ഗാന്ധിനഗർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാവ് മദ്യലഹരിയിൽ ആശുപത്രിയിൽ ആക്രമണം നടത്തി. റെഡ്സോണ്‍ വിഭാഗത്തിലെ സീലിംഗ് അടിച്ചു തകർക്കുകയും ഡോക്ടർമാരെയും നഴ്സുമാരെയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ചങ്ങനാശേരി തകിടിയേൽ വിനീഷി(26)നെതിരെയാണ് മെഡിക്കൽ കോളജ് അധികൃതർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. ഇന്നലെ അർധരാത്രിയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. എംസി റോഡിൽചങ്ങനാശേരി ഭാഗത്തു വിനീഷിനെ ഒരു കാർ തട്ടി. ക്ഷുഭിതനായ വിനീഷ് കാറിന്റെ ചില്ല് തകർത്തു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെത്തി കാർ ഉടമയോട് ക്ഷമ പറയുകയും പിന്നീട് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിൻമേൽ മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ വിനീഷിനെ ചികിത്സയ്ക്ക് എത്തിക്കുകയുമായിരുന്നു. റെഡ് സോണ്‍ വിഭാഗത്തിലെ പ്രാഥമിക പരിശോധനയിൽ തന്നെ രോഗിക്കു വലിയ കുഴപ്പമില്ലെന്നും അമിതമായി മദ്യപിച്ചെന്നും ഡോക്ടർ കണ്ടെത്തി. ഇതിനിടയിലാണ് പരിശോധന നടത്തിയ ഡോക്ടറെ അസഭ്യം പറഞ്ഞുകൊണ്ടു മർദിക്കുവാൻ വിനീഷ്…
Read MoreCategory: Kottayam
മാനസിക സമ്മർദ്ദത്തിന് കഴിക്കുന്ന ഗുളികകൾ ലഹരിക്കായ് കുട്ടികൾ ഉപയോഗിക്കുന്നു; എരുമേലിയിൽ എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
എരുമേലി: എരുമേലി ടൗണിന്റെ പരിസരങ്ങളിൽ കഞ്ചാവും മയ ക്കുമരുന്ന് ഗുളികകളും വ്യാപമാക്കിയ ഉപയോഗിക്കുന്നതായി കണ്ടെത്തൽ. എക്സൈസ് വകുപ്പ് രഹസ്യാന്വേഷണം നടത്തി യതിനു പിന്നാലെ പോലീസും സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയം തോന്നിയ രണ്ട് വീടുകളിൽ ഇന്നലെ എരുമേലി പോലീസ് പരിശോധന നടത്തി. പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡുകൾ നടത്തിയിരുന്നു. ഇതിനുപിന്നാലെ വിമുക്തി എന്ന പേരിൽ ബോധവത്കരണം ആരംഭിച്ചിട്ടുണ്ട്. വീടുകളിലെത്തി ബോധവത്്കരണം നടത്തുകയാണ് വിമുക്തി പദ്ധതിയിലൂടെ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കിയാണ് ഭവന സന്ദർശനം. ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എരുമേലി റേഞ്ച് പരിധിയിൽ ഉള്ള വിവിധ പഞ്ചായത്തുകളിൽ ഭവനസന്ദർശനം ആരംഭിച്ചെന്ന് എക്സൈസ് എരുമേലി റേഞ്ച് ഓഫീസ് അധികൃതർ അറിയിച്ചു. കൂവപ്പള്ളിയിൽ എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അരുണ്‍ അശോകിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ബോധവത്്കരണ…
Read Moreപത്തിന്റെ പൈസയില്ല; സ്റ്റേഷൻ പഴയ കെട്ടിടത്തിൽ തന്നെ തുടരട്ടെ; മുട്ടം പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ നിർമാണം മുടങ്ങി
