കോട്ടയം: പൊള്ളുന്ന ചൂടിൽ കോട്ടയം പട്ടണം തിളച്ചു മറിയുന്പോൾ ഫ്രഷ് ജ്യൂസുകൾക്ക് ആവശ്യക്കാരേറെയാകുന്നു. കോട്ടയത്തിന്റെ ശരാശരി ചൂടിൽനിന്നും നാലു ഡിഗ്രി അധികമാണ് ഇപ്പോൾ പകൽ അുഭവപ്പെടുന്നത്. 37 ഡിഗ്രി ചൂട് അനുഭവപ്പെട്ടതോടെ യാത്രക്കാരും പുറം തൊഴിലാളികളും തളർന്നു പോകുന്ന കാഴ്ചയാണ്. വേനലിന്റെ ആധിക്യത്തിൽ ശരീരം തണുപ്പിക്കാനും ആശ്വാസം കണ്ടെത്താനുമുള്ള സുലഭമായ മാർഗമായി ജ്യൂസ് മാറിയതോടെയാണു കച്ചവടത്തിന് ഇപ്പോൾ ഡിമാൻഡ് കൂടാൻ കാരണം. ബേക്കറികൾക്കു പുറമേ ഫ്രൂട്ട് സ്റ്റാൾ, വഴിയോരക്കച്ചവടം എന്നിവിടങ്ങളിലായി സുലഭമായി ഫ്രഷ് ജ്യൂസുകൾ ലഭ്യമാകുന്നുണ്ട്. തണ്ണിമത്തൻ, ഓറഞ്ച്, മുന്തിരി, ക്യാരറ്റ്, മുസന്പി തുടങ്ങിയവയ്ക്കാണ് ഏറെ ഡിമാൻഡ്. നാരാങ്ങാവെള്ളം, ഇളനീർ, കരിന്പുനീര്, സർബത്ത്, മോരുംവെള്ളം എന്നിവയ്ക്കും ആവശ്യക്കാരേറി വരുന്നുണ്ട്. തണ്ണിമത്തന്റെ സീസണ് ആയതും മറ്റു പഴവർഗങ്ങൾ വലിയ സുലഭമായതും വേനലിൽ ആശ്വസമായി മാറുന്നു. പാക്കറ്റ് വെള്ളത്തിനും ദിനം പ്രതി കച്ചവടം കൂടുകയാണ്. ജ്യൂസുകൾക്കു ഡിമാൻഡ് ഏറുന്പോൾ തന്നെ…
Read MoreCategory: Kottayam
കോട്ടയത്തും പരിസരപ്രദേശങ്ങളിലും മോഷണം പതിവാകുന്നു; പ്രദേശത്തെപ്പറ്റിയും വീടുകളെപ്പറ്റിയും വ്യക്തമായ ധാരണയുള്ളവരാണു മോഷണത്തിനു പിന്നിലെന്ന് നാട്ടുകാർ
കോട്ടയം: കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം പതിവാകുന്നു. വീടുകൾ കേന്ദ്രീകരിച്ച് രാത്രി 12നുശേഷമാണു പലമോഷണങ്ങളും നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മുണ്ടകപ്പാടം പ്രദേശത്ത് ഉണ്ണീശോ കുരിശടിക്കുസമീപമുള്ള നാലു വീടുകളിലാണു മോഷണം നടന്നത്. കാരിത്താസ് – അടിച്ചിറ ഗേറ്റിനു സമീപമുള്ള മുണ്ടകപ്പാടത്ത് അടുത്ത ദിവസങ്ങളിൽ നാലു വീടുകളിലാണു മോഷണം നടന്നത്. പ്ലംബിംഗ് തൊഴിലാളിയായ ബിജു കഴിന്നുകണ്ടത്തിലിന്റെ വീട്ടിൽ ഗോവണി വഴി കയറിയാണു മോഷ്ടാവ് അകത്തുകടന്നത്. ഉറങ്ങിക്കിടന്ന ബിജുവിന്റെ ഭാര്യയുടെ രണ്ടു പാദസ്വരം, അമ്മയുടെ കഴുത്തിൽ കിടന്ന ഒന്നരപവനുള്ള മാല, ബിജുവിന്റെ പഴ്സിലുണ്ടായിരുന്ന 4000 രൂപ എന്നിവയാണു മോഷണംപോയത്. പണവും സ്വർണവും അപഹരിച്ച കള്ളൻ അടുക്കള വാതിൽ തുറന്നു പുറത്തു പോകുകയായിരുന്നു. ബിജുവിന്റെ പഴ്സ് സമീപത്തെ പുരയിടത്തിൽനിന്നും ലഭിച്ചു. പണം അപഹരിച്ചതിനുശേഷം പഴ്സ് വലിച്ചെറിഞ്ഞതാകുമെന്നു കരുതുന്നു. സമാന സംഭവങ്ങളാണു മറ്റു വീടുകളിലും നടന്നത്. വാഴശേരി ജോയി, സണ്ണി പാലത്തറ, ഫിലിപ്പ്…
Read Moreകുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മൂലവട്ടം സ്വദേശിനിയിൽ നിന്ന് തട്ടിയത് രണ്ടുലക്ഷത്തോളം രൂപ; യുവാവ് പോലീസ് പിടിയിൽ
കോട്ടയം: കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് മൂലവട്ടം സ്വദേശിനിയായ യുവതിയിൽനിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചേർത്തല സ്വദേശിയും ബംഗളൂരുവിൽ ബ്രൈറ്റ് ഗ്ലോബൽ സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടറുമായ ജോ ഫിലിപ്പിനെ(37)യാണു അറസ്റ്റ് ചെയ്തത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. ലാബ് ടെക്നീഷ്യനായ ആതിരയ്ക്കു കുവൈറ്റിലെ ആശുപത്രിയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണു പ്രതി പണം വാങ്ങിയത്. ആതിരയുടെ സുഹൃത്തുക്കൾക്ക് ഈ കന്പനി വഴി ജോലി ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആതിരയും ഇവരെ ബന്ധപ്പെട്ടത്. പണം നൽകിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും ആതിരയ്ക്കു ജോലി ലഭിച്ചില്ല. തുടർന്നാണ് ആതിര ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിനു കഴിഞ്ഞ നവംബറിൽ പരാതി നൽകിയത്. വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ എം.ജെ. അരുണ്‍, വെസ്റ്റ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ ടി. ശ്രീജിത്ത്,…
Read Moreകൊറോണ വൈറസ്! കണ്ണൂരിൽ 15പേർ നിരീക്ഷണത്തിൽ; കോട്ടയത്ത് എംബിബിഎസ് വിദ്യാർഥിനി നിരീക്ഷണത്തിൽ
കണ്ണൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കണ്ണൂരിൽ പതിനഞ്ചോളം പേർ നിരീക്ഷണത്തിൽ. വെള്ളിയാഴ്ച ചൈനയിൽ നിന്നെത്തിയ ഒരു കുടുംബം ഉൾപ്പെടെ 15 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ ഉള്ളത്. നിരീക്ഷണത്തിലുള്ളവരോട് 28 ദിവസത്തേക്ക് പൊതു ഇടങ്ങളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ആരോഗ്യവകുപ്പധികൃതരുടെ നിര്‍ദ്ദേശം. ചൈനയില്‍ കൊറോണ വൈറസ് മൂലം നിരവധി മരണം സംഭവിച്ച സാഹചര്യത്തിലാണ് ജില്ലയിലെ ഒരു പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബം ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതനുസരിച്ച് ഇവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ സമീപത്തുള്ള താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് മാസ്ക്ക് ധരിക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കോട്ടയത്ത് എംബിബിഎസ് വിദ്യാർഥിനി നിരീക്ഷണത്തിൽ ഗാന്ധിനഗർ: ചൈനയിൽനിന്നും എത്തിയ എംബിബിഎസ് വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read Moreതൂങ്ങിനിൽക്കുന്നതുകണ്ട് കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും..! ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു
ഉപ്പുതറ: പത്തേക്കറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ. പത്തേക്കർ കാർമൽ സതീഷാണ് അറസ്റ്റിലായത്. ഭാര്യ ധന്യ ഡിസംബർ 21-നാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്. ധന്യ തൂങ്ങിനിൽക്കുന്നതുകണ്ട് സതീഷ് കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ധന്യയെ ഭർത്താവ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അന്നുതന്നെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച മൃതദേഹം വീടിനോടുചേർന്ന പുരയിടത്തിൽ സംസ്കരിക്കണമെന്ന ധന്യയുടെ ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചു പൊതുശ്മശാനത്തിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. പിന്നീട് പോലീസ് ഇടപെട്ടെങ്കിലും പൊതുശ്മശാനത്തിലാണ് സംസ്കരിച്ചത്. അതിനുശേഷം നടന്ന അന്വേഷണത്തിലാണ് സതീഷിനെ അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreകേണപേക്ഷിച്ചെങ്കിലും..! വാഹന പരിശോധനയുടെ പേരിൽ വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം അരമണിക്കൂറോളം തടഞ്ഞിട്ടു; ഒടുവില്‍ 6000 രൂപയുടെ പിഴയും
