കോട്ടയം: കൊറോണ വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ 32പേർ നിരീക്ഷണത്തിൽ. ചൈന, കോങ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഇവരിൽ ആർക്കും പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ. ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ചേർത്തല സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയെ പനി ബാധയെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് എന്നു കണ്ടതിനെത്തുടർന്ന് വിട്ടയച്ചിരുന്നു. ജില്ലയിൽ 32 പേരാണ് നിരീക്ഷണത്തിലുള്ളത്. അവരിൽ മൂന്നു പേരൊഴികെയുള്ളവർ 30 വയസിൽ താഴെയുള്ളവരാണ്. നിരീക്ഷണത്തിലുള്ളവരിൽ ഭൂരിഭാഗവും വുഹാൻ കേന്ദ്രീകരിച്ചുള്ള മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളും. ഒപ്പം ചൈനയിലും ഹോംകോങ്ങിലും ജോലി ചെയ്യുന്നവരും നിരീക്ഷണത്തിലുണ്ട്. നിലവിൽ, ഇവരിലാർക്കും രോഗലക്ഷണങ്ങളൊന്നുമില്ല. നാലാഴ്ച പൂർണമായും ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. അതേസമയം, ഇന്നലെ രോഗം സ്ഥിരീകരിച്ചതു കോട്ടയം സ്വദേശിക്കാണെന്ന അഭ്യൂഹം…
Read MoreCategory: Kottayam
മൗനം പാലിച്ച് സൈറണും; 72-ാം മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തിൽ കോട്ടയം നഗരസഭ സൈറൺ മുഴങ്ങിയില്ല; കാരണം തേടിയവർക്ക് കിട്ടിയ മറുപടിയിങ്ങനെ…
കോട്ടയം: രാഷ്്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 72-ാം രക്ത സാക്ഷിത്വ ദിനത്തിൽ കോട്ടയം നഗരസഭയിൽ അനുസ്മരണ സൈറണ്‍ മുഴങ്ങാതിരുന്നതു സാങ്കേതിക തകരാർ മൂലമാണെന്ന് അധികൃതർ. വോൾട്ടേജ് വ്യതിയാനം മൂലം യന്ത്രം തകരാറിലായതാണു സൈറണ്‍ മുഴങ്ങാതിരുന്നതെന്ന് നഗരസഭ അധ്യക്ഷ ഡോ. പി. ആർ. സോന അറിയിച്ചു. രക്തസാക്ഷിത്വ ദിനത്തിൽ ആദര സൂചകമായി 11.10നായിരുന്നു സൈറണ്‍ മുഴങ്ങേണ്ടിയിരുന്നത്. സൈറണ്‍ ശ്രദ്ധിച്ചു ഗാന്ധിജി അനുസ്മരണത്തിനു കാത്തിരുന്ന നഗരത്തിലെ സ്കൂളുകളും മറ്റു ഓഫീസുകളും അതോടെ അനുസ്മരണം താമസിച്ചാണു നടത്തിയത്. സൈറണ്‍ താമസിക്കുന്നതു തിരിച്ചറിഞ്ഞ സ്കൂളുകൾ സ്വന്തം നിലയിൽ ആദരിക്കൽ ചടങ്ങ് നടത്തുകയായിരുന്നു. കൃത്യ സമയത്തു സൈറണ്‍ മുഴങ്ങാതിരുന്നത് നഗരസഭാ ജീവനക്കാരുടെ അനാസ്ഥ മൂലമാണെന്ന് മുൻ നഗരസഭാ ചെയർമാനും പൊതുപ്രവർത്തകനുമായ ടി.ജി സാമുവൽ ആരോപിച്ചിരുന്നു. രാവിലെ കൃത്യമായി സൈറണ്‍ പ്രവർത്തിച്ചിരുന്നു. പിന്നീട് വോൾട്ടേജ് വ്യതിയാനം സംഭവിച്ചപ്പോഴാണു സൈറണ്‍ യന്ത്രത്തിനു തകരാറു സംഭവിച്ചത്. ഉദ്യോഗസ്ഥർ അപ്പോൾ തന്നെ…
Read Moreമറക്കണ്ട, നാളെയും അവധി; രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്കിന് തുടക്കം; ഇടപാടുകാർക്ക് ദുരിതം