തൊടുപുഴ: നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാറായ മുട്ടം പോലീസ് സ്റ്റേഷൻ മന്ദിരത്തിന്റെ പ്രവർത്തനം മുടങ്ങിയതോടെ പുതിയ കെട്ടിടത്തിലക്കുള്ള മാറ്റം വൈകാൻ സാധ്യത. പോലീസുകാർ വീണ്ടും പരിമിതമായ സൗകര്യങ്ങളുള്ള പഴയ കെട്ടിടത്തിൽ തന്നെ കഴിയേണ്ടി വരും. സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് നിർമാണ പ്രവർത്തനം മന്ദീഭവിക്കാൻ കാരണമായി പറയുന്നത്. കഴിഞ്ഞ ഡിസംബറിൽ പുതിയ സ്റ്റേഷൻ മന്ദിരം ഉദ്ഘാടനം ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 2016 ജനുവരി 12 നാണ് മുട്ടം ഒൗട്ട് പോസ്റ്റിനെ പോലീസ് സ്റ്റേഷനായി ഉയർത്തിയത്. ഒൗട്ട്പോസ്റ്റ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തിൽ തന്നെയാണ് പുതിയ സ്റ്റേഷനും പ്രവർത്തനമാരംഭിച്ചത്.സ്റ്റേഷനായി ഉയർത്തിയെങ്കിലും അപര്യാപ്തത മൂലം ഇവിടെ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരുടെ അവസ്ഥ ദുരിതത്തിലായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി സ്റ്റേഷനിൽ എത്തുന്നവർക്ക് വിശ്രമ സൗകര്യം പോലും ഇല്ലായിരുന്നു. ഇതിനു പുറമേ ആയിരുന്നു മേൽക്കൂരയുടെ ചോർച്ച. വനിതകളുൾപ്പെടെ 36 പോലീസ്…
Read Moreകേരളത്തില്‍ കൂടുതല്‍ കളിക്കളങ്ങള്‍ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഐ.എം. വിജയന്
കാഞ്ഞിരപ്പള്ളി: കേരളത്തില്‍ കൂടുതല്‍ കളിക്കളങ്ങള്‍ ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസ താരം ഐ.എം. വിജയന്. കുന്നുംഭാഗം ഗവണ്മെന്റ് ഹൈസ്കൂള്‍ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടന്ന അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഫൈനലിൽ മാൻവെട്ടം സെന്റ് ജോര്‍ജ് എഫ്സിയെ 3 – 0 ന് തോല്‍പ്പിച്ച് ഏഥന്‍സ് എഫ്സി പനയ്ക്കപ്പാലം ജേതാക്കളായി. രഞ്ജു ജേക്കബ് ചാക്കോ കരിപ്പാപറമ്പില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും 30000 രൂപയും വിജയികൾക്കും തോമസ് കെ. ഏബ്രഹാം പറമ്പില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും 15000 രൂപയും റണ്ണേഴ്സ്പ്പിന് ലഭിച്ചു. സമാപന സമ്മേളനത്തിൽ ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. ജേക്കബ് കരിപ്പാപറമ്പില്‍, ആന്റണി മാര്ട്ടിന്, ടോണി നെല്ലാംതടം, റോസമ്മ ടീച്ചർ, നോബിള്‍…
Read Moreനാടിനെയും ജനങ്ങളെയും മറന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നത് പാർട്ടി അജണ്ടകളെന്ന് ഉമ്മൻചാണ്ടി
വൈക്കം: ജനങ്ങളുടെയും രാജ്യത്തിന്റെയും അജൻഡയല്ല ആർഎസ്എസിന്റെ അജൻഡയാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരേയും കേന്ദ്ര -സംസ്ഥാന സർക്കാരുടെ ജനദ്രോഹ നയങ്ങൾക്കെതിരേയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രക്ഷോഭ ജാഥ വൈക്കം ചെന്പ് കാട്ടിക്കുന്നിൽ ജാഥ ക്യാപ്റ്റൻ കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പിനു പതാക കൈമാറി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യവും സംസ്ഥാനവും അതീവ ഗുരുതരമായ സ്ഥിതിവിശേഷങ്ങളിലൂടെ കടന്നു പോകുന്പോഴും നാടിനെയും ജനങ്ങളെയും മറന്നു പാർട്ടി അജൻഡകളാണു പിണറായി വിജയനും നരേന്ദ്ര മോദിയും നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലയോലപ്പറന്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.പി. സിബിച്ചൻ അധ്യക്ഷത വഹിച്ചു. കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് നയിക്കുന്ന 18 ദിവസം നീളുന്ന ജാഥ രണ്ടു ഘട്ടങ്ങളിലായാണ് പദയാത്ര ജില്ലയിൽ പര്യടനം നടത്തുന്നത്. വൈക്കം നിയോജക മണ്ഡലത്തിൽ ഇന്ന്…
Read Moreചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പിൽ പോലീസ് ഇടപെടരുതെന്ന് ഹൈക്കോടതി
