ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ രോഗികളോടൊപ്പം എത്തുന്നവരില്‍ ചിലര്‍ വനിതാ ജീവനക്കാരികളുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വീഡിയോ എടുക്കുകയും ചെയ്യുന്നത് പതിവാകുന്നതായി പരാതി. ഫോട്ടോയും വീഡിയോയും മൊബൈലില്‍ പകര്‍ത്തുന്നത് ജീവനക്കാരികളുടെ ശ്രദ്ധയില്‍പ്പെട്ടാലാണ് ഇവരെ പിടികൂടുന്നത്. തുടര്‍ന്നു ഫോണ്‍ പരിശോധിച്ച് അത്യാഹിത വിഭാഗത്തില്‍വച്ച് എടുത്തിട്ടുള്ള മുഴുവന്‍ ഫോട്ടോയും വീഡിയോ ക്ലിപ്പുകളും ഡിലീറ്റ് ചെയ്ത ശേഷമാണ് ഇവരെ പുറത്തുവിടുന്നത്. ജീവനക്കാര്‍ രേഖാമൂലം പരാതി നല്കാത്തതിനാല് പോലിസിനു നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ ദിവസം താന്‍ കൊണ്ടുവന്ന രോഗിക്ക് യഥാസമയം ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അത്യാഹിത വിഭാഗത്തിനുള്ളില്‍ നിന്ന് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെ അടക്കമുള്ള മറ്റു ജീവനക്കാരുടെയും ഫോട്ടോയും വീഡിയും ഒരാള്‍ പകര്‍ത്തിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരി ഇയാളെ പിടികൂടി അത്യാഹിത വിഭാഗത്തിനുള്ളില്‍ നിന്നും പുറത്തിറക്കി. വീണ്ടും അത്യാഹിത വിഭാഗം പ്രവേശന കവാടത്തില്‍ നില്ക്കുന്ന…
Read MoreCategory: Kottayam
വേനൽ വരുന്നു, കുടിവെള്ളം കുടിക്കാനുള്ളത്… പശുവിനെ കുളിപ്പിക്കലും കാറുകഴുകലുമൊന്നും വേണ്ട; വെള്ളം ദുരുപയോഗം ചെയ്യുന്ന ഉപയോക്താക്കളെ നിയമത്തിൽ കുരുക്കാനൊരുങ്ങി വാട്ടർ അഥോറിറ്റി
കോട്ടയം: വരള്‍ച്ചയുടെ കാഠിന്യമേറി. ഒപ്പം ജില്ലയില്‍ ജലക്ഷാമവും രൂക്ഷമാകുന്നു. പലയിടങ്ങളിലും ഇപ്പോള്‍ തന്നെ പണംകൊടുത്തു കുടിവെള്ളം വാങ്ങുന്ന സ്ഥിതിയിലാണ്. ഇതിനെ തുടര്‍ന്നു ഗാര്‍ഹികാവശ്യത്തിനുള്ള വെള്ളം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെതിരേ കര്‍ശന നടപടിയെടുക്കാനൊരുങ്ങുകയാണ് വാട്ടര്‍ അഥോറിറ്റി. കോട്ടയത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കണക്ഷനില്‍ നിന്നും മറ്റാവശ്യങ്ങള്‍ക്കായി വെള്ളം ഉപയോഗിക്കുന്നത് പതിവായി മാറിയിരിക്കുന്നു. നിര്‍മാണ മേഖല, കിണറുകളില്‍ വെള്ളം ശേഖരിക്കുക, കന്നുകാലികളെ കുളിപ്പിക്കുക, പൂന്തോട്ടം നനയ്ക്കുക, കൃഷിക്ക് ഉപയോഗിക്കുക എന്നതിനു ഗാര്‍ഹിക കണക്ഷന് ഉപയോഗിക്കുന്നത് പതിവു കാഴ്ചകളാണ്. ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കണക്ഷന് വിച്ഛേദിച്ചു കര്‍ശന നിയമാനുസൃത നടപടിയെടുക്കാനാണ് വാട്ടര്‍ അഥോറിറ്റിയുടെ തീരുമാനം.