കോട്ടയം: ബാങ്ക് പണിമുടക്കിനെ തുടർന്ന് ഇടപാടുകാർ ദുരിത ത്തിൽ. ഇന്നു മുതൽ മൂന്നു ദിവസം രാജ്യ വ്യാപകമായി ബാങ്കുകൾ ഒന്നും പ്രവർത്തിക്കാത്തത് വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾക്ക് സൃഷ്ടിച്ചിരിക്കുന്നത്. ഓണ്‍ലൈൻ പണം ഇടപാടുകൾ നടക്കുമെങ്കിലും അതു പരിഹാരമാകില്ലെന്ന് പരാതി ഉയരുന്നു. ശന്പള വർധന ആവശ്യപ്പെട്ടാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാർ രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. ദേശസാത്കൃത ബാങ്കുകളും സ്വകാര്യബാങ്കുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. വ്യാഴാഴ്ച അർധരാത്രി ആരംഭിച്ച പണിമുടക്ക് ശനിയാഴ്ച അർധരാത്രി വരെ തുടരും. ഞായറാഴ്ചയും പൊതു അവധി ആയതോടെയാണ് മൂന്നു ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞു കിടക്കുന്നത്. ബാങ്ക് തൊഴിലാളികളുടെ ഒൻപതു യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക് ആരംഭിച്ചിരിക്കുന്നത്. നാളെ കേന്ദ്രബജറ്റ് അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ബാങ്കുകളുടെ പണിമുടക്ക്. വേതനത്തിൽ 20 ശതമാനം വർധനവ് ആവശ്യപ്പെട്ടാണ് ജിവനക്കാർ പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ…
Read Moreഉപായം കടലാസിലുണ്ട്; കാഞ്ഞിരപ്പള്ളിയിലെ കുരുക്കഴിക്കാൻ കൊണ്ടുവന്ന ഗതാഗത പരിഷ്കാരവും കുരുക്കിൽ
കാഞ്ഞിരപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്കരിച്ച ഗതാഗത പരിഷ്കാരം തുടക്കത്തിലേ പാളി. ബസ് സ്റ്റോപ്പുകൾ മാറ്റിയും ഓട്ടോ – ടാക്സി സ്റ്റാൻഡുകൾ പുനഃസ്ഥാപിച്ചും ജനുവരി 25ന് ആരംഭിക്കുമെന്ന് പറഞ്ഞ ഗതാഗത പരിഷ്കാരമാണ് പാളിയിരിക്കുന്നത്. ഓരോ ദിവസവും കുടുതൽ കുരുക്കിൽ കുടുങ്ങുന്ന കാഞ്ഞിരപ്പള്ളിയിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമെന്ന വിധമാണ് ഗതാഗത പരിഷ്കാരം പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ, തിരുമാനങ്ങൾ ഇപ്പോഴും കടലാസിൽ കുരുങ്ങി കിടക്കുകയാണ്. ഇത് നടപ്പിലാക്കേണ്ട അധികൃതരോ, പോലീസോ, മോട്ടോർ വാഹന ഉദ്യോഗസ്ഥരോ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ആരോപണവും ഉയർന്നു കഴിഞ്ഞു. കച്ചവടസ്ഥാപനങ്ങൾക്കു മുന്പിൽ ടാക്സി വാഹനങ്ങൾ ഇടുന്നതിനെതിരേ വ്യാപാരി വ്യവസായി സമിതിയും രംഗത്തു വന്നു. ടാക്സി വാഹനങ്ങൾ നിശ്ചയിച്ച സ്ഥലത്ത് അല്ല പാർക്ക് ചെയ്യുന്നതെന്നും ഇത് വലിയ പ്രതിസന്ധി സ്യഷ്ടിക്കുന്നുവെന്നും വ്യാപാരികൾ പറഞ്ഞു. കോടതി വിധിയിലൂടെ കഴിഞ്ഞ ദിവസമാണ് പേട്ടക്കവലയിലെ ടാക്സി സ്റ്റാൻഡുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.…
