കോട്ടയം: റേഷൻ കടകളിൽ വിതരണത്തിന് നിലവാരം കുറഞ്ഞ അരി. കഴിഞ്ഞ കൃഷികളിൽ സപ്ലൈകോ സംഭരിച്ച നെല്ലിനു പകരം തീരെ മോശം അരി വിതരണത്തിനെത്തിച്ചതിനു പിന്നിൽ വൻ അഴിമതിയുള്ളതായി സൂചന. എഫ്സിഐ ഗോഡൗണുകളിൽ നിന്ന് എത്തിച്ചിരിക്കുന്ന പച്ചരിയും ചാക്കരിയും നിലവാരം കുറഞ്ഞതാണെന്ന് റേഷൻ ഡീലർമാരും പരാതിപ്പെടുന്നു. ക്രിസ്മസ്, പുതുവർഷ സീസണിൽ റേഷൻ വാങ്ങാൻ തിരക്കുള്ള വേളയിലാണ് ഗുണമേൻമ കുറഞ്ഞ അരി വൻതോതിൽ വിൽപനയ്ക്കെത്തിച്ചിരിക്കുന്നത്. കർഷകരിൽനിന്ന് സപ്ലൈകോ സംഭരിച്ച് സ്വകാര്യ മില്ലുകളിൽ കുത്തിനൽകാൻ ഏൽപ്പിച്ച നെല്ല് വൻകിട മില്ലുകാർ സ്വന്തം ബ്രാൻഡിൽ വിറ്റഴിച്ച ശേഷം ഇതര സംസ്ഥാനങ്ങളിൽ നിന്ന് മോശം അരി സിവിൽ സപ്ലൈസ് കോർപറേഷന് തിരികെ നൽകുന്നതായി എക്കാലവും പരാതിയുണ്ട്. ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിൽ നിന്ന് വിളവെത്താതെ കൊയ്ത അരിയാണ് മില്ലുടമകൾ തിരികെ നൽകാറുള്ളതെന്ന് പറയുന്നു. സ്വകാര്യമില്ലുകളിൽ പരിശോധന നിലച്ചതോടെയാണ് മോശം അരി വൻതോതിൽ വിതരണത്തിന് എത്തിത്തുടങ്ങിയത്.…
Read MoreCategory: Kottayam
ഡ്രൈവിംഗ് കുട്ടിക്കളിയാക്കി വിദ്യാർഥികൾ; അമിതവേഗത്തിലുള്ള പരക്കംപാച്ചിലിൽ പേടിച്ച് കാൽനടക്കാരും മറ്റ് വാഹനങ്ങളും;കുട്ടികളുടെ കുട്ടിക്കളിക്ക് വീട്ടുകാരുടെ പിന്തുണയെന്ന് പോലീസുകാർ
കടുത്തുരുത്തി: ഡ്രൈവിംഗ് കുട്ടിക്കളിയാക്കി വിദ്യാർഥികൾ. ലൈസൻസ് എടുക്കാൻ പോലും പ്രായമാകുന്നതിനു മുന്‍പേ വാഹനങ്ങളിൽ പറക്കുന്ന കൗമാരക്കാർ നിരത്തുകളിൽ പതിവു കാഴ്ച്ചയായി മാറി. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതു അപകടസാധ്യത പലമടങ്ങ് അധികമാണെന്നു പോലീസും മുന്നറിയിപ്പ് നൽകുന്നു. ഇരുചക്ര വാഹനങ്ങളിലാണു കൗമാരക്കാരുടെ കറക്കം കൂടുതലെങ്കിലും കാറുകളിലും ഡ്രൈവിംഗ് സീറ്റിൽ കുട്ടികളെ കാണാം. രക്ഷിതാക്കളുടെ അനുവാദത്തോടെയാണു കൊച്ചു കുട്ടികളുടെ ഈ ഡ്രൈവിംഗ് എന്നതു മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും ഞെട്ടിക്കുന്നു. അടുത്തിടെ കടുത്തുരുത്തിക്ക് സമീപം പോക്കറ്റ് റോഡിൽനിന്നു മെയിൻ റോഡിലേക്കു പാഞ്ഞുവന്ന കാർ ഒരു ബസിലെ മുഴുവൻ യാത്രക്കാരെയും വിറപ്പിച്ചു. ബസ് വരുന്നതു ശ്രദ്ധിക്കാതെ കാർ റോഡിലേക്കു കയറി വരികയായിരുന്നു. ബസ് ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടിയതിനാൽ അപകടം ഒഴിവായി. കാർ ഡ്രൈവറെ വിരട്ടാമെന്നു കരുതി കാറിനടുത്തേക്ക് ചെന്ന നാട്ടുകാർ കണ്ടതു ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന കുട്ടിയെയാണ്. സ്കൂൾ വിദ്യാർഥിയായ മകന് പിതാവ് ഡ്രൈവിംഗ് പരിശീലനം…
