കോട്ടയം: ഉള്ളിയും സവാളയും വെളുത്തുള്ളിയും മുരിങ്ങക്കായും മീനും മാത്രമല്ല പെട്രോളും ഡീസലും പൊള്ളുന്ന നിരക്കിലെത്തിയതോടെ ജനം ഞെരുങ്ങുകയാണ്. പെട്രോൾ ലിറ്ററിന് 78, ഡീസൽ 70 രൂപ നിരക്കിൽ എത്തിയിരിക്കെ വാഹനം ഓടിക്കുന്നവർക്ക് ബാധ്യതയേറി. പെട്രോളിന് ഇക്കൊല്ലം ലിറ്ററിന് ആറു രൂപയും ഡീസലിന് നാലര രൂപയും വർധിച്ചു. തമിഴ്നാട്ടിൽ മഴ കനത്തതിനാൽ ഇന്നലെ മുതൽ പച്ചക്കറി വില കുത്തനെ കയറി. മിക്ക ഇനങ്ങൾക്കും കിലോ 40 രൂപയ്ക്കു മുകളിലാണ് നിരക്ക്. ഹോർട്ടികോർപിലും വില ഉയർന്നു തന്നെ. വരും ദിവസങ്ങളിൽ പച്ചക്കറി വില ഇനിയും ഉയർന്നേക്കാം. വഴിയോരങ്ങളിലെ പച്ചക്കറി കിറ്റ് വിൽപനയും നിലച്ചു. മീൻവില പതിറ്റാണ്ടിനുള്ളിൽ ഏറ്റവും ഉയർന്നത് ഇക്കൊല്ലമാണ്. മത്തി മുതൽ എല്ലാ മീനുകൾക്കും കിലോ 150 മുകളിലാണ് നിരക്ക്. സവോള വില കയറിയത് തട്ടുകടകളിലെ ഓംലറ്റ് വിൽപനയെയും ബാധിച്ചു. പലരും വിൽപന ബുൾസ് ഐ മാത്രമാക്കിയിരിക്കുന്നു. ഹോട്ടലുകളിൽ…
Read MoreCategory: Kottayam
അകലക്കുന്നം ഉപതെരഞ്ഞെടുപ്പ്; വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ ഇരുപക്ഷവും;ജോസഫ് സ്ഥാനാർഥിക്ക് രണ്ടില, ജോസ് വിഭാഗത്തിന് ഫുട്ബോൾ
കോട്ടയം: അകലക്കുന്നം ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ഇടഞ്ഞു നിൽക്കുന്ന ജോസ് – ജോസഫ് വിഭാഗങ്ങൾ യുഡിഎഫിനു തലവേദന. ഇരുവിഭാഗവുമായി യുഡിഎഫ് നേതൃത്വം ചർച്ച നടത്തിയെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്കു തയാറായില്ലെന്നുംവരുംദിവസങ്ങളിൽ വീണ്ടും ചർച്ച നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ വ്യക്തമാക്കി. അകലക്കുന്നം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗത്തിലെ വിപിൻ തോമസ് ആനിക്കൽ രണ്ടില ചിഹ്നത്തിൽ മത്സരിക്കും. ഇതേ വാർഡിൽ കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗത്തിലെ ജോർജ് മൈലാടിക്ക് ചിഹ്നമായി ഫുട്ബോൾ അനുവദിച്ചു. ഇരു സ്ഥാനാർഥികളും രണ്ടില ചിഹ്നം ആവശ്യപ്പെട്ടതോടെ വരണാധികാരി കാഞ്ഞിരപ്പള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ എ.വി. അനിത ഇലക്ഷൻ കമ്മീഷന്റെ നിർദേശത്തിലാണ് ജോസഫ് വിഭാഗത്തിന് രണ്ടില നൽകിയത്. ആറാം വാർഡ് (പൂവത്തിളപ്പ്) അംഗം കേരള കോണ്‍ഗ്രസ്-എമ്മിലെ ബേബി പന്തലാനി നിര്യാതനായ ഒഴിവിലാണ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു.…
Read Moreകോട്ടയം നീലിമംഗലത്ത് രാത്രിയിൽ വീടു വിട്ടിറങ്ങിയ പെൺകുട്ടിക്ക് രക്ഷകരായി നാട്ടുകാരും പോലീസും
കോട്ടയം: രാത്രിയിൽ വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു. ഇന്നലെ രാത്രി കോട്ടയം നീലിമംഗലത്താണു സംഭവം. രാത്രിയിൽ 9.30നു ഒരു പെണ്‍കുട്ടി തനിച്ചു നീലിമംഗലം പാലത്തിൽ നില്ക്കുന്നതായി കണ്ടതോടെ പ്രദേശവാസികൾ ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു. എസ്ഐ ടി.എസ്. റെനീഷ് ഉടൻ തന്നെ വിവരം കണ്ട്രോൾ റൂമിലും വനിതാ സെല്ലിനും കൈമാറി. ഉടൻ തന്നെ സ്ഥലത്തെത്തിയ വനിത സെൽ അംഗങ്ങൾ പെണ്‍കുട്ടിയെ വനിതാ സ്റ്റേഷനിൽ എത്തിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം മാതാപിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.