നെടുങ്കണ്ടം: വരനും സംഘവും സഞ്ചരിച്ചിരുന്ന വാഹനം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വഴിയിൽ തടഞ്ഞിട്ടതായി പരാതി. അരമണിക്കൂറോളം വാഹന പരിശോധനയുടെ പേരിൽ വിവാഹ സംഘത്തെ വഴിയിൽ തടഞ്ഞിട്ടു. എഴുകുംവയൽ സ്വദേശിയുടെ മനഃസമ്മതം രാജാക്കാട് ക്രിസ്തുരാജ് ദേവാലയത്തിൽ ഇന്നലെ രാവിലെ 11.30-നാണ് നിശ്ചയിച്ചിരുന്നത്. രാജാക്കാട് സ്വദേശിനിയായിരുന്നു വധു. എഴുകുംവയലിൽനിന്നും യാത്ര ആരംഭിച്ച് കുമളി – മൂന്നാർ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്പോഴാണ് മൈലാടുംപാറയിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വരൻ സഞ്ചരിച്ച വാഹനം പിടികൂടിയത്. വരനും സുഹൃത്തുക്കളും കേണപേക്ഷിച്ചെങ്കിലും വാഹനം വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയാറായില്ല. വരൻ സഞ്ചരിച്ച വാഹനം പിടിച്ചെടുത്തതോടെ സ്ഥലത്തുണ്ടായിരുന്നവരും നാട്ടുകാരും വിവാഹ സംഘത്തിലുണ്ടായിരുന്നവരും നേരിയ തോതിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. വരൻ സഞ്ചരിച്ചിരുന്ന വാഹനം സമീപവാസിയുടേതായിരുന്നു. ഈ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് 6000 രൂപ പിഴയിട്ടു. വരൻ സഞ്ചരിച്ച വാഹനം അനധികൃത…
Read Moreപെണ്‍കുട്ടിയെ ഹെൽമെറ്റുപയോഗിച്ചു മർദിച്ചെന്ന പരാതിയിൽ രണ്ടാനച്ചൻ അറസ്റ്റിൽ; സംഭവം ആപ്പാഞ്ചിറയില്‍
ആപ്പാഞ്ചിറ: പെണ്‍കുട്ടിയെ ഹെൽമെറ്റുപയോഗിച്ചു മർദിച്ചെന്ന പരാതിയിൽ രണ്ടാനച്ചൻ അറസ്റ്റിൽ. ആപ്പാഞ്ചിറ മഠത്തിപറന്പിൽ അബ്ദുൾ സലാം (54) ആണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയുടെ ആദ്യബന്ധത്തിലുള്ള മകൾക്കാണ് മർദനമേറ്റതെന്നും പോലീസ് പറഞ്ഞു. വീട്ടുകാരുടെ പരാതിയിൽ കടുത്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കല്ലറ മഹിളാ മന്ദിരത്തിലേക്കു മാറ്റി പാർപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് മർദനത്തിനു കാരണമെന്നു പോലീസ് അറിയിച്ചു. പ്രതിയെ വൈക്കം കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.
Read Moreഭാര്യ നല്കിയ പരാതിയിലെ കേസിന്റെ വാദത്തിനായി കോടതിയില്‍ എത്തിയത് നല്ല ‘ഫോമില്‍’; അഭിഭാഷകരോട് അസഭ്യം പറച്ചിലും; യുവാവിന് കിട്ടിയത് എട്ടിന്റെപണി
മുട്ടം: കോടതിയിൽ മദ്യപിച്ച് ബഹളം വച്ചയാളെ കോടതി റിമാൻഡുചെയ്തു. കഞ്ഞിക്കുഴി പഴയരിക്കണ്ടം പുതുവിള പുത്തൻവീട്ടിൽ സന്തോഷിനെയാണ് മുട്ടം അഡ്ഹോക്ക് കോടതി 10 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സന്തോഷിന് എതിരായി ഭാര്യ നൽകിയ പരാതി പ്രകാരമുള്ള കേസിന്റെ വാദത്തിനായി എത്തിയപ്പോഴാണ് കോടതി വരാന്തയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കോടതിക്കവലയിൽ നിന്ന് റോഡിലൂടെ വന്ന സന്തോഷ് ഓട്ടോക്കാരോടും കോടതി വരാന്തയിൽ നിന്ന അഭിഭാഷകരോടും അസഭ്യം പറഞ്ഞ് കയർത്ത് സംസാരിച്ചിരുന്നു. സംഭവം അഡ്ഹോക്ക് കോടതി ജഡ്ജിയുടെ ശ്രദ്ധയിൽ പെട്ടപ്പോൾ മുട്ടം പോലീസിനെ കോടതിയിലേക്ക് വിളിച്ച് വരുത്തി സന്തോഷിന്റെ പേരിൽ കേസെടുക്കാൻ നിർദേശം നൽകി. കോടതിയിൽ എത്തിയ പോലീസ് ഇയാളെ മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടു. തുടർന്നാണ് കോടതിയിൽ ഹാജരാക്കിയ സന്തോഷിനെ പത്തു ദിവസം റിമാൻഡ് ചെയ്തത്.