Read Moreശബരിമലയില്‍ മികച്ച വോയ്സ് ഡേറ്റാ സേവനങ്ങളുമായി ബിഎസ്എന്‍എൽ; തീര്ഥാടനകാലപ്രവര്ത്തനങ്ങള് തൃപ്തികരമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല: ശബരിമലയില്‍ മികച്ച ഇന്റര്‍നെറ്റ്-ടെലിഫോണ്‍ സേവനങ്ങളുടെ ശൃംഖല ഒരുക്കി ബിഎസ്എന്‍എല്ലിന്റെ സജീവ സാന്നിധ്യം. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 365 ദിവസവും പ്രവര്‍ത്തന സജ്ജമായ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍, കൂടാതെ സീസണില്‍ ശബരിമലയിലും പമ്പയിലും കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍, നിലയ്ക്കലില്‍ എക്സ്റ്റന്‍ഷന്‍ സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു. പ്രധാനമായുംദേവസ്വംബോര്ഡ്, പോലീസ്, വനം, കെഎസ്ഇബി, ജലവകുപ്പ്, ഫയര്‍ഫോഴ്സ് തുടങ്ങി സര്‍ക്കാര്‍ വകുപ്പുകള്‍, മാധ്യമങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവര്‍ക്കുള്ള ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാൻഡ്, എഫ്ടിടിഎച്ച്, ലീസ്ഡ് ലൈന്‍ നെറ്റ്വര്ക്കുകള്, 3എ ഉള്‍പ്പെടെയുള്ള മൊബൈല്‍ സേവനങ്ങളും നല്കുന്നു. ഇതിനായി സന്നിധാനം, ശരംകുത്തി, പമ്പ, അട്ടത്തോട്, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അധിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുന്നാറിലേക്കുള്ള അധിക മൊബൈല്‍ കവറേജും ലഭ്യമാക്കിയിട്ടുണ്ട്. എമര്‍ജന്‍സി മെഡിക്കല്‍, ഓപ്പറേഷന് സെന്ററുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹോട്ട്ലൈന്‍ സൗകര്യം, ഭക്തജനങ്ങള്‍ക്ക് ഏത് ഫോണില്‍നിന്നും പോലീസ് ഹൈല്‍പ്ലൈന്‍ ലഭിക്കുന്ന 12890 സേവനവും ലഭ്യമാണ്. മകരവിളക്ക് സമയത്ത് മാധ്യമങ്ങള്‍…
Read Moreരണ്ടുവർഷം കൂട്ടിൽകിടക്കട്ടെ..! ഓട്ടോ മോഷണക്കേസിലെ പ്രതി പുലി ജലീലിന് രണ്ടുവർഷം തടവും പിഴയും
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിയുടെ ഓട്ടോ മോഷ്ടിച്ച കേസിൽ പാറത്തോട് സ്വദേശി ജലീൽ എന്ന പുലി ജലീലിന് കാഞ്ഞിരപ്പള്ളി കോടതി രണ്ടു വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം. 2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാറത്തോട് ഹൈറേഞ്ച് ആശുപത്രിക്കു മുന്പിൽ പാർക്ക് ചെയ്തിരുന്നു ഓട്ടോ മോഷ്ടിച്ചതാണ് സംഭവം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. രശ്മി രമേശ് ഹാജരായി. കാഞ്ഞിരപ്പള്ളി മുൻ ഇൻസ്പെക്ടർ എ.എസ.് അൻസിൽ, എഎസ്ഐ ബിജി ജോർജ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ.
