ആയിരം രൂപയ്ക്ക് മുകളിൽ സാധനം വാങ്ങൂ, 100 രൂപയുടെ കൂപ്പൻ സ്വന്തമാക്കൂ; കോട്ടയം  ടിബി റോഡിൽ വ്യാപാരോത്സവം 18 മുതൽ

കോ​ട്ട​യം: ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ടി​ബി റോ​ഡ് മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ വ്യാ​പാ​രോ​ത്സ​വം സം​ഘ​ടി​പ്പിക്കും. കോ​ട്ട​യം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​ൻ മു​ത​ൽ ടി​ബി ജം​ഗ്ഷ​ൻ വ​രെ​യു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ടി​ബി റോ​ഡ് മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ. വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​വ​രു​ടെ ക​ട​ക​ളി​ൽ​നി​ന്നും 1000 രൂ​പ​യ്ക്കു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ 100 രൂ​പ​യു​ടെ കൂ​പ്പ​ണ്‍ ല​ഭി​ക്കും.ഇ​തേ കൂ​പ്പ​ണു​മാ​യി അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​വ​രു​ടെ ക​ട​യി​ലെ​ത്തി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ 100 രൂപ കി​ഴി​വ് ല​ഭി​ക്കും . ക്രി​സ്മ​സ് പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ച്ച​വ​ട​ത്തി​ൽ ഉ​ണ​ർ​വു​ണ്ടാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണു വ്യാ​പാ​രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പ​ന​ച്ചി​മൂ​ട്ടി​ൽ പ​റ​ഞ്ഞു. വ്യാ​പാ​രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 18നു ​ന​ട​ക്കും.

Read More

മ​ധ്യ​പ്ര​ദേ​ശ് ചി​ന്തു​വാ​ര ജി​ല്ല​യി​ൽ നിന്ന് പ്ര​തീ​ക്ഷ​യു​ടെ ചി​റ​കി​ലേ​റി കേ​ര​ള​ത്തി​ലെ​ത്തി; മ​ട​ക്കം അ​ച്ഛ​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി; വേദനയോടെ ദീലിപ് പറഞ്ഞതിങ്ങനെ…

കു​റ​വി​ല​ങ്ങാ​ട്: ക​ഴി​ഞ്ഞ​ മാ​സാ​വ​സാ​ന​ത്തോ​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് കേ​ര​ള​ത്തി​ൽ വ​ണ്ടി​യി​റ​ങ്ങു​ന്പോ​ൾ ദീ​ലി​പി​നും പി​താ​വി​നും മോ​ഹ​ങ്ങ​ളേ​റെ​യാ​യി​രു​ന്നു. പ​ര​ന്പ​രാ​ഗ​ത​മാ​യി ക​രി​ങ്ക​ൽ തൊ​ഴി​ൽ ന​ട​ത്തു​ന്ന ഇ​വ​രു​ടെ കു​ടും​ബം കേ​ര​ള​ത്തി​ലെ​ത്തി​യ​ത് വീ​ടി​ന്‍റെ അ​ല്ല​റ ചി​ല്ല​റ മോ​ഹ​ങ്ങ​ൾ​ക്കു​ള്ള പ​ണം ക​ണ്ടെ​ത്താ​നാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ​ത്തി ഒ​രു​മാ​സ​ത്തോ​ളം നീ​ണ്ട പ​ണി​യ്ക്കി​ട​യി​ൽ ത​ന്‍റെ മ​ട​ക്കം അ​ച്ഛ​ന്‍റെ ചേ​ത​ന​യ​റ്റ​ശ​രീ​ര​വു​മാ​യാ​വു​മെ​ന്ന് ദീ​ലി​പെ​ന്ന പ​തി​നേ​ഴു​കാ​ര​ൻ ക​രു​തി​യി​ല്ല. അ​തി​ലു​പ​രി ക​രി​ങ്ക​ൽ പാ​ളി​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് ജീ​വ​നു​വേ​ണ്ടി തു​ടി​ക്കു​ന്ന അ​ച്ഛ​ന്‍റെ​യും ബ​ന്ധു​വി​ന്‍റേയും ചാ​ര​ത്ത് നി​സ​ഹാ​യ​നാ​യി നോ​ക്കി നി​ൽ​ക്കേ​ണ്ടി​വ​രു​മെ​ന്നും ദി​ലീ​പ് ക​രു​തി​യി​ട്ടി​ല്ല. ദീ​ലി​പി​ന്‍റെ ചി​ന്ത​ക​ളി​ലെ​ല്ലാം വീ​ട്ടി​ലേ​യ്ക്കു​ള്ള സ​ഹാ​യ​ത്തി​ന് അ​ച്ഛ​നൊ​പ്പം ചേ​ർ​ന്നു​നി​ൽ​ക്കു​ക​യെ​ന്ന​തു​മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ നി​ന്ന് അ​ച്ഛ​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം ഏ​റ്റു​വാ​ങ്ങു​ന്പോ​ൾ ദീ​ലീ​പ് നി​ർ​വി​കാ​ര​നാ​യി​രു​ന്നു. ക​ര​യാ​ൻ​പോ​ലും ക​ഴി​യാ​ത്ത​വ​നെ​പ്പോ​ലെ​നി​ന്ന ആ ​മ​ക​ന്‍റെ മു​ഖം മ​റ്റു​ള്ള​വ​ർ​ക്കെ​ല്ലാം മ​റ​ക്കാ​ത്ത ദു:​ഖ​മാ​യി മാ​റി.വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​ക്കും ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കും സ​മീ​പം അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​യ പാ​റ​ഖ​ന​ന​ത്തി​നി​ട​യി​ൽ ദി​ലീ​പി​ന്‍റെ പി​താ​വും ബ​ന്ധു​വും അ​തി​ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.…