Read Moreവൈക്കത്തെ കായലോര ബീച്ചിലും സത്യഗ്രഹ സ്മൃതി ഉദ്യാനത്തിലുമെത്തുന്നവരെ ബുദ്ധിമുട്ടിച്ച് മാലിന്യം; ദുർഗന്ധം മൂലം മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയെന്ന് നാട്ടുകാർ
വൈക്കം: വൈക്കം കായലോരത്ത് കെടിഡിസി മോര്ട്ടലിനും സത്യഗ്രഹസ്മൃതി ഉദ്യാനത്തിനും മധ്യേ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കായലിലേക്കു തുറക്കുന്ന ഓടയില്‍നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങളാണ് ഇവിടെ കനത്ത തോതില്‍ കെട്ടിക്കിടക്കുന്നത്. ഇതിനിടയിലാണ് പ്ലാസ്റ്റിക് കുപ്പികളും പ്ലാസ്റ്റിക് കൂടുകളും അടിഞ്ഞിരിക്കുന്നത്. മാലിന്യങ്ങളില്‍നിന്നും കടുത്ത ദുര്‍ഗന്ധമാണ് വമിക്കുന്നത്. കായലോര ബീച്ചിലും സത്യഗ്രഹ സ്മൃതി ഉദ്യാനത്തിലും കുട്ടികളുമായി എത്തുന്ന കുടുംബങ്ങള്‍ക്കു കായലോരത്തെ മാലിന്യക്കൂന്പാരം വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. സാമൂഹ്യ വിരുദ്ധര്‍ രാത്രികാലങ്ങളില്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ഇവിടെക്കൊണ്ടുവന്നു നിക്ഷേപിക്കുകയാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. വൈക്കത്ത് വേമ്പനാട്ടു കായലിന്റെ തീരങ്ങളില്‍ പലയിടങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. മല്‍സ്യ സമ്പത്തിന്റെയും കായലിന്റെയും നാശത്തിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Read Moreപടിഞ്ഞാറോട്ട് പുറപ്പെടാൻ തയാറായി നില്ക്കുന്ന ബോട്ട് ; കേരളത്തിലെ ആദ്യത്തെ ബോട്ട് വീടിനു 44 വയസ്; പിറവം റോഡരുകിലെ ബോട്ട് വീടിനെക്കുറിച്ചറിയാം….
ബിജു ഇത്തിത്തറ കടുത്തുരുത്തി: കേരളത്തിലെ ആദ്യത്തെ ബോട്ട് വീട് 44 വര്‍ഷം പിന്നീടുന്നു. കൗതുക കാഴ്ച്ചയായി പെരുവ-പിറവം റോഡരികിലാണ് ബോട്ട് വീട് സ്ഥിതി ചെയ്യുന്നത്. പെരുവയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തില്‍ റോഡരികിലായിട്ടാണ് മുളക്കുളം വടക്കേക്കരയില്‍, കരയില്‍ നങ്കുരമിട്ടിരിക്കുന്നതായി തോന്നും വിധത്തിലുള്ള ബോട്ട് ശ്രദ്ധയില്‍പെടുക. ആദ്യമായി കാണുന്നവര്‍ക്ക് യാത്ര ചെയ്യുന്നതിനായി ജെട്ടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടാണെന്ന് സംശയം തോന്നിപ്പിക്കും വിധമാണ് ഇതിന്റെ നിര്‍മാണം. 1976 ല്‍ മുളക്കുളം സ്വദേശിയായ പോലീസ് കോണ്‍സ്റ്റബിള്‍ പുത്തേത്ത് പി.ആര്. നാരായണന് നായരാണ് ബോട്ട് വീട് നിര്‍മിച്ചത്. ആദ്യകാലങ്ങളില്‍ ഈ വഴി യാത്ര ചെയ്തിരുന്നവര്‍ വാഹനങ്ങള്‍ നിര്‍ത്തി ബോട്ട് വീട് വ്യക്തമായി വീക്ഷിച്ച ശേഷമേ യാത്ര തുടര്ന്നിരുന്നുള്ളുവെന്ന് നാട്ടുകാര്‍ പറയുന്നു. കേരളത്തിലെ ആദ്യത്തെ ബോട്ട് വീടാണിതെന്നും പഴമക്കാര്‍ പറയുന്നു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ഭാര്യ സുമതിയമ്മയുടെ വീട്ടിലേക്കു ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് നാരായണന് നായരുടെ…