Read Moreഡിവൈഡറുകളിൽ പരസ്യബോർഡുകൾ; വാഹന യാത്രക്കാരുടെ കാഴ്ചമറയ്ക്കുന്ന പരസ്യങ്ങൾക്ക് പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ; മാറ്റണമെന്നാവശ്യപ്പെട്ട പോലീസിന് കിട്ടിയ മറുപടിയിങ്ങനെ…
കോട്ടയം: റോഡിലെ ഡിവൈഡറുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനു പിന്നിൽ വൻസാന്പത്തിക ഇടപാടെന്ന് ആരോപണം. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ റോഡിലെ നടുക്കും വശങ്ങളിലും വലിയ ബോർഡുകൾ ഉയരുന്നതിനു പിന്നിൽ പരസ്യ താൽപര്യക്കാരുടെ ഇടപെടലെന്ന് ആരോപണം ശക്തമാണ്. ആവശ്യത്തിനും അനാവശ്യത്തിനും മിക്കസ്ഥലങ്ങളിലും ഇപ്പോൾ വലിയ ബോർഡുകൾ ഉയരുകയാണ്. വാഹനയാത്രക്കാർക്ക് ബോർഡുകൾ കാഴ്ച മറയ്ക്കുന്നതാണെന്ന പോലീസ് നിർദേശം മറികടന്നാണു പലസ്ഥലങ്ങളിലും ബോർഡുകൾ സ്ഥാപിക്കുന്നത്. നഗരസഭയിലെ ഏതാനും അധികൃതരുടെ ഒത്താശയോടെയാണു ബോർഡുകൾ സ്ഥാപിക്കുന്നത്.കഞ്ഞിക്കുഴിയിലെ ട്രാഫിക് ഐലന്ഡിനോടു ചേർന്നു റോഡിലെ ഡിവൈഡറുകൾക്കിടയിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതു വാഹനയാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് ഐലൻഡിനോട് ചേർന്നു കോട്ടയം ഭാഗത്തേക്കുള്ള റോഡിൽ ഡിവൈഡറുകൾക്കിടയിൽ വലിപ്പംകൂടിയ പരസ്യ ബോർഡുകൾ സ്ഥാപിച്ചത്. ഇതുമൂലം കോട്ടയം ഭാഗത്തുനിന്നും വാഹനങ്ങളിൽ എത്തുന്നവർക്കു ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരൻ നല്കുന്ന നിർദേശങ്ങൾ കാണാൻ സാധിക്കാത്ത സാഹചര്യമാണ്. കോട്ടയം, മണർകാട്,…
Read Moreപത്തനംതിട്ട നഗരത്തിൽ ഇന്റർലോക്ക് കട്ടകളിൽ തെന്നിവീണ് ഇരുചക്രവാഹന യാത്രക്കാർ ; ഇന്നലെ മാത്രം തെന്നി വീണത് 26 പേർ.
പത്തനംതിട്ട: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റ ർലോക്ക് കട്ടകൾ പാകിയ നഗരപാതയിൽ ഇന്നലെ മഴയെ തുടർന്നു തെന്നി വീണ ഇരുചക്ര വാഹന യാത്രക്കാരുടെ എണ്ണം 26 പിന്നിട്ടു. വെള്ളിയാഴ്ച വൈകുന്നേരവും മഴയെ തുടർന്ന് സെൻട്രൽ ടൗണിൽ വാഹനയാത്രക്കാർ അകടത്തിൽപ്പെട്ടിരുന്നു. നഗരമധ്യത്തിൽ തുടർച്ചയായി ശുദ്ധ ജല പൈപ്പ് പൊട്ടി റോഡിൽ കുഴികൾ രൂപപ്പെട്ട് തുടങ്ങിയതോടെയാണ് സിവിൽ സ്റ്റേഷൻ പടി മുതൽ ഗാന്ധി പ്രതിമ വരെയുള്ള ഭാഗങ്ങളിലെ റോഡിൽ പൊതുമരാമത്ത് വകുപ്പ് 50 മീറ്ററോളം ദൂരത്തിൽ ടാർ ഇളക്കി ഇന്റർലോക്ക് കട്ടകൾ പാകിയത്. നഗര ഭാഗങ്ങളിൽ സുന്ദര്യവത്കരണവും ഇതിലൂടെ ലക്ഷ്യമിട്ടിരുന്നു. ഇന്റർലോക്ക് കട്ടകൾ പാകിയ സിവിൽ സ്റ്റേഷൻ ഭാഗത്ത് റോഡിൽ കയറ്റിറക്കമാണുള്ളത്. ഇവിടെയും, പഴയ സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള ഭാഗത്തുമാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുചക്ര വാഹന യാത്രക്കാർ തെന്നി വീണത്. വലിയ വാഹനങ്ങളും ഈ ഭാഗങളിൽ തെന്നി മാറിയിരുന്നു. ഇന്റർലോക്ക്…