Read More

 ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ അ​ഡ്മി​റ്റ്  ചെയ്യേണ്ട;  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോഗികളെ വലയ്ക്കുന്ന ഇൻചാർജ് ഡോക്ടറുടെ  ഉത്തരവിങ്ങനെ….

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ അ​ഡ്മി​റ്റ് ചെ​യ്യ​രു​തെ​ന്ന് പ​ഴ​യ വ​കു​പ്പ് മേ​ധാ​വി പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ര​ണ്ട് മാ​സം മു​ൻപ് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ൻ​ചാ​ർ​ജ് വ​ഹി​ച്ചി​രു​ന്ന മേ​ധാ​വി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ നി​ല​വി​ൽ വ​കു​പ്പ് മേ​ധാ​വി​യാ​യി ചു​മ​ത​ല​യെ​റ്റ​ടു​ത്ത​യാ​ളും ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല. മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് റ​ഫ​ർ ചെ​യ്യാ​തെ​യും നി​സാ​ര രോ​ഗ​മു​ള്ള​വ​രെ​യും അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​തു മൂ​ലം ശ​രാ​ശ​രി 60 കി​ട​ക്ക​ക​ളു​ള്ള മെ​ഡി​സി​ൻ വാ​ർ​ഡു​ക​ളി​ൽ 120 മു​ത​ൽ 150 വ​രെ കി​ട​പ്പ് രോ​ഗി​ക​ളു​ണ്ട്. അ​തി​നാ​ൽ ഗു​രു​ത​ര​മാ​യ രോ​ഗി​ക​ൾ​ക്ക് വേ​ണ്ട വി​ധം ചി​കി​ത്സ ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​ര​വ് ഇ​റ​ക്കി​യതെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലെ എം​ഒ (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ) എ​സ്ആ​ർ (സീ​നി​യ​ർ റെ​സി​ഡ​ന്‍റ്) എ​ന്നി​വ​ർ​ക്ക് മാ​ത്ര​മേ രോ​ഗി​ക​ളെ അ​ഡ്മി​റ്റ് ചെ​യ്യു​വാ​ൻ അ​വ​കാ​ശ​മു​ള്ളൂ​വെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്.

Read More

അമ്പലക്കള്ളൻ അനിൽകുമാർ ഒടുവിൽ ക്ഷേത്രത്തിൽവെച്ചുതന്നെ കുടുങ്ങി; തിരുനക്കര മഹാദേവക്ഷേത്രത്തിൽവച്ച് ഭക്തയുടെ പഴ്സും മൊബൈലും മോഷ്ടിച്ച പ്രതി വീണ്ടുമെത്തിയപ്പോൾ കൈയോടൊപൊക്കുകയായിരുന്നു