Read Moreഇടുക്കിയിലെ രണ്ടാം നിലയം ഉപേക്ഷിക്കുന്നു; പകരം കാറ്റാടിയും പുരപ്പുറ സൗരോർജവും
മൂലമറ്റം: ഇടുക്കിയിൽ രണ്ടാമതൊരു വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള പദ്ധതി കെഎസ്ഇബി ഉപേക്ഷിക്കുന്നു. മൂലമറ്റം ഭൂഗർഭ വൈദ്യുതി നിലയത്തിനു സമാനമായ രീതിയിൽ പവർ ഹൗസ് നിർമിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഒരു വർഷം മുൻപ് സാധ്യതാ പഠനം നടത്തി റിപ്പോർട്ട് തയാറാക്കി കെഎസ്ഇബി ഉന്നത തലയോഗം ചർച്ച നടത്തുകയും ചെയ്തിരുന്നു. കുളമാവ് ഡാമിൽനിന്നു നാടുകാണി മല തുരന്നു പുതിയ പവർ ഹൗസിലേക്കു വെള്ളം എത്തിക്കുന്ന പദ്ധതിയാണു വിഭാവനം ചെയ്തിരുന്നത്. നിലവിലുള്ള പവർ ഹൗസിൽനിന്ന് 500 മീറ്റർ അകലെയാണ് ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് ഉടൻ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്ന നിർദേശമാണു ചർച്ചയിലുണ്ടായത്. ഇതിനു പകരമായി കാറ്റാടി പദ്ധതിയും പുരപ്പുറ സൗരോർജ പദ്ധതിയും വഴി മൂവായിരം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള നടപടിക്കു വൈദ്യുതി ബോർഡ് തുടക്കം കുറിച്ചുകഴിഞ്ഞു. പാരന്പര്യേതര സ്രോതസുകളിൽനിന്നുള്ള വൈദ്യുതി ഉത്പാദനം വർധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഗവേഷണ സ്ഥാപനമായ…
Read Moreഇനി ഞാൻ ശ്രദ്ധിക്കും; സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കി; സമ്മതിച്ച് എംജി വിസി
കോട്ടയം: സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയെന്നു തുറന്നുസമ്മതിച്ച് എംജി സർവകലാശാല വൈസ് ചാൻസലർ. ചാൻസലർ കൂടിയായ ഗവർണർക്കു നൽകിയ വിശദീകരണത്തിലാണു വിസിയുടെ തുറന്നുപറച്ചിൽ. ഇനിമേൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നു വൈസ് ചാൻസലർ ഡോ. സാബു തോമസ് ഗവർണർക്ക് ഉറപ്പുനൽകി. എന്നാൽ സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസുകൾ കൈക്കലാക്കിയതു പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ ബാധിച്ചില്ലെന്നാണു വൈസ് ചാൻസലറുടെ വിശദീകരണം. വിദ്യാർഥികളുടെ ഫാൾസ് നന്പറടങ്ങിയ ഉത്തരക്കടലാസുകൾ പരീക്ഷാ ചുമതലയുള്ള സിൻഡിക്കേറ്റ് അംഗം ആർ. പ്രഗാഷിന് നൽകാൻ വൈസ് ചാൻസലർ ഒപ്പിട്ട് കത്ത് നൽകിയതാണു വിവാദമായത്. അതീവ രഹസ്യസ്വഭാവത്തോടെ സൂക്ഷിക്കേണ്ടവയാണ് ഈ ഉത്തരക്കടലാസുകൾ. സംഭവത്തിൽ വിസി, ആർ. പ്രഗാഷ് എന്നിവർക്കെതിരേ ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
Read Moreകടുത്തുരുത്തിയിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം എങ്ങുമെത്തിയില്ല; ബുദ്ധിമുട്ടി യാത്രക്കാർ