Read Moreകണ്ക്ട് ചെയ്യാൻ, ബിഎസ്എൻഎല്ലിന് തത്കാലിക ആശ്വാസമായി വിരമിച്ചവര്‍ തിരികെ എത്തി
കോട്ടയം: ജോലിക്കാരുടെ കൂട്ടവിരമിക്കലിനെ തുടര്‍ന്നു പ്രവര്‍ത്തനങ്ങള്‍ താറുമാറായ ബിഎസ്എന്‍എലിന് ആശ്വാസമായി വിരമിച്ചവര്‍ താല്കാലികമായി തിരികെ എത്തി. ജില്ലയില്‍ 351 പേരാണു കഴിഞ്ഞ മാസം 31നു വിരമിച്ചത്. കൂട്ടവിരമിക്കലിനെ തുടര്‍ന്നു ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശ്നത്തിലായെന്നു കണ്ടപ്പോഴാണു താല്കാലികമായി തങ്ങളുടെ സേവനം പ്രയോജനപ്പെടുത്താന്‍ വിരമിച്ചവര്‍ തിരികെ എത്തിയത്. ബിഎസ്എന്‍എലിന്റെ മിക്ക ഓഫീസുകളിലും എക്സ്ചേഞ്ചുകളിലും സ്വമേധയ എത്തിയാണ് മുന്‍ ജീവനക്കാര്‍ സഹായം നല്‍കിയത്. ഇവരുടെ സേവനം 15 ദിവസത്തേക്കു കൂടി കിട്ടിയാല്‍ കൊള്ളാമെന്ന് അധികൃതര്‍ പറയുന്നു. പ്രായപരിധി കഴിഞ്ഞതും സ്വയം വിരമിച്ചതുമായവര് പടിയിറങ്ങിയതോടെ ജില്ലയില്‍ ബിഎസ്എന്‍എലില്‍ ജോലിക്കാരുടെ എണ്ണം പകുതിയോളമായിരുന്നു. 361 പേര് മാത്രമാണ് ഇപ്പോള്‍ ജോലിക്കാരായി ഉള്ളത്. സാങ്കേതിക വിഭാഗമാണു കൂട്ടവിരമിക്കലിനെ തുടര്‍ന്നു വളരെ പ്രശ്നത്തിലായത്. പുറത്തുള്ള ഏജന്‍സികളെ ഏല്‍പ്പിച്ചു ജോലികള്‍ തുടര്‍ന്നു പോകാനായിരുന്നു ബിഎസ്എന്‍എല്‍ അധികൃതരുടെ ശ്രമം. ഈ വിഭാഗത്തിലെ ജീവനക്കാരാണ് താല്കാലികമായെങ്കിലും തിരികെ വന്നിരിക്കുന്നത്. ഏജന്‍സികള്‍ക്കു ജോലികള്‍…
Read Moreകൊറോണ: മുൻകരുതൽ നടപടികൾ ശക്തം; കോട്ടയം ജില്ലയിൽ 89പേർ നിരീക്ഷണത്തിൽ
കോട്ടയം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 89 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. രോഗബാധിത പ്രദേശത്തുനിന്നും നാട്ടിലെത്തിയവരും അവരോട് സമ്പര്‍ക്കം പുലര്ത്തിയവരു മാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം എട്ടുപേരെക്കൂടി വീടുകളില്‍ താമസിപ്പിച്ച് നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. പുതിയതായി ആരിലും കൊറോണ സ്ഥിരീകരിക്കുകയോ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. നിരീക്ഷണത്തിലുള്ളവര്‍ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയുന്നു. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോയെന്നു ആരോഗ്യ വിഭാഗം ശ്രദ്ധിക്കുന്നുണ്ട്. ജില്ലയിലെ ആരോഗ്യ വകുപ്പ് കൊറോണയ്ക്കെതിരേ വലിയ പ്രതിരോധമാണ് ഒരുക്കുന്നത്. കൊറോണ പ്രതിരോധ ബോധവത്കരണ പരിപാടികള്‍ പലയിടങ്ങളില്‍ സംഘടിപ്പിച്ചുവരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ മൂന്നുപേരാണുള്ളത്. ഇവരില്‍ ആദ്യഘട്ട പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കാത്തവരാണ് രണ്ടുപേര്‍. രോഗബാധിത മേഖലയില്‍ നിന്നുമെത്തിയ നാലുപേരുടെ സാമ്പിളുകളും ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. സംശയിക്കത്തക്കവിധം വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കിലും ഇവരോട് വീടുകളില്‍ തന്നെ കഴിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ നേരിട്ടു…