കോട്ടയം: തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ഭ​ക്ത​യു​ടെ പ​ഴ്സും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച​യാ​ൾ സ്ഥി​രം മോ​ഷ്്ടാ​വാ​ണെ​ന്ന് പോ​ലീ​സ്. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര മു​ല്ല​ക്കു​ളം മാ​ങ്കൂ​ട്ട​ത്തി​ൽ അ​നി​ൽ​കു​മാ​റി​നെ​യാ(45)​ണ് വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​യാ​ളു​ടെ പേ​രി​ൽ തി​രു​വ​ന​ന്ത​പു​രം, നെ​യ്യാ​റ്റി​ൻ​ക​ര തു​ട​ങ്ങി​യ സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​ധാ​ന​മാ​യും ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നാ​യി​രു​ന്നു തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തി​യ വീ​ട്ട​മ്മ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ ബാ​ഗ് വ​ച്ച ശേ​ഷം ഉ​ള്ളി​ലേ​ക്ക് ക​യ​റി​യ സ​മ​യം അ​നി​ൽ​കു​മാ​ർ ബാ​ഗു​മാ​യി ക​ട​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി​ലെ അ​നി​ൽ​കു​മാ​ർ വീ​ണ്ടും ക്ഷേ​ത്ര​ത്തി​ൽ എ​ത്തി. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​നു​ള്ളി​ലൂ​ടെ ക​റ​ങ്ങി ന​ട​ന്നു. ഈ ​സ​മ​യം സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ലെ ആ​ളു​മാ​യി അ​നി​ൽ​കു​മാ​റി​ന് സാ​മ്യ​മു​ണ്ടെ​ന്ന് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ ഡ്യു​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​പി​ഒ സാ​ബു…

Read More

പൈ​പ്പി​ടു​ന്ന​തി​നാ​യി റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു: ദു​രി​ത യാ​ത്ര​യു​മാ​യി നാ​ട്ടു​കാ​ർ

തൊ​ടു​പു​ഴ: പു​തി​യ ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നു കു​ത്തി​പ്പൊ​ളി​ച്ച റോ​ഡ് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന തൊ​ടു​പു​ഴ – വാ​ണി​യ​പ്പി​ള്ളി റോ​ഡാ​ണ് (വാ​ട്ട​ർ അ​ഥോ​റി​റ്റി റോ​ഡ്) നാ​ളു​ക​ളാ​യി കു​ണ്ടും കു​ഴി​യു​മാ​യി കി​ട​ക്കു​ന്ന​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി തൊ​ടു​പു​ഴ പി​എ​ച്ച് ഡി​വി​ഷ​ന്‍റെ കീ​ഴി​ൽ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ട് മൂ​ന്നു മാ​സ​ത്തോ​ള​മാ​യി. ഇ​തി​നി​ടെ കൊ​ച്ചി​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പി​ടു​ന്ന​തി​നാ​യി കു​ഴി​ച്ച കു​ഴി​യി​ൽ വീ​ണ് ഇ​ന്ന​ലെ ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ച​തോ​ടെ റോ​ഡ് ഉ​ട​ൻ ത​ന്നെ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നി​ർ​മാ​ണ ജോ​ലി​ക​ൾ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന ഈ ​റോ​ഡി​ലൂ​ടെ വാ​ഹ​ന​യാ​ത്ര​യും കാ​ൽ​ന​ട​യാ​ത്ര​യും ദു​ഷ്ക്ക​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. 350 മീ​റ്റ​ർ നീ​ള​മു​ള്ള റോ​ഡി​ൽ 200 മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് പൈ​പ്പി​ട​ൽ ജോ​ലി​ക​ൾ ന​ട​ന്നു വ​രു​ന്ന​ത്. 15 ദി​വ​സ​ത്തി​നു​ള്ളി​ൽ…

Read More

പീ​ഡ​ന​ക്കേ​സി​ൽ ഓ​ട്ടോ​ഡ്രൈ​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും; 2012 സെ​​പ്റ്റം​​ബ​​റി​​ലാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം

കോ​​ട്ട​​യം: മാ​​ന​​സി​​ക വെ​​ല്ലു​​വി​​ളി നേ​​രി​​ടു​​ന്ന പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ണ്‍​കു​​ട്ടി​​യെ പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ ഓ​​ട്ടോ​​ഡ്രൈ​​വ​​ർ​​ക്ക് ജീ​​വ​​പ​​ര്യ​​ന്തം ക​​ഠി​​ന​​ത​​ട​​വും അ​​ര​​ല​​ക്ഷം രൂ​​പ പി​​ഴ​​യും. രാ​​മ​​പു​​രം പൂ​​വ​​ക്കു​​ളം കാ​​ര​​മ​​ല ന​​ടു​​വി​​ലേ​​ട​​ത്ത് ബാ​​ല​​കൃ​​ഷ്ണ​​നെ(53)​​യാ​​ണ് അ​​ഡീ​​ഷ​​ണ​​ൽ ജി​​ല്ലാ കോ​​ട​​തി ഒ​​ന്ന് ജ​​ഡ്ജി ജി. ​​ഗോ​​പ​​കു​​മാ​​ർ ശി​​ക്ഷി​​ച്ച​​ത്. പി​​ഴ അ​​ട​​ച്ചി​​ല്ലെ​​ങ്കി​​ൽ ആ​​റു മാ​​സം​​കൂ​​ടി ക​​ഠി​​ന​​ത​​ട​​വ് അ​​നു​​ഭ​​വി​​ക്ക​​ണം. 2012 സെ​​പ്റ്റം​​ബ​​റി​​ലാ​​യി​​രു​​ന്നു കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം. പെ​​ണ്‍​കു​​ട്ടി പ​​ള്ളി​​യി​​ലേ​​ക്കു പോ​​കു​​ന്ന​​തി​​നാ​​യി വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ എ​​ത്തി​​യ ബാ​​ല​​കൃ​​ഷ്ണ​​ൻ കു​​ട്ടി​​യെ ഓ​​ട്ടോ​​യി​​ൽ ക​​യ​​റ്റി ആ​​ളൊ​​ഴി​​ഞ്ഞ സ്ഥ​​ല​​ത്ത് എ​​ത്തി​​ച്ചു പീ​​ഡി​​പ്പി​​ച്ച​​താ​​യാ​​ണു പ​​രാ​​തി. ഇ​​തി​​നു​​ശേ​​ഷം വീ​​ട്ടി​​ൽ​​പോ​​യ കു​​ട്ടി ഈ ​​കാ​​ര്യ​​ങ്ങ​​ളൊ​​ന്നും ആ​​രോ​​ടും പ​​റ​​ഞ്ഞി​​രു​​ന്നി​​ല്ല. തു​​ട​​ർ​​ന്ന് സ്കൂ​​ളി​​ൽ എ​​ത്തി​​യ കു​​ട്ടി, തി​​രി​​കെ വീ​​ട്ടി​​ലേ​​ക്കു പോ​​രാ​​ൻ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ക​​യ​​റാ​​തെ വ​​രി​​ക​​യും, അ​​സ്വാ​​ഭാ​​വി​​ക​​മാ​​യ രീ​​തി​​യി​​ൽ ബ​​ഹ​​ളം വ​​യ്ക്കു​​ക​​യും ചെ​​യ്തു. ഇ​​തേ തു​​ട​​ർ​​ന്ന് അ​​ധ്യാ​​പ​​ക​​ർ വി​​വ​​രം ചോ​​ദി​​ച്ച​​തോ​​ടെ​​യാ​​ണു കു​​ട്ടി പീ​​ഡ​​ന​​വി​​വ​​രം തു​​റ​​ന്നു പ​​റ​​ഞ്ഞ​​ത്. കു​​ട്ടി​​യു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പോ​​ലീ​​സ്…

Read More

സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി യു​വ​തി​ക​ളെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ന​ഗ്‌​ന​ത പ്ര​ദ​ര്‍ശനവും;​ യു​വാ​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് പൊക്കി