കടുത്തുരുത്തി: ദീർഘദൂര ബസുകളുൾപെടെ നൂറുകണക്കിന് സ്വകാര്യ, കെഎസ്ആർടിസി ബസുകളും കടന്നു പോകുന്ന കടുത്തുരുത്തിയിൽ ബസ് സ്റ്റാൻഡ് വേണമെന്ന ആവശ്യം എങ്ങുമെത്തിയില്ല. ഏറ്റുമാനൂർ-എറണാകുളം റൂട്ടിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ കടുത്തുരുത്തിയിൽ ബസ് സ്റ്റാൻഡില്ലാത്ത് മൂലം ബസ് ജീവനക്കാരും യാത്രക്കാരുമെല്ലാം ഏറെ പ്രയാസം നേരിടുന്നുണ്ട്. നിന്നു തിരിയാൻ ഇടമില്ലാത്ത കടുത്തുരുത്തി ടൗണിൽ റോഡരികിൽ തന്നെ ബസുകൾ നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. ഇതുമൂലം പലപ്പോഴും ടൗണിൽ ഗതാഗത കുരുക്ക് രൂക്ഷമാകാറുണ്ട്. കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ കോട്ടയം, എറണാകുളം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കുന്നത് റോഡിന്റെ അപ്പുറവും ഇപ്പുറവുമായിട്ടാണ്. ഇതുമൂലമുണ്ടാകുന്ന ഗതാഗത കുരുക്ക് മറ്റ് വാഹനയാത്രികരെയും ബുദ്ധിമുട്ടിലാക്കുന്നു. ഇതിനിടെ ഞീഴൂർ, കുറവിലങ്ങാട് ഭാഗത്തേക്ക് കടന്നു പോകുന്ന വാഹനങ്ങൾ തിരിയുന്നതും സെൻട്രൽ ജംഗ്ഷനിൽ തന്നെയാണ്. ഈ ഭാഗത്തും ഏറെ ഗതാഗത പ്രശ്നങ്ങൾ പതിവായി ഉണ്ടാകുന്നു. നിരവധി സ്കൂളുകൾ, സർക്കാർ, സഹകരണ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ…
Read Moreതാക്കീത് നൽകിയിട്ടും നിയമത്തെ വെല്ലുവിളിച്ച് അനധികൃത പാടം നികത്തൽ; അനിൽ തോമസിനെതിരേ കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കേസെടുത്തു
പെരുവ: 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം അനധികൃതമായി പാടം നികത്തിയതിന് കോട്ടയം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കേസെടുത്തു. മുളക്കുളം സ്വദേശി അനിൽ തോമസിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. മുളക്കുളം വില്ലേജ് ഓഫീസർ സജില വർഗീസാണ് കേസ് ഫയൽ ചെയ്തത്. ഇതേതുടർന്ന് ഇദ്ദേഹത്തിന് സമൻസ് അയച്ചു. വില്ലേജ് ഓഫീസർ പല തവണ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്താണ് നിയമത്തെ വെല്ലുവിളിച്ച് ഇദേഹം മണ്ണടി തുടരുകയായിരുന്നു. മുളക്കുളം വില്ലേജിൽ കുന്നപ്പിള്ളി പാന നടപ്പാലത്തിന് സമീപവും അവർമ ജംഗ്ഷനിലുമാണ് പാടം നികത്ത് വ്യാപകമായിരിക്കുന്നത്. അവധി ദിവസങ്ങളിലും രാത്രിയിലുമായാണ് ഇവിടങ്ങളിൽ മണ്ണ് അടിച്ചത്. രണ്ട് തവണ സ്റ്റോപ്പ് മെമ്മോ നൽകിയതാണെന്നും പാടത്തടിച്ച മണ്ണ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പാലാ ആർഡിഒയ്ക്ക്് റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്നും മുളക്കുളം വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ ഇതെല്ലം വകവയ്ക്കാതെ മണ്ണടി തുടരുകയായിരുന്നു.