Read Moreമത്സ്യത്തൊഴിലാളികൾക്കും ടൂറിസത്തിനും ഭീഷണിയായി തിങ്ങിനിറഞ്ഞ് പോള; അടിയന്തിര നടപടിയുണ്ടാകണമെന്ന് നാട്ടുകാർ
കുമരകം: വേന്പനാട്ടു കായലിലും അപ്പർകുട്ടനാടൻ ജലാശയങ്ങളിലും പോള തിങ്ങി നിറഞ്ഞിരിക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്കും തൊഴിലാളികൾക്കും പ്രതിസന്ധിയായി. വേന്പനാട്ടു കായലിൽ നിന്നും വേലിയേറ്റത്തിന് തോടുകളിലേക്ക് പ്രവേശിക്കുന്ന പോള വളർന്നു വലുതാകുന്നതോടെ ജലഗതാഗതം തന്നെ അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്. ഹൗസ് ബോട്ടുകൾക്കും മോട്ടോർ ബോട്ടുകൾക്കും ശിക്കാരവള്ളങ്ങൾക്കും മത്സ്യതൊഴിലാളികളുടെ ചെറുവള്ളങ്ങൾക്കും പോള തടസം സൃഷ്ടിക്കുന്നു. തോടുകളിൽ തിങ്ങിനിറഞ്ഞു കിടക്കുന്ന പോള ചീഞ്ഞ് വെള്ളത്തിൽ ലയിക്കുന്നതോടെ ജലാശയങ്ങൾ മലിനമായി മാറുകയാണ്. ജലാശയങ്ങളിൽ നിന്നും പോള നശിക്കണമെങ്കിൽ ശക്തമായ ഉപ്പുവെള്ളം കയറി വരികയോ കിഴക്കൻ വെള്ളത്തിന്റെ കുത്തൊഴുക്ക് ആരംഭിക്കുകയോ ചെയ്യണം. ഇതിന് മാസങ്ങൾ കാത്തിരിക്കണം. യന്ത്രം ഉപയോഗിച്ചോ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ടോ പോള വാരി നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുമരകം – മുഹമ്മ ബോട്ട് സർവീസിനെ പോള ശല്യം ഏറെ ബാധിക്കും. മുൻവർഷങ്ങളിലേതു പോലെ കുമരകം ബോട്ടുജെട്ടിയിലെത്താതെ കായലിന്റെ കിഴക്കേ തീരത്ത് ഈ വർഷവും യാത്രാ ബോട്ടുകൾ…
Read Moreനന്ദിയുണ്ട് സഖാവേ; കളഞ്ഞ് കിട്ടിയത് സ്വർണമാണോയെന്ന സംശയം വേണുഗോപാൽ ദുരീകരിച്ചപ്പോൾ, ലാലിക്ക് കിട്ടിയത് നഷ്ടപ്പെട്ട തന്റെ സ്വർണമാല
വൈക്കം: പോലീസ് സ്റ്റേഷൻ വളപ്പിൽനിന്ന് കളഞ്ഞുകിട്ടിയ രണ്ടേകാൽ പവന്റെ സ്വർണമാല പൊതുപ്രവർത്തകൻ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വൈക്കം പോലീസ് സ്റ്റേഷനിൽ ഇന്നലെ രാവിലെ ഒരു പരാതിയുമായി ബന്ധപ്പെട്ട് എത്തിയ സിപിഎം പള്ളിപ്രത്തുശേരി ബ്രാഞ്ച് സെക്രട്ടറി തെക്കേമുത്തേടത്തു വേണുഗോപാലിനാണു പൊട്ടിയ നിലയിൽ സ്റ്റേഷൻ വളപ്പിൽനിന്നു മാല ലഭിച്ചത്. ആരോ ഉപയോഗിച്ച് ഉപേക്ഷിച്ച ഗോൾഡ് കവറിംഗ് ആഭരണമാണെന്നു കരുതി ദൂരെ എറിയാൻ തുനിഞ്ഞെങ്കിലും സംശയ നിവാരണത്തിനായി സ്വർണക്കടയിൽ പരിശോധിച്ചപ്പോൾ സ്വർണമാണെന്നു ബോധ്യപ്പെട്ടു. പിന്നീടു പോലീസ് സ്റ്റേഷനിലെത്തിയ വേണുഗോപാൽ പിആർഒ മോഹനനെ മാല ഏൽപ്പിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞ് രണ്ടിനു മാല നഷ്ടപ്പെട്ട വെച്ചൂർ സ്വദേശിനി ലാലി പോലീസ് സ്റ്റേഷനിൽ എത്തി മാല ഏറ്റുവാങ്ങി.