കാ​ഞ്ഞി​ര​പ്പ​ള്ളി: സ്ത്രീ​ക​ള്‍ മാ​ത്ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി ഇ​വ​രെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ന​ഗ്‌​ന​ത പ്ര​ദ​ര്‍​ശി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി. മ​ല്ല​പ്പ​ള്ളി സി​യോ​ന്‍​പു​രം ആ​ലും​മൂ​ട്ടി​ല്‍ ര​ജേ​ഷ് ജോ​ര്‍​ജ് (46) നെ​യാ​ണ് പോ​ലീ​സ് മ​ല്ല​പ്പ​ള്ളി​യി​ല്‍ നി​ന്നു പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡു ചെ​യ്തു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​യ​ള്‍​ക്കെ​തി​രേ പ​തി​ന​ഞ്ചോ​ളം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, തൃ​പ്പൂ​ണി​ത്ത​റ, പ​ത്ത​നം തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. തോ​പ്പും​പ​ടി, ആ​റ്റി​ങ്ങ​ല്‍, കി​ളി​മാ​നൂ​ര്‍, കീ​ഴ്‌​വാ​യ്പൂ​ര് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഇ​യാ​ള്‍​ക്കെ​തി​രേ അ​ഞ്ച് മോ​ഷ​ണ​ക്കേ​സു​ക​ള​ട​ക്കം ഏ​ഴ് കേ​സു​ക​ളും നി​ല​വി​ലു​ണ്ട്. ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ഞ്ചാ​ന​ക്കു​റ്റ​ത്തി​ന് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും പൊ​ടി​മ​റ്റ​ത്തും പാ​റ​ത്തോ​ട്ടി​ലും ഉ​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി​യാ​ണ് യു​വാ​വ് സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. പാ​റ​ത്തോ​ട്ടി​ലെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി​വി​യി​ല്‍ ഇ​യാ​ളു​ടെ കാ​റി​ന്‍റെ ന​മ്പ​ര്‍ ല​ഭി​ച്ചി​രു​ന്നു.…

Read More

ത​ല​യ്ക്കു​മീ​തെ അ​പ​ക​ട​ക്കെ​ണി​യാ​യി രാ​മ​ക്ക​ൽ​മേ​ട്ടി​ലെ കാ​റ്റാ​ടി​യ​ന്ത്രം; 17 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​പോ​ലും ഉ​ൽ​പാ​ദി​പ്പി​ച്ചി​ട്ടി​ല്ല

നെടുങ്കണ്ടം: പ​രീ​ക്ഷ​ണാ​ർ​ഥം കാ​റ്റി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ്ഥാ​പി​ച്ച കാ​റ്റാ​ടി​യ​ന്ത്രം നോ​ക്കു​കു​ത്തി​യാ​യി. രാ​മ​ക്ക​ൽ​മേ​ട് മ​ഞ്ച​ന​മേ​ട്ടി​ൽ 2002-ൽ ​സ്ഥാ​പി​ച്ച കാ​റ്റാ​ടി​യ​ന്ത്ര​ത്തി​ൽ​നി​ന്നും 17 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​പോ​ലും ഉ​ൽ​പാ​ദി​പ്പി​ച്ചി​ട്ടി​ല്ല. ഈ ​കാ​റ്റാ​ടി​യ​ന്ത്രം ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പേ​ടി​സ്വ​പ്ന​മാ​യി മാ​റി. സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യി ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി കാ​റ്റാ​ടി​യ​ന്ത്രം നി​ർ​മി​ച്ച​തും ഇ​വി​ടെ​യാ​ണ്. മ​ഞ്ച​ന​മേ​ട് സ്വ​ദേ​ശി​യാ​യ പ്ര​ഭാ​ക​ര​നാ​ണ് കാ​റ്റി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള ചെ​റി​യ യ​ന്ത്രം ഇ​വി​ടെ സ്ഥാ​പി​ച്ച​ത്. ഇ​തി​നേ​ക്കു​റി​ച്ച് പ​ഠി​ക്കു​വാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തി​യ​തി​നേ​തു​ട​ർ​ന്നാ​ണ് ഇ​വി​ടെ കാ​റ്റാ​ടി​യ​ന്ത്രം സ്ഥാ​പി​ക്കു​വാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. മ​ഞ്ച​ന​മേ​ട്ടി​ലെ 30-ൽ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തി ന​ൽ​കു​മെ​ന്നും വാ​ഗ്ദാ​നം ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് ര​ണ്ടു വ്യ​ക്തി​ക​ൾ കാ​റ്റാ​ടി​യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി നാ​ലു​സെ​ന്‍റ് സ്ഥ​ലം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വി​ടെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി യ​ന്ത്രം സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഇ​രു​ന്പ് കേ​ഡ​റു​ക​ൾ 50 അ​ടി ഉ​യ​ര​ത്തി​ൽ നി​ർ​മി​ച്ച് ഇ​തി​ലാ​ണ് മൂ​ന്നു ലീ​ഫു​ക​ളു​മാ​യി കാ​റ്റാ​ടി…