Read Moreദിവസം മുഴുവന്‍ സ്വാദിഷ്ട ഭക്ഷണം വിളമ്പി സന്നിധാനം അന്നദാന മണ്ഡപം ; ശബരിമല പാതകളില്‍ സുരക്ഷ കടലാസില്‍ മാത്രം
ശബരിമല: അയ്യനെകാണാന്‍ എത്തുന്നവര്‍ക്ക് ദിവസം മുഴുവന്‍ ഭക്ഷണം വിളമ്പി ഭക്തരുടെ മനസുനിറിയ്ക്കുകയാണ് ആധുനിക രീതിയില്‍ സജ്ജമാക്കിയിരിക്കുന്ന അന്നദാന മണ്ഡപം.ശുചീകരണത്തിന് ഏതാനും മണിക്കൂര്‍ നേരത്തേക്ക് എടുക്കുന്ന ഇടവേള മാറ്റിനിര്‍ത്തിയാല്‍ 24 മണിക്കൂറും ഇവിടെ ഭക്ഷണം ലഭിക്കും. ഓരേസമയം 2000 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രഭാത ഭക്ഷണം ഏഴ് മുതല്‍ 11 വരെ: രാവിലെ ഏഴു മുതല്‍ പ്രാഭാതഭക്ഷണം ലഭിക്കും. വിളമ്പുന്നത് ഉപ്പുമാവും കടലക്കറിയും കുടിക്കാന്‍ ചുക്കുകാപ്പിയുമാണ്. വിശപ്പുമായെത്തുന്ന എല്ലാവര്ക്കും 11 മണിവരെ വിളമ്പും. അതിനുശേഷം ഹാളും പരസരവും വൃത്തിയാക്കിയശേഷം ഉച്ചഭക്ഷണമാണ്. ഉച്ചഭക്ഷണം 12 മുതല്‍ മൂന്നുവരെ: വിഭവ സമൃദ്ധമായ ഊണാണ് ഉച്ചയ്ക്ക് 12 മുതല്‍ വിളമ്പുക. ചോറിനൊപ്പം സാമ്പാറും അവയിലും തോരനും അച്ചാറും ആദ്യവട്ടം വിളമ്പും. രണ്ടാംവട്ടം ചോറും രസവുമാണ് വിളമ്പുക. മൂന്നുമണിവരെ ഉച്ചഭക്ഷണം ലഭിക്കും. സന്ധ്യയ്ക്ക് ഏഴ് മുതല്‍ രാത്രി ഭക്ഷണം വിളമ്പിത്തുടങ്ങും.…
Read Moreആരോപണങ്ങൾ തൊഴുത്തിൽ കുത്ത്; കോണ്‍ഗ്രസിനൊപ്പം ചേർന്നു കല്ലെറിഞ്ഞാൽ അംഗീകരിക്കില്ലെന്ന് സിപിഎമ്മിനോട് സിപിഐ
തൊടുപുഴ: സിപിഎമ്മിനെതിരേ വിമർശനവുമായി ഇടുക്കി സിപിഐ ജില്ലാ കമ്മിറ്റി. ഭൂപ്രശ്നങ്ങളിൽ സിപിഐ മന്ത്രിമാർക്കെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങൾ തൊഴുത്തിൽ കുത്താണന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ ആരോപിച്ചു. പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യേണ്ടതു മുന്നണിയിലും കാബിനെറ്റിലുമാണ്. കോണ്‍ഗ്രസുകാർക്കൊപ്പം സിപിഎമ്മും സിപിഐയെ കല്ലെറിയുന്നത് അംഗീകരിക്കാനാകില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. സിപിഎമ്മിന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെയെല്ലാം ഉത്തരവാദികൾ റവന്യൂ വകുപ്പും അത് ഭരിക്കുന്ന മന്ത്രിയുമാണന്നു വരുത്തിതീർക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും സിപിഐ ജില്ലാ നേതൃത്വം ആരോപിച്ചു. ഇടുക്കി ജില്ലയിൽ സർക്കാർ കൊണ്ടുവന്ന നിർമാണ നിരോധന ഉത്തരവ് ഉൾപ്പടെ വിവാദമായ പശ്ചാത്തലത്തിലാണ് സിപിഎമ്മിനെതിരെ സിപിഐ ജില്ലാ നേതൃത്വം രംഗത്തെത്തിയത്.
Read Moreവിഷം കുത്തിവച്ചു വീട്ടമ്മ മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
കട്ടപ്പന: വിഷം കൈത്തണ്ടയിൽ കുത്തിവച്ച് 64-കാരിയായ വീട്ടമ്മ മരിച്ചു. ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ഇരട്ടയാർ കാറ്റാടിക്കവല നെടുന്പള്ളിൽ രാഘവന്റെ ഭാര്യ രാധാമണിയാണ് മരിച്ചത്. ഇരട്ടയാർ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച കേസിൽ പ്രതിയാണ് ഇവർ. മുക്കുപണ്ടം പണയംവയ്ക്കാൻ ഇവരെ ഏല്പിച്ചതു സംബന്ധിച്ച് ദുരൂഹതകളുണ്ട്. ഇതിനിടയിലാണ് മരണം സംഭവിച്ചത്. നരിയംപാറയിലുള്ള സഹോദരന്റെ വീട്ടിലെത്തിയ രാധാമണി വിഷം ഉള്ളിൽചെന്നു മരിച്ചത്. സഹോദരന്റെ ഭാര്യയായ നേഴ്സ് ഇവർക്ക് പണം നൽകാനുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. അബോധാവസ്ഥയിലായ രാധാമണിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയെതുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
Read More