Read Moreഎരുമേലിയിൽ വിദ്യാർഥികളെ മർദിച്ച് പണം കവർന്നത് കഞ്ചാവു സംഘം; അക്രമം നടത്തിയത് ലഹരിക്കുള്ള പണം കണ്ടെത്താൻ; എക്സൈസ് റെയ്ഡിൽ രണ്ടു പേർ അറസ്റ്റിൽ
എരുമേലി: ചരള സെന്റ് മേരി ഭാഗത്ത് ആൾ താമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ഉപയോഗിക്കുന്നതിനു പരിശീലനം നൽകുകയും മാനസിക വിഭ്രാന്തിക്ക് കൊടുക്കുന്ന ലഹരി അനുഭവപ്പെടുന്ന മരുന്ന് ഉപയോഗിച്ചിരുന്നതുമായ രണ്ട് യുവാക്കളെ നാല് ഗ്രാം കഞ്ചാവുമായി റെയ്ഡിൽ പിടികൂടിയെന്ന് എക്സൈസ്. കഞ്ചാവ് വിറ്റയാളുടെ വീട്ടിൽ റെയ്ഡ് നടത്തുന്നതിനിടെ ഒരു സംഘം ആളുകൾ ആയുധങ്ങളുമായെത്തി തടയുകയും തുടർന്നു പോലീസിന്റെ സഹായത്തോടെ റെയ്ഡ് തുടർന്നപ്പോൾ കണ്ടെത്തിയ കഞ്ചാവ് വീട്ടുടമയുടെ മകൻ നശിപ്പിച്ചുകളഞ്ഞെന്നും പരാതി. കഴിഞ്ഞ ദിവസം വിദ്യാർഥികളെ മർദിച്ച് പണം തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായതെന്ന് എക്സൈസ് സംഘം അറിയിച്ചു. മർദനമേറ്റ സംഭവത്തിൽ പോലീസിൽ പരാതി നൽകിയ വിദ്യാർഥിയും ബന്ധുക്കളും കേസ് വേണ്ടെന്നുവച്ചതിനാൽ സ്കൂൾ അധികൃതർ നൽകിയ പരാതി മുൻനിർത്തി പ്രതികൾക്കെതിരെ പെറ്റി കേസ് എടുക്കേണ്ടിവന്നെന്നു പോലിസ്. വിദ്യാർഥിയുടെ ബന്ധുക്കൾ പരാതി പിൻവലിച്ചതിനെപ്പറ്റി വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. പരാതികൾ പിൻവലിച്ചാൽ ലഹരി…
Read Moreവിവാഹ ചടങ്ങിനെ സംബന്ധിച്ച തർക്കത്തിനിടെ അറുപുഴയിൽ രണ്ടുപേരെ വെട്ടിപരിക്കേൽപ്പിച്ച സംഭം; പ്രധാനപ്രതി പോലീസ് പിടിയിൽ
കോട്ടയം: വിവാഹ വീട്ടിൽ ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രധാന പ്രതിയെ റിമാൻഡ് ചെയ്തു. താഴത്തങ്ങാടി കുമ്മനം ഇടവഴിക്കൽ പുത്തൻപുരയിൽ ഇ.എ. മുഹമ്മദ് ഷാഫി(30)യേയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 28നായിരുന്നു കേസിനാസ്പദമായ സംഭവം. അറുപുഴയിലെ വിവാഹ വീട്ടിലെ ചടങ്ങിലുണ്ടായ തർക്കത്തെതുടർന്ന് അറുപുഴയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ താഴത്തങ്ങാടി സ്വദേശികളായ സുൽഫിക്കർ, അൻസിൽ എന്നിവർക്ക് വെട്ടേറ്റിരുന്നു. തലയോലപ്പറന്പ് സ്വദേശികളായ ഷുക്കൂർ, മാത്യു ചാക്കോ (മാക്കോ) കുമ്മനം സ്വദേശികളായ ഷാഫി, ജാബി, സാജിദ് എന്നിവർക്കെതിരെയും കണ്ടാൽ അറിയാവുന്ന മൂന്നു പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരുന്നത്. അക്രമ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് അഞ്ചു പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ മൂന്നു പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. തലയോലപ്പറന്പ് സ്വദേശി…