Read Moreകമ്മീഷൻ വെട്ടിക്കുറച്ചു; സൊമാറ്റോയിലെ ഡെലിവറി ബോയ്സ് സമരത്തിലേക്ക്; ഭീഷണിപ്പെടുത്തി സൊമാറ്റോ അധികൃതർ
കോട്ടയം: ഓണ്‍ലൈൻ ഭക്ഷണ വിതരണ ഏജൻസിയായ സൊമാറ്റോയിലെ ഡെലിവറി ബോയ്സ് സമരത്തിലേക്ക്. വിദ്യാർഥികളടക്കം നിരവധിപേർ ഭാഗികമായും പൂർണസമയത്തും ജോലി ചെയ്യുന്ന ഇടമാണ് സൊമാറ്റോ. ഇവിടെ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരുവിഭാഗം തൊഴിലാളികൾ. ഓണ്‍ലൈൻ ആപ്പുവഴി ബുക്ക് ചെയ്തു കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ഓർഡർ ചെയ്യുന്ന ഇടത്ത് ഹോട്ടലിലെ ആഹാരം കൊണ്ടെത്തിക്കുന്ന സംവിധാനത്തിനു വൻ ജനസ്വീകാര്യതയാണു ലഭിച്ചുകൊണ്ടിരുന്നത്. സൊമാറ്റോ, ഉൗബർ ഈറ്റ്സ്, സ്വിഗി എന്നിവയാണ് നഗരത്തിൽ ഈ സംവിധാനം നടത്തിയിരുന്നത്. കൂടുതൽ സ്വീകാര്യത നേടിയ ഉൗബർ ഈറ്റ്സിലായിരുന്നു കൂടുതൽ തൊഴിലാളികൾ ജോലി ചെയ്തിരുന്നതും. ജനുവരി 21നാണ് ഉൗബർ ഈറ്റ്സ് സൊമാറ്റോ കന്പനി ഏറ്റെടുക്കുന്നത്. അതോടെ ഉൗബറിന്റെ തൊഴിലാളികളും സൊമാറ്റോയുടെ ഭാഗമായി. ഇതിനുശേഷമാണ് ഇപ്പോൾ ഒരു വിഭാഗം സമരം നടത്താൻ ഒരുങ്ങുന്നത്. രാത്രിയെന്നും പകലെന്നുമില്ലാതെ ഏതു സമയത്തും ഭക്ഷണപ്പൊതി സുരക്ഷിതമായി ഇരുചക്ര വാഹനത്തിൽ എത്തിക്കുന്നവരാണ് ഡെലിവറി ബോയ്സ്. സൊമാറ്റോ ഏറ്റെടുത്തതിനു പിന്നാലെ…
Read Moreകൊറോണ ലക്ഷങ്ങളുമായി കോട്ടയം മെഡിക്കൽ കോളജിൽ ഒരാളെക്കൂടി അഡ്മിറ്റ് ചെയ്തു; ചൈനയിൽ മെഡിക്കൽ വിദ്യാർഥിയാണ് കാഞ്ഞിരപ്പള്ളി സ്വദേശി
ഗാന്ധിനഗർ: കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജിൽ ഒരാളെക്കൂടി പ്രവേശിപ്പിച്ചു. ചൈനയിൽ പഠിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയേയാണ് ഇന്നലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തൃശൂരിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയോടൊപ്പം എത്തിയിട്ടുള്ള വിദ്യാർഥിയെന്ന നിലയിൽ അതീവ ജാഗ്രതയോടെയാണു പരിചരിക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വൈക്കം സ്വദേശിനിയായ വീട്ടമ്മയ്ക്കും മകൾക്കും കൊറോണ വൈറസ് രോഗബാധയില്ലെന്നു കണ്ടെത്തി. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ ആദ്യപരിശോധനയിൽ വൈറസ് നെഗറ്റീവെന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളിയിൽ നിന്നുകൊണ്ടുവന്ന വിദ്യാർഥിയെ ഐസൊലേഷൻ വിഭാഗത്തിൽ നിരീക്ഷണത്തിനാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 84പേർ വീടുകളിൽ ഇപ്പോൾ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Read Moreഅതിരമ്പുഴയിൽ കഞ്ചാവ് കച്ചവടക്കാരുടെ അഴിഞ്ഞാട്ടം; പകലുപോലും സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ; ദുരിതത്തെക്കുറിച്ച് നാട്ടുകാർ പറഞ്ഞതിങ്ങനെ…