Read More

മീനച്ചിലാറിന്‍റെ കരകളെ  ബന്ധിപ്പിക്കേണ്ട പാലത്തിന്‍റെ നിർമാണം തൂണുകളിൽ ഒതുങ്ങി;  പണിമുടങ്ങിയതിന്‍റെ നാ​ലാം ച​ര​മ വാ​ർ​ഷി​കം ആ​ച​രിച്ച് പ്രതിഷേധിക്കാനൊരുങ്ങി അയർക്കുന്നം വികസന സമിതി

ആ​റു​മാ​നൂ​ർ: മീ​ന​ച്ചി​ലാ​റി​ന്‍റെ ഇ​രു ക​ര​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​റേ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ പ​ണി​ക​ൾ നാ​ലു​വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​യ​ർ​ക്കു​ന്നം വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ത്തി​ന്‍റെ നാ​ലാ​മ​ത് ച​ര​മ വാ​ർ​ഷി​കം ആ​ച​രി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കും. 15നു ​രാ​വി​ലെ 10.30ന് ​വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​റ്റ​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം പി.​സി. ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.് അ​യ​ർ​ക്കു​ന്നം വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി കെ.​എ​സ്. മു​ര​ളീ​കൃ​ഷ്ണ​ൻ പ്ര​സം​ഗി​ക്കും. ഏ​റ്റു​മാ​നൂ​ർ മു​നി​സി​പ്പാ​ലി​റ്റി​യും അ​യ​ർ​ക്കു​ന്നം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണി​ത്. തൂ​ണു​ക​ൾ എ​ല്ലാം സ്ഥാ​പി​ച്ച് പ​ണി​മു​ട​ങ്ങി കി​ട​ക്കു​ന്ന ഈ ​പാ​ലം നാ​ട്ടു​കാ​ർ​ക്ക് സ​ങ്ക​ട​ക്കാ​ഴ്ച​യാ​ണ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്, എം​ജി യൂ​ണി​വേ​ഴ്സി​റ്റി, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം മു​ട​ങ്ങി​യി​ട്ട് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

Read More

ബോംബ് ഉണ്ടാക്കാൻ പഠിച്ചത്  യു ട്യൂബ് നോക്കിയാണ് സാറേ; ഏറ്റുമാനൂരിൽ പോ​ലീ​സി​നു നേ​രേ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ പ്ര​തി പോലീസ് പിടിയിൽ

ഏ​റ്റു​മാ​നൂ​ർ: അ​തി​ര​ന്പു​ഴ​യി​ൽ പോ​ലീ​സി​നു നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ പ്ര​തി ബോം​ബ് നി​ർ​മി​ക്കാ​ൻ പ​ഠി​ച്ച​ത് യൂ​ട്യൂ​ബ് നോ​ക്കി. കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ പ്ര​തി​യു​ടെ വീ​ട്ടി​ലും മ​റ്റ് സ​ങ്കേ​ത​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ങ്കി​ലും പ്ര​ത്യ​കി​ച്ച് ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ഞ്ചു മാ​സ​ത്തോ​ളം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ തെ​ള്ള​കം ചൂ​ര​ക്കു​ളം ക്രി​സ്റ്റി ജോ​സ​ഫ് (23) ആ​ണ് ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​ർ ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഇ​തി​നു​ശേ​ഷം പോ​ലീ​സ് സം​ഘം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് യൂ​ട്യൂ​ബും മ​റ്റ് സൈ​റ്റു​ക​ളും നോ​ക്കി​യാ​ണ് വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന വി​ദ്യ പ​ഠി​ച്ചെ​ടു​ത്ത​തെ​ന്ന് പ്ര​തി പ​റ​ഞ്ഞു. ഇ​യാ​ൾ ഇ​തി​നു മു​ന്പും ബോം​ബ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക്രി​സ്റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ക​ഞ്ചാ​വ് സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​ന്ന് അ​ക്ര​മ​ത്തി​നാ​യി പെ​ട്രോ​ൾ ബോം​ബ് ഉ​ണ്ടാ​ക്കി​യ​തും സം​ഘാം​ഗ​ങ്ങ​ളെ ഒ​പ്പം കൂ​ട്ടി​യ​തും ആ​ക്ര​മ​ണം ന​ട​ത്തി​യ​തും ക്രി​സ്റ്റി​യാ​യി​രു​ന്നു.…

Read More