പൊൻകുന്നം: ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവ നടത്തിപ്പ് കാര്യങ്ങളിൽ പോലീസ് ഇടപെടരുതെന്ന് ഹൈക്കോടതി നിർദേശം. മുൻവർഷം നടത്തിയ ഇടപെടലിനെതിരെ ഹിന്ദുഐക്യവേദി നൽകിയ ഹർജിയിലാണിത്. സിപിഎം – ആർഎസ്എസ് സംഘർഷ സാധ്യത കണക്കിലെടുത്ത് മുൻവർഷം പോലീസ് ഉത്സവാലങ്കാരങ്ങളിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വോളണ്ടിയേഴ്സ് പോലീസിന്റെ പാസ് എടുക്കണമെന്നും നിബന്ധനയുണ്ടായിരുന്നു. ഈ വർഷത്തെ ഉത്സവം തുടങ്ങാനിരിക്കെയാണ് കോടതിയെ സമീപിച്ചത്. ഉത്സവം നടത്തുന്നത് ശ്രീമഹാദേവ സേവാസംഘവും ഭക്തജനങ്ങളും ആണെന്നും പോലീസിന് ഇതിൽ ഇടപെടാൻ കഴിയില്ലെന്നും ഹൈക്കോടതി പറഞ്ഞു. രാഷ്ട്രീയ സംഘർഷങ്ങളുടെ പേരിൽ ആഘോഷങ്ങളെ പോലീസ് നിയന്ത്രിക്കേണ്ടെന്നും പരാമർശിച്ചു. മുൻ വർഷങ്ങളിലേതുപോലെ ഇക്കഴിഞ്ഞ ദിവസവും ഉത്സവത്തിന് മുന്നോടിയായി സർവ്വകക്ഷിയോഗം ചേരാൻ ഡിവൈഎസ്പി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ യോഗം നടന്നില്ല. ഹിന്ദുഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് പ്രസിഡന്റ് അനിൽ മാനന്പള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരനുവേണ്ടി അഡ്വ. ആർ. കൃഷ്ണരാജ് കോടതിയിൽ ഹാജരായി.
Read Moreസിറപ്പ് കുടിച്ചാൽ മണിക്കൂറുകളോളം കിക്കോട് കിക്ക്; ഈരാറ്റുപേട്ടയിൽ നിരോധിത കഫ് സിറപ്പുമായി യുവാക്കൾ അറസ്റ്റിൽ
കോട്ടയം: നിരോധിത കഫ് സിറപ്പുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. ഈരാറ്റുപേട്ട കൊല്ലംപറന്പിൽ അമീർ നൗഷാദ് (24), അരുവിത്തുറ തൊമ്മൻപറന്പിൽ ഹൂസൈൻ നിസാർ (23) എന്നിവരെയാണു പോലീസ് അറസ്റ്റുചെയ്തത്. 25 കുപ്പി കഫ് സിറപ്പും അവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തു. ഈരാറ്റുപേട്ട കേന്ദ്രീകരിച്ച് നിരോധിത കഫ് സിറപ്പ് വിൽപ്പന നടക്കുന്നുവെന്ന പരാതിയിലാണ് ആന്റി നർക്കോട്ടിക് സെൽ അന്വേഷണം നടത്തിയത്. തമിഴ്നാട്ടിൽനിന്നാണു സിറപ്പ് കൊണ്ടുവന്നിരുന്നത്. മൊബൈൽ ടവർ ലോക്കേഷനുകൾ പരിശോധിച്ചാണു പ്രതികളെ കുടുക്കിയത്. സിറപ്പ് കുടിച്ചാൽ മണിക്കൂറുകളോളം മയക്കം ലഭിക്കും. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സിറപ്പ് വൻതുകയ്ക്കാണു വിറ്റിരുന്നത്. പാലാ ഡിവൈഎസ്പി ഷാജി മോൻ ജോസഫ്, എസ്എച്ച്ഒ ബൈജു കുമാർ, എസ്ഐ അനുരാജ്, എസ്എസ്ഐ നാരായണൻ, ജസ്റ്റിൻ, പ്രതീഷ് രാജ്, കെ.ആർ. അജയകുമാർ, തോംസണ്‍ കെ. മാത്യു, ശ്രീജിത് ബി. നായർ എന്നിവർ ചേർന്നാണു പ്രതികളെ അറസ്റ്റു ചെയ്തത്.…
Read Moreപകല്‍ മാത്രം മോഷണം നടത്തുന്ന പകൽ കള്ളൻ ഒടുവിൽ പോലീസ് പിടിയിൽ; കോട്ടയം നഗരസഭ കൗണ്‍സിലറുടെ വീട്ടിലും, വനിതാ ഹോസറ്റലിലും മോഷണം നടത്തിയ കേസിലെ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഫൈസലി
കുമാരനല്ലൂർ: കോട്ടയം നഗരസഭ കൗണ്‍സിലറുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവിനെ റിമാൻഡ് ചെയ്തു. ഈരാറ്റുപേട്ട ആനയിളപ്പ് മുണ്ടക്കൽപറന്പിൽ മുഹമ്മദ് ഫൈസലിനെ(40)യാണ് അറസ്റ്റു ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 28 നാണ് സംഭവം. കുമാരനല്ലൂരിലെ നഗരസഭാംഗമായ ജയകുമാറിന്റെ വീട്ടിൽ കയറിയാണ് ഇയാൾ മോഷണം നടത്തിയത്. വീടിന്റെ ഒരു വശത്തെ ജനൽപാളി കുത്തിയിളക്കിയ പ്രതി, ഈ വിടവിലൂടെ അകത്തു കയറി മോഷണം നടത്തുകയായിരുന്നു. വളയും, മാലയും, കമ്മലും മോതിരവും അടക്കം 17 പവൻ സ്വർണാഭരണങ്ങളും 25,000 രൂപയുമാണ് ഇയാൾ മോഷ്്ടിച്ചത്. സംഭവത്തിനുശേഷം ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയശേഷം ആഭരണങ്ങൾ പൊതിഞ്ഞുകെട്ടി അലമാരയിലേയ്ക്കു മാറ്റി. തുടർന്നു കണ്ണൂരിലെത്തി ഒളിവിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് മൊബൈൽ ഫോണ്‍ നന്പരുകളും, ടവർ ലൊക്കേഷനും, സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചു അന്വേഷണം നടത്തി പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.…
Read Moreകുറവിലങ്ങാട് അപകടത്തിൽ മരിച്ചവരെ കാണാൻ മെഡിക്കൽ കോളജിലേക്ക് ജനപ്രവാഹം; നിർദേശങ്ങൾ നൽകി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും
ഗാന്ധിനഗർ: കുറവിലങ്ങാട് അപകടത്തിൽ അഞ്ചു പേർ മരിച്ചതറിഞ്ഞു മെഡിക്കൽ കോളജ് മോർച്ചറി പരിസരത്തേക്ക് ജനപ്രവാഹം. കോട്ടയം വേളൂർ ഉള്ളാട്ടിപ്പടിയിൽ തന്പി (68), ഭാര്യ വത്സല (65) ഇവരുടെ മകൻ പ്രവീണിന്റെ ഭാര്യ പ്രഭ (46) പ്രഭയുടെ മാതാവ് ഉഷ തോമസ് (62), പ്രഭയുടെ മകൻ അർജുൻ പ്രവീണ്‍ (19) എന്നിവരാണു മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരിന്ന മൃതദേഹങ്ങൾ രാവിലെ എട്ടിനു പുറത്തെടുത്തു. കുറവിലങ്ങാട് പോലീസും 8.30നു പാലാ ഡിവൈഎസ്പി ഷാജിമോന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തികരിച്ച് ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സിപിഎം ജില്ല സെക്രട്ടി വി.എൻ. വാസവൻ, കോട്ടയം നഗരസഭാ കൗണ്‍സിൽ അംഗം എം.പി. സന്തോഷ്കുമാർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്തു.
Read Moreവേനൽച്ചൂട് ക്രമാതീതമായി ഉയരുന്നു ! കുട്ടികളെ വെയിലത്തു കളിക്കാൻ അനുവദിക്കരുത്; ആശ്വാസം തേടി ജനങ്ങൾ
തൊടുപുഴ: വേനൽച്ചൂട് ക്രമാതീതമായി ഉയരുന്നു. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ പകൽസമയം പൊള്ളുന്ന ചൂടാണ് അനുഭവപ്പെടുന്നത്. നഗരപരിധിയിലാണ് അസഹനീയമായ ചൂട് അനുഭവപ്പെടുന്നത്. കനത്ത ചൂട് അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ സൂര്യാതപത്തിനും സാധ്യതയേറി. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ ഗൃഹനാഥന് സൂര്യാതപമേറ്റിരുന്നു. ഇതോടെ വെയിലത്ത് കൂടുതൽ സമയം ജോലിയെടുക്കുന്നവരും മറ്റും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. ചൂട് അധികരിക്കുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും വർധിച്ചു. ഫാനോ എസിയോ ഇല്ലാതെ രാത്രി കാലങ്ങളിൽ വീടുകളിൽ കഴിയാൻവയ്യാത്ത സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്. അതിനാൽ ഇലക്ട്രോണിക്സ് കടകളിൽ ഫാനുകൾക്കും എസിക്കും എയർകൂളറുകൾക്കും ഫ്രിഡ്ജിനും ആവശ്യക്കാർ വർധിച്ചു. ഇത്തവണ പതിവിലും നേരത്തെ ചൂടു കൂടിയതിനാൽ ഇപ്പോൾ തന്നെ ഇത്തരം ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതായി വ്യാപാരികൾ പറയുന്നു. സാധാരണ മധ്യവേനലവധിക്കാലത്തും മറ്റുമാണ് ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പനയേറുന്നത്. അന്തരീക്ഷ…
Read More