അതിരന്പുഴ: വിദ്യാർഥികളെ ലക്ഷ്യംവച്ചുള്ള കഞ്ചാവ് മാഫിയയുടെ പ്രവർത്തനങ്ങൾ വ്യാപകമാകുന്നതായി ആശങ്ക. പഞ്ചായത്തിലെ മാന്നാനം, ഓണശേരി കടവ്, കളന്പുകാട്ട് മല, നാൽപത്തി മല പ്രദേശങ്ങൾ ഉൾപ്പെടെ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ആവശ്യക്കാർക്കായി രഹസ്യമായി വാഹനങ്ങളിൽ എത്തിച്ചു കച്ചവടം നടത്തുന്ന ഒട്ടേറെ സംഘങ്ങൾ ഒരു പേടിയും ഇല്ലാതെ വിലസുകയാണ്. കളന്പുകാട്ട് മല പ്രദേശങ്ങളിൽ ഇരുട്ടിന്റെ മറവിൽ 20 വയസിനു താഴെ പ്രായമുള്ള കുട്ടികളാണ് കഞ്ചാവ് മാഫിയയായി അഴിഞ്ഞാടുന്നത്. പരസ്പരം തമ്മിൽ തല്ലുകയും, അശ്ലീല വർത്തമാനം പറച്ചിലും കാരണം പ്രദേശവാസികൾക്ക് ജീവിക്കുവാൻ സാധിക്കാതെ വന്നിരിക്കുന്ന സാഹചര്യത്തിൽ ഇതിനെതിരേ പ്രതികരിക്കുന്നവർക്കെതിരെ വീടുകൾ കയറി മർദ്ദിക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. പ്രാദേശിക വികസനവിഷയങ്ങൾക്ക് നേതൃത്വം നൽകുന്ന സഹകാർ ഭാരതിയുടെ കീഴിലുള്ള മാന്നാനം പുണ്യഭൂമി അക്ഷയശ്രീയുടെ യോഗത്തിൽ കഞ്ചാവ് മാഫിയയ്ക്കെതിരേ ശക്തമായ നിയമ നടപടിയിലേക്ക് പോകാൻ തീരുമാനിച്ചു. പ്രസിഡന്റ് പി.ആർ. മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി…
Read Moreആശ്രിത നിയമനത്തിലൂടെ ലഭിച്ച ജോലിക്ക് പ്രമോഷൻ നേടാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; തട്ടിപ്പുകാരൻ വൈക്കം സ്വദേശി പ്രീനു പുഷ്പനെ എം ജി യൂണിവേഴ്സിറ്റി കുടുക്കി
വൈക്കം: വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ലീഗൽ മെട്രോളജി ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചയാൾക്കെതിരേ എംജി യൂണിവേഴ്സിറ്റിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. ചങ്ങനാശേരിയിൽ ലീഗൽ മെട്രോളജി ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന വൈക്കം പോളശേരി സ്വദേശി പ്രീനു പുഷ്പ(30)നെതിരെയാണ് ജില്ലാ പോലീസ് ചീഫിന്റെ നിർദ്ദേശത്തെ തുടർന്ന് വൈക്കം പോലീസ് കേസെടുത്തത്. പിതാവിന്റെ നിര്യാണത്തെ തുടർന്ന് ആശ്രിത നിയമനത്തിലൂടെയാണ് പ്രീനു സർക്കാർ സർവീസിൽ കയറിയത്. ജോലിയിൽ പ്രമോഷൻ നേടിയതിനെ തുടർന്ന് പ്രീനുവിന്റെ ബിരുദം വ്യാജമാണെന്ന് ആരോപിച്ച് ഒരാൾ യൂണിവേഴ്സിറ്റിക്ക് പരാതി നൽകി. യുണിവേഴ്സിറ്റിയുടെ അന്വേഷണത്തിൽ ഇയാളുടെ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് യൂണിവേഴ്സിറ്റി പോലീസിൽ പരാതി നൽകിയത്.
Read More