Read Moreപരിശോധന ശക്തമായി! ഹെൽമറ്റ് തട്ടിയെടുക്കാനും മോഷ്ടാക്കൾ; വാഹന പാർക്കിംഗ് സ്ഥലങ്ങളിൽ വ്യാപക ഹെൽമറ്റ് മോഷണം
തൊടുപുഴ : സ്വന്തം തലയ്ക്കു പരിക്കേൽക്കാതെ സുരക്ഷ നൽകുന്ന ഹെൽമറ്റിനെ സംരക്ഷിക്കാൻ തിരിച്ചും സുരക്ഷയൊരുക്കേണ്ട അവസ്ഥയിൽ ഇരുചക്ര വാഹനയാത്രക്കാർ, ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ നഗരത്തിലും സമീപപ്രദേശങ്ങളിലും ഹെൽമറ്റ് മോഷണം വ്യാപകമാകുകയാണ്. പോലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും ഹെൽമറ്റ് വേട്ട കൂടി ശക്തമായതോടെ ഭൂരിപക്ഷം ഇരുചക്രവാഹന യാത്രികരും ഹെൽമറ്റ് ഉപയോഗിക്കാൻ തുടങ്ങിയതോടെയാണ് ഹെൽമറ്റ് മോഷ്ടാക്കളും സജീവമായത്. കഴിഞ്ഞ ദിവസം തൊടുപുഴ മുനിസിപ്പിൽ ബസ് സ്റ്റാൻഡിനു സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പട്ടയംകവല സ്വദേശിയുടെ ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് ഹെൽമറ്റുകളിൽ ഒരെണ്ണം മോഷണം പോയി. ഒപ്പം യാത്ര ചെയ്യുന്ന ഭാര്യയ്ക്കു ധരിക്കുന്നതിനായി കൊണ്ടുവന്ന ഹെൽമറ്റാണ് ബൈക്കിൽ നിന്നു മോഷ്ടിച്ചത്. തൊടുപുഴ നഗരത്തിൽ ഇടുക്കി റോഡിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിൽനിന്ന് ഒരാഴ്ച മുൻപു പട്ടാപ്പകൽ ഹെൽമറ്റ് മോഷണം പോയിരുന്നു. ഇതിനു രണ്ടു ദിവസം മുൻപു നഗരത്തിലെ…
Read Moreടിവി ചാനല്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം! യുവാവ് അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റു മരിച്ചു; സഹോദരന് അറസ്റ്റില്‍
അടിമാലി: ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടയിൽ ജ്യേഷ്ഠൻ അമ്മിക്കല്ലുകൊണ്ടുള്ള ഇടിയേറ്റു മരിച്ച സംഭവത്തിൽ ഇളയ സഹോദരൻ ജോഷ്വയെ വെള്ളത്തൂവൽ പോലീസ് അറസ്റ്റ് ചെയ്തു. കൊന്നത്തടി കന്പിളികണ്ടം കന്പിലൈൻ സ്വദേശി വെളളയാന്പൽ ജോസഫാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഡ്രൈവിംഗ് പരിശീലനം കഴിഞ്ഞ് ജോസഫ് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ ജോഷ്വാ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. തുടർന്ന് ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തർക്കത്തിലേർപെട്ടു. അൽപസമയത്തിനുശേഷം ജോഷ്വാ പുറത്തു പോകുകയും അമ്മിക്കല്ലുമായി മടങ്ങിയെത്തി വീടിനുള്ളിലെ സോഫയിൽ കിടക്കുകയായിരുന്ന ജോസഫിനെ അമ്മിക്കല്ലുപയോഗിച്ച് തുടരെ ഇടിച്ചു. തുടർന്ന് ജോഷ്വ അയൽവീട്ടിലെത്തി വിവരമറിയിച്ചു. അയൽവാസികൾചേർന്ന് ജോസഫിനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാത്രിയോടെ ജോസഫ് മരിച്ചു. ആക്രമണം നടത്തിയ ജോഷ്വയെ കോതമംഗലത്തുനിന്നും കസ്റ്റഡിയിലെടുത്തതായി വെള്ളത്തൂവൽ സ്റ്റേഷൻ ഇൻചാർജ് എം.വി. സ്കറിയ പറഞ്ഞു. പിതാവിന്റെ കിഡ്നി സംബന്ധമായ ചികത്സയുമായി…