Read Moreവാഴയ്ക്കൻ, കല്ലാനി, സോന; കെപിസിസി പുനഃസംഘടനയിൽ കോട്ടയത്തിനു നേട്ടവും പ്രതീക്ഷയും
കോട്ടയം: കെപിസിസി പുനഃസംഘടിപ്പിച്ചപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വന്തം ജില്ലയായ കോട്ടയത്തിനു നേട്ടം. വൈസ് പ്രസിഡന്റായി ജോസഫ് വാഴയ്ക്കനും ജനറൽ സെക്രട്ടറിയായി മുൻ ഡിസിസി പ്രസിഡന്റു കൂടിയായ ടോമി കല്ലാനിയും വനിതാ ദളിത് പ്രാതിനിധ്യത്തിൽ കോട്ടയം നഗരസഭ ചെയർപേഴ്സണായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഡോ. പി.ആർ. സോനയും തെരഞ്ഞെടുക്കപ്പെട്ടു. മുൻ എംഎൽഎ കൂടിയായ ജോസഫ് വാഴയ്ക്കൻ നിലവിൽ ചാനലുകളിലെ കോണ്‍ഗ്രസിന്റെ ശബ്ദമാണ്. കെപിസിസി വക്താവായി തിളങ്ങി നിന്ന ജോസഫ് വാഴയ്ക്കൻ കെപിസിസി ഭാരവാഹിത്വം വഹിക്കുന്ന ഐ ഗ്രൂപ്പ് നേതാക്കളിൽ ഏറ്റവും പ്രമുഖനായി മാറുകയാണ്. പാർട്ടിയിൽ ഇനി ഐ ഗ്രൂപ്പിന്റെ കടിഞ്ഞാൻ രമേശ് ചെന്നിത്തലയുടെ ഏറ്റവും വിശ്വസ്തനായ വാഴയ്ക്കനിലെത്തിയിരിക്കുകയാണ്എന്നതാണ് വൈസ് പ്രസിഡന്റുപദവിയിലൂടെ തെളിഞ്ഞിരിക്കുന്നത്. അതേസമയം ടോമി കല്ലാനിയുടെ ഭാരവാഹിത്വത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അരനൂറ്റാണ്ടിനിടെ കോട്ടയം ഡിസിസി പ്രസിഡന്റ് പദവിയിലിരുന്ന ശേഷം സംസ്ഥാന ജനറൽ സെക്രട്ടറിയാകുന്ന ആദ്യ…
Read Moreവേഗമാകട്ടെ, കൊതിയൂറും സ്വാദറിയാൻ ഇനി മണിക്കൂറുകൾ മാത്രം; കോട്ടയം ഫുഡ്ഫെസ്റ്റിനു നാളെ സമാപനം
കോട്ടയം: കോട്ടയം റബർ ടൗണ്‍ റൗണ്ട് ടേബിൾ 121ന്റെ ആഭിമുഖ്യത്തിൽ നാഗന്പടം മുനിസിപ്പൽ മൈതാനിയിൽ ആരംഭിച്ച ഫുഡ് ഫെസ്റ്റിനു നാളെ സമാപനം. നാവിൽ രുചിയൂറുന്ന തനിനാടൻ വിഭവങ്ങൾ മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ വരെ ഫെസ്റ്റിൽ ആസ്വദിക്കാനാവും. തുടക്കം മുതൽ നല്ല തിരക്കാണ് ഫെസ്റ്റിൽ അനുഭവപ്പെട്ടത്. വിവിധ കൗണ്ടറുകളിൽനിന്ന് വാങ്ങുന്ന ഭക്ഷണം മേളയിൽ പങ്കെടുക്കുന്നവർക്ക് ഒന്നിച്ചിരുന്നു കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നതിനാൽ കുടുംബാംഗങ്ങൾക്ക് ഒരുമിച്ചെത്തി വിവിധ രുചികളിലുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള സൗകര്യമുണ്ട്. ഭക്ഷണ പ്രിയരായ ധാരാളം പേരാണ് വിവിധ സ്ഥലങ്ങളിൽ നിന്നും മേളയിൽ എത്തുന്നത്. മേളയിൽ കുട്ടികൾക്കുള്ള കളിസ്ഥലവും വാഹനപ്രദർശനവും തയാറാക്കിയിട്ടുണ്ട്. ഇന്നും നാളെയും വൈകുന്നേരം വിവിധ ബാൻഡുകളുടെ കലാപരിപാടികളുമുണ്ട്. രുചികരമായ ഭക്ഷണവും കഴിച്ച് ഷോപ്പിംഗും നടത്തി കലാപരിപാടികളും ആസ്വദിച്ച് മടങ്ങാം. അവധി ദിനമായ നാളെ വളരെ വലിയ തിരക്കാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഫെസ്റ്റിലേക്കുള്ള പ്രവേശനം…
Read More