ഇനി ഞാൻ ശ്രദ്ധിക്കും; സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​ക്ക​ലാ​ക്കി; സ​മ്മ​തി​ച്ച് എം​ജി വി​സി

കോ​ട്ട​യം: സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​ക്ക​ലാ​ക്കി​യെ​ന്നു തു​റ​ന്നു​സ​മ്മ​തി​ച്ച് എം​ജി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ. ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ​ക്കു ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണു വി​സി​യു​ടെ തു​റ​ന്നു​പ​റ​ച്ചി​ൽ.

ഇ​നി​മേ​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​മെ​ന്നു വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സാ​ബു തോ​മ​സ് ഗ​വ​ർ​ണ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. എ​ന്നാ​ൽ സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ കൈ​ക്ക​ലാ​ക്കി​യ​തു പ​രീ​ക്ഷ​യു​ടെ ര​ഹ​സ്യ സ്വ​ഭാ​വ​ത്തെ ബാ​ധി​ച്ചി​ല്ലെ​ന്നാ​ണു വൈ​സ് ചാ​ൻ​സ​ല​റു​ടെ വി​ശ​ദീ​ക​ര​ണം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫാ​ൾ​സ് ന​ന്പ​റ​ട​ങ്ങി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​രീ​ക്ഷാ ചു​മ​ത​ല​യു​ള്ള സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ആ​ർ. പ്ര​ഗാ​ഷി​ന് ന​ൽ​കാ​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഒ​പ്പി​ട്ട് ക​ത്ത് ന​ൽ​കി​യ​താ​ണു വി​വാ​ദ​മാ​യ​ത്. അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​ത്തോ​ടെ സൂ​ക്ഷി​ക്കേ​ണ്ട​വ​യാ​ണ് ഈ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ. സം​ഭ​വ​ത്തി​ൽ വി​സി, ആ​ർ. പ്ര​ഗാ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും കൈ​ക്കൊ​ണ്ടി​ട്ടി​ല്ല.

Related posts