Read Moreചാനൽ മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം; അമ്മിക്കല്ലു കൊണ്ട് അടിയേറ്റ് യുവാവിന്റെ മരണം: സഹോദരൻ കസ്റ്റഡിയിൽ
അടിമാലി: അമ്മിക്കല്ലു കൊണ്ടുള്ള അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സഹോദരൻ പോലീസ് കസ്റ്റഡിയിൽ. ടിവി ചാനൽ മാറ്റുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ അടിയേറ്റ് കൊന്നത്തടി കന്പിളികണ്ടം കന്പിലൈൻ സ്വദേശി വെളളയാന്പൽ ജോസഫാ(26)ണ് മരിച്ചത്. സംഭവത്തിൽ ജോസഫിന്റെ ഇളയ സഹോദരൻ ജോഷ്വ (21)ആണ് പോലീസ് കസ്റ്റഡിയിലുള്ളത്. വെള്ളിയാഴ്ച്ച വൈകുന്നേരം ഇവരുടെ വീട്ടിലായിരുന്നു സംഭവം. ഇവരുടെ പിതാവ് ജോസഫിന്റെ കിഡ്നി സംബന്ധമായ ചികിത്സയുമായി ബന്ധപ്പെട്ട മറ്റു കുടുംബാംഗങ്ങൾ ആശുപത്രിയിൽ ആയിരുന്നു. ജോസഫും ജോഷ്വയും മാത്രമായിരുന്നു കന്പിലൈനിലെ വീട്ടിൽ ഉണ്ടായിരുന്നത്. ഈ സമയമാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ജോസഫിനെ ജോഷ്വയും നാട്ടുകാരും ചേർന്നാണ് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അടിമാലി പോലീസ് ഇന്ന് രാവിലെ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ…
Read Moreസന്നിധാനത്ത് തിരക്ക് വര്‍ധിക്കുന്നു; മണ്ഡലപൂജയ്ക്ക് നട തുറന്ന് 27 ദിവസം പിന്നിടുമ്പോള്‍ അയ്യപ്പദർശനം നടത്തിയത് 15,11,364 തീര്‍ഥാടകര്‍
ശബരിമല: മണ്ഡലപൂജയ്ക്ക് നട തുറന്ന് 27 ദിവസം പിന്നിടുമ്പോള്‍ അയ്യപ്പസന്നിധിയില്‍ ദര്‍ശനത്തിനെത്തിയത് 15,11,364 തീര്‍ഥാടകര്‍. പമ്പ വഴിയും പരമ്പരാഗത കാനന പാതയിലൂടെ പുല്‍മേട് വഴിയും ദര്‍ശനത്തിനെത്തിയവരുടെ കണക്കാണിത്. ഇന്നലെ ഭക്തരുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവുണ്ടായി. തുടര്‍ന്നുള്ള ദിവസങ്ങള്‍ രണ്ടാംശനിയും ഞായറും മാസപൂജയുടെ ആദ്യദിനങ്ങളും ആയതിനാല്‍ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. വരുമാന ഇനത്തില്‍ ഈ ഉത്സവ സീസണില്‍ ഇതുവരെയുള്ള വരവ് നൂറുകോടിയോളം എത്തി. ശബരിമല: ഫലപ്രദമായ മാലിന്യസംസ്ക്കരണത്തിന് സന്നിധാനത്ത് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഇന്‍സിനറേറ്ററുകള്‍. 25 – 30 ട്രാക്ടര്‍ ലോഡ് ജൈവ-അജൈവ മാലിന്യങ്ങളാണ് പ്രതിദിനം ഇന്‍സിനറേറ്ററില്‍ എത്തുന്നത്. ആകെ മൂന്ന് യൂനിറ്റില്‍ ഒരെണ്ണം മണിക്കൂറില്‍ 300 കിലോ ഗ്രാം മാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ളതാണ്. മറ്റ് രണ്ട് യൂനിറ്റുകളില്‍ മണിക്കൂറില്‍ 200 കി ഗ്രാം വീതം മാലിന്യം സംസ്കരിക്കാന്‍ കഴിയും. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള മാലിന്യ ശേഖരമാണ്…
Read More