Read Moreകൂട്ടത്തല്ലും നടഅടയ്ക്കലിനും ഒരു മാറ്റവുമില്ല; വിദ്യാർഥികൾ ചേരിതിരിഞ്ഞ് സംഘർഷം; നാട്ടകം പോളിടെക്നിക് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
ചിങ്ങവനം: ഇരു വിഭാഗം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് നാട്ടകം പോളിടെക്നിക് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കാന്പസിനുള്ളിൽ ഇന്നലെ ഉച്ചയോടെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കം സംഘർഷത്തിലേക്കും തുടർന്ന് കയ്യാങ്കളിയിലുമെത്തുകയായിരുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഭവം. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ ചിങ്ങവനം പോലീസ് ഇരു വിഭാഗങ്ങളേയും പിന്തിരിപ്പിച്ചു. അനിഷ്ടസംഭവങ്ങളൊഴിവാക്കാൻ സ്ഥലത്ത് പോലീസ് ക്യാന്പ് ചെയ്യുന്നുണ്ട്.
Read Moreകഞ്ചാവ് മാഫിയയ്ക്കെതിരേ പരാതി നൽകിയ വീട്ടമ്മയേയും മകനേയും ആക്രമിച്ച സംഭവം; ഗുണ്ടാ സംഘാംഗം അഖിൽ ജോസഫ് പോലീസ് പിടിയിൽ
കോട്ടയം: കഞ്ചാവ് മാഫിയയ്ക്കെതിരെ പരാതി നൽകിയതിനു വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ ഗുണ്ടാ സംഘാംഗമായ യുവാവിനെ റിമാൻഡ് ചെയ്തു. അതിരന്പുഴ പള്ളിപ്പറന്പിൽ അഖിൽ ജോസഫാ (26) ണ് അറസ്റ്റിലായത്. അതിരന്പുഴ സ്വദേശിയായ താമരാക്ഷൻ കഞ്ചാവ് മാഫിയക്കെതിരെ പരാതി നൽകിയെന്നാരോപിച്ചാണ് ഇദ്ദേഹത്തിന്റെ ഭാര്യ സുരജ, മകൻ ശ്രീജിത്ത് എന്നിവരെ ഗുണ്ടാ സംഘം രണ്ടാഴ്ച മുൻപ് വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. എട്ടു മാസം മുൻപ് ഇതേ പരാതിയുടെ പേരിലാണ് താമരാക്ഷനെ ഗുണ്ടാ അക്രമി സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. അതിരന്പുഴ, ആർപ്പൂക്കര, നാൽപ്പാത്തി മല എന്നിവിടങ്ങളിൽ എറണാകുളത്തുനിന്നും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിച്ച് വിൽപ്പന നടത്തുന്ന സംഘം ഗുണ്ടാ സംഘങ്ങളുടെ തണലിൽ സജീവമായി പ്രവർത്തിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ…
Read More