അനിൽ ശശിധരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെവെന്നാണ് കേസ്. കുറ്റം മറച്ചു പിടിക്കാൻ ശ്രമിച്ചതിനാണ് ഭാര്യ സൗമ്യയെ പോലീസ് അറസ്റ്റു ചെയ്തത്. ഇവർക്ക് കൊലപാതകത്തിൽ നേരിട്ടു പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് രണ്ടാഴ്ച മുൻപ് നടന്ന കൊലപാതകം പോലീസ് തെളിയിച്ചത്. ഭാര്യയുമായി അകന്ന് കഴിയുന്ന ശശിധരൻ കൂലിപ്പണിക്കായി പലയിടത്തും പോകാറുണ്ട്. ഇയാളുടെ മകൾ പഠനത്തിനായി ഹോസ്റ്റലിലാണ്. കഴിഞ്ഞ പതിനഞ്ചു മുതൽ ശശിധരനെ കാണാതായതിനെ…
Read Moreഇനി ഒരപകടം വേണ്ട; ലൈസൻസ് ഇല്ലെങ്കിൽ ഹൗസ്ബോട്ടുകളുമായി ‘വേമ്പനാട്ടുകായലിൽ വരരുത്; കർശന നടപടികളുമായി അധികൃതർ
കോട്ടയം: വേന്പനാട്ടു കായലിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് കർശന നടപടികൾ ആരംഭിച്ചു. അടിയന്തരമായി ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഹൗസ് ബോട്ട് ഉടമകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകൾ സർവീസ് നടത്താൻ അനുവദിക്കില്ല. ആലപ്പുഴ പോർട്ടിന്റെ ലൈസൻസ് ഉള്ളവയ്ക്കു മാത്രമാണ് വേന്പനാട്ടു കായലിൽ അനുമതിയുള്ളത്. കൊല്ലം, കൊടുങ്ങല്ലൂർ പോർട്ടുകളിൽനിന്നുള്ള ലൈസൻസ് ഉപയോഗിച്ച് ഇവിടെ സർവീസ് നടത്താൻ പാടില്ല. ഇത്തരം അനധികൃത ബോട്ടുകൾ വേന്പനാട്ടു കായലിലുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് കളക്്ടർ പറഞ്ഞു. ബോട്ടുകൾക്കു മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പത്രവും നിർബന്ധമാക്കും. ഈ അനുമതിപത്രത്തിനായി അഞ്ചു വർഷത്തേക്കുള്ള ഫീസ് ഒറ്റത്തവണയായി അടയ്ക്കണമെന്ന വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന് ബോട്ടുടമകളുടെ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോർഡുമായി ചർച്ച നടത്തുമെന്ന് കളക്ടർ പറഞ്ഞു.…
Read Moreഒരു ദിവസം ലക്ഷങ്ങളുടെ കച്ചവടം; ആളെ നിർത്തിയും വഴിയോരകച്ചവടം; വാടകയും, ജിഎസ്ടിയും നല്കി കച്ചവടം നടത്തുന്നവർ വെറും കാഴ്ചക്കാർ; വഴിയോര വാണിഭ കച്ചവടത്തിനെതിരേ പ്രതിഷേധവുമായി വ്യാപാരികൾ
കോട്ടയം: വഴിയോര വാണിഭക്കാർ കോട്ടയം നഗരത്തിൽ അരങ്ങുവാഴുന്ന കാഴ്ചകളാണ് ഞായറാഴ്ചയിൽ കാണാനാവുക. വസ്ത്രങ്ങൾ, മൊബൈൽ-ലാപ്ടോപ് സാമഗ്രികൾ, ഇലക്ട്രിക് ഉല്പന്നങ്ങൾ, ദൈനംദിന ഉപയോഗ സാധനങ്ങൾ മുതലായവ സുലഭമായി വഴിയോരങ്ങളിൽ കിട്ടുന്നു. മുന്‍പ് ചെറു വിഭാഗങ്ങളായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നടന്നിരുന്ന കച്ചവടം ഇപ്പോൾ ലക്ഷങ്ങളുടെ ബിസിനസായി മാറിയിരിക്കുകയാണ്. വഴിയോര കച്ചവടം മാത്രം ലക്ഷ്യംവച്ച് ഞായറാഴ്ചകളിലാണ് ഈ വിപണി സജീവമാകുന്നത്. മറ്റു ദിവസങ്ങളിൽ തുറക്കുന്ന പലകടകളും ഞായറാഴ്ചകളിൽ അടച്ചിടാറാണു പതിവ്. ഈ കടകളുടെ മുൻവശങ്ങളിലും നടപ്പാതകളിലുമാണു വഴിയോരക്കച്ചടക്കാർ ഇടം പിടിക്കുന്നത്. നിലവാരമില്ലാത്തതും മുൻനിര ബ്രാൻഡ് കന്പനികളുടെ വ്യാജ ഉല്പന്നങ്ങളുമാണ് ഇവിടെ ലഭിക്കുന്നത്. പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെയാണ് ഈ കച്ചവടക്കാർ ലക്ഷ്യം വയ്ക്കുന്നത്. ആഴ്ചയിൽ ആറു ദിവസം ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഞായറാഴ്ചകളിലാണ് നഗരത്തിൽ ഷോപ്പിംഗിന് ഇറങ്ങുന്നത്. ഇവരെ ലക്ഷ്യംവച്ചാണ് ആദ്യഘട്ടങ്ങളിൽ ഉല്പന്നങ്ങൾ ഇറക്കിയതെങ്കിൽ ഇപ്പോൾ മലയാളികളും…
Read More